നഗരസഭയുടെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര് ത്തനം പ്രത്യേക ക്യാമ്പയിന് തുടക്കം കുറി ച്ചു. ആമയിഴഞ്ചാൻ തോടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യലിന് തുടക്കം കുറിച്ചുകൊണ്ട് മേയര്‍ ആര്യ രാജേന്ദ്രൻ ക്യാമ്പയിൻ ഉദ്ഘാടനം നിര്‍വ്വഹി ച്ചു. ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു സന്നിഹിതനായിരുന്നു. ഇതോടൊ പ്പം തന്നെ വിവിധ സ്ഥലങ്ങളില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. വാര്‍ഡ്തലത്തില്‍ എല്ലാ വാര്‍ഡുകളിലും വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വരുന്ന ദിവസങ്ങളില്‍ ക്യാമ്പയിന്റെ ഭാഗമായി നഗരത്തിലെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായി നീക്കുകയും ഓടകളും നീരുറവകളും തോടുകളും ശുചീകരിക്കുകയും ചെയ്യും. മഴക്കാലത്തിന് മുമ്പ് തന്നെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായി നീക്കിക്കൊണ്ട് മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള വിപുലമായ ക്യാമ്പയിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് നഗര ത്തിലെ വെള്ളെപ്പാക്കം ഒഴിവാക്കാൻ നഗരസഭ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ആയതും മഴക്കാലപൂര്‍വ്വ ശുചീകരണേ ത്താടൊപ്പം തന്നെ നടപ്പാക്കുമെന്ന് ബഹു. മേയര്‍ അറിയിച്ചു.
മഴക്കാലപൂര്‍വ്വ രോഗങ്ങളെ ചെറുക്കുന്നതിനും അഴകാര്‍ന്നൊരു അനന്തപുരിക്കായി നഗരസഭ നട ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നഗരവാസികളുടെ പൂര്‍ണ്ണസഹകരണം മേയര്‍ അഭ്യര്‍ത്ഥിച്ചു. ആഴ്ചയിലൊരു ദിവസം ഡ്രൈഡേ ആചരിക്കാനും മാലിന്യങ്ങള്‍ വലിെ ച്ചറിയാതിരിക്കാനും ജലാശയങ്ങള്‍ മലിനമാക്കാതിരിക്കാനും സഹകരിക്കണമെന്ന് മേയര്‍ ആവശ്യെപ്പട്ടു. സെപ്റ്റേജ് മാലിന്യങ്ങള്‍ നീക്കുന്നതിന് ജനങ്ങള്‍ നഗരസഭയുടെ ഓണ്‍ലൈൻ സംവിധാനത്തെ പൂര്‍ണ്ണമായും ഉപയോഗിക്കണമെന്നും മേയര്‍ ആവശ്യെപ്പട്ടു.
- 25 views