പെന്‍ഷന്‍ സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ട അവസന തീയതി ഫെബ്രുവരി 28

Posted on Thursday, February 20, 2025

2024 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ പുനർ വിവാഹിത / വിവാഹിത അല്ല എന്നുള്ള സാക്ഷ്യപത്രം സമർപ്പിക്കേണ്ടതാണ്. സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിന് ഫെബ്രുവരി 28 വരെ മാത്രമാണ് സമയം അനുവദിച്ചിട്ടുള്ളത്. ആയതിനാൽ നിലവിൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലാത്തതും പെൻഷൻ രേഖകൾ പ്രകാരം 60 വയസ്സ് പൂർത്തിയായിട്ടില്ലാത്തതുമായ മേൽ പരാമർശിത പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ഫെബ്രുവരി 28ന് മുമ്പ് സാക്ഷ്യപത്രം സമർപ്പിക്കേണ്ടതാണ്