സി-ഡിറ്റ്
ഇ.ആര്‍ & ഡി.സി ഓഫ് ഇന്ത്യ
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം)
കേരളാ സ്റ്റേറ്റ് ഐ റ്റി മിഷന്‍
1995 ല്‍ അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹറാവു രാഷ്ട്രത്തിന് സമര്‍പ്പിച്ച ടെക്നോപാര്‍ക്ക് ഇലക്ട്രോണിക് സാങ്കേതികസംരംഭങ്ങള്‍ക്ക് ലോകത്തെ തന്നെ ഏറ്റവും മെച്ചപ്പെട്ട സൌകര്യമുള്ള ഒന്നാണ്. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറും ഇലക്ട്രോണിക് സംരംഭങ്ങളും തുടങ്ങുവാന്‍ ആവശ്യമായ ഭൌതികവും, സാങ്കേതികവുമായ എല്ലാ സൌകര്യങ്ങളും അടങ്ങുന്നതാണ് പാര്‍ക്ക്. കയറ്റുമതി പ്രധാനമായ സംരംഭങ്ങളാണ് ടെക്നോപാര്‍ക്കില്‍ കൂടുതലും. 17 കമ്പനികള്‍ 1995 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഇന്ന് 65 ഓളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. നൂറിലധികം കമ്പനികളെ ഉള്‍ക്കൊള്ളാനുള്ള തയ്യാറെടുപ്പിലാണ് ടെക്നോപാര്‍ക്ക്. ആധുനികവാര്‍ത്താവിനിമയ സൌകര്യങ്ങള്‍, വി.എസ്.എസ്.സി, ഇ.ആര്‍ & ഡി.സി, കേരളസര്‍വ്വകലാശാല മുതലായവയിലെ ഗവേഷണസ്ഥാപനങ്ങളുടെ സഹകരണം, മികച്ച വൈദ്യുതി സൌകര്യങ്ങള്‍ എന്നിവയ്ക്കു പുറമേ, സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ 25% വരെ ചെലവ് കുറയ്ക്കാനുള്ള സാധ്യതകള്‍ എന്നിവ ടെക്നോപാര്‍ക്കിനെ ശ്രദ്ധേയമാക്കുന്നു. 184.2 ഏക്കര്‍ വിസ്തൃതിയുള്ള കാമ്പസില്‍ 1.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പാര്‍ക്കില്‍ 6000- ത്തോളം ഐ.ടി പ്രൊഷണലുകള്‍, സി.എം.എം ലെവല്‍-5, സി.എം.എം ലെവല്‍-3 കമ്പനികളിലും നിരവധി ഐ.എസ്.ഒ 9001 അംഗീകാരമുള്ള കമ്പനികളിലുമായി ജോലി ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ടെക്നോപാര്‍ക്കുകളില്‍ ഒന്നാണിത്. ഇന്‍ഫോസിസ്, ടി.സി.എസ്, റ്റാറ്റാ എല്‍ക്സി, എലിയന്‍സ് കോണ്‍ഹില്‍, ആര്‍.എം.പി.കെ, മക് കിന്‍സി തുടങ്ങിയ ലോകപ്രശസ്ത കമ്പനികള്‍ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ നിരവധി മറ്റു കമ്പനികള്‍ തങ്ങളുടെ ഐ.ടി യൂണിറ്റുകള്‍ ഇവിടെ സ്ഥാപിക്കുവാന്‍ അവസരം പ്രതീക്ഷിച്ച് കഴിയുന്നു.
വെബ്സൈറ്റ്: www.technopark.org
ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി & മാനേജ്മെന്റ് കേരള അഥവാ ഐ ഐ ഐ ടി എം കെ എന്ന പൊതുമേഖലാസ്ഥാപനവും ടെക്നോപാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത് .
ഫോണ്‍: 0471700777, 2527567
ഇമെയില്‍: director@iiitmk.ac.in
വെബ്സൈറ്റ്: www.iiitmk.ac.in
സി-ഡിറ്റ്
നാഷണല്‍ കൌണ്‍സില്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ ദക്ഷിണ മേഖലയിലുള്ള വീഡിയോ സോഫ്റ്റ്വെയര്‍ നിര്‍മ്മാണത്തിന്റെ ശാഖയാണ് സി-ഡിറ്റ്. പലതരത്തിലുള്ള വീഡിയോ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തതും അതോടൊപ്പം ഇ-ഗവേര്‍ണന്‍സ് മേഖലയിലെ പുതിയ സംരംഭമായ ഫ്രണ്ട്സ് രൂപപ്പെടുത്തി എടുത്തതും സി-ഡിറ്റാണ്. സി- ഡിറ്റിന്റെ കമ്മ്യൂണിക്കേഷന്‍ ട്രെയിനിംഗ് വിഭാഗം സ്ഥാപിച്ചത് 1996 ലാണ്.
- പി ജി ഡിപ്ലോമ പ്രോഗ്രാം ഇന്‍ സയന്‍സ് ആന്റ് ഡവലപ്മെന്റ് കമ്മ്യൂണിക്കേഷന്‍
- ഡിപ്ലോമ ഇന്‍ അനിമേഷന്‍ ഫിലിം ഡിസൈന്‍
- ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ ഡിസൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സൈബര്‍ ജേര്‍ണലിസം
- ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ്
- ഡിജിറ്റല്‍ സ്റ്റീല്‍ ഫോട്ടോഗ്രാഫി ആന്റ് സി.സി.എന്‍.ഐ-സി.ഐ.എസ്.ഒ സര്‍ട്ടിഫൈസ് നെറ്റ്വര്‍ക്ക് അസോസിയേഷന്‍ എന്നിവ സി-ഡിറ്റ് നടത്തുന്ന കോഴ്സുകളാണ്.
വിലാസം:- സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി, (സി-ഡിറ്റ്), ചിത്രാഞ്ജലി ഹില്‍സ്
ഫോണ്‍:- 04712380910, 2380912
ഫാക്സ്:- 0471-2380681/2382137
ഇ മെയില്‍: cdit@cdit.org
വെബ്സൈറ്റ്: www.c-dit.org
ഇ.ആര്‍ & ഡി.സി ഓഫ് ഇന്ത്യ
കെല്‍ട്രോണിന്റെ ഭാഗമായി 1974-ലാണ് ഇ.ആര്‍ & ഡി.സി.ഐ സ്ഥാപിക്കപ്പെട്ടത്. സാങ്കേതികവിദ്യയുടെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇ.ആര്‍ & ഡി.സി 1988-ല്‍ ഭാരതസര്‍ക്കാരിന്റെ വിവരസാങ്കേതിക മന്ത്രാലയത്തിന്‍ കീഴിലായി. ഐ.ബി.എം മെയിന്‍ ഫ്രെയിം, എം.സി.എ, ഇ-കൊമേഴ്സ് എന്നിവയുള്‍പ്പെടുന്ന ഐ.ടി യുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകള്‍ക്ക് ഇവിടെ പരിശീലനം നല്കുന്നുണ്ട്. ഇലക്ട്രോണിക്സ് വ്യവസായ മേഖലയില്‍ നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി ഇ.ആര്‍ & ഡി.സി.ഐ വഹിച്ച പങ്ക് വളരെ വലുതാണ്. തിരുവനന്തപുരത്ത് ഇ.ആര്‍ & ഡി.സി.ഐ യുടെ കേന്ദ്രം വെള്ളയമ്പലത്ത് പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.erdcit.org സന്ദര്‍ശിക്കുക.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം)
സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇ-ഗവേര്‍ണന്‍സ് നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1999 ജൂണില്‍ രൂപീകരിച്ചതാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാതല ഓഫീസുകള്‍, ആസൂത്രണ ബോര്‍ഡ്, ജില്ലാ പ്ലാനിംഗ് ഓഫീസുകള്‍ എന്നിവ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടര്‍ശൃംഖല സ്ഥാപിക്കുകയും വിവിധ തലങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തീകരിക്കുകയുമാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ദൌത്യം. ഇതിന്റെ ഭാഗമായി വിവിധതലങ്ങളിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വിന്യസിക്കുന്നതിനുള്ള സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകള്‍ രൂപകല്‍പന ചെയ്യുക, കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് മുന്നോടിയായി മുന്‍കാലരേഖകള്‍ പരിശോധിച്ച് വിട്ടുപോയ വിവരങ്ങള്‍ രേഖപ്പെടുത്തുകയും കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് സജ്ജമാക്കുകയും ചെയ്യുന്നതിനുള്ള രീതിശാസ്ത്രം ആവിഷ്ക്കരിക്കുക, ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനുള്ള പരിശീലന സഹായികളും കൈപ്പുസ്തകങ്ങളും തയ്യാറാക്കുക, പൈലറ്റ് അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.
മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കമെന്ന നിലയില്‍ ഈ സ്ഥാപനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് തദ്ദേശഭരണസ്ഥാപനങ്ങളിലെ ഭരണസമ്പ്രദായത്തിന്റെ വിശദമായ പഠനം പൂര്‍ത്തീകരിക്കുകണ്ടായി. വാര്‍ഷിക പദ്ധതി നടത്തിപ്പ്, അക്കൌണ്ട്, ധനകാര്യ മാനേജ്മെന്റ് റവന്യു സംവിധാനം, സേവന സംവിധാനം, പൊതുഭരണവും എസ്റ്റാബ്ലിഷ്മെന്റും, പഞ്ചായത്ത് ഭരണ സംവിധാനം, നിര്‍മ്മാണ പ്രവൃത്തികളുടെ നിര്‍വ്വഹണവും സാധനങ്ങള്‍ വാങ്ങലും എന്നീ ഭാഗങ്ങളടങ്ങിയ സമ്പ്രദായപഠനങ്ങള്‍ ക്രോഡീകരിച്ച് ഏഴ് വാല്യം പ്രക്രിയപഠനമാനുവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സമ്പ്രദായപഠനങ്ങളെ പുസ്തകമാക്കിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിട്ടുള്ളത്. ഇന്ന് സംസ്ഥാനത്ത് ഏറ്റവും വലിയ ഡേറ്റാബേസ് ഉള്ള പ്രോജക്ടാണ് ഐ.കെ.എം.
ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ സമുച്ചയങ്ങള്‍: പഞ്ചായത്ത് രാജ്/മുനിസിപ്പാലിറ്റി നിയമങ്ങളും ചട്ടങ്ങളും, അനുബന്ധ അധികാര വികേന്ദ്രീകരണ നിയമങ്ങളും ചട്ടങ്ങളും, ജനന-മരണ-ഹിന്ദു വിവാഹ രജിസ്ട്രേഷന്‍ നിയമങ്ങളും ചട്ടങ്ങളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അതിലെ ഉദ്യോഗസ്ഥന്മാര്‍ക്കും ബാധകമായ മറ്റു നിയമങ്ങളും ചട്ടങ്ങളും തുടങ്ങിയവയ്ക്ക് അനുസൃതമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ 16 ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ സമുച്ചയങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. പദ്ധതി നിര്‍വ്വഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തല്‍ എന്നിവയ്ക്കായുള്ള ‘സുലേഖ, സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍-സ്കീമുകള്‍, ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ എന്നിവയ്ക്കായുള്ള ‘സേവന, പഞ്ചായത്ത് രാജ്-മുനിസിപ്പല്‍ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഇലക്ട്രോണിക് വിജ്ഞാനകോശമായ ‘സഞ്ചിത, റവന്യു സംവിധാനം കാര്യക്ഷമമാക്കുന്നതിന് ‘സഞ്ചയ, സാമൂഹിക-സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള പൌരവിവരവ്യൂഹം കൈകാര്യം ചെയ്യുന്ന ‘സാമൂഹ്യ, കഡസ്ട്രല്‍ മാപ്പ്, വാര്‍ഡ് മാപ്പുകള്‍ എന്നിവയടങ്ങിയ ‘സചിത്ര, അക്കൌണ്ട് സംവിധാനത്തിനുള്ള സാംഖ്യ, എസ്റ്റാബ്ലിഷ്മെന്റ് കാര്യങ്ങള്‍ക്കായുള്ള ‘സ്ഥാപന, ബഡ്ജറ്റ് സാമ്പത്തിക മാനേജ്മെന്റ് എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ‘സുഭദ്ര, ഓഫീസിലെ ഫയല്‍ നീക്കങ്ങള്‍ രേഖപ്പെടുത്തുന്നതിനും പരിശോധിക്കുന്നതിനുമുള്ള ‘സൂചിക, ഔദ്യോഗിക തീരുമാനങ്ങള്‍ക്കുള്ള വിവര വിനിമയ പാക്കേജായ ‘സകര്‍മ്മ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സെറ്റ് ‘സംവേദിത, പ്രാദേശിക മാനവ വിഭവ ശേഷി മാനേജ്മെന്റിനുള്ള ‘സാഫല്യ’എന്നിവയാണവ.
ചില പ്രധാന പ്രവര്‍ത്തനനേട്ടങ്ങള്‍: തിരുവനന്തപുരം ജില്ലയിലെ വെള്ളനാട്, തൃശൂര്‍ ജില്ലയിലെ തളിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകള്‍ സമ്പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു. 5 കോര്‍പ്പറേഷനുകള്‍, 53 മുനിസിപ്പാലിറ്റികള്‍, 2 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയില്‍ ജനസേവന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ജനന-മരണ-വിവാഹ രജിസ്ട്രേഷനും സര്‍ട്ടിഫിക്കറ്റ് വിതരണവും നികുതി പിരിവും ഈ കേന്ദ്രങ്ങളിലൂടെ നടത്തുന്നു. 5 കോര്‍പ്പറേഷനുകളിലെ 128 ആശുപത്രികളിലും, 14 മുനിസിപ്പാലിറ്റികളിലെ 61 ആശുപത്രികളിലും, 14 ഗ്രാമപഞ്ചായത്തുകളിലെ 32 ആശുപത്രികളിലും ജനന-മരണ രജിസ്ട്രേഷനുകള്‍ തത്സമയം നടത്തുന്നതിനും 24 മണിക്കൂറിനുള്ളില്‍ സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുമുള്ള ഇലക്ട്രോണിക് സംവിധാനമായ ഹോസ്പിറ്റല്‍ കിയോസ്ക്കുകള്‍ സ്ഥാപിച്ചു. തദ്ദേശഭരണസ്ഥാപനങ്ങളില്‍ വസ്തുനികുതിനിര്‍ണ്ണയവും നികുതി പിരിവും കാര്യക്ഷമമാക്കുന്നതിനുള്ള പ്രിമിസസ് മാപ്പിംഗ് രീതിശാസ്ത്രം വികസിപ്പിച്ചു. പഞ്ചായത്ത് ജീവനക്കാരുടെ 2001-2002 വര്‍ഷത്തെ പി.എഫ് അക്കൌണ്ട് വിവരങ്ങള്‍ തദ്ദേശവകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് സഹായിച്ചു.
വിലാസം:- ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍, പ്രതീക്ഷാ ബില്‍ഡിംഗ്, ഗവ.എഞ്ചിനിയറിംഗ് കോളേജ്, ശ്രീകാര്യം, തിരുവനന്തപുരം
ഫോണ്‍:-04712595832,2595833
വെബ്സൈറ്റ്: www.infokerala.org
കേരളാ സ്റ്റേറ്റ് ഐ റ്റി മിഷന്‍
കേരളാ സ്റ്റേറ്റ് ഐ റ്റി മിഷന്‍, തിരുവനന്തപുരത്ത് ഐ സി റ്റി കാമ്പസിലാണ് സ്ഥിതി ചെയ്യുന്നത്. ഐ റ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ സ്പെഷ്യല്‍ സെക്രട്ടറി തന്നെയാണ് സ്റ്റേറ്റ് ഐ റ്റി മിഷന്റെ ഡയറക്ടര്‍ പദവി വഹിക്കുന്നത്.
ഫോണ്‍:-04712319449, 2320311
ഫാക്സ്:-0471 -2314284
ഇ മെയില്‍: director@kerala.itmission.org
വെബ്സൈറ്റ്: www.itmission.kerala.gov.in/