It's My Turn - Career Expo 2025/തൊഴില്‍ മേള

Posted on Wednesday, October 29, 2025

It’s My Turn – Career Expo

 

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ കനകക്കുന്ന് മൈതാനിയില്‍ 2025 നവംബര്‍ 4, 5 തീയതികളില്‍ സംഘടിപ്പിക്കുന്ന It’s My Turn – Career Expo യിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

200-ല്‍ അധികം തൊഴില്‍ ദാതാക്കള്‍ പങ്കെടുക്കുന്ന ഈ തൊഴില്‍മേളയില്‍ 3000 ത്തിലധികം തൊഴിലുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുവാന്‍ സാധിക്കുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. എല്ലാ തരത്തിലുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്നതരത്തിലാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ താല്പര്യമുള്ള സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ തൊഴില്‍ അന്വേഷകര്‍ മുന്നോട്ടു വരണം.

ഇതിനോടകം നിരവധി തൊഴില്‍ദാതാക്കള്‍  ഈ തൊഴില്‍മേളയുടെ ഭാഗമാകുന്നതിന് താല്പര്യം അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. എല്ലാ മേഖലയില്‍ നിന്നുമുള്ള തൊഴില്‍ നല്‍കാന്‍ താല്പര്യമുള്ള തൊഴില്‍ദാതാക്കള്‍ നഗരസഭയുടെ ഈ മഹത് സംരംഭത്തിന്റെ ഭാഗമാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

തൊഴില്‍ദാതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നനഗരസഭയുടെ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം ആപ്പിന്റെ  ലിങ്ക് ചുവടെ.            

 

https://smarttrivandrum.in/employer

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2719050

 

തൊഴിൽ അന്വേഷകർ ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനായി താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 

https://jobs.smarttrivandrum.in/

career