മറ്റു സേവനങ്ങള്‍

കൃഷിയും അനുബന്ധ മേഖലയും-സേവനങ്ങളുടെ വിവരം

a) സമഗ്ര നെല്‍കൃഷിവികസനം
കാര്‍ഷിക  മേഖലയുടെ പദ്ധതികള്‍ തിരു.നഗരസഭ പരിധിയില്‍ വരുന്ന 6 കൃഷിഭവനുകള്‍ വഴി നടപ്പിലാക്കുന്നു.ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ അതാത് വാര്‍ഡിലെ കൌണ്‍സിലര്‍മാര്‍ വഴി ലഭിക്കുന്നു.
ടി ഗുണഭോക്താക്കളുടെ ലിസ്റ് ബന്ധപ്പെട്ട കൃഷിഭവനുകള്‍ വഴി നഗരസഭയുടെ സ്റാന്‍ഡിംഗ് കമ്മിറ്റി വഴി കൌണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു.അംഗീകരിച്ച  ലിസ്റ് പ്രകാരം ആനുകൂല്യങ്ങള്‍ നല്‍കുന്നു.
ആവശ്യമായനിബന്ധനകള്‍ :- അംഗീകൃത പ്രോജക്ട് അനുസരിച്ച്
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- 3 മാസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- അഗ്രികള്‍ച്ചര്‍ഡെപ്യുട്ടി ഡയറക്ടര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറി തിരു. നഗരസഭ

b) സമഗ്ര കരകൃഷി വികസനം
കാര്‍ഷിക  മേഖലയുടെ പദ്ധതികള്‍ തിരു.നഗരസഭ പരിധിയില്‍ വരുന്ന 6 കൃഷിഭവനുകള്‍ വഴി നടപ്പിലാക്കുന്നു.ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ അതാത് വാര്‍ഡിലെ കൌണ്‍സി ലര്‍മാര്‍വഴിലഭിക്കുന്നു.
ടി ഗുണഭോക്താക്കളുടെ ലിസ്റ് ബന്ധപ്പെട്ട കൃഷിഭവനുകള്‍ വഴി നഗരസഭയുടെ സ്റാന്‍ഡിംഗ് കമ്മിറ്റി വഴി കൌണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു.അംഗീകരിച്ച  ലിസ്റ് പ്രകാരം ആനുകൂല്യങ്ങള്‍ നല്‍കുന്നു.
ആവശ്യമായനിബന്ധനകള്‍ :- അംഗീകൃത പ്രോജക്ട് അനുസരിച്ച്
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- 3 മാസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- അഗ്രികള്‍ച്ചര്‍ഡെപ്യുട്ടി ഡയറക്ടര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറി തിരു. നഗരസഭ

c) കൂണ്‍കൃഷി
കാര്‍ഷിക  മേഖലയുടെ പദ്ധതികള്‍ തിരു.നഗരസഭ പരിധിയില്‍ വരുന്ന 6 കൃഷിഭവനുകള്‍ വഴി നടപ്പിലാക്കുന്നു.ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ അതാത് വാര്‍ഡിലെ കൌണ്‍സിലര്‍മാര്‍ വഴി ലഭിക്കുന്നു.
ടി ഗുണഭോക്താക്കളുടെ ലിസ്റ് ബന്ധപ്പെട്ട കൃഷിഭവനുകള്‍ വഴി നഗരസഭയുടെ സ്റാന്‍ഡിംഗ് കമ്മിറ്റി വഴി കൌണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു.അംഗീകരിച്ച  ലിസ്റ് പ്രകാരം ആനുകൂല്യങ്ങള്‍ നല്‍കുന്നു.
ആവശ്യമായനിബന്ധനകള്‍ :- അംഗീകൃത പ്രോജക്ട് അനുസരിച്ച്
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- 3 മാസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- അഗ്രികള്‍ച്ചര്‍ഡെപ്യുട്ടി ഡയറക്ടര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറി തിരു. നഗരസഭ

d) മൃഗസംരക്ഷണം-സേവനങ്ങളുടെ വിവരം
ക്ഷീര സംഘങ്ങള്‍ വഴി തീറ്റനല്‍കല്‍ (1000 രൂപ വീതം നല്‍കുന്നു)
ആവശ്യമായനിബന്ധനകള്‍:- ക്ഷീരകര്‍ഷകരും വാര്‍ഡ് സഭ തെരഞ്ഞെടുക്കുന്നവരും ആയി രിക്കണം ഗുണഭോക്താക്കള്‍
ആവശ്യമായഫീസ്:- ഗുണഭോക്തൃവിഹിതം നഗരസഭയില്‍ അടയ്ക്കണം.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- സീനിയര്‍ വെറ്ററിനറി   സര്‍ജന്‍-സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രി,പേട്ട
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറി  തിരുവനന്തപുരം നഗരസഭ

e) വളര്‍ത്ത് നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പും ലൈസന്‍സ് നല്‍കലും
ആവശ്യമായഫീസ്:- ദാരിദ്യ്ര രേഖയ്ക്ക് മുകളിലുള്ളവര്‍ 50/- രൂപയും, ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ 25/- രൂപയും ഫീസായി നല്‍കണം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- സീനിയര്‍ വെറ്ററിനറി സര്‍ജന്‍ - സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രി,പേട്ട
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- വെറ്ററിനറി സര്‍ജന്‍ തിരുവനന്തപുരം നഗരസഭ

f) കുടുംബശ്രീ വഴി വനിതകള്‍ക്ക് ആട് വിതരണം
ആവശ്യമായനിബന്ധനകള്‍:- കുടുംബശ്രീയില്‍ അംഗമായിരിക്കണം
ആവശ്യമായഫീസ്:- നിശ്ചിത തുക ഗുണ:വിഹിതമായി അടയ്ക്കണം
ചുമതലനിര്‍വ്വഹിക്കുന്നഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- സീനിയര്‍വെറ്ററിനറിസര്‍ജന്‍-സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രി, പേട്ട
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- വെറ്ററിനറി സര്‍ജന്‍, തിരുവനന്തപുരം നഗരസഭ

g) കുടുംബശ്രീ വഴി വനിതകള്‍ക്ക് കോഴി വിതരണം
ആവശ്യമായനിബന്ധനകള്‍:- കുടുംബശ്രീയില്‍ അംഗമായിരിക്കണം
ആവശ്യമായഫീസ്:- നിശ്ചിത തുക ഗുണ:വിഹിതമായി അടയ്ക്കണം
ചുമതലനിര്‍വ്വഹിക്കുന്നഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- -സീനിയര്‍വെറ്ററിനറിസര്‍ജന്‍-സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രി,പേട്ട
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- വെറ്ററിനറി സര്‍ജന്‍, തിരുവനന്തപുരം നഗരസഭ

h) കാലിതൊഴുത്ത് പുനരുദ്ധാരണം (675 രൂപ വീതം)
ആവശ്യമായനിബന്ധനകള്‍:- നാല്‍കാലികളും സ്വന്തമായി തൊഴുത്തുമുണ്ടായിരിക്കണം.
ചുമതലനിര്‍വ്വഹിക്കുന്നഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- സീനിയര്‍വെറ്ററിനറിസര്‍ജന്‍-സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രി, പേട്ട
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- വെറ്ററിനറി സര്‍ജന്‍, തിരുവനന്തപുരം നഗരസഭ 

മത്സ്യമേഖല-സേവനങ്ങളുടെ വിവരം

a) ഭവനനിര്‍മ്മാണം
ഒന്നാംഘട്ടം:- അടിസ്ഥാനം കെട്ടിയതിന് ശേഷം മാത്രമേ ഒന്നാം ഗഡു നല്‍കുകയുള്ളു.
രണ്ടാം ഘട്ടം:- ലിന്റില്‍ മട്ടം പൂര്‍ത്തിയാക്കൂക.
മൂന്നാംഘട്ടം :- മേല്‍ക്കൂര വാര്‍ക്കുക.
നാലാംഘട്ടം:- പണി പൂര്‍ത്തിയാക്കൂക.
ആവശ്യമായനിബന്ധനകള്‍ :- (എ) ബി.പി.എല്‍ (ബി) മത്സ്യതൊഴിലാളിക്ഷേമ ബോര്‍ഡില്‍ അംഗമായിരിക്കണം.
ആവശ്യമായഫീസ്:- ഇല്ല
ചുമതലനിര്‍വ്വഹിക്കുന്നഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- സെക്രട്ടറി, തിരുവനന്തപുരം നഗരസഭ
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍

b) ഭവനനവീകരണം
ആവശ്യമായ നിബന്ധനകള്‍:- (എ) ബി.പി.എല്‍
(ബി)അപേക്ഷകന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്
(സി) മത്സ്യതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗമായിരിക്കണം
ആവശ്യമായഫീസ്:- ഇല്ല
ചുമതലനിര്‍വ്വഹിക്കുന്നഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- സെക്രട്ടറി, തിരുവനന്തപുരം നഗരസഭ
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്: - മേയര്‍

c) സാനിട്ടേഷന്‍
ആവശ്യമായ നിബന്ധനകള്‍:- (എ) ബി.പി.എല്‍
(ബി)അപേക്ഷകന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്
സി) മത്സ്യതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗമായിരിക്കണം
ആവശ്യമായഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- സെക്രട്ടറി, തിരുവനന്തപുരം നഗരസഭ
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍

d) മത്സ്യബന്ധന ഉപകരണങ്ങള്‍
ആവശ്യമായ നിബന്ധനകള്‍:- (എ) ബി.പി.എല്‍
(ബി) മത്സ്യതൊഴിലാളിക്ഷേമ ബോര്‍ഡില്‍ അംഗമായിരിക്കണം.
ആവശ്യമായ ഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- സെക്രട്ടറി, തിരുവനന്തപുരം നഗരസഭ
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍

e) തീരജ്യോതി
ആവശ്യമായ നിബന്ധനകള്‍ :-(എ) ബി.പി.എല്‍
(ബി) മത്സ്യതൊഴിലാളിക്ഷേമ ബോര്‍ഡില്‍ അംഗമായിരിക്കണം.
(സി) വീടിന് ഇഷ്ടിക ചുമരുണ്ടായിരിക്കണം
ആവശ്യമായ ഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍ / ഉദ്യോഗസ്ഥ:-സെക്രട്ടറി, തിരുവനന്തപുരം നഗരസഭ
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍

വ്യവസായം-സേവനങ്ങളുടെ വിവരം

a) സോളാര്‍ എക്യുപ്മെന്റ്സ് മെഡിക്കല്‍ എക്യുപ്മെന്റ്സ് റിപ്പയറിംഗ് പരിശീലനം
ആവശ്യമായ നിബന്ധനകള്‍:-(എ) അപേക്ഷകന്‍ നഗരസഭാ പരിധിക്കുള്ളില്‍ആയിരിക്കണം.
(ബി) ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരായിരിക്കണം.
(സി) അപേക്ഷകര്‍ 10:-ാം ക്ളാസ്സ് പാസ്സായിരിക്കണം.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍ / ഉദ്യോഗസ്ഥ:- ഇന്‍ഡസ്ട്രീയല്‍ എക്സ്റന്‍ഷന്‍
ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍

ദാരിദ്യ്രനിര്‍മ്മാര്‍ജ്ജനം-സേവനങ്ങളുടെ വിവരം

a) ആശ്രയ പദ്ധതി
(അഗതികള്‍ക്ക് ധനസഹായം)  
1) ഭക്ഷണത്തിനുള്ള സഹായം
2) വസ്ത്രങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സഹായം
3) അടിസ്ഥാന സൌകര്യങ്ങളുള്ള പാര്‍പ്പിടം ലഭ്യമാക്കുന്നതിനുള്ള സഹായം 
4) രോഗചികിത്സയ്ക്കുള്ള ധനസഹായം    
5) കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ധനസഹായം സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ അഗതികളെ കണ്ടെത്തി മുന്‍ഗണനാ ക്രമത്തില്‍ ലിസ്റ് തയ്യാറാക്കുന്നു. മേല്‍പ്പടി ലിസ്റ് വാര്‍ഡ് കമ്മിറ്റി അംഗീകരിച്ച് ക്ഷേമകാര്യ സ്റാന്‍ഡിംഗ് കമ്മിറ്റി മുഖാന്തിരം നഗരസഭാ കൌണ്‍സില്‍ അന്തിമമായി അംഗീകരിക്കുന്നു
ആവശ്യമായ നിബന്ധനകള്‍:-(1) ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള 9 ക്ളേശഘടകങ്ങളില്‍ 7 എണ്ണം ബാധകമായിരിക്കണം.(2) 10 ആശ്രയക്ളേശ ഘടകങ്ങളില്‍ 2 എണ്ണം ബാധകമായിരിക്കണം.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-പ്രോജക്ട് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറി, തിരു.നഗരസഭ

b) വാംബേ പദ്ധതി
കുടുംബശ്രീയും അയല്‍ക്കൂട്ടവും ചേര്‍ന്ന്   അര്‍ഹതപ്പെട്ടവരുടെ ലിസ്റ് തയ്യാറാക്കി എ.ഡി. എസില്‍ നല്‍കി എ.ഡി.എസ് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനത്തില്‍ സി. ഡി.എസിന് നല്‍കി സി. ഡി. എസില്‍ നിന്നും പ്രോജക്ട് തയ്യാറാക്കി കുടുംബശ്രീ എക്സി. ഡയറക്ടര്‍ ക്ക് അംഗീകാരത്തിന് നല്‍കി അംഗീകാരം ലഭിച്ചയുടനെ പദ്ധതി നടപ്പിലാക്കുന്നു.
ആവശ്യമായ നിബന്ധനകള്‍:- (എ) ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരായിരിക്കണം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-പ്രോജക്ട് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറി,തിരു.നഗരസഭ

c) ഇരട്ടക്കുഴി കക്കൂസ്സ്
ദേശീയ ചേരി നിര്‍മ്മാര്‍ജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട് കേരളവികസന   പദ്ധതിയുമായി സംയോജിച്ച് നടപ്പിലാക്കുന്നു.കക്കൂസില്ലാത്തവര്‍ക്ക് കക്കൂസ് നിര്‍മ്മിച്ച് നല്‍കുന്നു
ആവശ്യമായ നിബന്ധനകള്‍:- (എ) ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരായിരിക്കണം
ആവശ്യമായ ഫീസ്:- ഇല്ല
ആവശ്യമായ സമയം:- 6 മാസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-പ്രോജക്ട് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറി, തിരു.നഗരസഭ

d) മേല്‍ക്കൂര മാറ്റല്‍
അപേക്ഷ ബന്ധപ്പെട്ട വാര്‍ഡ്കൌണ്‍സിലറുടെ പക്കലോ വാര്‍ഡ്കമ്മിറ്റി മുമ്പാകെയോ നല്‍കണം. വാര്‍ഡ്കമ്മിറ്റി തിരഞ്ഞെടുക്കുന്ന നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍  ഗുണഭോക്താക്കളുടെ ലിസ്റ് ബന്ധപ്പെട്ട വര്‍ക്കിംഗ്ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തശേഷം ലിസ്റ് ബന്ധപ്പെട്ട നഗരസഭ  സ്റാന്‍ഡിംഗ്കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൌണ്‍സില്‍അംഗീകരിക്കുന്ന മുറയ്ക്ക് തുക നല്‍കാവുന്നതാണ്.
ആവശ്യമായ നിബന്ധനകള്‍:- ഓട്, ഓല, ഷീറ്റ് എന്നീ മേല്‍കൂരകളുള്ള വീടുകളി മേല്‍കൂര മാറ്റുന്നതിന് ധനസഹായം.ദാരിദ്യ്രരേഖയ്ക്ക്താഴെയുള്ളവരായിരിക്കണം അപേക്ഷകര്‍.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-പ്രോജക്ട് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറി,തിരു.നഗരസഭ

e) തീരദേശത്തെ ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നഗരസഭാ കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍ മുഖേന സൌജന്യ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം:- ഡി. സി. എ
ആവശ്യമായ നിബന്ധനകള്‍:-മത്സ്യതൊഴിലാളിബോര്‍ഡില്‍ അംഗമായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക്
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-പ്രോജക്ട് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറി,തിരു.നഗരസഭ

Other services