Forest

കേരളത്തില്‍ ആകെ പതിനൊന്നു ലക്ഷത്തിലധികം ച.കി.മീ വനഭൂമിയുണ്ട് എന്നാണ് കണക്ക്. ഇത് കേരളത്തിന്റെ വിസ്തൃതിയുടെ 28% ത്തോളം വരും. 1995-ലെ ‘ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്‍ഡ്യയുടെ റിപ്പോര്‍ട്ട് പ്രകാരം വനവിസ്തൃതി 10,323 ച.കി.മീ. ആണ്. എന്നാല്‍ ഫലപ്രദമായ വിസ്തൃതി 9400 ച.കി.മീ ആണ്. തിരുവനന്തപുരം ഡിവിഷനില്‍ 359 ച.കി.മീ റിസര്‍വ് വനം ഉണ്ടെന്നാണ് കണക്ക്. ഫോറസ്റ്റ് ഓഫീസ് തിരുവനന്തപുരത്ത് വഴുതയ്ക്കാടാണ് സ്ഥിതി ചെയ്യുന്നത്. ഇതോടനുബന്ധിച്ച് ഫോറസ്റ്റ് സെന്‍ട്രല്‍ ലൈബ്രറിയും പ്രവര്‍ത്തിക്കുന്നുണ്ട്. 1805 ല്‍ തേക്കുമരങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുന്നതിനു വേണ്ടി അക്കാലത്തെ പോലീസ് മേധാവിയായിരുന്ന വാട്സിനെ വനം വകുപ്പ് കണ്‍സര്‍വേറ്ററായി നിയമിച്ചു. അതിന്റെ വികസിത രൂപമാണ് ഇന്നത്തെ വനം വകുപ്പ്.