യു.പി.എ സെല്‍

a) സ്വര്‍ണ്ണ ജയന്തി ശഹരി റോസ്ഗാര്‍യോജന.(എസ്.ജെ.എസ്.ആര്‍ .വൈ)
1.വ്യക്തിഗത തൊഴില്‍സംരംഭങ്ങള്‍ രൂപീകരിക്കുന്നതിന് ഒരു യൂണിറ്റിന്ബാങ്ക്വായ്പ അനു വദിക്കുന്ന പ്രോജക്ട് തുകയുടെ 15% മോ,പരമാവധി 7500/രൂപയോ സബ്സിഡി നകുന്നു. ടി പദ്ധതിയില്‍ 5% തുക ഗുണഭോക്തൃ വിഹിതമായി ഒടുക്കേണ്ടതാണ്.
2. ഗ്രൂപ്പുകളുടെ(10 മുതല്‍ 15 വരെ സ്ത്രീകള്‍) തൊഴില്‍ സംരംഭത്തിന് ഒരു യൂണിറ്റിന് ബാ ങ്കില്‍ നിന്നും കിട്ടുന്നവായ്പപ്രോജക്ട് തുകയുടെ 50% അല്ലെങ്കില്‍ പരാമാവധി 1 1/4 ലക്ഷം വരെ സബ്സിഡി നല്‍കുന്നു. ഗ്രൂപ്പ് തുടങ്ങിയതിനു ശേഷം    ഗ്രൂപ്പുകളുടെ പരമാധികാരം ഗ്രൂപ്പുകള്‍ക്കായിരിക്കും.
ആവശ്യമായനിബന്ധനകള്‍:- കുടുംബശ്രീഅയല്‍ക്കൂട്ടങ്ങളില്‍ഉള്‍പ്പെട്ടിട്ടുള്ളവരായിരിക്കണം - പ്രോജക്ട് തുകയുടെ 5% ഗുണഭോക്തൃ വിഹിതം നല്‍കേണ്ടതാണ്.- എ.ഡി.എസ് ഗുണഭോക്തൃ സമിതിയുടെ തീരുമാന പ്രകാരം അടിസ്ഥാനസൌകര്യങ്ങളുടെ പണി നടത്തേണ്ടതാണ്.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- മെമ്പര്‍ സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറി

b) ദേശീയ ചേരിവികസന പദ്ധതി (എന്‍ .എസ്.ഡി.പി)
ചേരിപ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്ക്അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍
ആവശ്യമായനിബന്ധനകള്‍ :- കുടുംബശ്രീ അയക്കൂട്ടങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരായിരിക്കണം. അടിസ്ഥാനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുമ്പോള്‍ എസ്റിമേറ്റ്തുകയുടെ 5% ഗുണഭോക്തൃ വിഹിതം കൊടുക്കേണ്ടതാണ്.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- മെമ്പര്‍സെക്രട്ടറി
സേവനംലഭിക്കുന്നതിന് കാലതാമസംനേരിട്ടാല്‍ പരാതിനല്‍കേണ്ടത്:-സെക്രട്ടറി

c) വാല്‍മീകി അംബേദ്കര്‍ ആവാസ് യോജന (വാമ്പേ)
ചേരിപ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്ക് ഭവനനിര്‍മ്മാണത്തിനായി 40000/രൂപ നാല് ഗഡുക്കളായി നല്‍കുന്നു.  (ടി പദ്ധതിയില്‍ 50% എസ്.സി./എസ്.ടി ഗുണഭോക്താക്കളായിരിക്കണം)
ആവശ്യമായനിബന്ധനകള്‍:- കുടുംബശ്രീഅയല്‍ക്കൂട്ടങ്ങളില്‍ഉള്‍പ്പെട്ടിട്ടുള്ളവരായിരിക്കണം.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:-മെമ്പര്‍സെക്രട്ടറി
സേവനംലഭിക്കുന്നതിന് കാലതാമസംനേരിട്ടാല്‍ പരാതിനല്‍കേണ്ടത്:-സെക്രട്ടറി 

UPA Cell