Vaccine Challenge Thiruvananthapuram Corporation has handed over Two Crore to the Chief Minister's Disaster Relief Fund

Posted on Thursday, April 29, 2021

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള മൈക്ക് അനൗണ്‍സ്മെന്‍റ് ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന് പ്രത്യേക കണ്‍ട്രോള്‍ റൂം, വോളന്‍റിയര്‍മാര്‍ എന്നിവരെ കോര്‍പ്പറേഷന്‍ സജ്ജീകരിച്ചു കഴിഞ്ഞു. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കും എന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയത്തോടൊപ്പം നഗരസഭയും അണിചേരുകയാണ്.

Tags

Corporation all-party meeting to strengthen Covid-19 defense

Posted on Monday, April 26, 2021

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, ശക്തമാക്കുന്നതിനുമായി ബഹു. മേയറുടെ അദ്ധ്യക്ഷതയില്‍ നഗരസഭയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സിലര്‍മാര്‍ ഒന്നിച്ച് അംിനിരക്കണമെന്ന് യോഗം തീരുമാനിച്ചു.

Tags

Covid 19 - Restrictions imposed on the Corporation

Posted on Thursday, April 22, 2021

കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, നികുതി അടക്കല്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. 60 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും ഓഫീസിലേയ്ക്ക് വരാതിരിക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.

Tags

Thiruvananthapuram Corporation has received ODF + certification

Posted on Thursday, April 22, 2021

തിരുവനന്തപുരം നഗരസഭാ പരിധിയില്‍ സ്വച്ഛ് ഭാരത് മിഷന്‍ നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന് ODF + (Open defecation free+ )സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുകയുണ്ടായി. സംസ്ഥാനത്തിനകത്ത് കോര്‍പ്പറേഷനുകളില്‍ തിരുവനന്തപുരം നഗരസഭയ്ക്കും കണ്ണൂര്‍ നഗരസഭയ്ക്കും മാത്രമാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ളത്. നഗരത്തിലെ കമ്മ്യൂണിറ്റി/പബ്ലിക് ടോയ്ലറ്റുകളുടെ ശുചിത്വ നിലവാരം, വിവിധ കോളനി പ്രദേശങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, റോഡുകളുടെ ശുചിത്വം എന്നിവ കേന്ദ്ര ഏജന്‍സി നേരിട്ട് പരിശോധിച്ചാണ് തിരുവനന്തപുരംനഗരസഭയ്ക്ക് പദവി പ്രഖ്യാപിച്ചത്.

Tags