ഹെല്‍ത്ത് വിഭാഗം

a) സേവനങ്ങളുടെ വിവരം

സ്വകാര്യ ആശുപത്രികളുടെയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന്‍
അപേക്ഷ സ്വീകരിക്കുക സ്ഥലപരിശോധനയും റിപ്പോര്‍ട്ടും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  രജിസ്ട്രേഷന്‍ നല്‍കുകയോ നിരസിക്കുകയോ ചെയ്യുന്നു
ആവശ്യമായനിബന്ധനകള്‍:-  നിശ്ചിത അപേക്ഷാ ഫാറം (1-ാം നമ്പര്‍ ഫോറം) പൂരിപ്പിച്ചു 1 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ചു സ്ഥലത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖ, കെട്ടിടം സ്വന്തമല്ലെങ്കില്‍ ഉടമസ്ഥന്റെ 50 രൂപാ മുദ്രപത്രത്തിലുള്ള സമ്മതപത്രം, കെട്ടിട നികുതി  അടച്ച രസീതിന്റെ പകര്‍പ്പ്, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംബന്ധിച്ച് മലിനീകരണ നിയന്ത്രണ വകുപ്പിന്റെ കണ്‍സെന്റ് സഹിതം സ്ഥാപനം തുടങ്ങുന്നതിന് 15 ദിവസം മുമ്പ് സമര്‍പ്പിക്കണം.
ആവശ്യമായഫീസ്:- 300 രൂപ
ആവശ്യമായ സമയം:- 15 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ -എച്ച് 11 സെക്ഷന്‍, ഹെല്‍ത്ത് ഓഫീസര്‍, സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്

b) സ്വകാര്യ ആശുപത്രികളുടെയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന്‍ - ഡ്യൂപ്ളിക്കേറ്റ് സര്‍ട്ടിഫിക്കറ്റ്
അപേക്ഷ രജിസ്ററുമായി ഒത്തു നോക്കി ഡ്യൂപ്ളിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.
ആവശ്യമായനിബന്ധനകള്‍:- 1 രൂപ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് വെള്ള പേപ്പറില്‍ സെക്രട്ടറി യ്ക്കുള്ള അപേക്ഷ.
ആവശ്യമായഫീസ്:- 50 രൂപ
ആവശ്യമായ സമയം:- 5 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍-എച്ച് 11 സെക്ഷന്‍,ഹെല്‍ത്ത് ഓഫീസര്‍, സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്

c) സ്വകാര്യ ആശുപത്രികളുടെയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന്‍ പുതുക്കല്‍
അപേക്ഷ സ്വീകരിക്കുക സ്ഥലപരിശോധനയും റിപ്പോര്‍ട്ടും റിപ്പോര്‍ട്ടിന്റെ അടിസ്ഥാന ത്തില്‍ രജിസ്ട്രേഷന്‍ നല്‍കുകയോ നിരസിക്കുകയോ ചെയ്യുന്നു.
ആവശ്യമായനിബന്ധനകള്‍:-  നിശ്ചിത അപേക്ഷാ ഫാറം (5-ാം നമ്പര്‍ ഫോറം) പൂരിപ്പിച്ചു 1 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ചു സ്ഥലത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖ, കെട്ടിടം സ്വന്തമെങ്കില്‍ ഉടമസ്ഥന്റെ 50 രൂപാ മുദ്രപത്രത്തിലുള്ള സമ്മതപത്രം, കെട്ടിടനികുതിഅടച്ച രസീതിന്റെ പകര്‍പ്പ്, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംബന്ധിച്ച് മലിനീകരണ നിയന്ത്ര ണവകുപ്പിന്റെ കണ്‍സെന്റ് സഹിതം സാമ്പത്തികവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് സമര്‍പ്പി ക്കണം.
ആവശ്യമായഫീസ്:- 100 രൂപ
ആവശ്യമായ സമയം:- 15 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍എച്ച് 11 സെക്ഷന്‍,ഹെല്‍ത്ത് ഓഫീസര്‍, സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്

d) സ്വകാര്യആശുപത്രികളുടെയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളടെയും രജിസ്ട്രേഷന്‍ സംബന്ധിച്ച അപ്പീല്‍
അപ്പീല്‍ അപേക്ഷ ബന്ധപ്പെട്ട ഫയല്‍ സഹിതം കൌണ്‍സിലില്‍ വയ്ക്കുന്നു.
ആവശ്യമായനിബന്ധനകള്‍:-  ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം1 രൂപ കോര്‍ട്ട്ഫീസ് സ്റാമ്പ് പതിച്ച വെളള പേപ്പറില്‍കൌണ്‍സിലിന് അപേക്ഷ നല്‍കണം.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- 30 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍-കൌണ്‍സില്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍ക്ക്

e) വ്യാപാരസ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സ് (ഡി ആന്റ് ഓ ലൈസന്‍സ്)
അപേക്ഷയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് ഫീസ് അടച്ചശേഷം വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് അനുവദിക്കുന്നു/നിരസിക്കുന്നു.
ആവശ്യമായനിബന്ധനകള്‍:- നിശ്ചിത അപേക്ഷാഫാറം പൂരിപ്പിച്ചു 1 രൂപ കോര്‍ട്ട് ഫീ സ്റാമ്പ്  പതിച്ചു സ്ഥാപനത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖ, കെട്ടിടം സ്വന്തമെങ്കില്‍ ഉടമസ്ഥ ന്റെ  50 രൂപാ മുദ്രപത്രത്തിലുള്ള സമ്മതപത്രം,കെട്ടിടനികുതി അടച്ച രസീതിന്റെ പകര്‍പ്പ് സഹിതം സ്ഥാപനം തുടങ്ങുന്നതിന് 30 ദിവസം മുമ്പ് സമര്‍പ്പിക്കണം.
ആവശ്യമായഫീസ്:- 20-06-95ലെ ഗസറ്റ്നമ്പര്‍ 25 ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പട്ടിക പ്രകാരമുള്ള ഫീസ്
ആവശ്യമായ സമയം:- 30 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് ഓഫീസര്‍, സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്

f) വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സ് (ഡി ആന്റ് ഓ ലൈസന്‍സ്) പുതുക്കല്‍
അപേക്ഷയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് ഫീസ് അടച്ചശേഷം വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് അനുവദിക്കുന്നു/നിരസിക്കുന്നു.
ആവശ്യമായനിബന്ധനകള്‍:-  നിശ്ചിത അപേക്ഷാ ഫാറം പൂരിപ്പിച്ചു 1 രൂപ കോര്‍ട്ട് ഫീസ്റാമ്പ്  പതിച്ചു സ്ഥാപനത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖ, കെട്ടിടം സ്വന്തമെ ങ്കില്‍ ഉടമസ്ഥന്റെ  50 രൂപാ മുദ്രപത്രത്തിലുള്ള സമ്മതപത്രം, കെട്ടിട നികുതി തൊഴില്‍ നികുതി എന്നിവ അടച്ച രസീതിന്റെ പകര്‍പ്പ് സഹിതം ഓരോ വര്‍ഷവും ഫെബ്രുവരി 28 ന് മുമ്പ് സമര്‍പ്പിക്കണം മാര്‍ ച്ച് 1 ന് ശേഷം31 ന് വരെ 25 ശതമാനവും മാര്‍ച്ച് 31 ന്ശേഷം 50 ശതമാനവും ലേറ്റ്ഫീ അടക്കേണ്ടതാണ്. മാര്‍ച്ച് 31 ന് ശേഷം പിഴയും അടക്കണം
ആവശ്യമായഫീസ്:- 20-06-95 ലെ ഗസറ്റ് നമ്പര്‍ 25 ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പട്ടികപ്രകാര മുള്ള ഫീസ്
ആവശ്യമായ സമയം:- 30 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ ത്ത്  ഓഫീസര്‍, സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്
 

g) ആവിശക്തിയോ മറ്റേതെങ്കിലുംശക്തിയോഉപയോഗിക്കപ്പെടേണ്ട ഫാക്ടറിയോ വര്‍ക്ക്ഷോപ്പോ ജോലിസ്ഥലമോ നിര്‍മ്മിക്കാനോ സ്ഥാപിക്കാനോ ഏര്‍പ്പെടുത്താനോ ഉള്ള അനുവാദത്തിനുള്ള അപേക്ഷ
അപേക്ഷയിന്‍മേല്‍ ഹെല്‍ത്ത്ഇന്‍സ്പെകടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട്, കെട്ടിടത്തിന്റെ  ഉറപ്പ് സംബന്ധിച്ച് ടൌണ്‍പ്ളാനിംഗ് ഓഫീസറുടെ റിപ്പോര്‍ട്ട് എന്നിവ സഹിതം ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതിക്കു സമര്‍പ്പിക്കുന്നു. സമിതിയുടെ ശുപാര്‍ശ കൌണ്‍സിലില്‍വയ്ക്കുന്നു.  കൌണ്‍സില്‍ തീരുമാനപ്രകാരം അനുവാദം നല്‍കുന്നു/അപേക്ഷ നിരസിക്കുന്നു.
ആവശ്യമായനിബന്ധനകള്‍:- നിശ്ചിത അപേക്ഷാഫാറം (3കോപ്പി) പൂരിപ്പിച്ചു 1 രൂപ കോര്‍ട്ട്  ഫീ സ്റാമ്പ് പതിച്ചു സ്ഥലത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖ, കെട്ടിടം  സ്വന്തമെങ്കില്‍ ഉടമസ്ഥന്റെ 50 രൂപാ മുദ്രപത്രത്തിലുള്ള സമ്മതപത്രം, കെട്ടിടനികുതി അടച്ച രസീതിന്റെ പകര്‍പ്പ്, സ്ഥലത്തിന്റെ കെട്ടിടത്തിന്റെ അംഗീകൃത പ്ളാന്‍, 100 മീറ്റര്‍ ചുറ്റളവിലുള്ള സൈറ്റ്  പ്ളാന്‍, 100 മീറ്റര്‍ ചുറ്റളവിലുള്ള താമസക്കാരുടെ സമ്മതപത്രം, മലിനീകരണ   നിയന്ത്രണ ബോര്‍ഡിന്റെ കണ്‍സെന്റ് എന്നിവ സഹിതം സ്ഥാപനം തുടങ്ങുന്നതിന് 30 ദിവസം മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.ഫാക്ടറീസ് ആക്ടിന്റെ പരിധിയില്‍വരുന്ന സ്ഥാപനമാണെങ്കില്‍   ഫാക്ടറി ഇന്‍സ്പെക്ടര്‍/ഇന്‍ഡസ്ട്രീസ് എക്സ്റന്‍ഷന്‍ഓഫീസറുടെ റിപ്പോര്‍ട്ട്/ശുപാര്‍ശ, യന്ത്രങ്ങളുടെ കണക്റ്റഡ്ലാഡ് 25 കുതിര ശക്തിയില്‍ കവിയുന്ന പക്ഷം ജില്ലാമെഡിക്കല്‍ ഓഫീസറുടെയും ഫയര്‍ഫോഴസ്് ഡിവിഷണല്‍ ഓഫീസറുടെയും റിപ്പോര്‍ട്ട്/ ശുപാര്‍ശ   ആവശ്യമാണ്.
ആവശ്യമായഫീസ്:- പ്രസിദ്ധീകരിച്ചിട്ടുളള പട്ടികപ്രകാരമുള്ള ഫീസ്
ആവശ്യമായ സമയം:- 45 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എച്ച്10,11, 12 സെക്ഷന്‍, ടൌണ്‍പ്ളാനിംഗ് ഓഫീസര്‍, ഹെല്‍ത്ത് ഓഫീസര്‍, സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറി/ മേയര്‍ക്ക്

h) പി.എഫ്.എ ലൈസന്‍സ്(ഭക്ഷ്യസാധനങ്ങളുടെ നിര്‍മ്മാണവും സംഭരണവും വില്‍പ്പനയും)
അപേക്ഷയിന്മേലുള്ള ഭക്ഷ്യ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് അനുവദിക്കുന്നു/നിരസിക്കുന്നു.
ആവശ്യമായനിബന്ധനകള്‍:- നിശ്ചിത അപേക്ഷാഫോറം പൂരിപ്പിച്ച് 1 രൂപ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ചു സ്ഥാപനത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖ, കെട്ടിടം സ്വന്തമെങ്കില്‍   ഉടമസ്ഥന്റെ 50 രൂപ മുദ്രപത്രത്തിലുള്ള സമ്മതപത്രം,കെട്ടിട നികുതി അടച്ച രസീതിന്റെ പകര്‍പ്പ്, ആവശ്യമുള്ള സംഗതികളില്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ കണ്‍സെന്റ് എന്നിവ സഹിതം സ്ഥാപനം തുടങ്ങുന്നതിന് മുമ്പ് സമര്‍പ്പിക്കണം.
ആവശ്യമായഫീസ്:- പ്രസിദ്ധീകരിച്ചിട്ടുളള പട്ടിക പ്രകാരമുള്ള ഫീസ്
ആവശ്യമായ സമയം:- 30 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ഭക്ഷ്യ ഇന്‍സ്പെക്ടര്‍ എച്ച് 10,11,12 സെക്ഷന്‍, ഹെല്‍ത്ത് ഓഫീസര്‍, സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്

i) പി.എഫ്.എ ലൈസന്‍സ് (ഭക്ഷ്യസാധനങ്ങളുടെ നിര്‍മ്മാണവും സംഭരണവും വില്‍പ്പനയും) പുതുക്കല്‍
അപേക്ഷയിന്മേലുള്ള ഭക്ഷ്യഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ്   പുതുക്കി അനുവദിക്കുന്നു/നിരസിക്കുന്നു.
ആവശ്യമായനിബന്ധനകള്‍:- നിശ്ചിത അപേക്ഷാ ഫോറം പൂരിപ്പിച്ച് 1 രൂപ കോര്‍ട്ട് ഫീ സ്റാ മ്പ് പതിച്ചു കെട്ടിടനികുതി അടച്ച രസീതിന്റെ പകര്‍പ്പ്, ആവശ്യമുള്ള സംഗതികളില്‍ മലിനീ കരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്‍സെന്റ് എന്നിവ സഹിതം സ്ഥാപനം   തുടങ്ങുന്നതിന് മുമ്പ് സമര്‍പ്പിക്കണം.
ആവശ്യമായഫീസ്:- പ്രസിദ്ധീകരിച്ചിട്ടുളള പട്ടിക പ്രകാരമുള്ള ഫീസ്
ആവശ്യമായ സമയം- 30 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ഭക്ഷ്യ ഇന്‍സ്പെക്ടര്‍ എച്ച് 10,11,12 സെക്ഷന്‍, ഹെല്‍ത്ത് ഓഫീസര്‍, സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്

j) അപകടകരമായ വൃക്ഷങ്ങള്‍ , തെങ്ങുകള്‍ എന്നിവയെകുറിച്ചുള്ള പരാതികള്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ പരിശോധനയ്ക്കു ശേഷം 15 ദിവസത്തെ സമയം അനുവദി ച്ചുകൊണ്ടുള്ള ആദ്യനോട്ടീസ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തന്ന നല്‍കുന്നതാണ് തുടര്‍ നടപടി ആവശ്യമുളള പക്ഷം കോര്‍പ്പറേഷന്‍  ആഫീസ്, സോണല്‍  ആഫീസ്  എന്നിവിട ങ്ങളില്‍ സ്വീകരിക്കുന്നു.
ആവശ്യമായനിബന്ധനകള്‍:- വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, അപകടകരമായി സ്ഥിതി ചെയ്യുന്ന വൃക്ഷങ്ങളുടെ വിവരം,സ്ഥലത്തിന്റെ സര്‍വ്വേനമ്പര്‍, ഉടമയുടെ പേരും മേല്‍വിലാസവും രേഖപ്പെടുത്തി നഗരസഭ സെക്രട്ടറിക്ക് സമര്‍പ്പിക്കണം. അപേക്ഷയില്‍   1 രൂപകോര്‍ട്ട് ഫീ സ്റാമ്പ് ഒട്ടിക്കണം.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം- ആദ്യനോട്ടീസ്7 ദിവസത്തിനകം നല്‍കും
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എച്ച് 10, 11,12  സെക്ഷന്‍, ഹെല്‍ത്ത് ഓഫീസര്‍, സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്

k) ശല്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ (മലിനജലം,പുകശല്യം,മാലിന്യശല്യം ശബ്ദശല്യം കുടിവെള്ളം മലിനപ്പെടല്‍ തുടങ്ങിയവ)
ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ പരിശോധനയ്ക്കു ശേഷം 15 ദിവസത്തെ സമയം  അനുവദിച്ചു കൊണ്ടുള്ള ആദ്യനോട്ടീസ് ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍ തന്ന നല്‍കുന്നതാണ്  തുടര്‍നടപടി ആവശ്യമുളള പക്ഷം കോര്‍പ്പറേഷന്‍ ആഫീസ്, സോണല്‍ ആഫീസ് എന്നിവിടങ്ങളില്‍ സ്വീകരിക്കുന്നു.
ആവശ്യമായനിബന്ധനകള്‍:- വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ     അപകടകരമായി സ്ഥിതി ചെയ്യുന്ന വൃക്ഷങ്ങളുടെ വിവരം, സ്ഥലത്തിന്റെ സര്‍വ്വേ നമ്പര്‍, ഉടമയുടെ   പേരും മേല്‍വിലാസവും രേഖപ്പെടുത്തി നഗരസഭ സെക്രട്ടറിക്ക് സമര്‍പ്പിക്കണം.അപേക്ഷയില്‍ 1 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് ഒട്ടിക്കണം.
ആവശ്യമായ ഫീസ്:- ഇല്ല
ആവശ്യമായ സമയം:- ആദ്യ നോട്ടീസ്7 ദിവസത്തിനകംനല്‍കും
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എച്ച് 10, 11,12 സെക്ഷന്‍,ഹെല്‍ത്ത് ഓഫീസര്‍, സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്

l) കൊതുക് നിയന്ത്രണം
ബന്ധപ്പെട്ട ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍ ജീവനക്കാരെ ഉപയോഗിച്ചു സ്പേയിംഗ്,  ഫോഗ്ഗിംഗ്, സോര്‍സ് റിഡക്ഷന്‍ മുതലായവ ചെയ്യുന്നു.
ആവശ്യമായനിബന്ധനകള്‍:- വെള്ളക്കടലാസില്‍ എഴുതിയ പരാതിനഗരസഭ  സെക്രട്ടറിക്ക് സമര്‍പ്പിക്കണം. അപേഷയില്‍ 1 രൂപ കോര്‍ട്ട് ഫീസ്റാമ്പ്ഒട്ടിക്കണം.ടെലിഫോണിലൂടെ ബന്ധപ്പെട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്താഫീസര്‍, സെക്രട്ടറി എന്നിവരോട്  പരാതിപ്പെടാവുന്നതാണ്
ആവശ്യമായ ഫീസ്:- ഇല്ല
ആവശ്യമായ സമയം:- 1 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍
സേവനംലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- ഹെല്‍ത്ത് ഓഫീസര്‍/സെക്രട്ടറിക്ക്

m) വളര്‍ത്ത് നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പു(പേവിഷ ബാധയ്ക്കെതിരെയുള്ള കുത്തി വെയ്പ് ഉള്‍പ്പെടെ) ഹെല്‍ത്ത് കാര്‍ഡും
കോര്‍പ്പറേഷന്‍ പരിധിയിലുള്ള വെറ്ററിനറി ആശുപത്രികളിലേയും  ഡിസ്പെന്‍സറികളിലെ യും ഡോക്ടര്‍മാരെ ഡ്യൂട്ടിസമയത്ത് സമീപിച്ച് കുത്തിവയ്പ്പ് നടത്തുക അവിടെ   നിന്നും ഹെത്ത് കാര്‍ഡും നല്‍കുന്നതാണ്.
ആവശ്യമായനിബന്ധനകള്‍:- കുത്തിവയ്പ്പിന് നിര്‍ദ്ദിഷ്ട തുക അടയ്ക്കേണ്ടതാണ്. ലൈസ ന്‍സിനുള്ള അപേക്ഷാഫോറവും (നിശ്ചിത ഫോറം 1 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ചത്)അ വിടെതന്നനല്‍കണം.
ആവശ്യമായ ഫീസ്:- എ.പി.എല്‍ 50 രൂപബി.പി.എല്‍25 രൂപ(ലൈസന്‍സ് ഫീസ് ഉള്‍പ്പെടെ)
ആവശ്യമായ സമയം:- അന്നദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- വെറ്ററിനറി സര്‍ജന്മാര്‍
സേവനംലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:-ആരോഗ്യ-വിദ്യാ ഭ്യാസകാര്യസ്റാന്റിംഗ് കമ്മിറ്റി, തിരു.നഗരസഭ

n) വളര്‍ത്ത് നായ്ക്കള്‍ക്ക് ലൈസന്‍സ്
കുത്തിവച്ച നായ്ക്കള്‍ക്ക് ലൈവ് സ്റോക്ക് ഇന്‍സ്പെക്ടര്‍/ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍അന്വേ ഷണം നടത്തി ശുപാര്‍ശ ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സും ബാഡ്ജും നല്‍കുന്നു.
ആവശ്യമായനിബന്ധനകള്‍:- നിശ്ചിത ഫോറത്തില്‍ 1 രൂപ കോര്‍ട്ട്ഫീസ്റാമ്പ് പതിച്ചു അപേക്ഷ കോര്‍പ്പറേഷന്‍ പരിധിയിലുള്ള വെറ്ററിനറി ആശുപത്രികളിലോ  ഡിസ്പെന്‍സറികളിലോ നല്‍കുക. നിര്‍ബന്ധമായും പേവിഷബാധയ്ക്കെതിരെ കുത്തിവച്ചിരിക്കണം
ആവശ്യമായഫീസ്:- എ.പി.എല്‍ 50 രൂപ,ബി.പി.എല്‍ 25 രൂപ(കുത്തിവയ്പ്ഫീസ്ഉള്‍പ്പെടെ)
ആവശ്യമായ സമയം:- 7 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- വെറ്ററിനറി സര്‍ജന്മാര്‍
സേവനംലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:-   ഹെല്‍ത്ത് ഓഫീ സര്‍/സെക്രട്ടറി

o) തെരുവ് നായ്ക്കളുടെ നിയന്ത്രണം
പരാതിയുടെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ ചുമതലപ്പെടുത്തുന്നതനുസരിച്ച്  പട്ടിപിടുത്തക്കാര്‍ പട്ടികളെ പിടിച്ചു വെറ്ററിനറി സര്‍ജ്ജന്റെ മുന്നില്‍ ഹാജരാക്കും. ദയാവധത്തിനു വിധേയമാകേണ്ടവയെ ദയാവധം നടത്തുന്നു. ബാക്കിയുള്ളവയെവന്ധീകരി ക്കുന്നു.5-7ദിവ സത്തെ ശുശ്രൂഷയ്ക്കും ശേഷം അതാത് സ്ഥലത്ത് തിരികെ വിടുന്നു.
ആവശ്യമായനിബന്ധനകള്‍:- പരാതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാരകമായമുറിവുകള്‍ ഉള്ളതോ മാറാരോഗങ്ങള്‍ ബാധിച്ചതോ മൃതപ്രായരായതോ ഭീക്ഷണി    ഉയര്‍ത്തുന്നതോ  ആയ തെരുവ് നായ്ക്കളെ വെറ്ററിനറി ഡോക്ടറുടെ അനുവാദത്തോടെ ദയാവധത്തിനു വിധേയമാക്കും. മറ്റുള്ളവയെ വന്ധീകരിച്ച ശേഷം പ്രതിരോധ കുത്തിവയ്പ്പും നല്‍കി തിരികെ അതാത് സ്ഥലത്ത് തന്ന കൊണ്ടുവിടുന്നതാണ്. കോര്‍പ്പറേഷന്‍ സ്വന്തം  നിലയില്‍ പരാതിയില്ലാതെയും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- 5 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- വെറ്ററിനറി സര്‍ജന്മാര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- ഹെല്‍ത്ത് ഓഫീസര്‍ /സെക്രട്ടറി

p) ഭിക്ഷാടന നിര്‍മ്മാര്‍ജ്ജനം,യാചക പുനരധിവാസം
നഗരസഭ/പോലീസിന് പരാതി/അറിയിപ്പ് ലഭിക്കുന്നതിന്‍ പ്രകാരം യാചകരെ പിടികൂടി ചീഫ്  ജുഡീഷണല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവിന് വിധേയമായി നഗരസഭ  യാചകപുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നത്. അവിടെതാമസസൌകര്യം,വസ്ത്രം,ഭക്ഷണംതുടങ്ങിയ  അടിസ്ഥാന സൌകര്യങ്ങള്‍ സൌജന്യമായി നല്‍കുന്നു.
ആവശ്യമായനിബന്ധനകള്‍:- ഫോണിലൂടെയോരേഖാമൂലമോ അറിയിക്കാവുന്നതാണ്.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- ഉടന്‍
ചുമതലനിര്‍വ്വഹിക്കുന്നഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- ബന്ധപ്പെട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- സെക്രട്ടറി

q) സിനിമ തിയേറ്ററിനുള്ള ലൈസന്‍സ് (കെ. സി. ആര്‍ ആക്ട് പ്രകാരം)ആദ്യമായി എടുക്കാന്‍
അപേക്ഷ ലഭിച്ചു 15 ദിവസത്തിനുള്ളില്‍  ആയതിന്റെ ഒരു പകര്‍പ്പ് വീതം   കോര്‍പ്പറേഷന്‍  എഞ്ചിനീയര്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, ടൌണ്‍ പ്ളാനിംഗ് ഓഫീസര്‍,  ഹെല്‍ത്താ ഫീസര്‍, ഡിവിഷനല്‍ ഓഫീസര്‍-ഫയര്‍ ഫോഴ്സ് എന്നിവര്‍ക്ക് അയച്ചു കൊടുക്കുന്നു. ഇവര്‍ 30 ദിവസത്തിനകം കൌണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.റിപ്പോര്‍ട്ടുകള്‍ സഹിതം അപേക്ഷ 30 ദിവസത്തിനകം കൌണ്‍സിലിന് സമര്‍പ്പിക്കുന്നു. കൌണ്‍സില്‍ തീരുമാനം ലഭിച്ച് 7 ദിവസത്തിനകം അപേക്ഷകനെതീരുമാനം അറിയിക്കുന്നതാണ്. റിപ്പോര്‍ട്ട് തന്നിട്ടുള്ളവര്‍ക്കും തീരുമാനത്തിന്റെ പകര്‍പ്പ് നല്‍കേണ്ടതാണ്.
ആവശ്യമായനിബന്ധനകള്‍:- ഫോം എ അപേക്ഷാഫോറം, സൈറ്റ് പ്ളാന്‍ (100 മീറ്റര്‍  ചുറ്റളവിലേത്), കെട്ടിടത്തിന്റെ വിശദമായ പ്ളാന്‍, സ്ഥലത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖ, ഫിലിംസ് ഡിവിഷന്റെ സര്‍ട്ടിഫിക്കറ്റ്, കെട്ടിടം സ്വന്തമാണെങ്കില്‍ ഉടമസ്ഥന്റെ 50 രൂപ  മുദ്ര പത്രത്തിലുള്ള സമ്മതപത്രം, കെട്ടിട നികുതി അടച്ചതിന്റെ രസീത് എന്നിവയുടെ 6 കോപ്പി വച്ച് അപേക്ഷിക്കേണ്ടതാണ്
ആവശ്യമായഫീസ്:- 500 രൂപ
ആവശ്യമായ സമയം:- 60 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍,  എച്ച് 11 സെക്ഷന്‍ ഹെല്‍ത്ത് ഓഫീസര്‍ സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- മേയര്‍

r) സിനിമ തിയേറ്ററിനുള്ള ലൈസന്‍സ് (കെ. സി. ആര്‍ ആക്ട് പ്രകാരം ) പുതുക്കുന്നത്
അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ ആയതിന്റെ ഒരു പകര്‍പ്പ് വീതം കോര്‍പ്പറേഷന്‍   എഞ്ചിനീയര്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, ഹെല്‍ത്താഫീസര്‍, എന്നിവര്‍ക്ക് അയച്ചു കൊടുക്കുന്നു. റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് ശേഷം ലൈസന്‍സ് നല്‍കുന്നു. എന്നാല്‍ കാലതാമസം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ 1 മാസത്തെ താല്കാലിക ലൈസന്‍സ് നല്‍കാവുന്നതാണ്
ആവശ്യമായനിബന്ധനകള്‍:- ലൈസന്‍സ് കാലാവധി തീരുന്നതിന് 30 ദിവസം മുമ്പ് ഫോം ജി അപേക്ഷാഫോറം, സ്ഥലത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖ, കെട്ടിടം  സ്വന്തമല്ലെങ്കില്‍ ഉടമസ്ഥന്റെ 50 രൂപ മുദ്രപത്രത്തിലുള്ള സമ്മതപത്രം, കെട്ടിടനികുതി അടച്ചതിന്റെ  രസീത് എന്നിവയുടെ 4 കോപ്പി വച്ച് അപേക്ഷിക്കേണ്ടതാണ്.
ആവശ്യമായഫീസ്:- 500 രൂപ
ആവശ്യമായ സമയം:- 30 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,  എച്ച് 11 സെക്ഷന്‍ ഹെല്‍ത്താഫീസര്‍/സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- മേയര്‍

s) ഹോട്ടല്‍പരിശോധന
നഗരസഭ പരാതിയുടെ അടിസ്ഥാനത്തിലും അല്ലാതെയും ഹോട്ടല്‍ പരിശോധന നടത്തുന്നു. ബന്ധപ്പെട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ പരിശോധനയ്ക്കു പുറമെ പ്രത്യേക സ്ക്വാഡിന്റെ പരിശോധനയും ഉണ്ട്.
ആവശ്യമായനിബന്ധനകള്‍:- ഫോണിലൂടെയോ രേഖാമൂലമോ ഉള്ള വിവരം
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- 1 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് സ്ക്വാഡ്
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- ഹെല്‍ത്ത് ഓഫീസര്‍

t) കെട്ടിട നിര്‍മ്മാണാവശിഷ്ടം, ഗാര്‍ഡന്‍ മാലിന്യം
ആവശ്യപ്പെടുന്നതനുസരിച്ച് കോര്‍പ്പറേഷന്‍ ഗ്യാരേജില്‍ നിന്നും നിശ്ചിത ഫീസ് ഈടാക്കി കൊണ്ട് നീക്കം ചെയ്യുന്നതാണ്.
ആവശ്യമായനിബന്ധനകള്‍:- ഫോണിലൂടെയോ രേഖാമൂലമോ (1 രൂപ   കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച വെള്ള പേപ്പറില്‍) ഉള്ള അപേക്ഷ
ആവശ്യമായഫീസ്:- കൌണ്‍സില്‍ നിശ്ചയിക്കുന്നത്
ആവശ്യമായ സമയം:- 3 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ഗാരേജ് സൂപ്പര്‍ വൈസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- ഹെല്‍ത്ത്ഓഫീസര്‍

u) തലസ്ഥാന നഗരം ശുചിത്വ നഗരം പദ്ധതി
തരംതിരിച്ചുള്ള സംഭരണം,വീടുകളിലും സ്ഥാപനങ്ങളിലും നിന്നും നേരിട്ടുള്ള  ശേഖരണം, ശാസ്ത്രീയ പരിവഹണം, സംസ്കരണം, നിര്‍മ്മാര്‍ജ്ജനം. പരാതികള്‍ പ്രോജക്ട് സെക്രട്ടറിയേറ്റില്‍ ലഭിച്ചാലുടന്‍ തന്ന ബന്ധ പ്പെട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടറെ അറിയിക്കുന്നു. പരിഹാരം കാണുന്നു.
ആവശ്യമായനിബന്ധനകള്‍:- മാലിന്യങ്ങള്‍ ഉല്‍ഭവസ്ഥാനങ്ങളില്‍ തന്ന തരംതിരിച്ച്  സംഭ രിക്കുക,നഗരസഭ ഏര്‍പ്പെടുത്തുന്നവര്‍ക്കു കൈമാറുക അവര്‍ മാലിന്യങ്ങള്‍ നഗരസഭ ലോറികളില്‍ എത്തിക്കുക.ലോറികള്‍ നിലത്തു വീഴാതെ തന്ന വിളപ്പില്‍ ശാലയില്‍ എത്തിക്കു ക.അവിടെ ഇത് ജൈവവളമാക്കി മാറ്റുക അവശിഷ്ടങ്ങള്‍ സാനിറ്ററി ലാന്റ്ഫീല്ലില്‍ നിക്ഷേ പിക്കുക.
പരാതികള്‍ ഫോണിലൂടെയോ രേഖാമൂലമോ (1 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച വെള്ള പേപ്പറില്‍) നല്‍കാവുന്നതാണ്.
ആവശ്യമായഫീസ്:- വീടുകള്‍ക്ക് പ്രതിമാസം 30 രൂപ, സ്ഥാപനങ്ങള്‍ക്കു മാലിന്യത്തിന്റെ അളവ് അനുസരിച്ച് വ്യത്യസ്ഥ നിരക്കുകള്‍
ആവശ്യമായ സമയം:- എല്ലാ ദിവസവും
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,  പ്രോജക്ട് സെക്രട്ടറിയേറ്റ്
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- ഹെല്‍ത്താഫീസര്‍/ സെക്രട്ടറി 

v) കുടിവെള്ള വിതരണം (സ്വകാര്യ ആവശ്യത്തിന്)
അപേക്ഷ ലഭിച്ചാല്‍ സീനിയോറിറ്റിയുടെയും വാഹന ലഭ്യതയുടെയും   അടിസ്ഥാനത്തില്‍ കുടിവെള്ളം എത്തിക്കുന്നു.
ആവശ്യമായനിബന്ധനകള്‍:- വെള്ള പേപ്പറില്‍ 1 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് ഒട്ടിച്ചു അപേക്ഷിക്കണം. വാഹനം പോകുന്ന സ്ഥലങ്ങളിലേക്കു മാത്രമേ ഈ സേവനം ലഭിക്കുകയുള്ളു.
ആവശ്യമായഫീസ്:- 5000 ലിറ്ററുള്ള ഒരു ലോഡിന് 252 രൂപ (ട്രാന്‍സ്പോര്‍ട്ടേഷന്‍,  ലേബര്‍ ചാര്‍ജ്ജ്
ആവശ്യമായ സമയം:- 1 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ഗ്യാരേജ് സൂപ്പര്‍വൈസര്‍ മെയിന്‍ ഓഫീസ് ഗ്യാരേജ്
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- ഹെല്‍ത്ത് ഓഫീസര്‍ സെക്രട്ടറി

w) കുടിവെള്ള വിതരണം (പൊതു ആവശ്യത്തിന്)
അപേക്ഷ ലഭിച്ചാല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്വേഷിച്ച് കുടിവെള്ള  ദൌര്‍ലഭ്യമുണ്ടെങ്കില്‍ സീനിയോറിറ്റിയുടെയും വാഹനലഭ്യതയുടെയും അടിസ്ഥാനത്തില്‍ കുടിവെള്ളം എത്തി ക്കുന്നു.
ആവശ്യമായനിബന്ധനകള്‍:- വെള്ളപേപ്പറില്‍ 1 രൂപ കോര്‍ട്ട്ഫീ സ്റാമ്പ് ഒട്ടിച്ചു അപേക്ഷിക്കണം. വാഹനം പോകുന്ന സ്ഥലങ്ങളിലേക്കു മാത്രമേ ഈ സേവനം ലഭിക്കുകയുള്ളു. റോഡില്‍ നില്‍ക്കുന്ന ടാങ്കറില്‍ നിന്നും പാത്രങ്ങളില്‍ ആവശ്യക്കാര്‍ കുടിവെള്ളം   ശേഖരിക്കേണ്ടതാണ്.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- 2 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- ഗ്യാരേജ് സൂപ്പര്‍വൈസര്‍, മെയിന്‍ ഓഫീസ് ഗ്യാരേജ്
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഹെല്‍ത്ത് ഓഫീസര്‍ സെക്രട്ടറി 

x) കുടിവെള്ള വിതരണം (പ്രത്യേക ആവശ്യത്തിന്)
അപേക്ഷ മെയിന്‍ ഓഫീസ് ഗ്യാരേജ് സൂപ്പര്‍വൈസര്‍ക്ക് നല്‍കേണ്ടതാണ്. അവിടെനിന്നും വേണ്ട നടപടി സ്വീകരിക്കും.
ആവശ്യമായനിബന്ധനകള്‍ :- വെള്ളപേപ്പറില്‍ 1 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് ഒട്ടിച്ചു   അപേക്ഷിക്കണം.വാഹനം പോകുന്ന സ്ഥലങ്ങളിലേക്കു മാത്രമേ ഈ സേവനം ലഭിക്കുകയുള്ളു. ശേഖരിക്കാന്‍ ടാങ്കുകള്‍ ആവശ്യമുണ്ടെങ്കില്‍ ആയതു ബന്ധപ്പെട്ടവര്‍ നേരിട്ട് ഫോര്‍ട്ട് ഗ്യാരേജില്‍ നിന്നു ഏറ്റുവാങ്ങി സ്ഥാപിക്കണം. ഉപയോഗം കഴിഞ്ഞു തിരികെ ഫോര്‍ട്ട് ഗ്യാരേജില്‍ എത്തിക്കണം
ആവശ്യമായഫീസ്:- കൌണ്‍സില്‍ തീരുമാനിക്കുന്ന ഡിപ്പോസിറ്റ്  (ടാങ്ക് കേടു കൂടാതെ തിരികെ ഏല്‍പ്പിക്കുമ്പോള്‍ ഡിപ്പോസിറ്റ് തിരികെ നല്‍കുന്നു.)
ആവശ്യമായ സമയം:- 1 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- ഗ്യാരേജ് സൂപ്പര്‍വൈസര്‍, മെയിന്‍ ഓഫീസ് ഗ്യാരേജ്
ഗ്യാരേജ് സൂപ്പര്‍വൈസര്‍ :- ഫോര്‍ട്ട്
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഹെല്‍ത്താഫീസര്‍ / സെക്രട്ടറിക്ക്

y) സെപ്റ്റിക് ടാങ്കിലെ മാലിന്യം നീക്കം ചെയ്യല്‍
അപേക്ഷ ലഭിച്ചാല്‍ സക്കര്‍ ഗ്യാരേജില്‍ നിന്നും അയച്ചു കൊടുക്കുന്നു.
ആവശ്യമായനിബന്ധനകള്‍:- വെള്ളപേപ്പറില്‍ 1 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് ഒട്ടിച്ചു അപേക്ഷിക്കണം. വാഹനം പോകുന്ന റോഡുകളില്‍ നിന്നും 20 മീറ്റര്‍ ദൂരത്തിന് മാത്രമേ ഈ സേവനം ലഭിക്കുകയുള്ളു.
ആവശ്യമായഫീസ്:- ട്രിപ്പിന് 900 രൂപ. തൊഴിലാളികളെ ഉപയോഗിക്കുന്ന പക്ഷം കൂലി അപേക്ഷകന്‍  തന്ന നല്‍കണം.
ആവശ്യമായ സമയം:- 3 ദിവസം (മറ്റ് ബുക്കിംഗ് ഇല്ലെങ്കില്‍ അന്നുതന്ന ലഭിക്കുന്നതാണ്)
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- ഗ്യാരേജ് സൂപ്പര്‍വൈസര്‍, ഫോര്‍ട്ട.്
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- ഹെല്‍ത്ത് ഓഫീസര്‍ /സെക്രട്ടറിക്ക്

z) ഭക്ഷണശാലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ്
ഹെല്‍ത്താഫീസര്‍ നേരിട്ട് പരിശോധിച്ച് കാര്‍ഡ് നല്‍കുന്നു.
ആവശ്യമായനിബന്ധനകള്‍:- ഹെല്‍ത്ത് കാര്‍ഡ് ഫീസ് നഗരസഭ ട്രഷറിയില്‍ ഒടുക്കി ഫോട്ടോസഹിതം നേരില്‍ ഹാജരായി പരിശോധനയ്ക്കു വിധേയമാകണം.(പുതുക്കുന്നതി ന് പഴയ കാര്‍ഡും കൊണ്ട് വരണം. ഫോട്ടോ ആവശ്യമില്ല)
ആവശ്യമായഫീസ്:- 10 രൂപ ഫീസ്, 40 രൂപ പരിശോധനാഫീസ്
ആവശ്യമായ സമയം:- ഹെല്‍ത്താഫീസര്‍ ഓഫീസിലുള്ള ചൊവ്വ, വെള്ളി എന്നീ ദിവസങ്ങ ളില്‍
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- ഹെല്‍ത്ത് ഓഫീസര്‍
സേവനംലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- സെക്രട്ടറിക്ക്

aa) മൃഗങ്ങളെ ഭക്ഷ്യാവശ്യത്തിനായി കശാപ്പ് ചെയ്യല്‍
വെറ്ററിനറി സര്‍ജന്‍ കശാപ്പിന് മുമ്പ് പരിശോധിച്ച് അനുമതി നല്‍കുന്ന ഉരുക്കളെ  ഹലാല്‍ രീതിയില്‍ കശാപ്പ് ചെയ്യുന്നു.മാംസം വീണ്ടും വെറ്ററിനറി സര്‍ജന്‍ പരിശോധിക്കുന്നു.ഭക്ഷ്യ യോജ്യമായവ മാത്രം സീല്‍ ചെയ്ത് വില്പനയ്ക്കായി വിട്ടുകൊടുക്കുന്നു.
ആവശ്യമായനിബന്ധനക:- 24 മണിക്കൂര്‍ മുമ്പ് അറവ്ശാലയില്‍ ഉരുക്കളെ ഹാജരാക്കണം
ആവശ്യമായഫീസ്:- വലിയ ഉരുക്കള്‍-25 രൂപ,ചെറുതിന്-10 രൂപ
ആവശ്യമായ സമയം:- ഹാജരാക്കി 24 മണിക്കൂറിന് ശേഷം കശാപ്പ് ചെയ്ത് കൊടുക്കുന്നു.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- വെറ്ററിനറി സര്‍ജന്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- ഹെല്‍ത്ത് ഓഫീസര്‍/ സെക്രട്ടറിക്ക്

ab) അനധികൃത കശാപ്പ് സംബന്ധിച്ച പരിശോധന
നഗരസഭ പരാതിയുടെ അടിസ്ഥാനത്തിലും അല്ലാതെയും പരിശോധന നടത്തുന്നു.  ബന്ധപ്പെട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ പരിശോധനയ്ക്കു പുറമെ പ്രത്യേക സ്ക്വാഡിന്റെ പരി ശോധനയും ഉണ്ട്.
ആവശ്യമായനിബന്ധനകള്‍:- ഫോണിലൂടെയോ രേഖാമൂലമോ  (1 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച  വെള്ള പേപ്പറില്‍) ഉള്ള പരാതി
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- 1 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍-ഹെല്‍ത്ത് സ്ക്വാഡ്, വെറ്ററിനറി സര്‍ജന്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- ഹെല്‍ത്ത് ഓഫീസര്‍

ac) ആംബുലന്‍സ് സേവനം ലഭിക്കുന്നതിന്
നഗരസഭാ മെയിന്‍ ഓഫീസ് ഗ്യാരേജില്‍ നിന്ന് വാഹനത്തിന്റെ ലഭ്യതയനുസരിച്ചു നല്‍കുന്നു.
ആവശ്യമായനിബന്ധനകള്‍:- ആവശ്യമുള്ളവര്‍ നഗരസഭാ മെയിന്‍ ഓഫീസ് ഗ്യാരേജില്‍  നേരിട്ടോ ഫോണ്‍ മുഖാന്തിരമോ ബന്ധപ്പെടുക. 0471 2320821 എക്സ്റന്‍ഷന്‍ 460, 471 2373838
ആവശ്യമായഫീസ്:- 1 കി. മീ 3 രൂപ മിനിമം ചാര്‍ജ്ജ് 50 രൂപ
ആവശ്യമായ സമയം:- ആവശ്യപ്പെടുന്ന സമയത്ത് ലഭിക്കുന്നതാണ്.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- ഗ്യാരേജ് സൂപ്പര്‍ വൈസര്‍,  മെയിന്‍ ഓഫീസ് ഗ്യാരേജ്
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഹെല്‍ത്ത് ഓഫീസര്‍ക്ക്

ad) ജനനം, മരണം, നിര്‍ജീവജനനം-രജിസ്ട്രേഷന്‍
റിപ്പോര്‍ട്ട് ഫാം ലഭിക്കുന്നത് കിയോസ്ക് വഴിയാണെങ്കില്‍ ആയത് സബ്ബ്   രജിസ്ട്രാര്‍മാര്‍ അന്നുതന്ന ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യും.കിയോസ്കിലൂടെ അല്ലാതെ വരുന്നവ  ഡേ റ്റാ എന്‍ട്രി ചെയ്തശേഷം രജിസ്റര്‍ ചെയ്യുന്നതാണ്.
ആവശ്യമായ നിബന്ധനകള്‍ :- കിയോസ്ക് സ്ഥാപിച്ചിട്ടുള്ള ആശുപത്രിയില്‍വച്ച് നടക്കുന്നവ  ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള കിയോസ്ക് വഴി നഗരസഭയെ അറിയിക്കേണ്ടതാണ്.  മറ്റ് ആശുപത്രികളില്‍നിന്നും നിര്‍ദ്ദിഷ്ടഫോറത്തില്‍ നഗരസഭയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. വിവരം നല്‍കേണ്ടത് അടുത്ത ബന്ധുക്കളാണ്. ആശുപത്രി അധികാരി അതില്‍ മേലൊപ്പ് വയ്ക്കേണ്ടതാണ്.ആശുപത്രിയല്ലാത്ത സ്ഥാപനങ്ങളില്‍വച്ച് നടക്കുന്നവ ബന്ധപ്പെട്ട ചുമതലക്കാര്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. അപകടമരണം തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവ എന്നിവ ബന്ധപ്പെട്ട പോലീസ് അധികാരിയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഓടുന്ന വാഹനങ്ങളില്‍ നടക്കുന്നവ വാഹനത്തിന്റെ ഡ്രൈവറാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.റിപ്പോര്‍ട്ടിനോടൊപ്പം ആര്‍.സി.ബുക്കിന്റെയും ലൈസന്‍സിന്റെയും സാക്ഷ്യപ്പെടുത്തിയ   പകര്‍പ്പ് ഹാജരാക്കേണ്ടതാണ്. (ജനനം,മരണം,നിര്‍ജ്ജീവ ജനനം എന്നിവ സംഭവം നടന്ന് 21 ദിവസത്തിനകം രജിസ്റര്‍ ചെയ്യേണ്ടതാണ്.)
ആവശ്യമായഫീസ്:- കിയോസ്ക് വഴി അയയ്ക്കുന്നതിന് സേവന ഫീസായി 15 രൂപ കിയോ സ്കില്‍ അടയ്ക്കണം.
ആവശ്യമായ സമയം:- കിയോസ്ക് വഴിയുള്ളത് 1 ദിവസം, മറ്റുള്ളവ 5 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍ /ഉദ്യോഗസ്ഥ:- സബ്ബ് രജിസ്ട്രാര്‍മാരായി നിയോഗിച്ചിട്ടുള്ള എച്ച്.ഐ.മാര്‍ ,ഹെല്‍ത്ത് ഓഫീസര്‍ (രജിസ്ട്രാര്‍)
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:-  ജില്ലാ രജിസ്ട്രാര്‍ (സെക്രട്ടറി)

ae) ജനനം,മരണം,നിര്‍ജീവ ജനനം-താമസിച്ചുള്ള രജിസ്ട്രേഷന്‍
21 ദിവസം കഴിഞ്ഞു 30 ദിവസം വരെ ജില്ലാ രജിസ്ട്രാറുടെ അനുവാദം വാങ്ങണം.
ആവശ്യമായനിബന്ധനകള്‍-റിപ്പോര്‍ട്ട് ഫോറത്തോടൊപ്പം വെള്ള പേപ്പറില്‍  താമസത്തിനുള്ള കാരണം കാണിച്ചുകൊണ്ടുള്ള രജിസ്ട്രാര്‍ക്കുള്ള അപേക്ഷയും (1 രൂപ കോര്‍ട്ട്ഫീസ്റാമ്പ്  സഹിതം) കൂടി നല്‍കണം.
ആവശ്യമായഫീസ്:- 2 രൂപ
ആവശ്യമായ സമയം:- 5 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- രജിസ്ട്രാര്‍(ഹെല്‍ത്ത് ഓഫീസര്‍)
സേവനം  ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ജില്ലാരജിസ്ട്രാര്‍ (സെക്രട്ടറി)
30ദിവസം കഴിഞ്ഞു 1 വര്‍ഷം വരെ
ആവശ്യമായനിബന്ധനകള്‍:- റിപ്പോര്‍ട്ട്ഫോറത്തോടൊപ്പം വെള്ളപേപ്പറില്‍ ജില്ലാരജിസ്ട്രാര്‍ക്കുള്ള അപേക്ഷയും (1 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് സഹിതം) കൂടി നല്‍കണം.
ആവശ്യമായഫീസ്:- 5 രൂപ
ആവശ്യമായ സമയം:- 5 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- ജില്ലാ രജിസ്ട്രാര്‍(സെക്രട്ടറി)
സേവനംലഭിക്കുന്നതിന്കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- ചീഫ് രജിസ്ട്രാര്‍ക്ക്

af) 1 വര്‍ഷം കഴിഞ്ഞാല്‍
ആവശ്യമായനിബന്ധനകള്‍-റിപ്പോര്‍ട്ട് ഫോറത്തോടൊപ്പം തെളിവുകളും നല്‍കണം. ആയ ത് അന്വേഷണം നടത്തി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ആര്‍.ഡി.ഒ യ്ക്കു   എന്‍. ഒ. സി നല്‍കുന്നതാണ്. കോര്‍പ്പറേഷന്റെ പരിധിയില്‍ ഉള്ള സ്ഥലത്തു നടന്ന സംഭവങ്ങള്‍ക്കു  മാത്രമേ എന്‍.ഒ.സി. നല്‍കുകയുള്ളു. ആര്‍.ഡി.ഒ യുടെ അനുവാദം ലഭിക്കുന്ന  മുറയ്ക്ക് രജിസ്റര്‍ ചെയ്യുന്നതാണ്.
ആവശ്യമായഫീസ്:- 10 രൂപ
ആവശ്യമായ സമയം:- 5 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍ / ഉദ്യോഗസ്ഥ:- സബ്ബ് രജിസ്ട്രാര്‍മാരായിചുമതലപ്പെടുത്തിയിട്ടുള്ള എച്ച്.ഐമാര്‍, രജിസ്ട്രാര്‍ (ഹെല്‍ത്ത് ഓഫീസര്‍) (ആര്‍.ഡി.ഒ യുടെഅനുവാദത്തോടെ)
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- ചീഫ് രജിസ്ട്രാര്‍ക്ക്

ag) ജനന മരണ രജിസ്ട്രേഷന്‍ ആക്ടിലെ സെക്ഷന്‍ 12 പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ്
ആശുപത്രി കിയോസ്ക് വഴിയുള്ള രജിസ്ട്രേഷന്‍-രജിസ്ട്രേഷന്‍ ചെയ്താലുടന്‍ തന്ന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നു.
ആവശ്യമായനിബന്ധനകള്‍:- ആശുപത്രികിയോസ്ക് വഴിയുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്ക റ്റ് തയ്യാറാക്കി വിതരണത്തിനായി ആശുപത്രി വഴി വിതരണം ചെയ്യുന്നതാണ്.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- 24 മണിക്കൂറിനകം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- സബ്ബ്രജിസ്ട്രാര്‍മാരായി ചുമതലപ്പെ ടുത്തിയിട്ടുള്ള എച്ച്.ഐമാര്‍
സേവനംലഭിക്കുന്നതിന്കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- രജിസ്ട്രാര്‍  (ഹെല്‍ത്താഫീസര്‍)
മറ്റു സ്ഥലങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍
ആവശ്യമായനിബന്ധനകള്‍:- രജിസ്ട്രേഷന്‍ നടത്തി കഴിഞ്ഞാലുടന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കും.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- രജിസ്ട്രേഷന്‍ നടത്തികഴിഞ്ഞു 1 ദിവസം 7 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- സബ്ബ് രജിസ്ട്രാര്‍മാരായി ചുമതലപ്പെടുത്തിയിട്ടുള്ള എച്ച്.ഐമാര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:-  രജിസ്ട്രാര്‍ (ഹെല്‍ത്താഫീസര്‍)

ah) ദത്തെടുത്ത കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ്
മുമ്പ് രജിസ്റര്‍ചെയ്തിട്ടുള്ള കുട്ടിയാണെങ്കില്‍ കോടതി ഉത്തരവ് പ്രകാരംദത്തെടുത്ത മാതാ പിതാക്കളുടെ പേര് ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.രജിസ്റര്‍ ചെയ്യാത്ത   സംഗതികളില്‍ ആര്‍.ഡി.ഒയുടെ അനുവാദംവാങ്ങി കോടതി ഉത്തരവ് പ്രകാരം ദത്തെടുത്ത  മാതാപിതാക്ക ളുടെ പേര് ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.
ആവശ്യമായനിബന്ധനകള്‍:- ജനനം രജിസ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കു പുറമേ കോടതി ഉത്തരവിന്റെ പകര്‍പ്പും ഹാജരാക്കണം.ആര്‍.ഡി. ഒ യുടെ അനുവാദത്തിന്റെ  അടിസ്ഥാനത്തില്‍ കോടതിഉത്തരവ്പ്രകാരം ദത്തെടുത്ത മാതാപിതാക്കളുടെ പേര് ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.
ആവശ്യമായഫീസ്:- പേര് ചേര്‍ക്കുന്നതിന് - 5 രൂപ, തിരച്ചില്‍ ഫീസ്-2 രൂപ,  സര്‍ട്ടിഫിക്കറ്റ് ഫീസ്:- 5 രൂ
ആവശ്യമായ സമയം:- 7 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:-  രജിസ്ട്രാര്‍ (ഹെല്‍ത്ത് ഓഫീസര്‍)
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:-    ജില്ലാ രജിസ്ട്രാര്‍ (സെക്രട്ടറി)ക്ക്

ai) ജനന മരണ രജിസ്ട്രറില്‍ കുട്ടിയുടെ പേര് ചേര്‍ക്കുന്നതിന്
രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയായ ശേഷം നിശ്ചിതഫോറത്തിലുള്ള അപേക്ഷ സ്വീകരിച്ച് രജിസ്ററുമായി ഒത്തുനോക്കി പേര് ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.
1971 ന് മുമ്പുള്ള ജനനത്തിന്റെ കാര്യത്തില്‍ ചീഫ് രജിസ്ട്രാറുടെ അനുമതി ആവശ്യമാണ്. അപേക്ഷ ചീഫ് രജിസ്ട്രാര്‍ക്കു അയച്ചു കൊടുക്കുകയും അനുമതി ലഭിക്കു ന്ന മുറയ്ക്ക് പേര് ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമാണ്.
ആവശ്യമായനിബന്ധനകള്‍:- നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ചത് (മാതാപിതാക്കളുടെ സംയുക്ത അപേക്ഷ) ആറു വയസ്സ് കഴിഞ്ഞതാണെങ്കില്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് താമസിക്കുന്ന സ്ഥലത്തെ ജനനമരണരജിസ്ട്രാര്‍ നല്‍കുന്ന ജനനക്രമ സാക്ഷ്യപത്രം(സംസ്ഥാനത്തിന് പുറത്താണെങ്കില്‍ നോട്ടറി അഫിഡവെറ്റ്) സ്കൂള്‍ രേഖയിലെ പോലെ മാത്രമേ പേര് ചേര്‍ക്കുകയുള്ളു. ഒരിക്കല്‍ ചേര്‍ത്ത കുട്ടിയുടെ പേരില്‍ മാറ്റം വരുത്താന്‍ സാദ്ധ്യമല്ല. 1971 ന് മുന്‍പുള്ള സംഗതികളില്‍ 1 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച് വെള്ള പേപ്പറില്‍ ചീഫ് രജിസ്ട്രാര്‍ക്കുള്ള അപേക്ഷ.
ആവശ്യമായഫീസ്:- 5 രൂപ
ആവശ്യമായ സമയം:- 5 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- രജിസ്ട്രാര്‍ (ഹെല്‍ത്താഫീസര്‍)
സ്കൂള്‍ രേഖയിലെ തീയതിയും ജനനരജിസ്ററിലെ തീയതിയും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ജില്ലാ രജിസ്ട്രാറുടെ അനുമതി ആവശ്യമാണ്.
സേവനംലഭിക്കുന്നതിന്കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- ജില്ലാ രജിസ്ട്രാര്‍ (സെക്രട്ടറി)

aj) ജനനമരണ രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തുന്നതിന്
അപേക്ഷ സ്വീകരിച്ച് രജിസ്ററുമായി ഒത്തുനോക്കി തിരുത്തല്‍    വരുത്തുന്നതിനാവശ്യമായ രേഖകള്‍ പരിശോധിച്ച് തിരുത്തുന്നതിന് ആവശ്യമായ അനുവാദം വാങ്ങി രജിസ്ററില്‍ തിരുത്തല്‍ വരുത്തുന്നു.1971ന് മുമ്പുള്ള തിരുത്തലുകള്‍ക്ക്(ജനന തീയതി/മരണ തീയതി/ലിംഗം എന്നിവ തിരുത്തുന്നതിന്) ചീഫ് രജിസ്ട്രാറുടെ അനുവാദം ആവശ്യമാണ്.
ആവശ്യമായനിബന്ധനകള്‍:- തിരുത്തല്‍ വരുത്തേണ്ട സംഗതിയെകുറിച്ച് നിര്‍ദ്ദിഷ്ടകോര്‍ട്ട് ഫീ സ്റാമ്പ് ഒട്ടിച്ച അപേക്ഷാ ഫോറം ജനനം/മരണം നടന്ന ആശുപത്രിയുടെ   തിരുത്തല്‍ കത്ത് ബന്ധപ്പെട്ട വില്ലേജാഫീസറുടെ സര്‍ട്ടിഫിക്കറ്റ് താമസസ്ഥലത്തെ ജനനമരണ രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് റൂള്‍ 12 പ്രകാരമുള്ള രണ്ട് ഗസറ്റഡ് ഓഫീസറന്മാരുടെ സത്യവാങ്മൂലം, തിരുത്തല്‍ വരുത്തേണ്ടയാളിന്റെ സ്കൂള്‍  സര്‍ട്ടിഫിക്കറ്റ്/റേഷന്‍ കാര്‍ഡ്/ ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പേര് പൂര്‍ണ്ണമായും മാറ്റം വരുന്ന സംഗതികളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഹാജരാക്കണം. 1971 ന് മുന്‍പുള്ള തിരുത്തലുകള്‍ക്ക് 1 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച് വെള്ള പേപ്പറില്‍ ചീഫ്  രജി സ്ട്രാര്‍ക്കുള്ള അപേക്ഷ രണ്ട് കോപ്പി കൂടി സമര്‍പ്പിക്കണം.
ആവശ്യമായഫീസ്:- തിരച്ചില്‍ ഫീസ് -2 രൂപ
ആവശ്യമായ സമയം:- 15 ദിവസം.അനുമതി ലഭിച്ചു കഴിഞ്ഞ് 10 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- രജിസ്ട്രാര്‍. ചീഫ് രജിസ്ട്രാറുടെ അനുമതി ആവശ്യമുള്ള സംഗതികളില്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- ജില്ലാ രജിസ്ട്രാര്‍ (സെക്രട്ടറി)

ak) സെക്ഷന്‍ 17 പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ്
അപേക്ഷ സ്വീകരിക്കല്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കല്‍
ആവശ്യമായനിബന്ധനകള്‍:- ജനനം/മരണം രജിസ്റര്‍ ചെയ്തിരിക്കണം.നിശ്ചിത അപേക്ഷാ ഫോറം നിശ്ചിത കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച് അപേക്ഷകന്റെ പേരില്‍ വാങ്ങിയ 10 രൂപയില്‍ കുറയാത്ത മുദ്രപത്രം സഹിതം കോര്‍പ്പറേഷന്‍ ഓഫീസിലെ    ജനസേവന കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.
ആവശ്യമായഫീസ്:- തിരച്ചില്‍ ഫീസ് 2 രൂപ, സര്‍ട്ടിഫിക്കറ്റ് ഫീസ് ഒരു പകര്‍പ്പിന് 5 രൂപ
ആവശ്യമായ സമയം- 7 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- രജിസ്ട്രാര്‍ (ഹെല്‍ത്താഫീസര്‍)
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- ജില്ലാ രജിസ്ട്രാര്‍ (സെ ക്രട്ടറി)

al) മറ്റ് സ്ഥലങ്ങളില്‍ ജനിച്ച് നഗരസഭാ പരിധിയില്‍ താമസിക്കുന്നവര്‍ക്കുള്ള തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് (ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്)
ബന്ധപ്പെട്ട ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.
ആവശ്യമായനിബന്ധനകള്‍ :- 1 രൂപ കോര്‍ട്ട്ഫീസ്റാമ്പ് ഒട്ടിച്ച് വെള്ളപേപ്പറിലുള്ള അപേക്ഷാ ഫോറം
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- 15 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, രജിസ്ട്രാര്‍ (ഹെല്‍ത്താഫീസര്‍)
സേവനം ലഭിക്കുന്നതിന് കാലതാമസംനേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ജില്ലാ രജിസ്ട്രാര്‍ (സെക്രട്ടറി)

am) വിവാഹ രജിസ്ട്രേഷന്‍ (15 ദിവസത്തിനകം)
അപേക്ഷ സ്വീകരിക്കല്‍, രജിസ്ട്രേഷന്‍ നടത്തല്‍ , സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കല്‍
ആവശ്യമായനിബന്ധനകള്‍:- നഗരപരിധിക്കുള്ളില്‍ ഹിന്ദുമതാചാരപ്രകാരം നടക്കുന്ന വിവാഹങ്ങള്‍, വരന് 21 ഉം വധുവിന് 18 വയസ്സും പൂര്‍ത്തിയായിരിക്കണം. നിര്‍ദ്ദിഷ്ടഫോറങ്ങള്‍ പൂരിപ്പിച്ച് വിവാഹം നടന്ന മണ്ഡപത്തിലെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് വധൂവരന്മാരുടെവയസ്സ്, മതം,പൌരത്വം എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍(സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് മതിയാകും) വിവാഹം നടന്ന് 15 ദിവസത്തിനുള്ളില്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- 7 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍ / ഉദ്യോഗസ്ഥ:- കോര്‍പ്പറേഷന്‍സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍ക്ക്

an) താമസിച്ചുള്ള വിവാഹരജിസ്ട്രേഷന്‍ (15 മുതല്‍ 30 ദിവസം വരെ)
അപേക്ഷ സ്വീകരിക്കല്‍ രജിസ്ട്രേഷന്‍ നടത്തല്‍, സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കല്‍
ആവശ്യമായനിബന്ധനകള്‍:- മേല്‍ പ്രതിപാദിച്ച രേഖകള്‍ക്കു പുറമേ നിര്‍ദ്ദിഷ്ട കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് വെള്ള പേപ്പറില്‍ കാലതാമസത്തിനുള്ള കാരണം കാണിച്ചു കൊണ്ടുള്ള അപേക്ഷ കൂടി സമര്‍പ്പിക്കണം.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- 7ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- കോര്‍പ്പറേഷന്‍ സെക്രട്ടറി
സേവനംലഭിക്കുന്നതിന്കാലതാമസംനേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- മേയര്‍ക്ക് 

ao) വിവാഹരജിസ്ട്രേഷന്‍(30 ദിവസം കഴിഞ്ഞ്)
അപേക്ഷ സ്വീകരിക്കല്‍ , ചീഫ് രജിസ്ട്രാര്‍ക്ക് അയക്കുക,അനുവാദം കിട്ടുന്ന മുറയ്ക്ക് രജി സ്ട്രേഷന്‍ നടത്തല്‍,സര്‍ട്ടിഫിക്കറ്റ് നല്‍കല്‍
ആവശ്യമായനിബന്ധനകള്‍:- മേല്‍ പ്രതിപാദിച്ച രേഖകളുടെ 3 കോപ്പികള്‍ക്കു പുറമേ നിര്‍ദ്ദിഷ്ട കോര്‍ട്ട്ഫീസ്റാമ്പ് പതിച്ച് വെള്ളപേപ്പറില്‍ കാലതാമസത്തിനുള്ള കാരണം കാണിച്ചു കൊണ്ട് ചീഫ് രജിസ്ട്രാര്‍ക്കുള്ള അപേക്ഷയും വിവാഹം നടന്നതായും ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിക്കുന്നതായും സാക്ഷ്യപ്പെടുത്തുന്ന രണ്ട് ഗസറ്റഡ് ഓഫീസര്‍മാരുടെ   സര്‍ട്ടിഫിക്കറ്റുകള്‍ കൂടി സമര്‍പ്പിക്കണം.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- ചീഫ്  രജിസ്ട്രാറുടെ (പ©ായത്ത് ഡയറക്ടര്‍) അനുമതി ലഭിച്ചതി നു ശേഷം 7 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- ചീഫ് രജിസ്ട്രാറുടെ അനുമതി  ലഭിച്ചതിനു ശേഷം കോര്‍പ്പറേഷന്‍ സെക്രട്ടറി 
സേവനംലഭിക്കുന്നതിന്കാലതാമസംനേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- മേയര്‍ക്ക്

ap) വിവാഹ സര്‍ട്ടിഫിക്കറ്റ്
വിവാഹ രജിസ്ട്രേഷന്‍ പൂര്‍ത്തിയായ ശേഷം സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കല്‍
ആവശ്യമായനിബന്ധനകള്‍:- വിവാഹ രജിസ്ട്രേഷന്‍ പൂര്‍ത്തിയായിരിക്കണം. നിര്‍ദ്ദിഷ്ട കോര്‍ട്ട് ഫീ ഒട്ടിച്ച അപേക്ഷ, പത്തു രൂപയില്‍ കുറയാത്ത മുദ്രപത്രം
ആവശ്യമായഫീസ്:- 10 രൂപ
ആവശ്യമായ സമയം:- 7 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- കോര്‍പ്പറേഷന്‍ സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- മേയര്‍ക്ക്

 

Health Section