Covid Vaccination Camp

Posted on Saturday, April 17, 2021

തിരുവനന്തപുരം നഗരസഭ മെഡിക്കല്‍ കോളേജ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ്-19 വാക്സിനേഷന്‍ ക്യാമ്പ് മെഡിക്കല്‍ കോളേജ് ഇളംകാവ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ക്യാമ്പിന് മേയര്‍ ആര്യ രാജേന്ദ്രന്‍, മരാമത്ത്കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ ക്യാമ്പില്‍ വെച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ കോവീഷീല്‍ഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഇവിടെ 1000 ത്തോളം പേര്‍ വാക്സിനേഷന്‍ സ്വീകരിച്ചു. 45 വയസ്സിന് മുകളിലുള്ള എല്ലാവരും കോവിഡ് പ്രതിരോധത്തില്‍ മുന്‍നിര പോരാളികളായിട്ടുള്ളവരും എത്രയും വേഗം തന്നെ വാക്സിന്‍ സ്വീകരിക്കണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.

Covid Vaccination Camp