ആമുഖം

അതി പുരാതനമായ ഒരു ക്ഷേത്ര നഗരമാണ് തിരുവനന്തപുരം. ഭാരത വര്‍ഷത്തിലെ പ്രശസ്തമായ വൈഷ്ണവ ക്ഷേത്രങ്ങളില്‍ 13 എണ്ണം ഇവിടെ സ്ഥിതി ചെയ്യുന്നു. 1000 വര്‍ഷമെങ്കിലും പഴക്കമുള്ള ഭാരതത്തിലെ പ്രാചീനങ്ങളായ പുണ്യനഗരങ്ങളിലൊന്നാണ് തലസ്ഥാന നഗരമായ തിരുവനന്തപുരം. നളന്ദ, തക്ഷശില എന്നിവയ്ക്കു തുല്യമായ ഒരു മഹാപാഠശാലയുടെ ആസ്ഥാനം കൂടിയായിരുന്നു തിരുവനന്തപുരത്തെ കാന്തള്ളൂര്‍ ശാല. 18-ം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ ധര്‍മ്മരാജാവിന്റെ (1758-1789) ഭരണകാലത്താണ് തിരുവനന്തപുരം രാജധാനിയായത്. കലോപാസകന്‍മാരും പ്രജാവത്സലന്‍മാരുമായ മഹാരാജാക്കന്‍മാരാല്‍ സമര്‍പ്പണബുദ്ധിയോടെ നിര്‍മ്മിക്കപ്പെട്ട മനോഹരങ്ങളായ സൌധങ്ങളാല്‍ ഇന്നും ഈ നഗരം അലംകൃതമാണ്.

about-us