ജനഗ്രഹ - മികച്ച നഗരസഭയ്ക്കുള്ള അവാര്‍ഡ് തിരുവന ന്തപുരം നഗരസഭയ്ക്ക് ജനഗ്രഹയുടെ രാജ്യെത്ത മിക ച്ച നഗരങ്ങളുടെ അവാര്‍ഡിന് തിരുവനന്തപുരം നഗരസഭ വീണ്ടും അര്‍ഹമായി. നഗരസഭയുടെ എന്റെ നഗരം സുന്ദര നഗരം എന്ന ക്യാമ്പയിനാണ് തിരുവനന്തപുരം നഗരസഭയെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്. വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതിയിലൂടെ നഗരത്തെ സംപൂര്‍ണ്ണ ശുചിത്വവും, സൗന്ദര്യവുമുള്ള നഗരമാക്കി മാറ്റിയതിന്റെ അംഗീകാരമാണ് ഈ അവാര്‍ഡ്. രാജ്യ ത്ത് മികവാര്‍ന്ന പ്രവര് ത്തനങ്ങള് നട ത്തുന്ന സംസ്ഥാനം, നഗരസഭ, സംസ്ഥാന ഇലക്ഷൻ കമ്മീഷൻ , ധനകാര്യ കമ്മീഷൻ എന്നിവയ്ക്കാണ് ജനഗ്രഹ അവാര്‍ഡ് നല്‍കുന്നത്. ആസൂത്രണ ത്തിലും, വിവിധ പദ്ധതികളുടെ നിര്‍വ്വഹണത്തിലും നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുന്നത്. ഓണ്‍ലൈനായി നടന്ന അവാര്‍ഡ് പ്രഖ്യാപനം കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് മന്ത്രി ശ്രീ. ഹര്‍ദീപ് സിംഗ്പുരിയാണ് നിര്‍വ്വഹിച്ചത്. പ്രസ്തുത പരിപാടിയില്‍ മേയര്‍ ആര്യ രാജേന്ദ്രൻ ഓണ്‍ലൈനായി പങ്കെടുക്കുകയുണ്ടായി. അവാര്‍ഡ് പ്രഖ്യാപന വേളയില്‍ പ്രായംകുറഞ്ഞ മേയര്‍ എന്ന നിലയില്‍ തിരുവനന്തപുരം മേയറെ മന്ത്രി അഭിനന്ദിക്കുകയും, നഗരസഭാ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസിക്കുകയും ചെയ്തു.
- 14 views