അഞ്ചല്‍ (പോസ്റ്റല്‍ ) വകുപ്പ്

നിലവിലിരുന്ന തപാല്‍ സമ്പ്രദായം 1784-ല്‍ രാമവര്‍മ്മ മഹാരാജാവ് പരിഷ്ക്കരിക്കുകയുണ്ടായതായി എന്ന് ശങ്കുണ്ണിമോനോന്‍ തിരുവിതാംകൂര്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു. റൊണാള്‍ഡ് ഹില്ലിന്റെ ‘പെമ്പോസ്റ്റല്‍’ സമ്പ്രദായം ഉള്‍പ്പെടെയുള്ള തപാല്‍ പരിഷ്ക്കരണങ്ങള്‍ക്കും വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് തിരുവിതാംകൂറില്‍ അഞ്ചല്‍ ഡിപ്പാര്‍ട്ടുമെന്റ് രൂപമെടുത്തത്. കേണല്‍ മണ്‍റോ റസിഡന്റായിരുന്ന കാലത്താണ് ആദ്യമായി അഞ്ചല്‍ സമ്പ്രദായം നടപ്പിലാക്കിയത്. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലം മുതല്‍ക്ക് തന്നെ നാമമാത്രമായേ ഈ വകുപ്പ് പ്രവര്‍ത്തിക്കുന്നുള്ളൂ. കൊട്ടാരസംബന്ധമായ കത്തിടപാടുകളും ക്ഷേത്രത്തിലേക്കാവശ്യമായ പുഷ്പങ്ങളും, പച്ചക്കറികളും, യഥാസമയം എത്തിക്കുന്നതിനും ദിവാന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലാണ് ആദ്യകാലത്ത് അഞ്ചല്‍ സമ്പ്രദായം നിലവിലിരുന്നത്. 1844-ല്‍ അഞ്ചല്‍ ഡിപ്പാര്‍ട്ടുമെന്റ് ഹജുര്‍രായസം വകുപ്പിന്റെ ഭാഗമായി മേല്‍ വിചാരിപ്പുകാര്‍, രണ്ടു ക്ലര്‍ക്കുമാര്‍, ഒരു കാഷ്യര്‍, രണ്ടു പ്യൂണ്‍, 47 അഞ്ചല്‍ പിള്ളമാര്‍, 170 അഞ്ചലോട്ടക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ചിട്ടപ്പെടുത്തിയ ഡിപ്പാര്‍ട്ടുമെന്റില്‍ 46 അഞ്ചലോട്ടക്കാരാണ് 1848-49 കാലത്തുണ്ടായിരുന്നത്. 1861-62-ല്‍ 4 ഇന്‍സ്പെക്ടര്‍മാരെ നിയമിച്ചു. 1862-63-ല്‍ ബ്രാഞ്ച് ഓഫീസുകള്‍ തുറന്നു. 1865-66-ല്‍ തപാല്‍ ഉരുപ്പടികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൌകര്യം ഏര്‍പ്പെടുത്തി. 1881-82-ല്‍ പുതിയ തപാല്‍ നിയമം നിലവില്‍ വന്നു. 1888-89 കളില്‍ അഞ്ചല്‍ സ്റ്റാമ്പുകളും, കാര്‍ഡുകളും നിലവില്‍ വന്നു. ഈ വര്‍ഷം തന്നെ അഞ്ചല്‍ റഗുലേഷന്‍ പാസ്സായി. 1880 ജനുവരി ഒന്നിന് മണിയോര്‍ഡര്‍ സമ്പ്രദായം നിലവില്‍ വന്നു. പോസ്റ്റോഫീസിനെ അനുകരിച്ചുള്ള അഞ്ചല്‍ പരിഷ്കാരം വിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ആരംഭിച്ചത്. ഒരു തപാല്‍ മാസ്റ്ററായിരുന്ന തിരവിയം പിള്ളയെ 1881-ല്‍ അഞ്ചല്‍ സൂപ്രണ്ടായി നിയമിക്കുകയുണ്ടായി. ശ്രീമൂലം തിരുനാളിന്റെ കാലത്ത് 1888-ല്‍ സ്റ്റാമ്പുകള്‍ നടപ്പില്‍ വരുത്തി. അരചക്രം കാര്‍ഡും, ഒരു ചക്രം, രണ്ടു ചക്രം, നാലു ചക്രം സ്റ്റാമ്പുകളുമാണ് ആദ്യമായി മുദ്രണം ചെയ്യപ്പെട്ട അഞ്ചലുരുപ്പടികള്‍.  1901-1902-ല്‍ മണിയോര്‍ഡര്‍ സമ്പ്രദായം പ്രാവര്‍ത്തികമായി. 1903-1904 കാലത്ത് 150 അഞ്ചലാഫീസുകളും 179 എഴുത്തുപെട്ടികളും സ്ഥാപിച്ചു.

ചിലങ്കകെട്ടിയ മുദ്രദണ്ഡുമേന്തി മണിയും മുഴക്കി വീഥിയുടെ മധ്യഭാഗത്തുകൂടി ഓടുന്ന അഞ്ചലോട്ടക്കാരന്‍ പഴയ തലമുറയുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇയാളെ തടയുന്നത് ശിക്ഷാര്‍ഹമായിരുന്നു. ആദ്യമായി അഞ്ചലോട്ടക്കാരന് ഒരു മണിക്കൂറില്‍ രണ്ട് മൈല്‍ ക്രമത്തില്‍ ഓടണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇത് പാലിക്കാത്ത ആളില്‍ നിന്ന് ഒരു ചക്രം പിഴ ഈടാക്കിയിരുന്നു. എക്സ്പ്രസ് കത്തുകള്‍ക്ക് ഒരു മണിക്കൂര്‍ വൈകിയാല്‍ രണ്ടു ചക്രം ശിക്ഷ നല്‍കിയിരുന്നു. 1869-ല്‍ തിരുവനന്തപുരത്ത് നിന്ന് ഒരു അഞ്ചല്‍ വള്ളം ഷൊര്‍ണ്ണൂര്‍ക്ക് നിയോഗിച്ചുവത്രെ. എയ്ഞ്ജല്‍ (മാലാഖ, ദൈവദൂതന്‍, സന്ദേശവാഹകന്‍) എന്ന ഇംഗ്ലീഷ് പദത്തില്‍ നിന്നാവാം അഞ്ചല്‍ എന്ന മലയാള പ്രയോഗമുണ്ടായത്. ഒരു മാലാഖയെപ്പോലെ, ദൈവദൂതനെപ്പോലെ സന്ദേശവും വഹിച്ചു നമ്മുടെ അടുത്തേക്ക് ഓടിക്കിതച്ചെത്തുന്നയാളെ മാലാഖയെന്നല്ലാതെ മറ്റെന്താണ് വിളിക്കുക?  അഞ്ചല്‍ എന്ന മലയാളപദത്തിനാവട്ടെ സംഭ്രമം, പരിഭ്രാന്തി, ഭയപ്പാട് എന്നൊക്കെ അര്‍ത്ഥമുണ്ടുതാനും. കാടും മലയും താണ്ടി നിശ്ചിതസമയത്തിനുള്ളില്‍ നിശ്ചിതദൂരം ഓടിയെത്തിയില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തോര്‍ത്തുള്ള ഭയപ്പാടായിരുന്നിരിക്കുമോ ആ പാവങ്ങളുടെ മുഖത്തുണ്ടായിരുന്ന  സ്ഥായിയായ ഭാവം?    (കൊല്ലം ജില്ലയിലെ ഒരു പ്രദേശത്തിന്റെ പേരു കൂടിയാണ് അഞ്ചല്‍)സംസ്ഥാന ചീഫ് പോസ്റ്റുമാസ്റ്റ‍ര്‍ ജനറലിന്റെ ആസ്ഥാനം കൂടിയാണ് തിരുവനന്തപുരം. 60-ലേറെ പോസ്റ്റോഫീസുകള്‍ നഗരത്തിലും തൊട്ടടുത്ത പ്രദേശങ്ങളിലുമായി പ്രവര്‍ത്തിക്കുന്നു. 1865-ല്‍ രജിസ്റ്റേര്‍ഡ് കവര്‍, 85-ല്‍ കാര്‍ഡ്, സ്റ്റാമ്പ് എന്നിവ പ്രയോഗത്തില്‍ വന്നു. ഇതിനു പുറമേ 1901-ല്‍ മണിയോര്‍ഡര്‍ സമ്പ്രദായവും 1921-ല്‍ ഇന്‍ഷുറന്‍സും നിലവില്‍ വന്നു. യുദ്ധകാലത്ത് മഹാരാജാവിന്റേതായ കല്‍പ്പനകള്‍ സൈന്യാധിപനെ അറിയിക്കുകയും അവിടത്തെ വിശേഷങ്ങള്‍ മറുപടിയായിട്ട് അറിയിക്കുകയും ചെയ്യുന്ന ജോലി ഈ വകുപ്പു തന്നെ വഹിച്ചിരുന്നു. ആദ്യ കാലങ്ങളില്‍ ദിവാന്‍ജിയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലായിരുന്നു ഈ വകുപ്പ്. അക്കാലത്ത് എഴുത്തുകളെല്ലാം ഓലയിലായിരുന്നു. ഉത്രം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ചെറിയ ഓലത്തുമ്പുകള്‍ കടലാസു കൂടുകളില്‍ അടച്ചും വലിയവ മടക്കികെട്ടിയും മേല്‍വിലാസം പുറത്തെഴുതി അയച്ചിരുന്നു.

1951-ല്‍ അഞ്ചല്‍ പോസ്റ്റോഫീസിനെ ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ലയിപ്പിച്ചു. അതോടെ സംസ്ഥാന സര്‍വ്വീസിലുള്ളവര്‍ കേന്ദ്രസര്‍ക്കാരിന്റെ പോസ്റ്റല്‍ വകുപ്പില്‍ ഉദ്യോഗസ്ഥരായി മാറി. 1880 ജനുവരി ഒന്നിന് പോസ്റ്റല്‍ വകുപ്പ് മണിയോര്‍ഡര്‍ സമ്പ്രദായം ആവിഷ്ക്കരിച്ചുവെങ്കിലും 1889 ഒക്ടോബര്‍ ഒന്നിനാണ് മണിയോര്‍ഡര്‍ വീട്ടില്‍ കൊണ്ടു കൊടുക്കുന്ന സമ്പ്രദായം നിലവില്‍ വന്നത്. 1988-ല്‍ സ്പീഡ് പോസ്റ്റ്, ഉപഗ്രഹം വഴി മണിയോര്‍ഡര്‍  നല്‍കുന്ന സാറ്റലൈറ്റ് മണിയോര്‍ഡര്‍ സമ്പ്രദായം 1995-ലും പ്രാബല്യത്തില്‍ വന്നു. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് പോസ്റ്റോഫീസിലാണ് സാറ്റലൈറ്റ് സംവിധാനം നിലവിലുള്ളത്. ജി.പി.ഒ അഥവാ ജനറല്‍ പോസ്റ്റോഫീസ് ഓരോ സംസ്ഥാനത്തേയും പോസ്റ്റോഫീസുകളുടെ തലസ്ഥാനം എന്നു വേണമെങ്കില്‍ പറയാം. തിരുവനന്തപുരത്ത് ജനറല്‍ പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നത് പുളിമൂട് ജംഗ്ഷനിലുള്ള ബഹുനില മന്ദിരത്തിലാണ്. ജി.പി.ഒ യിലാണ് ഫിലാറ്റെലിക് ബ്യൂറോ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും മഹാപുരുഷന്‍മാരുടേയും മറ്റും ചിത്രങ്ങള്‍ മുദ്രണം ചെയ്ത സ്റ്റാമ്പുകള്‍ ലഭിക്കുന്നതാണ്. ജി.പി.ഒ യുടെ പിന്‍കോഡ് 695001 ആണ്.

പഴയ എഞ്ചിനീയറിംഗ് കോളേജ് കെട്ടിടത്തിലാണ് ഇപ്പോള്‍ തിരുവനന്തപുരത്തെ പി.എം.ജി അഥവാ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ആദ്യത്തെ ഡയറക്ടര്‍ എസ്.മഹാദേവയ്യരായിരുന്നു. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ചീഫ് എഞ്ചിനീയര്‍ എ.എച്ച് ബോസ്റ്റോ പൊതുമരാമത്ത് വകുപ്പിനായാണ് ഇന്നത്തെ പി.എം.ജി ജംഗ്ഷനിലെ പി.എം.ജി കെട്ടിടം നിര്‍മ്മിച്ചത്. 1905 മുതല്‍ 1939 വരെ ഈ കെട്ടിടത്തില്‍ പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യൂ.ഡി) പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അന്ന് പ്രവര്‍ത്തനത്തിന്റെ പ്രാരംഭദശയിലായിരുന്ന തിരുവിതാംകൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രവര്‍ത്തനമാരംഭിച്ചു. രണ്ടു ദശകത്തോളം  ഇവിടം കോളേജായി പ്രവര്‍ത്തിച്ചു. പി.എം.ജി കെട്ടിടത്തിന്റെ സമകാലികരാണ് വി.ജെ.ടി ഹാള്‍, പബ്ലിക് ലൈബ്രറി, ഫൈന്‍ ആര്‍ട്സ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങള്‍. പ്രവര്‍ത്തന സൌകര്യങ്ങളുടെ പരിമിതി അനുഭവപ്പെട്ടപ്പോള്‍ പുതിയ കെട്ടിടത്തിനു വേണ്ടി ഈ കെട്ടിടം പൊളിക്കാന്‍ ചിന്തിച്ചതാണ്. എന്നാല്‍ പൊളിക്കാതെ പകരം വിക്ടോറിയന്‍ ചാരുത നിലനിര്‍ത്തിത്തന്നെ ലാല്‍ബഹദൂര്‍ ശാസ്ത്രി എഞ്ചി. റിസര്‍ച്ച് ആന്റ് കണ്‍സള്‍ട്ടന്‍സി സെന്ററിലെ ആര്‍ക്കിടെക്ടായിരുന്ന പ്രൊഫ:ടി.ഉമ്മന്‍ കെട്ടിടത്തിന്റെ എക്സ്റ്റെന്‍ഷന്‍ സാധ്യമാക്കി.

പോസ്റ്റല്‍ സര്‍വ്വീസിലെ ഫോണ്‍ നമ്പറുകള്‍

 

 കസ്റ്റമര്‍ കെയര്‍ സര്‍വ്വീസ്  0471-2476690
 ജി പി ഒ  -  0471-2473071
 ഹെഡ്പോസ്റ്റോഫീസ്    -  0471-2323007
 പി എം ജി  -  0471-2308060
 ആര്‍ എം എസ്  -  0471-2331866
 സ്പീഡ് പോസ്റ്റ്, പാളയം  -  0471-2329696
 
നഗരത്തിലെ പോസ്റ്റോഫീസുകള്‍
 
 
 
 പോസ്റ്റോഫീസ്  പിന്‍കോഡ്  ഫോണ്‍
ഏജീസ് ഓഫീസ്    0471 - 2330501
അമ്പലമുക്ക്    0471 - 2433150
ആനയറ    0471 - 2740525
ആറമട    0471 - 2353567
അട്ടക്കുളങ്ങര    0471 - 2471067
ബീച്ച്    0471 - 2500236
ചാല    0471 - 2476605
ചെമ്പഴന്തി 
 
   0471 - 2598603
കോട്ടണ്‍ഹില്‍ 
 
   0471 - 2320548
ഫോര്‍ട്ട്
 
   0471 - 2451047
ജി പി ഒ
 
 695 001   0471 - 2473071
ഗവ. പ്രസ്സ് 
 
   0471 - 2331323
ഐ എസ് ആര്‍ ഓ
 
   0471 - 2562473
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് 
 
   0471 - 2490513
ജഗതി    0471 - 2325287
ജവഹര്‍നഗര്‍    0471 - 2725414
കാഞ്ഞിരംപാറ 
 
   0471 - 2361473
കരമന
 
 695 002   0471 - 2343708
കൈതമുക്ക്    0471 - 2471042
കോവളം    0471 - 2481330
കവടിയാര്‍
 
 695 003  0471 - 2436691
കവടിയാര്‍ സ്ക്വയര്‍
 
 695 003  0471 - 2321833
കെ എസ് ഇ ബി    0471 - 2471027
കുന്നുകുഴി 
 
   0471 - 2302948
കുറവന്‍കോണം 
 
   0471 - 2313268
മണക്കാട് 
 
   0471 - 2471215
മെഡിക്കല്‍ കോളേജ് 
 
   0471 - 2444761
മ്യൂസിയം 
 
   0471 - 2320294
മുട്ടട 
 
   0471 - 2541416
നാലാഞ്ചിറ 
 
   0471 - 2531374
നന്തന്‍കോട് 
 
   0471 - 2317513
പവര്‍ഹൌസ് റോഡ് 
 
   0471 - 2471753
പി എം ജി ജംഗ്ഷന്‍ 
 
   0471 - 2302713
പി ടി പി നഗര്‍ 
 
   0471 - 2360593
പാല്‍ക്കുളങ്ങര 
 
   0471 - 2471974
പട്ടം പാലസ് 
 
   0471 - 2541644
പാപ്പനംകോട് 
 
   0471 - 2490078
പേരൂര്‍ക്കട
 
695005  0471 - 2432672
പൂജപ്പുര     0471 - 2340473
പേട്ട 695024  0471 - 2472693
പി ഡബ്ല്യൂ ഡി ഓഫീസ്    0471 - 2448107
പൂന്തുറ 695026  0471 - 2382075
ശ്രീരാമകൃഷ്ണ ആശ്രമം ഹോസ്പിറ്റല്‍    0471 - 2722139
ശാസ്തമംഗലം      0471 - 2721012
ശ്രീകാര്യം    0471 - 2593003
തമലം    0471 - 2344176
തമ്പാനൂര്‍    0471 - 2325348
തിരുമല    0471 - 2340017
തിരുവല്ലം    0471 - 2382806
തൈക്കാട്    0471 - 2323007
ടൈറ്റാനിയം ഫാക്ടറി    0471 - 2501768
യൂണിവേഴ്സിറ്റി    0471 - 2307369
 വള്ളക്കടവ് 
 
   0471 - 2451009
 വഞ്ചിയൂര്‍    0471 - 2554534
 വട്ടിയൂര്‍ക്കാവ്    0471 - 2360120
 വികാസ്ഭവന്‍    0471 - 2305221
 സി പി എം ജി    0471 - 2308060
 
ടെലികമ്മ്യൂണിക്കേഷന്‍നെറ്റ്സെന്‍റര്‍
955-ല്‍ സ്ഥാപിതമായ ഏകമാത്ര ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ സ്ഥാനത്ത് ഇപ്പോള്‍ 28 എണ്ണമാണ് പ്രവര്‍ത്തനത്തിലുള്ളത്. ഇന്ത്യയിലെ ഏതു ഭാഗത്തുമുള്ള പ്രധാന കേന്ദ്രങ്ങളിലേക്കും അറുപതോളം വിദേശരാജ്യങ്ങളിലേക്കും നേരിട്ടുള്ള ടെലിഫോണ്‍ സൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. വിദേശരാജ്യങ്ങളിലേക്കുള്‍പ്പെടെ സമ്പര്‍ക്കം നടത്താനുതകുന്ന ബൂത്തുകളും ഇന്റര്‍നെറ്റ് കഫേകളും നഗരത്തിലെമ്പാടും പ്രവര്‍ത്തനത്തിലുണ്ട്. നഗരത്തില്‍ ടെലിഫോണ്‍ കണക്ഷന്‍ ഇല്ലാത്ത വീടുകളുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞുകൊണ്ടിരിക്കുന്നു. വീട്ടില്‍ ലാന്റ് ഫോണ്‍ കണക്ഷന്‍ ഇല്ലെങ്കിലും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഉള്ളവരാണ് ഭൂരിഭാഗവും. മൊബൈല്‍ വിപ്ലവം അരങ്ങു തകര്‍ത്തു കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ സാധാരണക്കാരനു പോലും പ്രാപ്യമാവുന്ന രീതിയില്‍ മൊബൈല്‍ ഫോണിന്റെ വില കുത്തനെ കുറഞ്ഞിരിക്കുന്നു. ഓരോ മാറ്റവും ഉപഭോക്താവിനെ ആകര്‍ഷിക്കാനുതകുന്നതുമാണ്. ടെലിഫോണ്‍ നമ്പര്‍ മാറ്റാതെ മികച്ച നെറ്റ് വര്‍ക്കിലേക്ക് മാറ്റാവുന്ന നമ്പര്‍ പോര്‍ട്ടബിലിറ്റി സമ്പ്രദായവും നടപ്പിലാകാന്‍ പോകുന്നത് ഉപഭോക്താവിനെ ഉന്നം വച്ചു തന്നെയാണ്. ബി.എസ്.എന്‍.എല്‍-ന്റെ കേരളാ സര്‍ക്കിള്‍ ഓഫീസ് തിരുവനന്തപുരത്ത് പി.എം.ജി യിലാണ് സ്ഥിതിചെയ്യുന്നത്. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ കൂടാതെ മറ്റു നിരവധി സ്വകാര്യ മൈബൈല്‍ ഫോണ്‍ കമ്പനികളും നഗരത്തില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്.