ഗതാഗത സംവിധാനം

ജലഗതാഗത സംവിധാനം
 
ജലഗതാഗത ചരിത്രം
1825 ല്‍ ഗൌരി പാര്‍വ്വതീബായിയുടെ കാലത്ത് വെട്ടിയ പാര്‍വ്വതീപുത്തനാറിന്റെ അരികിലാണ് വള്ളക്കടവ് (കല്‍പ്പാലക്കടവ്) തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആവശ്യത്തിനായുള്ള പള്ളിയോടങ്ങള്‍ ഇവിടെ അടുത്തിരുന്നു. കൊല്ലവര്‍ഷം 999 ല്‍ ചാന്നാങ്കര മുതല്‍ തിരുവനന്തപുരം ആറാട്ടു വഴി കല്‍പ്പാലം വരെ പുതിയതായി തോടുവെട്ടാന്‍ തുടങ്ങി. 1003 ല്‍ ഈ തോടിന്റെ പണി പൂര്‍ത്തിയായി. പിന്നീട് ചാന്നാങ്കര മുതല്‍ വര്‍ക്കല വരെ ദീര്‍ഘിപ്പിച്ചു. ചാന്നാങ്കര മുതല്‍ കല്‍പ്പാലക്കടവ് വരെയുള്ള തോടിന്റെ കരകള്‍ ഉറപ്പിക്കാന്‍ നാണന്‍പുല്ല് നടുന്നതിനും നടുതലകള്‍ സൂക്ഷിച്ച് വെള്ളംകോരുന്നതിനും നിയമിച്ച വിചാരിപ്പുകാര്‍ക്ക് എഴുപത് രൂപ കൊടുത്തതായി 1007-ലെ ഹജ്ജൂര്‍ തിരട്ടില്‍ രേഖപ്പടുത്തിയിരിക്കുന്നു. ഇന്ന് കാണുന്ന ബോട്ടുപുര 1003-ല്‍ നാല്‍പ്പത് കോല്‍ എട്ടുവിരല്‍ ചുറ്റില്‍ നിര്‍മ്മിച്ചതിന് 5924 പണം കൊടുത്തതായി 1007-ലെ ഹജ്ജൂര്‍തിരട്ടില്‍ കാണുന്നു. രാജവാഴ്ചക്കാലത്ത് വള്ളക്കടവിലേയും ചാക്കയിലെയും ബോട്ടുപുരകള്‍ പൊതുജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പലതവണ രാജാക്കന്‍മാരുടെ രാജകീയ പ്രൌഡിയോടെയുള്ള എഴുന്നള്ളത്തിന് ഇവിടം വേദിയായിട്ടുണ്ട്. കാലത്തിന്റെ കുത്തൊഴുക്കില്‍ പിന്നീട് ചാക്കയിലേത് പൊളിച്ചു മാറ്റി. വള്ളക്കടവിലേത് തകര്‍ന്നടിഞ്ഞ അവസ്ഥയിലുമായി. രാജഭരണത്തിനു ശേഷം ഹ്രസ്വകാലം ബോട്ടുപുര സ്പോര്‍ട്സ് കൌണ്‍സിലിന്റെ അധീനതയിലായിരുന്നു.
ആലപ്പുഴയും തിരുവനന്തപുരവുമായി കച്ചവടബന്ധം സ്ഥാപിക്കുന്നതിന് ഈ ജലപാത ഒരു കാലത്ത് ഉപയോഗിച്ചിരുന്നു. വേളി കായലില്‍ ഉല്ലാസയാത്രക്ക് പോയിരുന്ന രാജകുടുംബാംഗങ്ങള്‍ ഇവിടെ നിന്നുമാണ് മുന്‍പ് യാത്ര തിരിച്ചിരുന്നത്. രാജവാഴ്ചക്കാലത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിനും ഭദ്രദീപത്തിനും നവരാത്രിക്കും മറ്റുമെത്തുന്ന നമ്പൂതിരിമാരും, പണ്ഡിതന്‍മാരും, തമ്പ്രാക്കളും സഞ്ചരിച്ചിരുന്നതും ഈ ജലപാതയിലൂടെയാണ്. ബോട്ടുപുരയുടെ പുനരുദ്ധാരണത്തിന് 1992 ല്‍ ചില ശ്രമങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം മുതല്‍ ചേര്‍ത്തല വരെ യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്ന ഈ ജലപാതയെ തിരുവനന്തപുരം- ചേര്‍ത്തല കനാല്‍ എന്നും വിളിച്ചിരുന്നു. ദേശീയപാത എന്ന ആശയം പ്രാവര്‍ത്തികമാക്കുമ്പോള്‍ വള്ളക്കടവിന് ഒരുപക്ഷെ പഴയ പ്രതാപം കൈവന്നേക്കാം.

വലിയതുറ
ഗ്രേറ്റ് ഹാര്‍ബര്‍ എന്ന നിലയില്‍ വലിയതുറ വളരെക്കാലം മുന്‍പേ പ്രസിദ്ധമായിരുന്നു. വലിയതുറ കടല്‍പ്പാലം 1825-ലാണ് (കൊ.വ 1000) പണി കഴിപ്പിച്ചത്. കപ്പലുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മുതലേ ഇവിടെ അടുത്തിരുന്നതായി രേഖകളുണ്ട്. അക്കാലത്ത് യാത്രാസൌകര്യം കുറവായിരുന്നതിനാല്‍ വിഴിഞ്ഞം തുറമുഖത്തേക്കാള്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് വലിയതുറയെ ആശ്രയിച്ചിരുന്നിരിക്കാനാണ് സാധ്യത. വലിയതുറ പാലം പണികഴിപ്പിക്കുന്നതിന് മുമ്പും ആ ഭാഗത്ത് കപ്പല്‍ അടുത്തിട്ടുണ്ടാവണം. ഭൂമിയുടെ കിടപ്പനുസരിച്ച് ചില പ്രത്യേക സ്ഥലങ്ങളില്‍ കപ്പല്‍ അടുക്കാറുണ്ടായിരുന്നു. പോക്കുമൂസാ മുതലാളിയുമൊന്നിച്ചു കൊട്ടാരത്തിലെത്തിയ ഇളംപ്രായക്കാരനായ കേശവദാസന്‍ കൊട്ടാരത്തില്‍ കിടന്ന് ഉറങ്ങിപ്പോയി. രാജാവ് രാവിലെ കേശവദാസനെ കണികാണാന്‍ ഇടയായി. ശകുനം മോശമായതിനാല്‍ കേശവദാസനെ തടങ്കലിലാക്കി. സാധനങ്ങള്‍ നിറച്ച ഒരു കപ്പല്‍ തുറമുഖത്തടുത്തു എന്ന വാര്‍ത്ത മഹാരാജാവിനെ സന്തുഷ്ടനാക്കി. കണി കണ്ട ഫലം അനുകൂലമായതിനാല്‍ സന്തോഷവാനായ രാജാവ് കേശവദാസന് ഒരു ഉദ്യോഗം നല്‍കുകയുണ്ടായി. പില്‍ക്കാലത്ത് ഇദ്ദേഹം രാജാ കേശവദാസനെന്ന പേരില്‍ പ്രസിദ്ധനായി തീരുകയും ചെയ്തു. ഇതിന് സാക്ഷ്യം വഹിച്ച തുറമുഖം വലിയതുറ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശംഖുമുഖം പാലം പണിയിച്ചത് 1000-ാമാണ്ടിലാണെന്ന് രേഖയുണ്ട്. വലിയതുറ പാലം എന്നല്ലാ ശംഖുമുഖം പാലം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1013-ല്‍ ഉത്രം തിരുനാള്‍ മഹാരാജാവ് ശംഖുമുഖത്ത് എഴുന്നള്ളുമ്പോള്‍ വലിയതുറയില്‍ ഒരു കപ്പല്‍ കാണുകയുണ്ടായി. എന്തോ അപകടം സംഭവിച്ചതായി ഗ്രഹിച്ച രാജാവ് കപ്പലിലേക്ക് ആളെ അയച്ചു. വിക്ടോറിയാ രാജ്ഞിയുടെ ജൂപ്പിറ്റര്‍ എന്ന യുദ്ധക്കപ്പല്‍ ആയിരുന്നു അത്. സിലോണിലേക്ക് ഓടിച്ചു പോകൂംവഴി സംഭരണിയിലെ ജലം തീര്‍ന്നു പോയിയത്രെ. ജലം എത്തിച്ചു കൊടുക്കുകയും പിതാവിനോടൊപ്പം രാജാവ് കപ്പല്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇതില്‍ നിന്നും ഉത്രം തിരുനാളിന്റെ കാലത്ത് വലിയതുറ പാലം ഉണ്ടായിരുന്നതായി കരുതാം. ഗൌരീപാര്‍വ്വതീ ബായിയുടെ കാലത്താണ് പരവൂര്‍കായലിനേയും കൊല്ലം കായലിനേയും ബന്ധിപ്പിക്കുന്ന തോടും തിരുവനന്തപുരത്തെ കഠിനംകുളം കായലിനോട് ബന്ധിപ്പിക്കുന്ന മറ്റൊരു  തോടും വെട്ടിച്ചത്. 999-ല്‍ തുടങ്ങിയ ഈ പണികള്‍ മൂന്നു വര്‍ഷം കൊണ്ടു പൂര്‍ത്തിയായി. ഇതിനോടനുബന്ധിച്ചായിരിക്കണം വലിയതുറ പാലത്തിന്റെയും പണി പൂര്‍ത്തിയാക്കിയത്.         

വിഴിഞ്ഞം തുറമുഖം
പ്രകൃതിദത്തമായ എല്ലാ സൌകര്യങ്ങളുമൊത്തിണങ്ങിയ വിഴിഞ്ഞത്ത് അന്താരാഷ്ട്ര നിലവാരമുള്ള ഒരു തുറമുഖം പണിയിക്കുന്നതിനായുള്ള നടപടി ക്രമങ്ങളും ചര്‍ച്ചകളും മുന്നേറിക്കൊണ്ടിരിക്കുന്നു. പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ തുറമുഖങ്ങളെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര കപ്പല്‍ ചാനലിന്റെ സമീപ്യം തന്നെയാണ് വിഴിഞ്ഞത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രകൃതിദത്തമായിതന്നെ നന്നേ ആഴമുളള പ്രദേശമാണ് വിഴിഞ്ഞം തുറമുഖം. വിദേശ കപ്പലുകളുള്‍പ്പെടെ വിവിധ വലിപ്പത്തിലുള്ള കപ്പലുകള്‍ ഇപ്പോള്‍ തന്നെ തുറമുഖത്തെത്താറുണ്ട്. കൂടാതെ മത്സ്യബന്ധന തുറമുഖമെന്ന നിലയിലും വിഴിഞ്ഞം പ്രശസ്തമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് എന്ന പേരില്‍ ശാസ്തമംഗലത്ത് കേരള സര്‍ക്കാര്‍ പ്രത്യേക ഓഫീസ് തുറന്നിട്ടുണ്ട്. ഈ സംരംഭത്തിന്റെ ചെയര്‍മാന്‍ സംസ്ഥാന മുഖ്യമന്ത്രി തന്നെയാണ്. കൂടാതെ മറ്റുചുമതലക്കാരായി ഒരു വൈസ്ചെയര്‍മാനും (സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം), ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഉണ്ട്.
ഫോണ്‍:-      0471 2318616,6542484
ഇ മെയില്‍ :  

ceo@vizport.org
                  

info@vizport.org

 
വ്യോമ ഗതാഗത സംവിധാനം
 
തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം
എയര്‍ ടിക്കറ്റിംഗ് ഏജന്‍സീസ്
എയര്‍ലൈന്‍സ് ഓഫീസുകള്‍

തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം  തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം

തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം

ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഡക്കോട്ടവിമാനം ഇറങ്ങുന്നതിനു വേണ്ടിയാണ് സര്‍ സി.പി യുടെ മേല്‍നോട്ടത്തില്‍ അനന്തപുരിയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത്. തിരുവിതാംകൂറിലെ ആദ്യത്തെ വിമാനത്താവളം കൊല്ലത്തായിരുന്നു (ഇന്നത്തെ ആശ്രാമം മൈതാനം). പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റി. 1935 ഒക്ടോബര്‍ 29-ന് ഈ വിമാനത്താവളത്തില്‍ നിന്നും സ്ഥിരമായി സര്‍വ്വീസ് ആരംഭിച്ചു. ഇപ്പോള്‍ അന്താരാഷ്ട്ര വിമാനത്താവളമായി രൂപാന്തരപ്പെട്ടിരിക്കുന്ന ഈ വിമാനത്താവളത്തില്‍ നിന്ന് കുവൈറ്റ്, മസ്ക്കറ്റ്, ജിദ്ദ, ദുബായ്, അബുദാബി, ദോഹ, കൊളംബോ, ബഹ്റിന്‍, സിംഗപ്പൂര്‍, മാലി എന്നീ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും കൊച്ചി, ചെന്നൈ, ബാംഗ്ളൂര്‍, മുംബൈ, ഡല്‍ഹി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും നേരിട്ട് വ്യോമയാത്രാസൌകര്യം ലഭ്യമാണ്.

എയര്‍ ടിക്കറ്റിംഗ് ഏജന്‍സീസ്

അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ, വെള്ളയമ്പലം  0471 - 2726253
 
അഞ്ജലി ട്രാവല്‍ ഡിസൈനേഴ്സ്, കുറവന്‍കോണം 0471 - 2725708
ബാമെര്‍ ലോറി & കമ്പനി ലിമിറ്റഡ്, ഗൌരീശപട്ടം 0471 - 2440850
കാരവന്‍ ടൂര്‍സ് & ട്രാവല്‍സ്, വെള്ളയമ്പലം 0471 - 2318957
കോശിമ ട്രാവല്‍സ്, വെള്ളയമ്പലം 0471 - 2318957
ക്രിയേറ്റീവ് ടൂര്‍സ് & ട്രാവല്‍സ്, എസ് എം വി സ്കൂളിനു സമീപം 0471 - 2321475
ഫസ്റ്റ് ഫ്ലൈറ്റ്സ് ടൂര്‍സ് & ട്രാവല്‍സ്, തമ്പാനൂര്‍ 0471 - 2460829
ജീവ എയര്‍ ട്രാവല്‍സ്, ചെട്ടികുളങ്ങര 0471 - 3098266
ലോസണ്‍ ട്രാവല്‍  & ടൂര്‍സ്, തമ്പാനൂര്‍
 
0471 - 2328738
മഹാരദ് എയര്‍ ട്രാവല്‍സ്, വള്ളക്കടവ് 0471 - 3090428
മാക്സ് ഇന്ത്യ ടൂര്‍സ് & ട്രാവല്‍സ്, പനവിള 0471 - 2329355
മെക്കീ ടൂര്‍സ് & ട്രാവല്‍സ്, ആയുര്‍വേദ കോളേജ് 0471 - 2460289
മില്ലെനിയം ഗ്രൂപ്പ്, കുമാരപുരം  0471 - 2556344
മിനി എയര്‍ ട്രാവല്‍സ്, നന്തന്‍കോട് 0471 - 2315934
നൂറാഹ് ട്രാവല്‍സ് & ടൂര്‍സ്, തമ്പാനൂര്‍ 0471 - 3950749
ഓവര്‍സീസ്, ഗവ പ്രസ് ജംഗ്ഷന്‍ 0471 - 2330075
പി എല്‍ വേള്‍ഡ് വെയിസ് ലിമിറ്റഡ്, ശാസ്തമംഗലം
 
0471 - 2729482
റോയല്‍ ട്രാവല്‍സ്, വള്ളക്കടവ് 0471 - 2500788
ശിവാനി ടൂര്‍സ് & ട്രാവല്‍സ്, ചാക്ക 0471 - 2508149
സ്കൈവേയ്സ് ടൂര്‍സ് & ട്രാവല്‍സ്, ഓവര്‍ബ്രിഡ്ജ് 0471 - 2472099
സ്കൈലയിന്‍ എന്റര്‍പ്രൈസസ്, തമ്പാനൂര്‍ 0471 - 2320479
സ്വാസ്തിക് ടൂര്‍സ് & ട്രാവല്‍സ്, എം ജി റോഡ്  0471 - 2331691
റ്റി കെ എ ടൂര്‍സ് & ട്രാവല്‍സ്, ജഗതി 0471 - 2332003
യൂണൈറ്റഡ് ടൂര്‍സ് & ട്രാവല്‍സ്, ചാലക്കുഴി റോഡ് 0471 - 2554057
യൂണൈറ്റഡ് ടൂര്‍സ് & ട്രാവല്‍സ്, റ്റി വി എം പ്രൈവറ്റ് ലിമിറ്റഡ്, എം ജി റോഡ് 0471 - 2331655

എയര്‍ലൈന്‍സ് ഓഫീസുകള്‍
 

എയര്‍ ഡക്കാന്‍, ശാസ്തമംഗലം 0471 - 2725292
എയര്‍ ഇന്ത്യ, വെള്ളയമ്പലം 0471 - 2310310
ഗ്രേറ്റ് ഇന്ത്യന്‍ ഏവിയേഷന്‍ സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ്, വഴുതയ്ക്കാട്  0471 - 2336723
ഇന്ത്യന്‍ എയര്‍ലൈന്‍സ്, മസ്കറ്റ് ജംഗ്ഷന്‍ 0471 - 2318288
ജെറ്റ് എയര്‍വേയ്സ്, ശാസ്തമംഗലം 0471 - 2721018
ഒമാന്‍ എയര്‍വേയ്സ്, ശാസ്തമംഗലം 0471 - 2314739
ഖത്തര്‍ എയര്‍വേയ്സ്, വഴുതയ്ക്കാട് 0471 - 2335279
എസ് ആന്റ് ജെ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, പനവിള 0471 - 2336886
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ലിമിറ്റഡ്, എം ജി റോഡ് 0471 - 2471815
 
റോഡ്-റെയില്‍ സംവിധാനം
 
റെയില്‍വേയും അനന്തപുരിയും
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനും, ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റേഷനും റോഡിനഭിമുഖമായി നിലകൊള്ളുന്നു. കുറച്ചകന്നുമാറി 1979-ല്‍ സ്ഥാപിച്ച റെയില്‍വേ ഡിവിഷണല്‍ ഓഫീസും സ്ഥിതിചെയ്യുന്നു. 1931 നവംബര്‍ നാലിന് തികച്ചും ചതുപ്പുനിലമായിരുന്ന തമ്പാനൂര്‍ സജ്ജമാക്കി കൊല്ലം ചാക്ക ലൈനിലേക്ക് ദീര്‍ഘിപ്പിച്ചു. കൊല്ലം-തിരുവനന്തപുരം ആദ്യം മീറ്റര്‍ഗേജ് ആയിരുന്നത് പിന്നീട് ബ്രോഡ്ഗേജാക്കി മാറ്റുകയും അതിന്റെ ഉദ്ഘാടന കര്‍മ്മം 1976 സെപ്തംബര്‍ 13 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിര്‍വ്വഹിക്കുകയും ചെയ്തു. ചരക്കു കൊണ്ടുപോകുന്നതിനും ദൂരയാത്രയ്ക്കും റെയില്‍വേയാണ് മുഖ്യ മാര്‍ഗ്ഗം. റെയില്‍വേ ഡിവിഷന്‍ സ്ഥാപിക്കുന്നതിനു മുന്‍പ് തിരുവനന്തപുരം സ്റ്റേഷന്‍ മധുര ഡിവിഷന്റെ ഭാഗമായിരുന്നു. മധുരയിലും ഒലവക്കോട്ടും നിന്ന് കുറെ ഭാഗങ്ങള്‍ ചേര്‍ത്താണ് തിരുവനന്തപുരം ഡിവിഷനു രൂപം കൊടുത്തത്. ഈ ഡിവിഷന്‍ സതേണ്‍ റെയില്‍വേയുടെ നിയന്ത്രണത്തിലാണ്.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍
അന്തര്‍സംസ്ഥാന ട്രെയിന്‍ സര്‍വ്വീസ് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ ദിവസേന വന്നുചേരുകയും പുറപ്പെടുകയും ചെയ്യുന്ന റെയില്‍വേ സ്റ്റേഷനാണ് തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. തമ്പാനൂരില്‍ ബസ് സ്റ്റേഷനടുത്തായാണ് റെയില്‍വേ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ ഇതരഭാഗങ്ങളെ തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്ന ബ്രോഡ്ഗേജ് റെയില്‍വേ ലൈന്‍ 1976-ല്‍ നിലവില്‍ വന്നു. തിരുവനന്തപുരം കൊല്ലം പാതയുടെ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി കഴിഞ്ഞു. 82 കി.മീറ്ററോളം റെയില്‍വേ ലൈനാണ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നു പോകുന്നത്. തിരുവനന്തപുരത്ത് അഞ്ച് പ്ളാറ്റ്ഫോമുകളുള്ള സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും സംസ്ഥാന അതിര്‍ത്തിയായ പാറശ്ശാല വഴി കന്യാകുമാരി വരെ തെക്കോട്ട് ട്രെയിന്‍ ഗതാഗതമുണ്ട്. ജില്ലയില്‍ 20-ഓളം റെയില്‍വേ സ്റ്റേഷനുകള്‍ ഉണ്ട്. ഇതില്‍ അഞ്ചോളം റെയില്‍വേ സ്റ്റേഷനുകള്‍ (തിരുവനന്തപുരം സെന്‍ട്രല്‍, പേട്ട, കൊച്ചുവേളി ടെര്‍മിനസ്, വേളി, നേമം) നഗരത്തിനുളളില്‍ തന്നെയാണ്. കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ ഉള്ള തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും റിസര്‍വ്വേഷന്‍ ചെയ്യാവുന്നതാണ്. നഗരത്തിലെ സ്ഥലപരിമിതിയും വര്‍ദ്ധിച്ചുവരുന്ന തിരക്കും ഹേതുവായാണ് കൊച്ചുവേളി കേന്ദ്രീകരിച്ചു പുതിയ റെയില്‍വേ ടെര്‍മിനസ് സ്ഥാപിച്ചത്. ഇന്ന് ഇന്ത്യയിലെ പല വന്‍നഗരങ്ങളിലേക്കുമുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ കൊച്ചുവേളി ടെര്‍മിനസില്‍ നിന്നുമാണ് പുറപ്പെടുന്നത്.

ഡിവിഷണല്‍ ഓഫീസ്, സതേണ്‍ റെയില്‍വേ
സതേണ്‍ റെയില്‍വേയുടെ കീഴില്‍ തിരുവനന്തപുരം ആസ്ഥാനമാക്കി റെയില്‍വേ ഡിവിഷന്‍ രൂപീകരിച്ചതോടെ തിരുവനന്തപുരത്ത് റെയില്‍വേ ഡിവിഷണല്‍ ഓഫീസ് സ്ഥാപിക്കപ്പെട്ടു. റെയില്‍വേ ഡിവിഷന്‍ സ്ഥാപിക്കുന്നതിനു മുന്‍പ് തിരുവനന്തപുരം സ്റ്റേഷന്‍ മധുര ഡിവിഷന്റെ ഭാഗമായിരുന്നു. മധുരയിലും ഒലവക്കോട്ടും നിന്ന് കുറെ ഭാഗങ്ങള്‍ ചേര്‍ത്താണ് തിരുവനന്തപുരം ഡിവിഷനു രൂപം കൊടുത്തത്. ഇതോടെ തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡും നിലവില്‍ വന്നു.  ഈ ഡിവിഷന്‍ സതേണ്‍ റെയില്‍വേയുടെ നിയന്ത്രണത്തിലാണ്. ഡിവിഷണല്‍ റെയില്‍വേ മാനേജരുടേയും അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജരുടേയും മേല്‍നോട്ടത്തിലാണ് ഡിവിഷണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.   
ഫോണ്‍:-0471 2325828,2325468

റെയില്‍വേ - ഫോണ്‍ നമ്പരുകള്‍ 
 

 

ജനറല്‍ ഇന്‍ഫര്‍മേഷന്‍   131
റിസര്‍വേഷന്‍ എന്‍ക്വയറീസ്   132
റെയില്‍വേ പോലീസ് അസിസ്റ്റന്റ് റെയില്‍ അലര്‍ട്ട്   9846200100
ട്രെയിന്‍ അറൈവല്‍സ് (റെക്കോര്‍ഡഡ്)
 
 133
റയില്‍വേ ഹോസ്പിറ്റല്‍
 
 0471  2478739
പാര്‍സല്‍ ഓഫീസ്   0471  2331564
ടിക്കറ്റ് റിസര്‍വേഷന്‍ ഓഫീസ് സെന്‍ട്രല്‍ സ്റ്റേഷന്‍  0471  2334680
പട്ടം  0471  2542130
റെയില്‍വേ സ്റ്റേഷനുകള്‍
 
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍   0471  2323066
പേട്ട സ്റ്റേഷന്‍  0471  2470181
കൊച്ചുവേളി  0471  2500646
നേമം  
റിസര്‍വേഷന്‍ & ബര്‍ത്ത് അവയിലബിലിറ്റി
 ഇന്‍ഫര്‍മേഷന്‍ (ഇംഗ്ലീഷ്)  1361
 ഇന്‍ഫര്‍മേഷന്‍ (മലയാളം) 1363
 ഇന്‍ഫര്‍മേഷന്‍ (ഹിന്ദി) 1362
 
റോഡ് ഗതാഗതം

കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, തമ്പാനൂര്‍
ട്രാന്‍സ്പോര്‍ട്ട് ഡിപ്പോകള്‍
ഗതാഗത ചരിത്രം

കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, തമ്പാനൂര്‍
റോഡ് ഗതാഗതരംഗത്ത് ഏറ്റവും സുപ്രധാന പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. സ്വകാര്യ ബസ് കമ്പനികള്‍ ഈ രംഗത്ത് തിരുവനന്തപുരം നഗരപ്രദേശത്തിനുള്ളില്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ദീര്‍ഘദൂര ബസ് സര്‍വ്വീസുകളുള്‍പ്പെടെ അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകള്‍ വരെ തിരുവനന്തപുരത്തെ സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയുടെ നിയന്ത്രണത്തിലാണ്. തമിഴ്നാട്ടിലെ നഗരങ്ങളില്‍ നിന്നു തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് നടത്തുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ബസുകളും ഈ രംഗത്തുണ്ട്. അനന്തപുരിയുടെ ഹൃദയഭാഗമായ തമ്പാനൂരില്‍ റെയില്‍വേ സ്റ്റേഷനഭിമുഖമായാണ് കെ.എസ്.ആര്‍.ടി.സി-യുടെ സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും വിവിധ ദിശകളിലേക്ക് പോകുന്ന ബസുകള്‍ക്കായി പ്രത്യേകം പ്രത്യേകം പ്ളാറ്റ്ഫോമുകളുണ്ട്. ബാംഗ്ളൂര്‍, മദ്രാസ് തുടങ്ങിയ നഗരങ്ങളിലേക്കും കൂടാതെ കേരളത്തിലെ മിക്ക നഗരങ്ങളിലേക്കും ഇവിടെ നിന്നു സര്‍വ്വീസുണ്ട്. യാത്ര ബുക്ക് ചെയ്യുന്നതിനായി കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ സൌകര്യമുള്ള പ്രത്യേക കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നു. കെ.എസ്.ആര്‍.ടി.സി യുടെ ‘ഗരുഡ’ എയര്‍കണ്ടീഷന്‍ഡ് ബസുകള്‍ ബാംഗ്ളൂര്‍, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
നഗരപ്രദേശത്തിനുള്ളില്‍ മാത്രം സര്‍വ്വീസ് നടത്തുന്നതിനായി കെ.എസ്.ആര്‍.ടി.സി യുടെ സിറ്റി സര്‍വ്വീസുകള്‍ക്ക് നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായി നിരവധി ബസ് സ്റ്റേഷനുകള്‍ വേറെയും പ്രവര്‍ത്തിക്കുന്നു. കിഴക്കേകോട്ടയിലുള്ള ബസ് സ്റ്റാന്റാണ് അവയില്‍ മുഖ്യം. കെ.എസ്.ആര്‍.ടി.സി യുടെ റീജിയണല്‍ എഞ്ചിനീയറിംഗ് വര്‍ക് ഷോപ്പ് പാപ്പനംകോട് പ്രവര്‍ത്തിക്കുന്നു.

ട്രാന്‍സ്പോര്‍ട്ട് ഡിപ്പോകള്‍
 

 

ഡിപ്പോകള്‍  ഫോണ്‍ നമ്പരുകള്‍
   യൂണിറ്റ് ഓഫീസര്‍  സ്റ്റേഷന്‍ മാസ്റ്റര്‍
പാപ്പനംകോട് 0471 - 2491609 0471 - 2494002
സെന്‍ട്രല്‍ വര്‍ക്ക്സ് 0471 - 2491163 0471 - 2490801
 
സെന്‍ട്രല്‍ 0471 - 2323979
 
0471 - 2323886
 
തിരുവനന്തപുരം സിറ്റി 0471 - 2461013
 
0471 - 2463029
 
ചീഫ് ഓഫീസ്, ട്രാന്‍സ്പോര്‍ട്ട് ഭവന്‍   0471 - 2471011
 
വികാസ് ഭവന്‍   0471 - 2307890
 
പേരൂര്‍ക്കട 0471 - 2437572
 
0471 - 2433683
 
 
ഗതാഗത ചരിത്രം
സര്‍ക്കാര്‍ തലത്തില്‍ ഭാരതത്തിലെ നാട്ടുരാജ്യങ്ങളില്‍ ആദ്യം പാസഞ്ചര്‍ ബസ്സ്സര്‍വ്വീസ് ആരംഭിച്ചത് 1937-ല്‍ തിരുവിതാംകൂറിലായിരുന്നു. ശ്രീ ചിത്തിരതിരുനാളിന്റെ ഭരണകാലത്ത് ലണ്ടനിലെ ട്രാന്‍സ്പോര്‍ട്ട് ബോര്‍ഡില്‍ നിന്നുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ഉദ്യോഗസ്ഥനെ വരുത്തിയാണ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസിനു രൂപം നല്‍കിയത്. ട്രാന്‍സ്പോര്‍ട്ട് പുന:സംഘടനാകമ്മറ്റിയാണ് ഒരു വിദഗ്ധനെ വരുത്തണമെന്ന ആശയം മുന്നോട്ടുവച്ചത്. അതിന്‍പ്രകാരം ലണ്ടനിലെ ട്രാന്‍സ്പോര്‍ട്ട് ബോര്‍ഡിലെ അസി. ഓപ്പറേറ്റിംഗ് സൂപ്രണ്ടായ ഇ.ജി.സാര്‍ട്ടറെ ഇവിടത്തെ ട്രാന്‍സ്പോര്‍ട്ട് സൂപ്രണ്ടായി 1937 സെപ്റ്റംബറില്‍ നിയമിച്ചു. പെര്‍ക്കിന്‍സ് ഡീസല്‍ യന്ത്രങ്ങളോടുകൂടിയ 60 കോമര്‍ ചേസിസുകള്‍ ഇംഗ്ളണ്ടില്‍ നിന്നു വരുത്തി. ഇവിടത്തെ മെക്കാനിക്കല്‍ സ്റ്റാഫ് അവ കൂട്ടിയിണക്കി. കൊ.വ.1113 കുംഭം 9-ാം തീയതി വൈകുന്നരം 5 മണിക്ക് ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു. കുംഭം 10 ന് രാവിലെ മുതല്‍ സര്‍വ്വീസ് ആരംഭിച്ചു. തിരുവനന്തപുരം-കന്യാകുമാരി, നാഗര്‍കോവില്‍, കുളച്ചല്‍ എന്നീ റൂട്ടുകളില്‍ തുടര്‍ച്ചയായി സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തു.
സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് 1938-ല്‍ സര്‍ സി.പി.രാമസ്വാമി അയ്യരാണ് തിരുവിതാംകൂറിന്റെ രാജധാനിയായ തിരുവനന്തപുരത്ത് മൂന്നു സര്‍ക്കാര്‍ ബസുകള്‍ നിരത്തിലിറക്കിക്കൊണ്ട് ഇന്നത്തെ കേരളാ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് ഹരിശ്രീ കുറിച്ചത്. അക്കാലത്ത് സര്‍ സി.പി യുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.പി. ഗോപാലപ്പണിക്കര്‍ക്കായിരുന്നു ഈ മൂന്നു ബസ്സുകളുടെ ചുമതല. തമ്പാനൂര്‍ നിന്നും ശാസ്തമംഗലത്തേക്കുള്ള ആദ്യയാത്രയില്‍ യാത്ര ചെയ്തവരില്‍ പത്മശ്രീ ശൂരനാട് കുഞ്ഞന്‍പിള്ളയുമുണ്ടായിരുന്നു. അന്ന് ഹജ്ജൂര്‍ കച്ചേരിയില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അര നൂറ്റാണ്ടുകഴിഞ്ഞപ്പോള്‍ ആയിരക്കണക്കിനു ബസ്സുകള്‍ നിരത്തിലിറക്കി ട്രാന്‍സ്പോര്‍ട്ട് വകുപ്പ് പുരോഗതി പ്രാപിച്ചു. ജീവനക്കാരുടെ എണ്ണം മുപ്പതിനായിരത്തിലധികമായി.  

നാട്പാക്
കേരളാഗവണ്‍മെന്റുടമയിലുള്ള കെല്‍ട്രോണിന്റെ വിഭാഗമായി ട്രാഫിക് പ്ളാനിംഗിനും ട്രാഫിക്കിന്റെ ഓട്ടോമേഷനും മറ്റുമൊക്കെയായി രൂപം കൊണ്ട സ്ഥാപനമാണ് നാട്പാക് (നാഷണല്‍ ട്രാഫിക് പ്ളാനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍). നാട്പാകിന്റെ സ്ഥാപക ഡയറകടര്‍ എജിനീയറായ ഡോ.എന്‍.എസ് ശ്രീനിവാസനായിരുന്നു.  വര്‍ദ്ധിച്ചു വരുന്ന ട്രാഫിക്കിനെ നിയന്ത്രിക്കുന്നതിനും ക്രമീകരിക്കുന്നതിനും നാട്പാക് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പട്ടത്തെ ശാസ്ത്രഭവനിലാണ് നാട്പാക് പ്രവര്‍ത്തിക്കുന്നത്.
ഫോണ്‍:- 04712543678,2543557
ഫാക്സ്:-    0471-2543677
ഇ-മെയില്‍:     

natpac@asianetindia.com
വെബ്സൈറ്റ്:   www.natpac.org