ഐ.എം.ജി

1981 മാര്‍ച്ചില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് എന്ന സ്ഥാപനം നിലവില്‍ വന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആധുനിക മാനേജ്മെന്റിന്റെ സാങ്കേതികവശം മനസ്സിലാക്കി കൊടുക്കുവാനും തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിനും വേണ്ട പരിശീലനം നല്‍കാന്‍ ഉദ്ദേശിച്ചുള്ള ഒരു സ്ഥാപനമാണ് ഇത്. ബിരുദാനന്തര ഗവേഷണങ്ങള്‍ക്കുള്ള പഠന സൌകര്യങ്ങളും ഐ.എം.ജിയിലുണ്ട്. ഇടയ്ക്കിടെ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കാറുളള ഇവിടെ വിവിധ ലൈബ്രറി സംവിധാനങ്ങളുണ്ട്. ആദ്യ കാലത്ത് ബാര്‍ട്ടണ്‍ ഹില്‍ ബംഗ്ളാവില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ.എം.ജി ഇപ്പോള്‍  പി.എം.ജി ഓഫീസിനും ലോ കോളേജിനും മധ്യേയുളള പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിയാണ് ഐ എം ജി യുടെ പ്രസിഡണ്ട്. കൂടാതെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനായി ഡയറക്ടര്‍, സെക്രട്ടറി എന്നീ ഉദ്യോഗസ്ഥരുമുണ്ട്. 

വിലാസം:-
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ്, വികാസ്ഭവന്‍, തിരുവനന്തപുരം
ഫോണ്‍ :         04712306739,2300069
ഇ മെയില്‍ :-    

imgtvpm@hotmail.com
വെബ്സൈറ്റ്:-    www.img.kerala.gov.in/