റവന്യു വിഭാഗം

റവന്യു വിഭാഗത്തില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍

  1. കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുക.
  2. റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക.
  3. പുതിയ കെട്ടിടത്തിന് നമ്പര്‍ നല്‍കി നികുതി ചുമത്തുക.
  4. കെട്ടിട ഉടമസ്ഥാവകാശം മാറ്റുക.
  5. കെട്ടിടത്തിന്റെ ഏജ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.
  6. കെട്ടിട നികുതി ചുമത്തിയതിന്‍മേലുള്ള റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കുക.
  7. റിവിഷന്‍ ഹര്‍ജിയിന്‍മേലുള്ള അപ്പീല്‍ തീര്‍പ്പാക്കുക.
  8. ആള്‍താമസമില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് ആ കാലയളവിലേക്ക് നികുതി ഇളവ് ചെയ്യുക.
  9. വിമുക്ത ഭടന്‍മാര്‍ക്ക് അവരുടെ പേരിലുള്ള വാസഗൃഹങ്ങള്‍ക്കുള്ള നികുതി ഒഴുവാക്കുക.
  10. പൊളിച്ചുമാറ്റിയ കെട്ടിടത്തിന് നികുതി ഒഴുവാക്കുക.
  11. തൊഴില്‍ നികുതി നിശ്ചയിച്ചതിന്‍ മേലുള്ള ഹര്‍ജി തീര്‍പ്പാക്കുക.
  12. ബാനറുകളും പോസ്ററുകളും സ്ഥാപിക്കുന്നതിന് അനുമതി നല്‍കുക.
  13. ടൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കുക.
  14. നിലവിലുള്ള രജിസ്ട്രേഷന്‍ പുതുക്കുക.
  15. വാര്‍ദ്ധക്യകാല പെന്‍ഷന്‍/വിധവാ പെന്‍ഷന്‍ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളില്‍ മേല്‍ അന്വേഷണം നടത്തി തീര്‍പ്പ്കല്പിക്കുക.
  16. വിനോദ നികുതി ചുമത്തുക.
  17. നഗരസഭാ കെട്ടിടങ്ങളും മാര്‍ക്കറ്റ് സ്റാളുകളും വാടകയ്ക്ക് നല്‍കുക.
  18. കമ്മ്യൂണിറ്റി ഹാളും, പുത്തരിക്കണ്ടം മൈതാനം, പൂജപ്പുര മൈതാനം  ഇവ വാടകയ്ക്ക് നല്‍കുക.
  19. തൊഴില്‍ ഇല്ലായ്മ വേതന അപേക്ഷകളില്‍ മേല്‍ അന്വേഷണം നടത്തി തീര്‍പ്പ് കല്പിക്കുക.
  20. പാര്‍ക്കിംഗ് ഏരിയില്‍ ഫീസ് ഈടാക്കുന്നതിനും, മാര്‍ക്കറ്റ് ഫീസ് പിരിക്കുന്നതിനും, പി സി സ്റേഷന്‍ ഫീസ് പിരിയ്ക്കുന്നതിനും ഫലവൃക്ഷങ്ങളുടെ ആദായം എടുക്കുന്നതിനും പൊതുലേല നടപടികള്‍ എടുക്കുക.

 

Revenue