Fire Force

ഫയര്‍ ഫോഴ്സ്

തിരുവനന്തപുരത്ത് അഗ്നിശമനസേനാവിഭാഗത്തിന്റെ രണ്ടു സുപ്രധാന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഒന്നു നഗരഹൃദയത്തില്‍ ചെങ്കല്‍ചൂളയിലും മറ്റൊന്നു ചാക്കയിലും സ്ഥിതി ചെയ്യുന്നു. അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ വാഹനാപകടം, നദി, കായല്‍, കുളങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആളപായം, ഓയില്‍ ചോര്‍ച്ച മൂലം റോഡുകളില്‍ ഉണ്ടാകുന്ന അപകടാവസ്ഥ, മറ്റു പ്രകൃതി ദുരന്തങ്ങളും, ആളപായങ്ങളും മുതലായവയുമായി ബന്ധപ്പെട്ട എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളിലും അഗ്നിശമനസേനാ വിഭാഗം മുഖ്യ പങ്ക് വഹിക്കുന്നു.
അഗ്നിശമനസേനയുമായി ബന്ധപ്പെട്ട അടിയന്തിര ടെലഫോണ്‍ നമ്പരുകള്‍ ചുവടെ ചേര്‍ക്കുന്നു
 
തിരുവനന്തപുരം 101, 0471-2333101
ചാക്ക 0471- 2501244
മ്യൂസിയം 0471- 2316275
വട്ടിയൂര്‍ക്കാവ് 0471- 2360134