കോവിഡ് 19 വ്യാപനം - നഗരസഭയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Posted on Thursday, April 22, 2021

കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, നികുതി അടക്കല്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. 60 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും ഓഫീസിലേയ്ക്ക് വരാതിരിക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.

Tags

തിരുവനന്തപുരം നഗരസഭക്ക് ODF + സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു

Posted on Thursday, April 22, 2021

തിരുവനന്തപുരം നഗരസഭാ പരിധിയില്‍ സ്വച്ഛ് ഭാരത് മിഷന്‍ നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന് ODF + (Open defecation free+ )സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുകയുണ്ടായി. സംസ്ഥാനത്തിനകത്ത് കോര്‍പ്പറേഷനുകളില്‍ തിരുവനന്തപുരം നഗരസഭയ്ക്കും കണ്ണൂര്‍ നഗരസഭയ്ക്കും മാത്രമാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ളത്. നഗരത്തിലെ കമ്മ്യൂണിറ്റി/പബ്ലിക് ടോയ്ലറ്റുകളുടെ ശുചിത്വ നിലവാരം, വിവിധ കോളനി പ്രദേശങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, റോഡുകളുടെ ശുചിത്വം എന്നിവ കേന്ദ്ര ഏജന്‍സി നേരിട്ട് പരിശോധിച്ചാണ് തിരുവനന്തപുരംനഗരസഭയ്ക്ക് പദവി പ്രഖ്യാപിച്ചത്.

Tags

23.06.2015 ന് മുമ്പ് ഉള്ള രജിസ്ട്രേഷനുകളില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി സംബന്ധിച്ച്

Posted on Wednesday, April 21, 2021

23.06.2015 ന് മുമ്പ് ജനിച്ചിട്ടുള്ളതും ജനന രജിസ്ട്രേഷനുകളില്‍ പേര് ചേര്‍ക്കാത്തതുമായവര്‍ക്ക് ജനന രജിസ്ട്രേഷനുകളില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ 22.06.2021 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായിട്ടുള്ളതാണ്. ജനന രജിസ്ട്രേഷനുകളില്‍ പേര് ചേര്‍ക്കാത്തവര്‍ 22.06.2021 ന് മുമ്പ് പേര് ചേര്‍ക്കേണ്ടതാണെന്ന് ജനന-മരണ രജിസ്ട്രാറര്‍ അറിയിക്കുന്നു.

Tags

നഗരസഭയില്‍ കോവിഡ് കണ്‍ട്രോള്‍ റൂം തുറന്നു

Posted on Wednesday, April 21, 2021

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു. അതിന്‍റെ ഭാഗമായി മേയറുടെ നിര്‍ദ്ദേശാനുസരണം നഗരസഭയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭാ ആരോഗ്യ വിഭാഗത്തിന്‍റെ നിയന്ത്രണത്തില്‍ വോളന്‍റിയര്‍മാരെ ഉള്‍പ്പെടുത്തി രൂപം കൊടുത്ത കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഏകോപിപ്പിക്കും. കണ്‍ട്രോള്‍ റൂമില്‍ നിന്നും നഗരസഭ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുമെന്ന് ബഹു. മേയര്‍ അറിയിച്ചു.

Tags

കോവിഡ് വാക്സിനേഷന്‍ ക്യാമ്പ്

Posted on Monday, April 19, 2021

തിരുവനന്തപുരം നഗരസഭ മെഡിക്കല്‍ കോളേജ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ്-19 വാക്സിനേഷന്‍ ക്യാമ്പ് മെഡിക്കല്‍ കോളേജ് ഇളംകാവ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ക്യാമ്പിന് മേയര്‍ ആര്യ രാജേന്ദ്രന്‍, മരാമത്ത്കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ ക്യാമ്പില്‍ വെച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ കോവീഷീല്‍ഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഇവിടെ 1000 ത്തോളം പേര്‍ വാക്സിനേഷന്‍ സ്വീകരിച്ചു.

Tags

കോവിഡ് പ്രോട്ടോക്കോള്‍ - വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം ചേര്‍ന്നു

Posted on Saturday, April 17, 2021

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തിലെ വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം ചേര്‍ന്നു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കച്ചവട സ്ഥാപനങ്ങളില്‍ പാലിക്കേണ്ടുന്ന നിയന്ത്രണങ്ങളെ സംബന്ധിച്ചും പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂവെന്നും നിയന്ത്രണങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ക്ഷേമകാര്യ ചെയര്‍മാന്‍ എസ്.

Tags