തിരുവനന്തപുരം നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം 1998-ല് കമ്പ്യൂട്ടര് ട്രെയിനിംഗ് സെന്റര് ആരംഭിക്കുകയുണ്ടായി. പില്ക്കാലത്ത് അത് മാനവ വിഭവ ശേഷി തൊഴില് വികസന കേന്ദ്രം (എച്ച്.ആര്.ഇ.ഡി.സി) എന്ന് പുനര്നാമകരണം ചെയ്ത് പ്രവര്ത്തനം വിപുലപ്പെടുത്തി. മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് ഒരു മാതൃകയായി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലധികമായി ട്രെയിനിംഗ് സെന്റര് പ്രവര്ത്തിച്ചു വരുന്നു. ഈ കാലയളവില് ഗവണ്മെന്റ്-പി.എസ്.സി അംഗീകൃത കോഴ്സുകളിലായി 35000 ത്തിലധികം പേര് - വിദ്യാര്ത്ഥികള്, ഉദ്യോഗാര്ത്ഥികള്, ഉദ്യോഗസ്ഥര്, അദ്ധ്യാപകര്, ജനപ്രതിനിധികള് എന്നിങ്ങനെ വിവിധ തലങ്ങളില്പ്പെട്ടവര് ഈ സ്ഥാപനം വഴി കോഴ്സ് വിജയകരമായി പൂര്ത്തിയാക്കിയിട്ടുണ്ട്. ജനകീയാസൂത്രണ പ്രോജക്ടുകള് വഴി ദരിദ്ര വിഭാഗത്തില്പ്പെട്ട പട്ടികജാതികാര്, വനിതകള് മറ്റുദുര്ബല വിഭാഗത്തില്പ്പെട്ടവര് എന്നിവര്ക്ക് സൗജന്യമായും, മറ്റു വിഭാഗത്തില്പ്പെട്ടവര്ക്ക് ഫീസ് ഇളവോടുകൂടിയുമാണ് ഐ.എച്ച്.ആര്.ഡി, കെല്ട്രോണ്, സി-ഡാക്, സി-ആപ്റ്റ് തുടങ്ങിയ സര്ക്കാര് നിയന്ത്രിത സ്ഥാപനങ്ങളുടെ അംഗീകൃത കോഴ്സുകള്ക്ക് പരിശീലനം നല്കിയിട്ടുള്ളത്. കൂടാതെ മെഡിക്കല്/എഞ്ചിനീയറിംഗ് എന്ട്രന്സ് പരിശീലനവും പി.എസ്.സി/ബാങ്കിംഗ് ഉള്പ്പെടെയുള്ള സ്ഥാപനങ്ങള് നടത്തിവരുന്ന മത്സര പരീക്ഷകള്ക്കുളള പരിശീലനവും, യോഗ്യതയും അനുഭവ സമ്പത്തുമുള്ള ഗസ്റ്റ് ഫാക്കല്റ്റിയുടെ സഹായത്തോടെ സ്ഥാപനം നേരിട്ടു നടത്തിവരുന്നു. 2016 ജൂണ് മുതല് കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ സ്പെഷ്യല് കോച്ചിംഗ് കം ഗൈഡന്സ് സെന്റര് ഫോര് എസ്.സി.എസ്.റ്റി മുഖാന്തിരം ഒരു വര്ഷ കോഴ്സായ കമ്പ്യൂട്ടര് ഹാര്ഡുവെയര് കോഴ്സുകളും നടന്നുവരുന്നു. 180 പേര്ക്ക് തിയറിയും, പ്രാക്ടിക്കലും നല്കാനുള്ള ഭൗതികസാഹചര്യവും സിസ്റ്റവും സ്ഥാപനത്തില് നിലവിലുണ്ട്. വിവിധതരത്തിലുള്ള ഹ്രസ്വകാല/ദീര്ഘകാല പരിശീലനങ്ങള്ക്കുള്ള എല്ലാ വിധ സൗകര്യങ്ങളും ട്രെയിനിംഗ് സെന്ററിലുണ്ട്.
നഗരസഭ എച്ച്.ആര്.ഇ.ഡി.സി യുടെ നിയന്ത്രണത്തില് പ്രവര്ത്തിച്ചുവരുന്ന മറ്റു സ്ഥാപനങ്ങളുടെ വിവരം ചുവടെ ചേര്ക്കുന്നു.
കണ്ണമ്മുല വനിത വ്യവസായ ഐറ്റി പാര്ക്ക്, ഡാറ്റാ എന്ട്രി യൂണിറ്റ് : നഗരസഭയുടെ വിവിധ പ്രോജക്ടുകളായ ജനന - മരണ വിവാഹ ഡിജിറ്റലൈസേഷന്, റവന്യൂ, ടൗണ് പ്ലാനിംഗ് റെക്കാര്ഡുകളുടെ ഡിജിറ്റലൈസേഷന്, നഗരസഭ പരിധിയിലുള്ള സ്കൂളുകളുടെ വിദ്യഭ്യാസ പ്രോജക്ടുകള് ഓണ്ലൈന് ഡാറ്റാ എന്ട്രി, ലൈഫ്മിഷന് തുടങ്ങി എല്ലാ ഡാറ്റാ എന്ട്രി പ്രവര്ത്തികളും ഏറ്റെടുത്തു നടപ്പിലാക്കുന്നു. ഇതിനു വേണ്ടി ആധുനിക സൗകര്യത്തോടുകൂടി ഡാറ്റാ എന്ട്രിയൂണിറ്റുകള് കണ്ണമ്മൂല വനിത ഐ.റ്റി പാര്ക്കിലും, നഗരസഭ മെയിന് ഓഫീസിലുമായി 150 ലധികം ഡാറ്റാ എന്ട്രി ഓപ്പറേറ്റര്മാരെ നിയോഗിച്ച് പ്രവര്ത്തിച്ചുവരുന്നു. കൂടാതെ വിവിധ കമ്പ്യൂട്ടര് കോഴ്സുകളും നടത്തി വരുന്നു.
ഹാര്ഡുവെയര് യൂണിറ്റ്: തിരുവനന്തപുരം നഗരസഭയുടെയും നഗരസഭ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ള വിദ്യാലയങ്ങള് സ്ഥാപനങ്ങള് എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളുടെ മെയിന്റനന്സ് പ്രവര്ത്തികള് പ്രവര്ത്തനക്ഷമത പരിശോധിച്ച്സര്വ്വീസ് നടത്തുന്നു.
റിപ്രോഗ്രാഫിക് സെന്റര്, ബുക്ക് ബയന്റിംഗ് യൂണിറ്റ് :ഗവണ്മെന്റ് ഉത്തരവു പ്രകാരം നഗരസഭ, നഗരസഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്, ആശുപത്രികള് എന്നിവിടങ്ങളില് നിന്നുമുള്ളഅച്ചടി, ബയന്റിംഗ് സംബന്ധിച്ച എല്ലാവിധ വര്ക്ക് ഓര്ഡറുകളും ഏറ്റെടുത്തു നടപ്പിലാക്കിവരുന്നു. സ്ഥാപനം ആധുനികവല്ക്കരിക്ക പ്പെട്ടതിന്റെ അടിസ്ഥാനത്തില് കൂടുതല് പ്രവര്ത്തികള് ഏറ്റെടുക്കുവാന് സജ്ജമാണ്. പട്ടികജാതി വിഭാഗത്തില് ഉള്പ്പെട്ട 15 വനിതകള് ഉള്പ്പെടെ 19 പേര് ഈ സ്ഥാപനത്തില് ജോലിചെയ്യുന്നു.
ചെറുകിട വ്യവസായ ഉല്പന്ന പ്രദര്ശന വിപണന കേന്ദ്രം സാഫല്യം കോപ്ലക്സ്, പാളയം: കുടുംബശ്രീ, സ്വദേശീ, ചെറുകിട വ്യവസായ യൂണിറ്റുകള് എന്നിവയുടെ ഉല്പന്നങ്ങളുടെ പ്രദര്ശനത്തിനും വില്പന നടത്തുന്നതിനുമുള്ളകേന്ദ്രം.
അക്ഷയ കേന്ദ്രങ്ങള്: നഗരസഭ മെയിന് കാര്യലയം, സാഫല്യം കോപ്ലക്സ്, പാളയം, മുട്ടട, വള്ളക്കടവ് എന്നിവിടങ്ങളില് പ്രവര്ത്തിക്കുന്നു.
നെറ്റ് സെന്ററുകള് : സാഫല്യം കോപ്ലക്സ്, പാളയം & കണ്ണമ്മുല വനിത വ്യവസായ ഐറ്റി പാര്ക്ക്: പൊതുജനങ്ങള്ക്ക് കുറഞ്ഞ ചെലവില് ഇന്റര്നെറ്റ് സൗകര്യം ഉപയോഗിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങള്. കളര് പ്രിന്ററുകളുള്പ്പെടെ.
എച്ച്.ആര്.ഇ.ഡി.സി യുടെ പ്രവര്ത്തനങ്ങള് ടി സ്ഥാപനത്തിനായി നഗരസഭ കൗണ്സില് രൂപീകരിച്ചിട്ടുള്ള കേന്ദ്രഭരണ സമിതി, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി എന്നിവയുടെ ശുപാര്ശയുടെ അടിസ്ഥാനത്തില് നഗരസഭ കൗണ്സില് തീരുമാനത്തിന് വിധേയമായിട്ടാണ് നടന്നുവരുന്നത്. 200 ലധികം പേര് വിവിധ വ്യവസ്ഥകളിലായി മേല് സ്ഥാപനങ്ങളില് ജോലി ചെയ്തു വരുന്നു. ഇതില് 80% വനിതകളാണ്. കുടുംബശ്രീയുടെ അധീനതയില് വരുന്ന വിവിധ പരിശീലനങ്ങള്, ഡാറ്റാ എന്ട്രി പ്രവര്ത്തികള്, തീസിസ് വര്ക്കുകള്, പ്രിന്റിംഗ്-ബയന്റിംഗ് പ്രവര്ത്തികള്, ഇന്കം ടാക്സ് ഇഫയലിങ്ങ്, കമ്പ്യൂട്ടര് മെയിന്റനന്സുകള് തുടങ്ങി നഗരസഭ എച്ച്.ആര്.ഇ.ഡി.സി മുഖാന്തിരം നടപ്പിലാക്കുവാന് കഴിയുന്നതാണ്. ഈ സെന്ററുകളുടെ പ്രവര്ത്തനവിപുലീകരണത്തിനും പൊതുജനങ്ങളില് ഇതേക്കുറിച്ച് കൂടുതല് അവബോധം സൃഷ്ടിക്കുന്നതിനുമായി ശില്പശാലകള് സംഘടിപ്പിച്ചിരുന്നു.
സ്ഥാപനത്തിന്റെ പ്രവര്ത്തനം വിപുലപ്പടുത്തുന്നതിന്റെ ഭാഗമായി നഗരസഭ മെയിന് കാര്യാലയ കാമ്പൗണ്ടില് പ്രവത്തിച്ചുവരുന്ന അക്ഷയ സെന്റര്, റിപ്രോഗ്രാഫിക്ക് സെന്റര്, കമ്പ്യൂട്ടര് ട്രെയിനിങ്ങ് സെന്റര് എന്നിവയുടെ ആധുനികവല്ക്കരണം പൂര്ത്തിയായിട്ടുണ്ട്. ഈ സ്ഥാപനങ്ങള് വഴി പരമാവധി അക്ഷയ സേവനങ്ങളും ഓണ്ലൈന് സേവനങ്ങളും കൂടുതല് തൊഴിലധിഷ്ഠിത സേവനങ്ങളും ആധുനിക പ്രിന്റിങ്ങ് പ്രവര്ത്തനങ്ങളും പൊതുജനങ്ങള്ക്ക് നല്കുവാന് കഴിയും.
മേല്വിലാസം
ഡയറക്ടര്: കെ രവീന്ദ്രന് നായര്
മാനവ വിഭവശേഷി തൊഴില് വികസന കേന്ദ്രം,
തിരുവനന്തപുരം നഗരസഭ, 4-ാം നില,
കോര്പ്പറേഷന് ബില്ഡിങ്ങ് അനക്സ്,
പാളയം, തിരുവനന്തപുരം - 695033
ഫോണ്: 0471-2336744, 2336980, 2377729,
ഇമെയില്: ctctvm@gmail.com.
- 185 views