a) സേവനങ്ങളുടെവിവരം :-
വിവരാവകാശ നിയമപ്രകാരം നഗരസഭസംബന്ധമായ വിവരങ്ങളും റിക്കോര്‍ഡുകളുടെ പകര്‍പ്പും നല്‍കല്‍ സെക്ഷന്റെ ചുമതലയാണ്. വെള്ളക്കടലാസില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.
ആവശ്യമായ ഫീസ് :- 10 രൂപ (അപേക്ഷാഫീസ്)+രേഖകള്‍ നല്‍കുന്നതിന് ആവശ്യമായ യഥാര്‍ത്ഥ ചെലവ്
ആവശ്യമായ സമയം :- 30 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍ / ഉദ്യോഗസ്ഥ :- ഡെപ്യൂട്ടി സെക്രട്ടറി (ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍)
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത് :- സെക്രട്ടറി(അപ്പലേറ്റ് അതോറിറ്റി)ക്ക്
b) ഗ്രന്ഥശാല -സേവനങ്ങളുടെ വിവരം :-
കേന്ദ്ര ഗ്രന്ഥശാല, കടകംപള്ളി, ആനയറ
ലഭ്യമാകുന്ന സേവനങ്ങള്‍ :- റഫറന്‍സ് ലൈബ്രറി ഉള്‍പ്പെടെ പതിനായിരത്തോളം പുസ്തകങ്ങളുടെ ശേഖരമുണ്ട്. മലയാള ദിനപത്രം-4
ഇംഗ്ളീഷ് ദിനപത്രം-1
കൂടാതെ വാരികകള്‍, മാസികകള്‍ തുടങ്ങിയവ.
പ്രവര്‍ത്തന സമയം 10 മുതല്‍ 1 വരെ, 2 മുതല്‍ 5 വരെ
മെംബര്‍ഷിപ്പിനായി അപേക്ഷ സമര്‍പ്പിക്കേണ്ട വിധം :- വാര്‍ഡ് കൌണ്‍സിലറുടെ ശുപാര്‍ശസഹിതം നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കാവുന്നതാണ്.
ഫീസ് :- പ്രവേശന ഫീസ് എ. ക്ളാസ് 55 രൂപ, ബി. ക്ളാസ് 28 രൂപ
മാസവരി :- എ. ക്ളാസ് 4 രൂപ,ബി. ക്ളാസ് 2 രൂപ
കുറിപ്പ് :- ഉള്ളൂര്‍സോണല്‍ ഓഫീസ് പരിധിയില്‍ ചെറുവയ്ക്കല്‍ വാര്‍ഡില്‍ നഗരസഭയുടെ കീഴില്‍ ഒരു ലൈബ്രറി പ്രവര്‍ത്തിച്ചു വരുന്നു. പൊതുജനങ്ങള്‍ക്ക് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7 മണിവരെ പത്രവായനയ്ക്കുള്ള സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.