Fisheries

മത്സ്യ ഭവന്‍ മുഖേന -സേവനങ്ങളുടെ വിവരം
പനത്തുറ, പൂന്തുറ, ശംഖുമുഖം, വെട്ടുകാട്, ബീമാപളളി, വലിയതുറ, വളളക്കടവ്, ആറ്റിപ്ര എന്നിവിടങ്ങളിലാണ് നഗരസഭയിലെ മത്സ്യഭവനുകള്‍ പ്രവര്‍ത്തിക്കുന്നത്. മത്സ്യഭവന്‍ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍, പ്രോജക്ട് ഓഫീസര്‍ എന്നിവരാണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍.

a) ദേശീയ മത്സ്യതൊഴിലാളി ഭവനനിര്‍മ്മാണം (തുക 40000 രൂപ)
അപേക്ഷ സ്വീകരിക്കല്‍, അപേക്ഷയിന്‍മേല്‍ അന്വേഷണം,ഗുണഭോക്താക്കളെ  തെരഞ്ഞെടുക്കല്‍,  വീട് നിര്‍മാണത്തിന്റെ  പുരോഗതിയനുസരിച്ച് 2 ഘട്ടമായി തുക നല്‍കല്‍
ആവശ്യമായ നിബന്ധനകള്‍:- മത്സ്യതൊഴിലാളി ലിസ്റില്‍ അംഗത്വം ഉണ്ടായിരിക്കണംസ്വന്ത മായി 2  സെന്റ് സ്ഥലം ഉണ്ടായിരിക്കണം.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- വീട് നിര്‍മ്മാണത്തിന്റെ പുരോഗതിയുടെ അടിസ്ഥാനത്തില്‍ 20000 രൂപ വീതം  2 ഘട്ടമായി തുക നല്‍കുന്നു
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- മത്സ്യഭവന്‍ ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഓഫീസ്  മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്ത പക്ഷം  തിരുവനന്ത പുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

b) സമ്പാദ്യ സമാശ്വാസ പദ്ധതി
അപേക്ഷ സ്വീകരിക്കല്‍, ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് പദ്ധതി ആരംഭിക്കുന്നു
ആവശ്യമായ നിബന്ധനകള്‍:- മത്സ്യതൊഴിലാളി അംഗത്വം ഉണ്ടായിരിക്കണം
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- ജൂലൈ മുതല്‍ ജൂണ്‍ വരെ
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- മത്സ്യഭവന്‍ ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഓഫീസ്  മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്ത പക്ഷം  തിരുവനന്ത പുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

c) മത്സ്യ തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസാനുകൂല്യം
അപേക്ഷ സ്വീകരിക്കല്‍, അപേക്ഷ പരിശോധിക്കല്‍, ധനസഹായം അനുവദിക്കല്‍
ആവശ്യമായ നിബന്ധനകള്‍:- മത്സ്യതൊഴിലാളികളുടെ കുട്ടികളായിരിക്കണം
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- അതാത് സാമ്പത്തികവര്‍ഷം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- മത്സ്യഭവന്‍ ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:-ഓഫീസ് മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്ത പക്ഷം  തിരുവനന്ത പുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

d) ഭവന നിര്‍മ്മാണം(വീടൊന്നിന് 35000 രൂപ)
അപേക്ഷ സ്വീകരിക്കല്‍, അപേക്ഷയിന്‍മേല്‍ അന്വേഷണം,ഗുണഭോക്താക്കളെ  തെരഞ്ഞെ ടുക്കല്‍, വീട് നിര്‍മ്മാണത്തിന്റെ പുരോഗതിയനുസരിച്ച് 3 ഘട്ടമായി തുക നല്‍കല്‍
ആവശ്യമായ നിബന്ധനകള്‍:- മത്സ്യതൊഴിലാളി ലിസ്റില്‍ അംഗത്വം ഉണ്ടായിരിക്കണംസ്വന്ത മായി സ്ഥലം ഉണ്ടായിരിക്കണം
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:-വീട് നിര്‍മ്മാണത്തിന്റെ പുരോഗതിയുടെ അടിസ്ഥാനത്തില്‍ 3 ഘട്ടമായി തുക നല്‍കുന്നു
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- മത്സ്യഭവന്‍ ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഓഫീസ് മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്ത പക്ഷം  തിരുവനന്ത പുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

e) തീരജ്യോതി (വീടൊന്നിന് വയറിങ് ചെയ്യുന്നതിന് 1000 രൂപ)
അപേക്ഷ സ്വീകരിക്കല്‍,അപേക്ഷയിന്‍മേല്‍ അന്വേഷണം,ഗുണഭോക്താക്കളെ തെരഞ്ഞെടുക്കല്‍, വയറിംഗ് ചെയ്ത് കഴിഞ്ഞാല്‍ തുക നല്‍കുന്നു.
ആവശ്യമായ നിബന്ധനകള്‍:- മത്സ്യ തൊഴിലാളി അംഗത്വം ഉണ്ടായിരിക്കണം
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- വയറിംഗ് ചെയ്ത് കഴിഞ്ഞാല്‍ തുക നല്‍കുന്നു
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- മത്സ്യഭവന്‍ ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഓഫീസ് മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്ത പക്ഷം  തിരുവനന്തപുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

f) സാനിട്ടേഷന്‍ (ഒരു കക്കൂസിന് 2000 രൂപ വീതം)
അപേക്ഷ സ്വീകരിക്കല്‍, അപേക്ഷയിന്‍മേല്‍ അന്വേഷണം, ഗുണഭോക്താക്കളെ തെരഞ്ഞെടുക്കല്‍, കക്കൂസ് പണികഴിയുന്ന മുറക്ക് 2 ഘട്ടമായി തുക നല്‍കുന്നു
ആവശ്യമായ നിബന്ധനകള്‍:- മത്സ്യ തൊഴിലാളി അംഗത്വം ഉണ്ടായിരിക്കണം
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:-കക്കൂസ് പണികഴിയുന്ന മുറക്ക് 2 ഘട്ടമായി തുക നല്‍കുന്നു
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- മത്സ്യഭവന്‍ ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഓഫീസ്  മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്ത പക്ഷം  തിരുവനന്ത പുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

g) നിലവിലുള്ള കുളങ്ങളിലെ ശുദ്ധജല മത്സ്യകൃഷി
അപേക്ഷ നല്‍കല്‍, കുളം പരിശോധന, മത്സ്യകൃഷി നടപ്പാക്കല്‍, മത്സ്യം പിടിക്കല്‍
ആവശ്യമായ നിബന്ധനകള്‍:-മത്സ്യകൃഷി നടപ്പിലാക്കുവാന്‍ താല്പര്യമുള്ളവര്‍
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:-ത്രിദിനം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-    അസി:ഡയറക്ടര്‍ ഓഫ് ഫിഷറീസ് നെയ്യാര്‍ഡാം
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഓഫീസ്  മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്തപക്ഷം  തിരുവനന്തപുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

h) ശാസ്ത്രീയ മത്സ്യകൃഷി പരിശീലനം
അപേക്ഷ നല്‍കല്‍,  3 ദിവസത്തെ മത്സ്യകൃഷി പരിശീലനം
ആവശ്യമായ നിബന്ധനകള്‍:-മത്സ്യകൃഷി നടപ്പിലാക്കുവാന്‍ താല്പര്യമുള്ളവര്‍
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:-ത്രിദിനം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-     അസി:ഡയറക്ടര്‍ഓഫ് ഫിഷറീസ് നെയ്യാര്‍ഡാം
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഓഫീസ്  മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്ത പക്ഷം  തിരുവനന്ത പുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

i) പുതിയകുളം നിര്‍മ്മിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി
അപേക്ഷ നല്‍കല്‍, പരിശോധന, അംഗീകാരം നല്‍കല്‍
ആവശ്യമായ നിബന്ധനകള്‍:-മത്സ്യകൃഷി നടപ്പിലാക്കുവാന്‍ താല്പര്യമുള്ളവര്‍
ആവശ്യമായഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-     അസി:ഡയറക്ടര്‍ഓഫ് ഫിഷറീസ് നെയ്യാര്‍ഡാം
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഓഫീസ്  മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്ത പക്ഷം  തിരുവനന്ത പുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

j) ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി
അപകടം ഉണ്ടായാല്‍ ഉടന്‍ മത്സ്യബോര്‍ഡ് ഫിഷറീസ് ഓഫീസറെ അറിയിക്കണം
ആവശ്യമായ നിബന്ധനകള്‍:-മത്സ്യതൊഴിലാളി അംഗത്വം ഉണ്ടായിരിക്കണം
ആവശ്യമായഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-ഫിഷറീസ് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:-ഓഫീസ്  മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്ത പക്ഷം  തിരുവനന്തപുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

k) അപകടത്തെതുടര്‍ന്നുള്ള ആശുപത്രി ചികിത്സക്ക് ധനസഹായം നല്‍കുന്ന പദ്ധതി
നിര്‍ദ്ദിഷ്ടഫാറത്തില്‍ അപേക്ഷയുടെ 3 പകര്‍പ്പുകള്‍ ഫിഷറീസ് ഓഫീസര്‍ക്ക് നല്‍കണം
ആവശ്യമായ നിബന്ധനകള്‍:-ആശുപത്രി ചെലവിന്റെ രേഖകള്‍ സമര്‍പ്പിച്ചിരിക്കണം.
ആവശ്യമായഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-ഫിഷറീസ് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഓഫീസ്  മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്ത പക്ഷം  തിരുവനന്തപുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

l) മത്സ്യബന്ധന സമയത്തോ തൊട്ടുപിന്നാലെയോ അപകടം കൊണ്ടല്ലാതെ  ഉണ്ടാകുന്ന മരണത്തിന് ആശ്രിതര്‍ക്ക് ധനസഹായം
നിര്‍ദ്ദിഷ്ടഫാറത്തില്‍ അപേക്ഷയുടെ 3 പകര്‍പ്പുകള്‍ ഫിഷറീസ് ഓഫീസര്‍ക്ക് നല്‍കണം
ആവശ്യമായ നിബന്ധനകള്‍:-ആശുപത്രി ചെലവിന്റെ രേഖകള്‍ സമര്‍പ്പിച്ചിരിക്കണം.
ആവശ്യമായഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-ഫിഷറീസ് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:-ഓഫീസ്  മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്ത പക്ഷം  തിരുവനന്തപുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

m) വിവാഹ ധനസഹായ പദ്ധതി
നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം ഫിഷറീസ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം
ആവശ്യമായ നിബന്ധനകള്‍:-സ്കീം നിബന്ധന

n) വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതി

o) അപകടം മൂലമുണ്ടാകുന്ന താല്‍കാലിക അവശത ഉള്ളവര്‍ക്ക് ധനസഹായപദ്ധതി
അപേക്ഷ ഫിഷറീസ് ഓഫീസര്‍ക്ക് നല്‍കണം
ആവശ്യമായ നിബന്ധനകള്‍:-മത്സ്യതൊഴിലാളി ആയിരിക്കണം, സ്കീം നിബന്ധന
ആവശ്യമായഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-ഫിഷറീസ് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:-ഓഫീസ്  മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്ത പക്ഷം  തിരുവനന്തപുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

p) മത്സ്യതൊഴിലാളിയുടെ മരണത്തോടനുബന്ധിച്ച് ആശ്രിതര്‍ക്കുള്ള ധനസഹായ പദ്ധതി
അപേക്ഷ ഫിഷറീസ് ഓഫീസര്‍ക്ക് നല്‍കണം
ആവശ്യമായ നിബന്ധനകള്‍:-മത്സ്യതൊഴിലാളി ആയിരിക്കണം, സ്കീം നിബന്ധന
ആവശ്യമായഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-ഫിഷറീസ് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഓഫീസ്  മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്ത പക്ഷം  തിരുവനന്തപുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

q) എസ്.എസ്.എല്‍ .സി. പരീക്ഷയില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും തുടര്‍ വിദ്യാഭ്യാസത്തിന് ധനസഹായവും
അപേക്ഷ ഫിഷറീസ് ഓഫീസര്‍ക്ക് നല്‍കണം
ആവശ്യമായ നിബന്ധനകള്‍:-മത്സ്യതൊഴിലാളി ആയിരിക്കണം, സ്കീം നിബന്ധന
ആവശ്യമായഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-ഫിഷറീസ് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഓഫീസ്  മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്ത പക്ഷം  തിരുവനന്തപുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

r) കുടുംബ സംവിധാന പദ്ധതി

s) മാരകരോഗ ചികിത്സാപദ്ധതി

t) ചെയര്‍മാന്‍സ് റിലീഫ് ഫണ്ട്

u) പ്രസവ ശുശ്രൂഷയ്ക്കുള്ള ധനസഹായം

v) ഉന്നത വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി

w) മരിച്ച മത്സ്യതൊഴിലാളികളുടെ ഭാര്യമാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി
അപേക്ഷ ഫിഷറീസ് ഓഫീസര്‍ക്ക് നല്‍കണം
ആവശ്യമായ നിബന്ധനകള്‍:-മത്സ്യതൊഴിലാളി ആയിരിക്കണം, സ്കീം നിബന്ധന
ആവശ്യമായഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-ഫിഷറീസ് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഓഫീസ്  മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്ത പക്ഷം  തിരുവനന്തപുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

x) വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതി

y) അനുബന്ധ മത്സ്യതൊഴിലാളികള്‍ക്ക് ഗ്രൂപ് ഇന്‍ഷ്വറന്‍സ്
അപേക്ഷ ഫിഷറീസ് ഓഫീസര്‍ക്ക് നല്‍കണം
ആവശ്യമായ നിബന്ധനകള്‍:-മത്സ്യതൊഴിലാളി ആയിരിക്കണം, സ്കീം നിബന്ധന
ആവശ്യമായഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-ഫിഷറീസ് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഓഫീസ്  മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്ത പക്ഷം  തിരുവനന്തപുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

z) മത്സ്യബന്ധന ഉപകരണങ്ങള്‍
അപേക്ഷ നല്‍കല്‍, അപേക്ഷയിന്‍മേല്‍ അന്വേഷണം, ഗുണഭോക്താക്കളെ തെരഞ്ഞെടുക്ക ല്‍, മത്സ്യബന്ധന ഉപകരണങ്ങള്‍ വിതരണം ചെയ്യല്‍.
ആവശ്യമായ നിബന്ധനകള്‍:-മത്സ്യതൊഴിലാളി ലിസ്റില്‍ അംഗത്വം ഉണ്ടായിരിക്കണം
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതു മുതല്‍
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- മത്സ്യഭവന്‍ ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഓഫീസ്  മേധാവിയുടെ അടുക്കല്‍ പരാതിപ്പെടുക.15 ദിവസത്തിനകം തീര്‍പ്പാകാത്ത പക്ഷം  തിരുവനന്തപുരം നഗരസഭ വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റിയില്‍ പരാതിപ്പെടുക

കുറിപ്പ്:- മത്സ്യത്തൊഴിലാളി പട്ടിക:ഉപജീവനത്തിനുള്ള മുഖ്യതൊഴിലായി മത്സ്യബന്ധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടു ന്നവരെയാണ് മത്സ്യത്തൊഴിലാളികളായി കണക്കാക്കുന്നത്.  മരിച്ചുപോകുന്ന മത്സ്യത്തൊഴിലാളികളുടെഭാര്യ മാരെയും മത്സ്യത്തൊഴിലാളി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയുണ്ട്്. ആഗസ്റ,് സെപ്റ്റംബര്‍,ഒക്ടോബര്‍  മാസങ്ങളൊഴികെ ഏതൊരു പ്രവൃത്തി ദിവസവും മത്സ്യത്തൊഴിലാളി പട്ടികയില്‍ പേരു  ചേര്‍ക്കുന്നതിനുള്ള  അപേക്ഷകള്‍ ഫിഷറീസ് ഓഫീസര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.  മത്സ്യഗ്രാമം തിരിച്ചുള്ള മത്സ്യത്തൊഴിലാളി പട്ടികയുടെ കരട് എല്ലാവര്‍ഷവും സെപ്റ്റംബര്‍ 1 ാം തീയതി ഫിഷറീസ് ഓഫീസര്‍മാര്‍പ്രസിദ്ധപ്പെടുത്തുന്നു.  പട്ടിക സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ആയത് പട്ടിക പ്രസിദ്ധീകരിച്ച് 15  ദിവസങ്ങള്‍ ക്കുള്ളില്‍ ഫിഷറീസ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫിഷറീസ് ഓഫീസറുടെ തീരുമാനങ്ങളില്‍     പരാതിയു ള്ളവര്‍ക്ക് ജില്ലാ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന് അപ്പീല്‍ സമര്‍പ്പിക്കാം. മത്സ്യത്തൊഴിലാളി പട്ടിക  അസ്സല്‍ രൂപത്തില്‍ ഫിഷറീസ്  ഓഫീസര്‍ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതല്‍ 15 ദിവസത്തിനകം അപ്പീല്‍  സമര്‍പ്പി ച്ചിരിക്കണം.അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.മേല്‍ സൂചിപ്പിച്ച സേവനം സംബന്ധി ച്ച ആവലാതികള്‍ നഗരസഭാ സെക്രട്ടറിക്കോ പരാതിപരിഹാര സമിതിക്കോ സമര്‍പ്പിക്കാവുന്നതാണ്.

ഐ.സി.ഡി.എസ് അങ്കന്‍വാടി മുഖേന -  സേവനങ്ങളുടെ വിവരം
അങ്കന്‍വാടികള്‍, ശിശുക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായും ഏജന്‍സികളുമായും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നു. അംഗന്‍വാടി വര്‍ക്കര്‍ ആണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍. ശിശു വികസനപദ്ധതി ഓഫീസര്‍ (സി.ഡി.പി.ഒ), ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്നിവരാണ് മേല്‍നോട്ട ഉദ്യോഗസ്ഥര്‍.

a) അനുപൂരകപോഷകാഹാര വിതരണം
3 വയസ്സ് മുതല്‍ 6 വയസ്സു വരെയുള്ള കുട്ടികള്‍
ആവശ്യമായ നിബന്ധനകള്‍:-ദിവസവും അംഗന്‍വാടിയില്‍ പ്രീസ്കൂളില്‍ ഹാജരാകുന്ന കു ട്ടികള്‍ക്കു മാത്രം (മറ്റ് നിബന്ധനകള്‍ ഇല്ല)
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- അംഗന്‍വാടിയില്‍ ഹാജരാകുന്ന പ്രീസ്കൂള്‍ കുട്ടികള്‍ക്ക്    ഉച്ചയ്ക്ക് 12.30 ന് അരിയുംപയറും ചേര്‍ത്തകഞ്ഞി നല്‍കുന്നു.6 മാസം മുതല്‍ 6 വയസ്സ്   വരെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും  പാലൂട്ടുന്ന അമ്മമാര്‍ക്കും (പ്രസവിച്ച് 6 മാസം വരെ) തെ രഞ്ഞെടുത്ത കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും ഉപ്പുമാവ്(4 ദി വസം) പയര്‍ ശര്‍ക്കര വിളയിച്ചത്2 ദിവസവും നല്‍കുന്നു. 6 മാസം മുതല്‍ 6 വയസ്സു  വരെ യുള്ള    കുട്ടികള്‍ക്ക്    200മില്ലീലിറ്റര്‍ പാലും   നല്‍കുന്നു.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-വര്‍ക്കര്‍, ഹെല്‍പ്പര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാര്‍,സി.ഡി.പി.ഒ, തിരുവനന്തപുരം നഗരസഭക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റി

b) ഗര്‍ഭിണികള്‍
ആവശ്യമായ നിബന്ധനകള്‍:-എസ്.സി/എസ്.ടി,ബി.പി.എല്‍ അപകടസാദ്ധ്യതാ പട്ടികയില്‍പ്പെട്ടവര്‍
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- അംഗന്‍വാടിയില്‍ ഹാജരാകുന്ന പ്രീസ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചയ്ക്ക് 12.30 ന് അരിയുംപയറും ചേര്‍ത്തകഞ്ഞി നല്‍കുന്നു.6 മാസം മുതല്‍ 6 വയസ്സ്   വരെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും  പാലൂട്ടുന്ന അമ്മമാര്‍ക്കും (പ്രസവിച്ച് 6 മാസം വരെ) തെ രഞ്ഞെടുത്ത കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും ഉപ്പുമാവ്(4 ദിവസം) പയര്‍ ശര്‍ക്കര വിളയിച്ചത് 2 ദിവസവും നല്‍കുന്നു.6 മാസം മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 200 മില്ലീ ലിറ്റര്‍ പാലും നല്‍കുന്നു.                                     
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-വര്‍ക്കര്‍, ഹെല്‍പ്പര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാര്‍,സി.ഡി.പി.ഒ, തിരുവനന്തപുരം നഗരസഭക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റി

c) പാലൂട്ടുന്ന അമ്മാര്‍
ആവശ്യമായ നിബന്ധനകള്‍:-എസ്.സി/എസ്.ടി,ബി.പി.എല്‍ അപകടസാദ്ധ്യതാ  പട്ടികയില്‍ പ്പെട്ടവര്‍
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- അംഗന്‍വാടിയില്‍ ഹാജരാകുന്ന പ്രീസ്കൂള്‍ കുട്ടികള്‍ക്ക്    ഉച്ചയ്ക്ക് 12.30 ന് അരിയുംപയറും ചേര്‍ത്തകഞ്ഞി നല്‍കുന്നു.6 മാസം മുതല്‍ 6 വയസ്സ്   വരെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും  പാലൂട്ടുന്ന അമ്മമാര്‍ക്കും (പ്രസവിച്ച് 6 മാസം വരെ) തെ രഞ്ഞെടുത്ത കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും ഉപ്പുമാവ്(4 ദി വസം) പയര്‍ ശര്‍ക്കര വിളയിച്ചത്2 ദിവസവും നല്‍കുന്നു. 6 മാസം മുതല്‍ 6 വയസ്സു  വരെ യുള്ള കുട്ടികള്‍ക്ക് 200 മില്ലീ ലിറ്റര്‍ പാലും നല്‍കുന്നു.                                     
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-വര്‍ക്കര്‍, ഹെല്‍പ്പര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാര്‍,സി.ഡി.പി.ഒ, തിരുവനന്തപുരം നഗരസഭക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റി

d) ഗുരുതരമായ പോഷണകുറവുള്ള കുട്ടികള്‍
ആവശ്യമായ നിബന്ധനകള്‍:-3 & 4 ഗ്രേഡില്‍ ഉള്ള കുട്ടികള്‍
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- അംഗന്‍വാടിയില്‍ ഹാജരാകുന്ന പ്രീസ്കൂള്‍ കുട്ടികള്‍ക്ക്    ഉച്ചയ്ക്ക് 12.30 ന് അരിയുംപയറും ചേര്‍ത്തകഞ്ഞി നല്‍കുന്നു.6 മാസം മുതല്‍ 6 വയസ്സ്   വരെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും  പാലൂട്ടുന്ന അമ്മമാര്‍ക്കും (പ്രസവിച്ച് 6 മാസം വരെ) തെ രഞ്ഞെടുത്ത കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും ഉപ്പുമാവ്(4 ദി വസം) പയര്‍ ശര്‍ക്കര വിളയിച്ചത്2 ദിവസവും നല്‍കുന്നു. 6 മാസം മുതല്‍ 6 വയസ്സു  വരെ യുള്ള കുട്ടികള്‍ക്ക് 200 മില്ലീ ലിറ്റര്‍ പാലും നല്‍കുന്നു.                                     
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-വര്‍ക്കര്‍, ഹെല്‍പ്പര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാര്‍,സി.ഡി.പി.ഒ, തിരുവനന്തപുരം നഗരസഭക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റി

e) കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍
ആവശ്യമായ നിബന്ധനകള്‍:- എസ്.സി/എസ്.റ്റി, ദരിദ്രരില്‍ ദരിദ്രര്‍.  ക്ളബ്ബുകള്‍ രൂപീകരി
ക്കണം.പേര് രജിസ്റര്‍ ചെയ്യണം.
ഫ-ണ്ടിന്റെ ലഭ്യതയനുസരിച്ച് ഗുണഭോക്താക്കളുടെ എണ്ണം നിശ്ചയിക്കും.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- അംഗന്‍വാടിയില്‍ ഹാജരാകുന്ന പ്രീസ്കൂള്‍ കുട്ടികള്‍ക്ക്    ഉച്ചയ്ക്ക് 12.30 ന് അരിയുംപയറും ചേര്‍ത്തകഞ്ഞി നല്‍കുന്നു.6 മാസം മുതല്‍ 6 വയസ്സ്   വരെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും  പാലൂട്ടുന്ന അമ്മമാര്‍ക്കും (പ്രസവിച്ച് 6 മാസം വരെ) തെ രഞ്ഞെടുത്ത കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും ഉപ്പുമാവ്(4 ദി വസം) പയര്‍ ശര്‍ക്കര വിളയിച്ചത്2 ദിവസവും നല്‍കുന്നു. 6 മാസം മുതല്‍ 6 വയസ്സു  വരെ യുള്ള കുട്ടികള്‍ക്ക് 200 മില്ലീ ലിറ്റര്‍ പാലും നല്‍കുന്നു.                                     
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-വര്‍ക്കര്‍, ഹെല്‍പ്പര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാര്‍,സി.ഡി.പി.ഒ, തിരുവനന്തപുരം നഗരസഭക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റി

f) അനൌപചാരിക പ്രീസ്കൂള്‍ വിദ്യാഭ്യാസം
ആവശ്യമായ നിബന്ധനകള്‍:-മുടക്കം വരാതെ ദിവസവും അംഗന്‍വാടിയില്‍ ഹാജരാകണം. മറ്റ് നഴ്സറികളില്‍ പോകുന്ന സ്ഥിരമായി ഹാജരാകാത്ത കുട്ടികളെ ഭവനസന്ദര്‍ശനം   നട ത്തി കാരണം കണ്ടെത്തി ഹാജരായില്ല എന്ന് ഉറപ്പു വന്നാല്‍ പേര് വെട്ടുന്നതാണ്.    ഒരിട ത്തും പോകാത്തകുട്ടികളെ നിര്‍ബ്ബന്ധമായും പ്രീസ്കൂള്‍ ക്ളാസ്സില്‍ ഹാജരാക്കണം.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:-10 മണി മുതല്‍ 12.30 വരെ തുടര്‍ച്ചയായി ടൈംടേബിള്‍ പ്രകാരം   1.30 മുതല്‍ 2.30 വരെ വിശ്രമം 2.45 മുതല്‍ 3 മണി വരെ കളികള്‍  3 മുതല്‍ 3.30 വരെ ഫീഡിംഗ്
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ട്രെയിനിംഗ് ലഭിച്ച അംഗന്‍വാടി പ്രവ ര്‍ത്തകര്‍    നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ടൈംടേബിള്‍ പ്രകാരം കുട്ടികളുടെ സര്‍വ്വതോമുഖമായ വികസനത്തിന് ഉതകുന്ന തരത്തില്‍ വിവിധ പ്രവര്‍ത്തനം നടത്തണം.  ടൈംടേബിള്‍ അംഗ ന്‍വാടിയില്‍ പ്രദര്‍ശിപ്പിക്കണം
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:-  ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സി.ഡി.പി.ഒ,     തിരുവനന്തപുരം നഗരസഭ ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റി വെല്‍ഫെയര്‍ കമ്മിറ്റി

g) കുട്ടികളുടെ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തുന്ന ആരോഗ്യ ചാര്‍ട്ട്
ആവശ്യമായ നിബന്ധനകള്‍:-എല്ലാ അംഗന്‍വാടികളിലും വേയിംഗ് മെഷീന്‍, ഗ്രോത്ത് ചാര്‍ ട്ട് ഇവ ലഭ്യമാക്കണം.3,4 ഗ്രേഡിലെ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ അംഗന്‍വാടി പ്രവര്‍ത്ത കരുടെ ഉപദേശങ്ങള്‍ കേള്‍ക്കണം.കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും ബോധവത്ക്കരണ ക്ളാസുകള്‍ പങ്കെടുക്കണം.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- അതാത് അംഗന്‍വാടികളല്‍ നിശ്ചയിച്ചിട്ടുള്ള സമയം എല്ലാ മാസവും
1:-5 വരെയുള്ള ദിവസത്തിനകം കുട്ടികളെ നിര്‍ബന്ധമായും അംഗന്‍വാടികളില്‍ എത്തിക്ക ണം.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-അംഗന്‍വാടി പ്രവര്‍ത്തകര്‍  നിശ്ചയിച്ച ദിവസം തന്ന തൂക്കം എടുത്ത് ഗ്രോത്ത് ചാര്‍ജില്‍ രേഖപ്പെടുത്തി അമ്മമാരെ     അവരുടെ കുട്ടികളുടെ തൂക്കത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തണം.
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:-  ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സി.ഡി.പി.ഒ,     തിരുവനന്തപുരം നഗരസഭ ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റി വെല്‍ഫെയര്‍ കമ്മിറ്റി

h) രോഗപ്രതിരോധകുത്തിവയ്പുകള്‍ എ) ഗര്‍ഭിണികള്‍  ബി)  കുട്ടികള്‍
ആവശ്യമായ നിബന്ധനകള്‍:-പ്രതിരോധ കുത്തിവയ്പ് പട്ടികപ്രകാരമുള്ള  കുത്തിവയ്പുകള്‍ നിശ്ചിത സമയങ്ങളില്‍ തന്ന (പ്രായത്തിനനുസരിച്ച്) കുട്ടികള്‍ക്ക് ലഭിക്കുന്നതിന് അവ സരം ഉ-റപ്പാക്കുക
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- അംഗന്‍വാടിയിലൂടെ തീയതിയും സമയവും അറിയിക്കും
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-എല്ലാമാസവും മെഡിക്കല്‍ ആഫീസര്‍  ജെ.പി.എച്ച്.എന്‍ തുടങ്ങിയവര്‍  പ്രതിരോധ  കുത്തിവയ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കണം. എ.ഡി.എസ്,സി.ഒ മാര്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തണം
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:-ഹെല്‍ത്ത് ഓഫീ സര്‍, തിരുവനന്തപുരം നഗരസഭ

i) ആരോഗ്യരക്ഷാ റഫറല്‍ സര്‍വ്വീസ്
ആവശ്യമായ നിബന്ധനകള്‍:-ആരോഗ്യകാര്യങ്ങളില്‍ അപകടസാധ്യതയുള്ളവര്‍ക്ക്എത്രയും വേഗം റഫറല്‍ സര്‍വ്വീസ് ഗുണം ലഭിക്കുന്നതിന് തൊട്ടടുത്ത അംഗന്‍വാടിയിലെ പ്രവര്‍ത്തകയെ സമീപിക്കുക/ ജെ.പി.എച്ച്.എന്‍/ എ.ഡി.എസ്സി.ഒ യെ  സമീപിക്കുക.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- തത്സമയം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-പി.എച്ച്.സി താലൂക്ക് ആശുപത്രി ഡോ ക്ടര്‍മാര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:-സി.ഡി.പി.ഒ,മെഡി ക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഓഫീസര്‍, തിരുവനന്തപുരം നഗരസഭ

j) കുട്ടികള്‍ക്ക് വൈകല്യ നിര്‍ണ്ണയക്യാമ്പുകള്‍
ആവശ്യമായ നിബന്ധനകള്‍:-ഇതരവിഷയങ്ങളില്‍ പ്രാഗത്ഭ്യം നേടിയ ഡോക്ടര്‍മാരെ ആയിരിക്കണം ക്യാമ്പില്‍ ക്ഷണിയ്ക്കേണ്ടത്.
ആവശ്യമായഫീസ്:- ഗുണഭോക്താക്കള്‍ക്ക് ഫീസ് ഇല്ല. (പ്രത്യേക പ്രോജക്ടുകള്‍വഴി പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ അതനുസരിച്ചുള്ള തുക )
ആവശ്യമായ സമയം:- വര്‍ഷത്തില്‍ 1   തവണ
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-സാമൂഹ്യസംഘടനകള്‍ വഴി മുഖ്യമായും വര്‍ക്കര്‍,ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍,സി.ഡി.പി.ഒ എന്നിവര്‍ വഴി ആവശ്യമുള്ളപ ക്ഷവും
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:-സി.ഡി.പി.ഒ, ഹെല്‍ത്ത് ഓഫീസര്‍, തിരുവനന്തപുരം നഗരസഭ

k) വൃദ്ധജനങ്ങള്‍ക്ക് പ്രത്യേകപോഷകാഹാര പരിപാടി.
ദരിദ്രരില്‍ ദരിദ്രരായ 65 ന് വയസ്സില്‍ മേല്‍ പ്രായമുള്ളവരെ ക-ണ്ടത്തുന്നു.(ഫണ്ടിന്റെ ലഭ്യ തയനുസരിച്ച് ഗുണഭോക്താക്കളുടെ എണ്ണം നിശ്ചയിക്കുന്നു.
ആവശ്യമായ നിബന്ധനകള്‍:-ദരിദ്രരില്‍ ദരിദ്രരെന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രം. അംഗ ന്‍വാടിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കണം.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:-അംഗന്‍വാടി സമയം 3 മുതല്‍ 3.30 വരെ
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-വര്‍ക്കര്‍ സൂപ്പര്‍ വൈസര്‍ സി.ഡി.പി.ഒ
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:-ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, സി.ഡി.പി.ഒ, ഹെല്‍ത്ത് ഓഫീസര്‍.തിരുവനന്തപുരം നഗരസഭ

l) വികലാംഗര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് വിതരണവും ചികിത്സാ ധനസഹായവും
ആവശ്യമായ നിബന്ധനകള്‍:-അപേക്ഷാ ഫോറത്തില്‍ പ്രതിപാദിച്ചിട്ടുള്ള നിബന്ധന അനു സരിച്ച്
ആവശ്യമായഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ജില്ലാ സാമൂഹ്യക്ഷേമ ആഫീസര്‍.
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:-   ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസര്‍, തിരുവനന്തപുരം നഗരസഭ ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റി

m) ബാലിക സമൃദ്ധി യോജന
ആവശ്യമായ നിബന്ധനകള്‍:-അപേക്ഷാഫോറത്തില്‍നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള നിബന്ധനകള്‍.
ആവശ്യമായഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- തിരുവനന്തപുരം നഗരസഭ (ഗുണഭോക്താക്കളുടെ ബി.പി.എല്‍ ലിസ്റ് ലഭ്യമാക്കണം)
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:-  തിരുവനന്തപുരം  നഗരസഭ ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റി

n) ആരോഗ്യ പരിശോധന 0:-6 കുട്ടികള്‍, അമ്മമാര്‍ ഗര്‍ഭിണികള്‍, കൌമാര പ്രായക്കാരായ പെണ്‍കുട്ടികള്‍
ആവശ്യമായ നിബന്ധനകള്‍ :-സംഘടിപ്പിക്കുന്നക്യാമ്പില്‍ അര്‍ഹതപ്പെട്ടവര്‍ നിര്‍ബന്ധമായും പങ്കെടുക്കണം.പേര് രജിസ്റര്‍ ചെയ്യണം
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- അംഗന്‍വാടിയിലൂടെ തീയതിയും സമയവും അറിയിക്കും
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-മെഡിക്കല്‍ഓഫീസര്‍,ജെ.പി.എച്ച്.എന്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:-ഹെല്‍ത്ത് ഓഫീസര്‍, തിരുവനന്തപുരം നഗരസഭ

o) ആരോഗ്യ പോഷണ വിദ്യാഭ്യാസം 14 മുതല്‍ 45 വരെയുള്ള സ്ത്രീകള്‍ കൌമാര പ്രായക്കാരായ പെണ്‍കുട്ടികള്‍
ആവശ്യമായ നിബന്ധനകള്‍:- നിശ്ചയിക്കുന്ന തീയതികളില്‍  മീറ്റിംഗില്‍   നിര്‍ബ്ബന്ധമായും
പങ്കെടുക്കണം
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:-മാസത്തില്‍ 1 തവണ അംഗന്‍വാടിയിലൂടെ തീയതി അറിയിക്കും
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ജെ.പി.എച്ച്.എന്‍,   ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ മറ്റ് വിഷയവിദഗ്ദ്ധര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:-സി.ഡി.പി.ഒ,മെഡി ക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഓഫീസര്‍, തിരുവനന്തപുരം നഗരസഭ

p) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുളള ട്രൈബൂണല്‍ /അപേക്ഷാഫോറം
തദ്ദേശ്ശഭരരണ സ്ഥാപനങ്ങള്‍ എടുക്കുന്ന ഭരണപരവും നിയന്ത്രണപരവും ആയ തീരുമാനങ്ങള്‍ക്കു മേലുളള അപ്പീലോ റിവിഷനോ പരിഗണിക്കുന്നതിനും തീര്‍പ്പാക്കുന്നതിനും വേണ്ടിയുളള സ്ഥാപനം. ഓരോ റവന്യു ജില്ലയിലും ഒന്നുവീതം ജില്ലാ ജഡ്ജി പദവിയിലുളള ഉദ്യേഗസ്ഥരെ ട്രിബ്യൂണലായി നിയമിക്കുന്നു. ട്രിബ്യൂണലിന്റെ മുമ്പാകെ നടക്കുന്ന ഏതൊരു നടപടിയും നീതിന്യായ നടപടിയായി കരുതപ്പെടും.

q) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുളള ഓംബുഡ്സ്മാന്‍/ അപേക്ഷാഫോറം
ഓംബുഡ്സ്മാന്‍ എന്നത് കാര്യനിര്‍വ്വഹണ വിഭാഗത്തിലെ സ്വതന്ത്രവും നിക്ഷ്പക്ഷവും ആയ അര്‍ദ്ധ നീതിന്യായ പരാതി പരിശോധന:-പരിഹാര സംവിധാനമാണ്. കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം 25:-ബിയിലെ 271 എഫ് മുതല്‍ 271:-ആര്‍ വരെ വകുപ്പുകളിലായി ഓംബുഡ്സ്മാന്റെ ഘടന, പദവി, പ്രവര്‍ത്തനം എന്നിവ വ്യവസ്ഥ ചെയ്യുന്നു. ഇതിന് പൂരകമായ ചട്ടങ്ങളും നിലവില്‍ വന്നിട്ടുണ്ട്.്. പരാതിയിന്മേലോ സ്വമേധയാ ആരംഭിച്ച നടപടിയിലോ സര്‍ക്കാര്‍ നിയോഗിച്ച വിഷയത്തിലോ സൂക്ഷ്മാന്വേഷണം നടത്തുക.
തദ്ദേശഭരണ സ്ഥാപനം, ഉദ്യോഗസ്ഥര്‍, പൊതു സേവകര്‍ ഇവരുടെ അഴിമതി, ദുര്‍ഭരണം, ക്രമരാഹിത്യം എന്നിവ സംബന്ധിച്ചുളള ആരോപണങ്ങളില്‍ യുക്തമായ അന്വേഷണം നടത്തുക. പരാതിയോ ആരോപണമോ സ്ഥാപിക്കപ്പെട്ടാല്‍ വ്യവസ്ഥാപിതമായ പരിഹാര തീര്‍പ്പുകള്‍ നല്‍കുക എന്നതാണ് ചുമതലകള്‍
ഫോണ്‍ :-      0471 654427, 2300543

ഫാക്സ്:- 0471:-2300542
ഇ മെയില്‍ :-  ombudsmanlsgi@gmail.com
 
11. നിങ്ങള്‍ എന്തു ചെയ്യണം ?

a) റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍
താമസിക്കുന്ന വാര്‍ഡിന്റെയും കെട്ടിടത്തിന്റെയും നമ്പരുകള്‍ വ്യക്തമാക്കി കൊണ്ട് ഒരു രൂപ കോര്‍ട്ട് ഫീ സ്റാമ്പ് ഒട്ടിച്ച് നഗരസഭയില്‍ കെട്ടിട നികുതി അടച്ച രസീതു സഹിതം നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷിക്കുക

b) കെട്ടിടത്തിനു നമ്പര്‍ ലഭിക്കാന്‍
കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുകയോ, താമസം തുടങ്ങുകയോ ചെയ്തു 15 ദിവസത്തിനകം നിശ്ചിത ഫാറത്തില്‍ കെട്ടിടത്തിന്റെ അംഗീകൃത പ്ളാനും കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കുക.

c) വസ്തുവിന്റെയും കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശം മാറ്റിക്കിട്ടാന്‍
ഉടമസ്ഥാവകാശം മാറ്റുന്നതു സംബന്ധിച്ച് രേഖ ഒപ്പുവച്ച തീയതി മുതല്‍ 3 മാസത്തിനകം പിഴ കൂടാതെ നിശ്ചിത ഫാറത്തില്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പു സഹിതം അപേക്ഷിക്കുക.

d) കെട്ടിട നികുതിയെ സംബന്ധിച്ച പരാതികള്‍ എപ്പോള്‍ ആര്‍ക്ക് നല്‍കണം
നികുതി ചുമത്തിയ നോട്ടീസ് കിട്ടി 15 ദിവസത്തിനകം സെക്രട്ടറിക്കും സെക്രട്ടറിയുടെ തീരുമാനത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ തീരുമാനം കൈപ്പറ്റി 15 ദിവസത്തികം പഴയ നിരക്കില്‍ നികുതി ഒടുക്കി അപ്പീല്‍ കമ്മിറ്റിക്കും പരാതി നല്‍കാവുന്നതാണ്.

e) തൊഴില്‍ നികുതി എപ്പോഴെല്ലാം അടയ്ക്കണം
ബില്‍ കിട്ടി 30 ദിവസത്തിനകം നികുതി അടയ്ക്കുക. പരാതി ഉണ്ടെങ്കില്‍ മുന്‍ അര്‍ദ്ധവര്‍ഷത്തെ നിരക്കില്‍ നികുതി അടച്ചു റിവിഷന്‍ പെറ്റീഷന്‍ നല്‍കുക.

f) ജനനമരണങ്ങള്‍ രജിസ്റര്‍ ചെയ്യാന്‍
നഗരാതിര്‍ത്തിയില്‍ നടക്കുന്ന എല്ലാ ജനനങ്ങളും മരണങ്ങളും നിര്‍ബന്ധമായും നഗരസഭയില്‍ 21 ദിവസത്തിനുളളില്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്. ആശുപത്രിയില്‍ വച്ചൂളളവ ആശുപത്രി അധികൃതര്‍ തന്ന നഗരസഭയില്‍ അറിയിക്കുന്നതാണ്. അസ്വാഭാവിക മരണങ്ങള്‍ രജിസ്റര്‍ ചെയ്യുന്നതിന് ഇന്‍ക്വസ്റ് തയ്യാറാക്കിയ പോലീസ് ഓഫീസര്‍ ആണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ജനന മരണങ്ങള്‍ 21 ദിവസത്തിനുളളില്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്. ഒരു മാസത്തിനകം രജിസ്റര്‍ ചെയ്യുന്നതിന് രണ്ടു രൂപ ലേറ്റ് ഫീയും ഒരു മാസം കഴിഞ്ഞ് ഒരു വര്‍ഷം വരെയുളളതിന് അഞ്ചു രൂപ ലേറ്റ് ഫീയും ഒരു വര്‍ഷം കഴിഞ്ഞാല്‍ ആര്‍.ഡി.ഒയുടെ അനുവാദത്തോടുകൂടി 10 രൂപ ലേറ്റ് ഫീയും ഒടുക്കി രജിസ്റര്‍ ചെയ്യാവുന്നതാണ്.

g) ജനനമരണ രജിസ്ററില്‍ തിരുത്തല്‍ വരുത്താന്‍
നഗരസഭാ ഓഫീസിലെ കൌണ്ടറില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഒരു രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിപ്പിച്ച് 10 രൂപയുടെ മുദ്രപത്രം സഹിതം കോര്‍പ്പറേഷന്‍ ട്രഷറിയില്‍ തെരച്ചില്‍ ഫീ 2 രൂപയും സര്‍ട്ടിഫിക്കേറ്റിന് 5 രൂപയും ഫീ ഒടുക്കി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ജനന സര്‍ട്ടിഫിക്കറ്റ് കുട്ടിയുടെ പേര് ചേര്‍ത്ത് കിട്ടണമെങ്കില്‍ മാതാപിതാക്കളുടെ സംയുക്ത അപേക്ഷ നല്‍കേണ്ടതാണ്. ഒരു വയസ്സു കഴിഞ്ഞാല്‍ 5 രൂപ ലേറ്റ് ഫീ ഒടുക്കേണ്ടതാണ്. 6 വയസ്സു കഴിഞ്ഞാല്‍  കുട്ടിയുടെ പേരു ചേര്‍ക്കുന്നതിന് ടി രേഖകള്‍ക്കു പുറമെ കുട്ടിയുടെ പേരും ജനനത്തീയതിയും കാണിക്കുന്ന സ്ക്കൂള്‍ സര്‍ട്ടിഫിക്കറ്റും താമസ സ്ഥലത്തെ ജനന മരണ രജിസ്ട്രാറുടെ ഐഡന്റിഫിക്കേഷന്‍ (പേരും ജനന ക്രമവും അടങ്ങിയ) സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
1970 ന് മുമ്പുളള ജനനസര്‍ട്ടിഫിക്കറ്റുകളില്‍ പേരു ചേര്‍ക്കുന്നതിനോ രജിസ്ററില്‍ മറ്റു തിരുത്തലുകള്‍ നടത്തുന്നതിനോ പഞ്ചായത്ത് ഡയറക്ടറുടെ അനുമതി ആവശ്യമാണ്.

h) വിവാഹ സര്‍ട്ടിഫിക്കറ്റ്

വിവാഹം നടന്ന് 15 ദിവസം വരെ
1. വിവാഹ സര്‍ട്ടിഫിക്കറ്റിനുളള അപേക്ഷാഫാറം 3 രൂപാ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ചത്
2. വിവാഹ രജിസ്ട്രേഷന്‍ ഫാറം 2 എണ്ണം ഒരേപോലെ പൂരിപ്പിച്ചത്, 2 സാക്ഷികള്‍ പൂര്‍ണ്ണമായ മേല്‍വിലാസം രേഖപ്പെടുത്തി ഒപ്പ് പതിപ്പിച്ചത്. (സാക്ഷികള്‍ ബന്ധുക്കള്‍ ആകരുത്)
3. പത്ത് രൂപയുടെ മുദപത്രം (ഒരു സര്‍ട്ടിഫിക്കറ്റിന്)
4. പത്ത് രൂപ ട്രഷറിയില്‍ ഒടുക്കണം (ഒരു സര്‍ട്ടിഫിക്കറ്റിന്)
5. കല്ല്യാണ മ:ണ്ഡപത്തിലെ (ക്ഷേത്രത്തിലെ) ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്
6. വരന്റെയും, വധുവിന്റെയും സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി, ജാതി, ദേശീയം, എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്ക് (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക്)

വിവാഹം നടന്ന് 15 ദിവസം മുതല്‍ 30 ദിവസം വരെ
മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് പുറമെ
7. കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്ക് വരനും, വധുവും ചേര്‍ന്ന് ഒരു രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച ഒരു അപേക്ഷ കൂടി സമര്‍പ്പിക്കണം

വിവാഹം നടന്ന് ഒരു മാസം കഴിഞ്ഞ്
മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് പുറമെ
8. വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും, ഒരു ഫോട്ടോ കോപ്പിയും
9. വിവാഹ രജിസ്ട്രേഷന്‍ ഫോമില്‍ വരന്റെയും, വധുവിന്റെയും വിവാഹത്തിന് മുമ്പായുളള പൂര്‍ണ്ണമായ മേല്‍വിലാസം രേഖപ്പെടുത്തണം

Fisheries