Public Service Commission

സര്‍  സി.പി ദിവാനായിരുന്ന കാലത്ത് ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ അഭിലാഷപ്രകാരം തിരുവിതാംകൂറില്‍ ആദ്യമായി പ്രത്യേകിച്ച് ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ നേരിട്ടുളള നിയമനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ട്രാവന്‍കൂര്‍ സിവില്‍ സര്‍വ്വീസ് ടി.സി.എസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സിവില്‍ സര്‍വ്വീസിന്റെ ആദ്യപരീക്ഷയില്‍ വിജയികളായവര്‍ എസ്.ഗോവിന്ദമേനോന്‍, ജോര്‍ജ്ജ് തോമസ്, അബ്ദുള്‍സലാം, പി.എസ്.പത്മനാഭന്‍, സി.തോമസ്, രാമന്‍കുട്ടി എന്നിവരാണ്. സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്ക് നിയമനങ്ങള്‍ നടത്തുന്നതിനായി അക്കാലത്ത് നിയമങ്ങള്‍ എഴുതിയുണ്ടാക്കാന്‍ ജി.ഡി.നോക്സ് എന്ന ഒരു ഇംഗ്ലീഷുകാരനെ കമ്മീഷണറായി നിയമിച്ചു. റിക്രൂട്ട്മെന്റ് വ്യവസ്ഥ പ്രാബല്യത്തില്‍ വരികയും ആഫീസ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. സര്‍ സി.പി മദിരാശിയില്‍ നിന്നു പലരേയും ഇറക്കുമതി ചെയ്ത് ഇവിടെ ഉദ്യോഗസ്ഥന്മാരായി നിയമിച്ചു. ഇതായിരുന്നു ഇന്നത്തെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസ് ആസ്ഥാനത്തിന്റെ ഉത്ഭവകഥ. പട്ടത്ത് തുളസിഹില്ലിലാണ് പി.എസ്.സി. ഓഫീസ് സ്ഥിതി ചെയ്യുന്നത്.