Beach games -February 16 to 24

Posted on Monday, February 13, 2023

ബീച്ച് കായികമേള - ഫെബ്രുവരി 16 മുതല്‍ 24 വരെ 
ശംഖുമുഖത്ത് സംഘടിപ്പിക്കുന്നു

      തിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ ബീച്ച് കായികമേളയുടെ ഭാഗമായി ബീച്ച് ഫുട്ബോള്‍, ബീച്ച് വോളിബോള്‍ മത്സരങ്ങള്‍ 2023 ഫെബ്രുവരി 16 മുതല്‍ 24 വരെ ശംഖുമുഖത്ത് വെച്ച് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16 ന് വൈകുന്നേരം 4 മണിക്ക് ബഹു. സ്പോര്‍ട്സ്, വക്കഫ്, ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ് മന്ത്രി ശ്രീ. വി.അബ്ദുറഹിമാന്‍ ടൂര്‍ണമെന്‍റ് ഉത്ഘാടനം നിര്‍വ്വഹിക്കുന്നു. ഫെബ്രുവരി 24 ന് വൈകുന്നേരം 4 മണിക്ക് ഫൈനല്‍ മത്സരവും സമ്മാനദാനവും മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ശ്രീ. ഐ.എം.വിജയന്‍ നിര്‍വ്വഹിക്കുന്നു. 
ഫുട്ബാള്‍ 
ഒന്നാം സമ്മാനം പ്രശസ്ത മുന്‍ ഇന്ത്യന്‍ ഫുട്ബോളറും വെട്ടുകാട് സ്വദേശിയുമായ തോമസ് സെബാസ്റ്റ്യന്‍ മെമ്മോറിയല്‍ ട്രോഫിയും 25,000/- രൂപയും.
രണ്ടാം സമ്മാനം 10,000/- രൂപയും ട്രോഫിയും
വോളിബാള്‍ 
ഒന്നാം സമ്മാനം മുന്‍ ഇന്ത്യന്‍ വോളിബാള്‍ ടീം ക്യാപ്റ്റനും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ കെ.ഉദയകുമാര്‍ മെമ്മോറിയല്‍ ട്രോഫിയും     25,000/- രൂപയും.
രണ്ടാം സമ്മാനം – 10,000/- രൂപയും ട്രോഫിയും.
ഫുട്ബാളില്‍ 5 കളിക്കാരും 5 സബ്സ്റ്റിറ്റ്യൂട്ടും ഉള്‍പ്പെടെ 10 പേരുടെ ടീമിനും, വോളിബാള്‍ മത്സരത്തില്‍ 6 കളിക്കാരും 6 സബ്സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ 12 പേര്‍ ഉള്‍പ്പെടുന്ന ടീമുകള്‍ക്കും പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8281498372 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. 

Sd/-
പി.എ.ടു. മേയർ