Water Authority

ജലവിതരണ ചരിത്രം
രാജഭരണകാലത്ത് തഹസീല്‍ദാര്‍മാരിലും പേഷ്കാര്‍മാരിലും നിക്ഷിപ്തമായിരുന്ന ജലവിതരണത്തിന്റെ ചുമതല 1881-82  കാലമായപ്പോഴേയ്ക്കും മരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ നിയന്ത്രണത്തിലായി. പിന്നീട് മൂന്നു നാലു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ജലവിതരണരംഗത്ത് അത്ഭുതകരമായ പരിവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭം കുറിച്ചത്. 1931-ല്‍ രൂപമെടുത്ത വില്ലിംഗ്ടണ്‍ വാട്ടര്‍ വര്‍ക്സ് വൈസ്രോയിയും ഗവര്‍ണര്‍ ജനറലുമായിരുന്ന വില്ലിംഗ്ടണ്‍ പ്രഭുവിന്റെ സ്മരണ നിലനിര്‍ത്തുന്നതാണ്. പ്രതിഭാധനനായ എഞ്ചിനീയര്‍ ബാലകൃഷ്ണറാവു രൂപകല്‍പന ചെയ്ത് ആവിഷ്ക്കരിച്ച തിരുവിതാംകൂറിലെ ആദ്യത്തെ ശുദ്ധജലവിതരണ പദ്ധതി ദീര്‍ഘ വീക്ഷണത്തോടെ രൂപം കൊടുത്ത ഒന്നായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്നും 14 കി.മീറ്റര്‍ മാറി പ്രകൃതി രമണീയമായ അരുവിക്കരയാണ് വില്ലിംഗ്ടണ്‍ വാട്ടര്‍ വര്‍ക്സിന്റെ ആസ്ഥാനം.

ജലവിതരണം
നഗരത്തിലെ ശുദ്ധജല വിതരണത്തിനുളള മുഖ്യ ഉറവിടം പേപ്പറ ഡാമും അരുവിക്കര ഡാമുമാണ്. ഇപ്പോള്‍ ഗ്രാമീണ ശുദ്ധജലവിതരണത്തിനായി 120 പദ്ധതികളും നഗരപ്രദേശത്തിന് 5 പദ്ധതികളും പ്രവര്‍ത്തിക്കുന്നുണ്ട്. 71 ഗ്രാമീണ ജലവിതരണ പദ്ധതികളും അതോടൊപ്പം 12 നഗരപ്രദേശ ജലവിതരണ പദ്ധതികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. നഗരത്തിലും ചുറ്റുപാടുമുളള പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കാനുളള പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് നിരവധി ജലവിതരണ പദ്ധതികള്‍ നടപ്പിലാക്കുന്നത്. നിര്‍ദ്ദിഷ്ട ജെ.ബി.ഐ.സി എയ്ഡഡ് വാട്ടര്‍ സപ്ലൈസ് സ്കീമിന്റെ പദ്ധതി പ്രദേശത്തില്‍ തിരുവനന്തപുരം നഗരവും ഗ്രാമീണസ്വഭാവമുളള ആറ് ഉപനഗര പഞ്ചായത്തുകളും ഉള്‍പ്പെടുന്നു. നിലവിലുളള പദ്ധതി പ്രകാരം പ്രതിദിനം 203 ദശലക്ഷം ലിറ്റര്‍ ജലം വിതരണം ചെയ്യപ്പെടുന്നുവെന്നിരിക്കെ 2021 ആണ്ടോടെ 9.39 ലക്ഷം ജനസംഖ്യയായി വര്‍ദ്ധിക്കുന്ന നഗരത്തില്‍ ജലത്തിന്റെ ഉപഭോഗ ആവശ്യം പ്രതിദിനം 285 ലക്ഷമായി ഉയരും.

ജലനിധി
കേരളാ റൂറല്‍ വാട്ടര്‍ സപ്ലൈ & സാനിറ്റേഷന്‍ ഏജന്‍സി അഥവാ ജലനിധിയുടെ ഓഫീസ്, തിരുവനന്തപുരത്ത് തമ്പാനൂരില്‍ പി റ്റി സി ടവറിലുള്ള മൂന്നാം നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.  വാട്ടര്‍ റിസോഴ്സ് വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ജലനിധിയുടെ ചെയര്‍മാന്‍. എക്സിക്യൂട്ടീവ് ഡയറക്ടറാണ് മറ്റു ചുമതലകള്‍ നിര്‍വ്വഹിക്കുന്നത്.

ഫോണ്‍:-          04712337006, 2337005
ഫാക്സ്:-             0471 2337004
ഇമെയില്‍: chairman@jalanidhi.com , ed@jalanidhi.com
വെബ്സൈറ്റ് : www.jalanidhi.com
  
വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പരുകള്‍
 
എമര്‍ജന്‍സി: 0471- 2328992
സീവേജ് സബ് ഡിവിഷന്‍ കുര്യാത്തി (എന്‍ക്വയറീസ് & കംപ്ലൈന്‍സ്): 0471- 2479502
വാട്ടര്‍ അപ്പലേറ്റ് അതോറിറ്റി: 0471- 237932