Corporation all-party meeting to strengthen Covid-19 defense

Posted on Monday, April 26, 2021

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, ശക്തമാക്കുന്നതിനുമായി ബഹു. മേയറുടെ അദ്ധ്യക്ഷതയില്‍ നഗരസഭയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സിലര്‍മാര്‍ ഒന്നിച്ച് അംിനിരക്കണമെന്ന് യോഗം തീരുമാനിച്ചു. നഗരസഭയുടെ ആഭിമുഖ്യത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കണ്‍ട്രോള്‍ റൂമിന്‍റെ സേവനം മുഴുവന്‍ ജനങ്ങളിലെത്തിക്കാന്‍ എല്ലാ സോണല്‍/സര്‍ക്കിള്‍ ഓഫീസുകളിലും കണ്‍ട്രോള്‍ റൂം നമ്പറായ 04712377702, 2377706 എന്നീ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കാനും സാനിട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ഊര്‍ജ്ജിതപ്പെടുത്താനും തീരുമാനിച്ചു.

ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം എന്ന നിലയില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അനൗണ്‍സ്മെന്‍റ് വിപുലീകരിക്കാനും, കിഴക്കേക്കോട്ട, തമ്പാനൂര്‍ തുടങ്ങി ജനങ്ങള്‍ കൂട്ടം കൂടാന്‍ സാദ്ധ്യതയുളള 11 കേന്ദ്രങ്ങളില്‍ സ്ഥിരം അറിയിപ്പ് സംവിധാനം കോവിഡ് നിയന്ത്രണ വിധേയമാകുന്നതുവരെ നടപ്പിലാക്കുമെന്ന് മേയര്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടവുമായി ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായി വ്യാഴാഴ്ച ബഹു. ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ സംയുക്ത യോഗം വിളിക്കാന്‍ തീരുമാനിച്ചു.

വാര്‍ഡ് തലത്തില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ 25 അംഗ വോളന്‍റിയര്‍ ടീമിനെ രൂപീകരിക്കാനും, അവര്‍ വാര്‍ഡുകളിലെ നിലവിലെ ആര്‍.ആര്‍.റ്റി. അംഗങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താനും നഗരസഭാ പരിധിയില്‍ നടക്കുന്ന വിവാഹം തുടങ്ങിയ ചടങ്ങുകള്‍ നഗരസഭയെ ഓണ്‍ലൈന്‍ മുഖാന്തിരം അറിയിക്കാനുള്ള സംവിധാനമൊരുക്കാനും യോഗം തീരുമാനിച്ചു.

ജനങ്ങള്‍ പരമാവധി ഓണ്‍ലൈന്‍സ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു. ജനന / മരണ / വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ രൃ.ഹഴെസലൃമഹമ.ഴീ്.ശി എന്ന് വെബ് സൈറ്റിലൂടെ ലഭ്യമാക്കും. വീട്ടുകരം അടയ്ക്കുന്നതിനും, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനും ജനങ്ങള്‍ക്ക് മേഃ.ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് ഉപയോഗി ക്കാവുന്നതാണ്. മേയര്‍ക്കുളള പരാതികള്‍ ്ാാമ്യേീൃ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ ഇ-മെയിലായി അയയ്ക്കാവുന്നതാണ് എന്നും മേയര്‍ അറിയിച്ചു.