Police

പോലീസ് ചരിത്രം
ലോ & ഓര്‍ഡര്‍
ജില്ലയിലെ പോലീസ് സംവിധാനത്തിന്റെ ഘടന
സേനാബലം
പോലീസ് സ്റ്റേഷനുകള്‍
പ്രധാന ഫോണ്‍ നമ്പരുകള്‍
പോലീസ്  ട്രെയിനിംഗ് കോളേജ്

പോലീസ് ചരിത്രം
രണ്ട് ശതാബ്ദങ്ങള്‍ക്കു മുന്‍പ് തിരുവിതാംകൂറില്‍ പോലീസ് അധികാരം നിയന്ത്രിച്ചിരുന്നത് മാടമ്പിമാരും നാട്ടുപ്രമാണിമാരുമായിരുന്നു. തഹസീല്‍ദാര്‍, പാര്‍വത്യകാര്‍, ദേശകാവല്‍ക്കാര്‍ എന്നീ വിഭാഗക്കാര്‍ ഒരര്‍ത്ഥത്തില്‍ പോലീസിന്റെ കൃത്യനിര്‍വ്വഹണം ഏറ്റെടുത്തിരുന്നു. ചട്ടവരിയോലകളിലും നിയമകാര്യങ്ങളിലും ഭരണരംഗത്തും വേണ്ടത്ര അറിവാര്‍ജ്ജിച്ചിരുന്ന അവര്‍ കുറ്റവാളികളുടെ മേല്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. 17 - ാം നൂറ്റാണ്ടിന്റെ അന്ത്യം വരെ ഇത്തരമൊരു സ്ഥിതിവിശേഷമായിരുന്നു പോലീസ് വിഭാഗത്തിന്റേത്. പോലീസിന്റെ ചരിത്രത്തില്‍ ഒരു നൂതനാദ്ധ്യായം എഴുതി ചേര്‍ത്തത് ദിവാന്‍ ഉമ്മിണിത്തമ്പിയായിരുന്നു. അദ്ദേഹം 1809 ല്‍ കാവല്‍ക്കാര്‍ എന്ന പേരില്‍ പോലീസ് സൈന്യത്തില്‍ 200 പേരെ നിയമിച്ചു. സംഘടിതമായ ഒരു പോലീസ് സേന അപ്രകാരമാണ് രൂപമെടുത്തത്.
1814 ല്‍ റാണി പാര്‍വ്വതീ ബായിയുടെ കാലത്ത് റസിഡന്റായിരുന്ന കേണല്‍ മണ്‍റോ പോലീസ് സേനാ വിഭാഗത്തെ നവീകരിച്ചു. 1834 ല്‍ ആദ്യത്തെ പോലീസ് റെഗുലേഷനും 1847-48 വര്‍ഷങ്ങളില്‍ രണ്ടാം റഗുലേഷനും നടപ്പില്‍ വരുത്തി. 1854-55 കാലയളവില്‍ വീണ്ടും ഒരു പുന:സംഘടനയ്ക്ക് അധികാരികള്‍ നിര്‍ബന്ധിതരായി. ആ കാലമായപ്പോഴേക്കും പോലീസ് ഭരണം മജിസ്ട്രേറ്റുമാരുടെ നിയന്ത്രണത്തിലായി. ഓരോ മജിസ്ട്രേറ്റിന്റെയും കീഴില്‍ ഒരു പോലീസ് നായകനും മറ്റു ചില ഉദ്യോഗസ്ഥന്‍മാരും പോലീസ് ശിപായിമാരും നിയമിക്കപ്പെട്ടു. 1861 ല്‍ സുസംഘടിതമായ ഒരു പോലീസ് സേന നിലവില്‍ വന്നു. ദിവാന്‍ രാമയ്യങ്കാരുടെ 1881 ലെ ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂറില്‍ ആദ്യത്തെ പോലീസ് വകുപ്പ് പോലീസ് സൂപ്രണ്ടിന്റെ നിയന്ത്രണത്തില്‍ നിലവില്‍ വന്നു. ഒ.എച്ച്. ബന്‍സിലിയായിരുന്നു ആദ്യത്തെ പോലീസ് സൂപ്രണ്ട്. പോലീസ് സേനയില്‍ പ്രത്യേക യോഗ്യതകള്‍ നിശ്ചയിക്കപ്പെടുകയും ഇന്‍സ്പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ എന്നീ തസ്തികകള്‍ നിലവില്‍ വരികയും ചെയ്തു.
ഖജനാവുകളില്‍ നിന്നും കൊണ്ടു പോകുന്ന വിലപിടിപ്പുളള ധനം സൂക്ഷിക്കുന്ന ബന്തവസ് ഡ്യൂട്ടി ആദ്യകാലങ്ങളില്‍ നായര്‍ പട്ടാളമാണ് വഹിച്ചിരുന്നത്. പിന്നീട് പോലീസ് വകുപ്പ് മേധാവിയുടെ പദവി പോലീസ് കമ്മീഷണര്‍ എന്നാക്കി. സി.ബി.കണ്ണിംഗ്ഹാം ആയിരുന്നു ആദ്യത്തെ കമ്മീഷണര്‍. കണ്ണിംഗ്ഹാമിന്റെ കാലത്ത് പോലീസിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും അറിഞ്ഞിരിക്കേണ്ട നടപടികളെപ്പറ്റിയുമൊക്കെ പ്രതിപാദിക്കുന്ന ഒരു മാനുവല്‍ പ്രസിദ്ധീകരിച്ചു. 1930 ആയതോടെ കമ്മീഷണറുടെ സ്ഥാനത്ത് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് എന്ന തസ്തിക നിലവില്‍ വന്നു. ഖാന്‍ ബഹദൂര്‍ സമദ് അബ്ദുള്‍ കരീം ആയിരുന്നു ആദ്യത്തെ ഐ.ജി. പോലീസ് വകുപ്പില്‍ ഒട്ടേറെ പരിഷ്ക്കാരങ്ങള്‍ക്ക് കളം ഒരുക്കിയ ഘട്ടം കൂടിയായിരുന്നു ഇത്. ഇന്റലിജന്‍സ് ബ്യൂറോ, സ്റ്റേറ്റ് ജനറല്‍ ആംഡ് റിസര്‍വ്വ്, ജില്ലാ റിസര്‍വ്വ്, മോട്ടോര്‍ വാഹന നികുതി വകുപ്പ്, വയര്‍ലെസ് സെക്ഷന്‍, വനിത പോലീസ് എന്നിവയായിരുന്നു പരിഷ്കാരത്തിലെ മുഖ്യ ഇനങ്ങള്‍.
തിരു-കൊച്ചി സംയോജനത്തോടെ വീണ്ടും പരിഷ്ക്കാരങ്ങള്‍ ഉണ്ടായി. ഐ.ജി, ഡെപ്യൂട്ടി ഐ.ജി, എട്ട് ഡി.എസ്.പി മാര്‍ എന്നിങ്ങനെ വിവിധ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടു. എന്‍.ചന്ദ്രശേഖരന്‍ നായരായിരുന്നു അപ്പോഴും വകുപ്പ് മേധാവി. കേരളം രൂപീകരിച്ചതോടെ പോലീസ് വകുപ്പിനെ ഉത്തര-ദക്ഷിണ മേഖലകളായി തിരിച്ചു. ഇപ്പോള്‍ 3 മേഖലകളുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവയാണ് മേഖലകളുടെ ആസ്ഥാനം. ഓരോ മേഖലയ്ക്കും ഓരോ ഐ.ജി യുണ്ട്.
ഇന്ന് പോലീസ് സേനയില്‍ വിവിധ വിഭാഗങ്ങളുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച്, കുറ്റാന്വേഷണ വിഭാഗം, വിരലടയാള ബ്യൂറോ, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, പോലീസ് കമ്പ്യൂട്ടര്‍ സെന്റര്‍, പി.റ്റി.കോളേജ്, എസ്.എ.പി, എം.എസ്.പി, ടെലിക്കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയവ. കൂടാതെ ക്രിമിനല്‍ ഇന്റലിജന്‍സ് ബ്യൂറോ, അശ്വാരൂഡ വിഭാഗം, വനിതാ പോലീസ്, ബാറ്റ്, ഡോഗ് സ്ക്വാഡ് എന്നീ ഉപവിഭാഗങ്ങളുമുണ്ട്. വിജിലന്‍സ് വകുപ്പ്, അഗ്നിശമന വിഭാഗം, ഹോം ഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് യൂണിറ്റ്, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗം എന്നിവയും കേരളാപോലീസിന്റെ ഭാഗമായിട്ടുണ്ട്.

ലോ & ഓര്‍ഡര്‍
നഗരത്തിലെ ക്രമസമാധാന പാലനത്തിന്റെ ചുമതല സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അദ്ദേഹത്തെ അക്കാര്യത്തില്‍ സഹായിക്കുന്നു. റൂറല്‍ ഏരിയയുടെ മേല്‍നോട്ടം റൂറല്‍ എസ്.പിക്കാണ്.
ഡെപ്യൂട്ടി സൂപ്രണ്ടുമാരും അസിസ്റ്റന്റ് കമ്മീഷണര്‍മാരും നിയന്ത്രിക്കുന്ന മൂന്നു വീതം പോലീസ് സബ്ഡിവിഷനുകള്‍ റൂറല്‍-സിറ്റി ഏരിയകളിലൂണ്ട്. റൂറല്‍ ഏരിയയില്‍ 14 ഉം സിറ്റിയില്‍ 9 ഉം സര്‍ക്കിളുകളുണ്ട്. ജില്ലയിലെ 48 പോലീസ് സ്റ്റേഷനുകളില്‍ 17 എണ്ണവും സിറ്റിയിലാണ്. വൈറ്റ് പട്രോളും മൊബൈല്‍ യൂണിറ്റുകളും ദിവസം മുഴുവന്‍ റോന്തു ചുറ്റുകയും അവയുടെ നിയന്ത്രണം സായുധ യൂണിറ്റുകള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ചുമതലയില്‍ രണ്ടു യൂണിറ്റുകള്‍ ഗതാഗതം നിയന്ത്രിക്കുന്നു. തിരുവനന്തപുരത്ത് രണ്ടു ആംഡ് പോലീസ് ക്യാമ്പുകളുണ്ട്. ഒന്ന് നഗരത്തിലും മറ്റൊന്നു നെയ്യാറ്റിന്‍കരയിലുമാണ്. പോലീസ് ട്രെയിനിംഗ് കോളേജ് തൈക്കാടും പോലീസ് കമ്പ്യൂട്ടര്‍ സെന്റര്‍ പട്ടത്തും പ്രവര്‍ത്തിക്കുന്നു. സ്പെഷ്യല്‍ ആംഡ് പോലീസിന്റെയും കെ.എ.പി മൂന്നാം ബറ്റാലിയന്റെയും ക്യാമ്പുകള്‍ പേരൂര്‍ക്കടയില്‍ സ്ഥിതിചെയ്യുന്നു. സി.ആര്‍.പി.എഫ് (സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്) ന്റെ ക്യാമ്പ് നഗരത്തില്‍ നിന്നും 25 കി.മീ മാറി പളളിപ്പുറത്ത് സ്ഥിതി ചെയ്യുന്നു. പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ കേരളാ പോലീസിന്റെ ഒരു വനിതാ സെല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒരു ഡി.വൈ.എസ്.പി യുടെ ചുമതലയില്‍ ഒരു നാര്‍ക്കോട്ടിക് സെല്ലും നഗരത്തില്‍ പ്രവര്‍ത്തിക്കുന്നു.

ജില്ലയിലെ പോലീസ് സംവിധാനത്തിന്റെ ഘടന

സിറ്റി പോലീസ് :-  സിറ്റി പോലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍

സബ് ഡിവിഷന്‍ : 3 - (അസി: കമ്മീഷണര്‍മാരുടെ ചുമതലയില്‍); കന്റോണ്‍മെന്റ്, ഫോര്‍ട്ട്, ശംഖുമുഖം
സര്‍ക്കിളുകള്‍ : 10 - കന്റോണ്‍മെന്റ്, ഫോര്‍ട്ട്, തമ്പാനൂര്‍, പേരൂര്‍ക്കട, മ്യൂസിയം, പേട്ട, മെഡിക്കല്‍ കോളേജ്, പൂന്തുറ, നേമം, വിഴിഞ്ഞം

റൂറല്‍ പോലീസ് :- ഡിസ്ട്രിക്ട് സൂപ്രണ്ട് ഓഫ് പോലീസ്
സബ് ഡിവിഷന്‍ :  3 - (ഡി.വൈ.എസ്.പി മാരുടെ ചുമതലയില്‍); ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര
സര്‍ക്കിളുകള്‍ : 13 - ആറ്റിങ്ങല്‍, വര്‍ക്കല, കടക്കാവൂര്‍, കഴക്കൂട്ടം, വെഞ്ഞാറമൂട്, കിളിമാനൂര്‍, നെടുമങ്ങാട്, ആര്യനാട്, പാലോട്, കാട്ടാക്കട, നെയ്യാറ്റിന്‍കര, പൂവാര്‍, പാറശ്ശാല
 
സേനാബലം
നന്ദാവനത്തെ ആംഡ് റിസര്‍വ് ക്യാമ്പിലെയും, പേരൂര്‍ക്കടയിലെ എസ്.എ.പി ക്യാമ്പിലെയുമുള്‍പ്പെടെ നഗരത്തിലെ പോലീസ് സേനാബലം ഏകദേശം 4500 ഉം അതേസമയം റൂറല്‍ പോലീസിലേത് 2000 വും ആണ്. ക്രമസമാധാനപാലന സൌകര്യത്തിനായി വിഴിഞ്ഞം ഏരിയയെ നഗരത്തിലെ പോലീസ് യൂണിറ്റിനോട് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഡി.വൈ.എസ്.പി റാങ്കിലുളള ഓരോ അസിസ്റ്റന്റ് ട്രാഫിക് കമ്മീഷണറുടെയും ചുമതലയില്‍ നഗരത്തിലെ പോലീസ് സംവിധാനത്തെ നോര്‍ത്ത്, സൌത്ത് എന്നീ ഡിവിഷനുകളായി തിരിച്ചിട്ടുണ്ട്. സിറ്റി പോലീസിനു കീഴില്‍ പത്ത് യൂണിറ്റ് മൊബൈല്‍ സ്ക്വാഡ്, ആറ് യൂണിറ്റ് വൈറ്റ് പട്രോള്‍, ഒരു ഹൈവേ പട്രോള്‍ യൂണിറ്റ് എന്നിവ പ്രവര്‍ത്തിക്കുന്നു.
വനിതാ സെല്ലും, ഡോഗ് സ്ക്വാഡും, മൌണ്ടഡ് പോലീസ് (കുതിരപ്പോലീസ്), എയര്‍പോര്‍ട്ട് സെക്യൂരിറ്റി യൂണിറ്റ്, ടൂറിസം പോലീസ് തുടങ്ങിയവ ജില്ലാ പോലീസ് സേനയുമായി ഘടിപ്പിച്ചിരിക്കുന്നു. നഗരത്തിലെ പോലീസ് സേനയുടെ അംഗബലം ചുവടെ ചേര്‍ക്കുന്നു.
 

വൈറ്റ് പട്രോള്‍ 6 യൂണിറ്റ്
മൊബൈല്‍ സ്ക്വാഡ് 10 യൂണിറ്റ്
ഹൈവേ പട്രോള്‍ 1  യൂണിറ്റ്
ലോക്കല്‍ പോലീസ് (ട്രാഫിക് ഉള്‍പ്പെടെ) 1679
ആംഡ് റിസര്‍വ് പോലീസ് 1106
സ്പെഷ്യല്‍ ആംഡ് പോലീസ് 854
വനിതാ പോലീസ് 88

 
 

പോലീസ് സ്റ്റേഷനുകള്‍
കന്റോണ്‍മെന്റ് 0471- 2330248
ഫോര്‍ട്ട് 0471- 2461105
കഴക്കൂട്ടം 0471- 2418231
കോവളം 0471- 2480255
മെഡിക്കല്‍ കോളേജ് 0471- 2443145
മ്യൂസിയം 0471- 2315096
പേരൂര്‍ക്കട 0471- 2433243
പേട്ട 0471- 2743195
പൂജപ്പുര 0471- 2350266
പൂന്തുറ 0471- 2380279
ശംഖുമുഖം 0471- 2501801
തമ്പാനൂര്‍ 0471- 2326543
തിരുവല്ലം 0471- 2381148
ട്രാഫിക് 0471- 2331232
വലിയതുറ 0471- 2501833
വഞ്ചിയൂര്‍ 0471- 2461129
വട്ടിയൂര്‍ക്കാവ് 0471- 2360690
വിഴിഞ്ഞം 0471- 2480245
 
 
പ്രധാന ഫോണ്‍ നമ്പരുകള്‍
ഡി.ജി.പി 0471- 2721601
കമ്മീഷണര്‍ 0471- 2320579
ക്രൈം സ്റ്റോപ്പര്‍ 1090
അസിസ്റ്റന്റ് കമ്മീഷണര്‍ 0471- 2460352
അസിസ്റ്റന്റ് കമ്മീഷണര്‍ ട്രാഫിക് (നോര്‍ത്ത്) 0471- 2331232
അസിസ്റ്റന്റ് കമ്മീഷണര്‍ ട്രാഫിക് (സൌത്ത്) 0471- 2330459
അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ (സി.ഐ.ഡി) 0471- 2325990
അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ (പബ്ലിക് ഗ്രീവന്‍സ്) 0471- 2321388
അസിസ്റ്റന്റ് കമ്മീഷണര്‍ (ഫോര്‍ട്ട്) 0471- 2460352
കന്റോണ്‍മെന്റ് 0471- 2331794
സിറ്റി പോലീസ് ഓഫീസ് 0471- 2320486
കമ്മീഷണര്‍ ഓഫ് പോലീസ് 0471- 2329092
കമ്പ്യൂട്ടര്‍ ക്രൈം  0471- 2322682
കണ്‍ട്രോള്‍ റൂം  100
ഡി.ജി.പി (ക്രൈം  ഇന്‍വെസ്റ്റിഗേഷന്‍)  0471- 2322223
ഡി.ഐ.ജി (ഇന്റലിജന്‍സ്) 0471- 2322711
ഐ.ജി (ക്രൈംസ്) 0471- 2453448
ഐ.ജി (ലോ & ഓര്‍ഡര്‍ ) 0471- 2328452
മ്യൂസിയം പോലീസ് സ്റ്റേഷന്‍ 0471- 2315096
പോലീസ് ഹെഡ് ക്വാര്‍ട്ടര്‍ 0471- 2724890, 2722768
പോലീസ് ഹെല്‍പ്പ് ലൈന്‍ 9622 100 100
എസ്.പി (എം.റ്റി) 0471- 2327835
എസ്.പി (റെയില്‍വേ പോലീസ്) 0471- 2320619
എസ്.പി (വിമന്‍ സെല്‍ ) 0471- 2333196
ട്രാഫിക് പോലീസ് സ്റ്റേഷന്‍ ഹെല്‍പ്പ് ലൈന്‍ 1099
ട്രാഫിക് പോലീസ് സ്റ്റേഷന്‍, പട്ടം 0471- 2558726

പോലീസ് ട്രെയിനിംഗ് കോളേജ്
തൈയ്ക്കാടാണ് പോലീസ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്താണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ ഇവിടുത്തെ പ്രധാന ട്രെയിനിംഗ് സംവിധാനങ്ങളും ചില കോഴ്സുകളും തൃശ്ശൂരിലേക്ക് മാറ്റുകയുണ്ടായി. നിലവില്‍ വ്യത്യസ്ത ട്രെയിനിംഗ് പിരീഡുകളുളള ചുരുങ്ങിയ ചില ട്രെയിനിംഗുകള്‍ ഇപ്പോഴും ഇവിടെ നടത്തി വരുന്നു. അതോടൊപ്പം ഡിപ്പാര്‍ട്ടുമെന്റിലുളള ഇന്‍ സര്‍വ്വീസ് കോഴ്സുകളും എക്സൈസ് കോഴ്സുകളും നടത്തുന്നുണ്ട്. കൂടാതെ ഐ.എം.ജി മുഖേന ചില കോഴ്സുകള്‍ സംഘടിപ്പിക്കുന്നുമുണ്ട്. കൂടുതലും പ്രാക്ടിക്കല്‍ കോഴ്സുകള്‍ നടത്തുന്ന ഇവിടെ പുരുഷന്‍മാര്‍ക്കൊപ്പം വനിതകള്‍ക്കും ട്രെയിനിംഗ് നല്‍കുന്നു. കേരളാപോലീസിന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഡയറക്ടറാണ് പോലീസ് ട്രെയിനിംഗ് കോളേജിന്റെ പ്രിന്‍സിപ്പല്‍ .