കോവിഡ് വാക്സിനേഷന്‍ ക്യാമ്പ്

Posted on Monday, April 19, 2021

തിരുവനന്തപുരം നഗരസഭ മെഡിക്കല്‍ കോളേജ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ്-19 വാക്സിനേഷന്‍ ക്യാമ്പ് മെഡിക്കല്‍ കോളേജ് ഇളംകാവ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ക്യാമ്പിന് മേയര്‍ ആര്യ രാജേന്ദ്രന്‍, മരാമത്ത്കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ ക്യാമ്പില്‍ വെച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ കോവീഷീല്‍ഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഇവിടെ 1000 ത്തോളം പേര്‍ വാക്സിനേഷന്‍ സ്വീകരിച്ചു.

Tags

കോവിഡ് പ്രോട്ടോക്കോള്‍ - വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം ചേര്‍ന്നു

Posted on Saturday, April 17, 2021

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തിലെ വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം ചേര്‍ന്നു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കച്ചവട സ്ഥാപനങ്ങളില്‍ പാലിക്കേണ്ടുന്ന നിയന്ത്രണങ്ങളെ സംബന്ധിച്ചും പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂവെന്നും നിയന്ത്രണങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ക്ഷേമകാര്യ ചെയര്‍മാന്‍ എസ്.

Tags

നഗരസഭ മഴക്കാല പൂര്‍വ്വശുചീകരണ ക്യാമ്പയിന്  തുടക്കം

Posted on Monday, April 12, 2021

നഗരസഭയുടെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ ത്തനം പ്രത്യേക ക്യാമ്പയിന്   തുടക്കം കുറി ച്ചു. ആമയിഴഞ്ചാൻ തോടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യലിന് തുടക്കം കുറിച്ചുകൊണ്ട് മേയര്‍ ആര്യ രാജേന്ദ്രൻ ക്യാമ്പയിൻ ഉദ്ഘാടനം നിര്‍വ്വഹി ച്ചു. ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു സന്നിഹിതനായിരുന്നു. ഇതോടൊ പ്പം തന്നെ വിവിധ സ്ഥലങ്ങളില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വാര്‍ഡ്തലത്തില്‍ എല്ലാ വാര്‍ഡുകളിലും വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

Tags

നഗരസഭ പ്രദേശം വിളിയിട വിസര്‍ജ്ജ വിമുക്ത മേഖലയായി (ഒ.ഡി.എഫ്) പ്രഖ്യാപിച്ചു

Posted on Wednesday, April 7, 2021

നഗരസഭ പ്രദേശം വിളിയിട വിസര്‍ജ്ജ വിമുക്ത മേഖലയായി (ഒ.ഡി.എഫ്) പ്രഖ്യാപിച്ചിട്ടുള്ളതും നഗരസഭ പരിധിയില്‍ പൊതുജനങ്ങള്‍ക്കാവശ്യാര്‍ത്ഥം കൂടുതല്‍ പൊതുശൗചാലയങ്ങള്‍ ഒരുക്കിയിട്ടുള്ളതാണ്.നഗരസഭ പ്രദേശത്ത് വെളിയിട വിസര്‍ജ്ജനം പൂര്‍ണ്ണമായി നിരോധി ച്ചിരിക്കുന്നതായും ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

Tags