Scheduled weekly content newsletter issue - Week 18,2021
Scheduled weekly content newsletter issue will be sent to subscribers every week
Scheduled weekly content newsletter issue will be sent to subscribers every week
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള മൈക്ക് അനൗണ്‍സ്മെന്‍റ് ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന് പ്രത്യേക കണ്‍ട്രോള്‍ റൂം, വോളന്‍റിയര്‍മാര്‍ എന്നിവരെ കോര്‍പ്പറേഷന്‍ സജ്ജീകരിച്ചു കഴിഞ്ഞു. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കും എന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയത്തോടൊപ്പം നഗരസഭയും അണിചേരുകയാണ്.
Scheduled weekly content newsletter issue will be sent to subscribers every week
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, ശക്തമാക്കുന്നതിനുമായി ബഹു. മേയറുടെ അദ്ധ്യക്ഷതയില്‍ നഗരസഭയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സിലര്‍മാര്‍ ഒന്നിച്ച് അംിനിരക്കണമെന്ന് യോഗം തീരുമാനിച്ചു.
കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, നികുതി അടക്കല്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. 60 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും ഓഫീസിലേയ്ക്ക് വരാതിരിക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം നഗരസഭാ പരിധിയില്‍ സ്വച്ഛ് ഭാരത് മിഷന്‍ നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന് ODF + (Open defecation free+ )സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുകയുണ്ടായി. സംസ്ഥാനത്തിനകത്ത് കോര്‍പ്പറേഷനുകളില്‍ തിരുവനന്തപുരം നഗരസഭയ്ക്കും കണ്ണൂര്‍ നഗരസഭയ്ക്കും മാത്രമാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ളത്. നഗരത്തിലെ കമ്മ്യൂണിറ്റി/പബ്ലിക് ടോയ്ലറ്റുകളുടെ ശുചിത്വ നിലവാരം, വിവിധ കോളനി പ്രദേശങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, റോഡുകളുടെ ശുചിത്വം എന്നിവ കേന്ദ്ര ഏജന്‍സി നേരിട്ട് പരിശോധിച്ചാണ് തിരുവനന്തപുരംനഗരസഭയ്ക്ക് പദവി പ്രഖ്യാപിച്ചത്.
23.06.2015 ന് മുമ്പ് ജനിച്ചിട്ടുള്ളതും ജനന രജിസ്ട്രേഷനുകളില്‍ പേര് ചേര്‍ക്കാത്തതുമായവര്‍ക്ക് ജനന രജിസ്ട്രേഷനുകളില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ 22.06.2021 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായിട്ടുള്ളതാണ്. ജനന രജിസ്ട്രേഷനുകളില്‍ പേര് ചേര്‍ക്കാത്തവര്‍ 22.06.2021 ന് മുമ്പ് പേര് ചേര്‍ക്കേണ്ടതാണെന്ന് ജനന-മരണ രജിസ്ട്രാറര്‍ അറിയിക്കുന്നു.
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു. അതിന്‍റെ ഭാഗമായി മേയറുടെ നിര്‍ദ്ദേശാനുസരണം നഗരസഭയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭാ ആരോഗ്യ വിഭാഗത്തിന്‍റെ നിയന്ത്രണത്തില്‍ വോളന്‍റിയര്‍മാരെ ഉള്‍പ്പെടുത്തി രൂപം കൊടുത്ത കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഏകോപിപ്പിക്കും. കണ്‍ട്രോള്‍ റൂമില്‍ നിന്നും നഗരസഭ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുമെന്ന് ബഹു. മേയര്‍ അറിയിച്ചു.
Scheduled weekly content newsletter issue will be sent to subscribers every week
തിരുവനന്തപുരം നഗരസഭ മെഡിക്കല്‍ കോളേജ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ്-19 വാക്സിനേഷന്‍ ക്യാമ്പ് മെഡിക്കല്‍ കോളേജ് ഇളംകാവ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ക്യാമ്പിന് മേയര്‍ ആര്യ രാജേന്ദ്രന്‍, മരാമത്ത്കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ ക്യാമ്പില്‍ വെച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ കോവീഷീല്‍ഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഇവിടെ 1000 ത്തോളം പേര്‍ വാക്സിനേഷന്‍ സ്വീകരിച്ചു.