തിരുവനന്തപുരം നഗരസഭ പൊതുജനങ്ങള്‍ക്ക് പ്രദാനം ചെയ്യുന്ന സേവനങ്ങളുടെ കാര്യക്ഷമതയും വേഗതയും വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കൌണ്ടറുകള്‍ ക്രോഡീകരിച്ച് ജനസേവനകേന്ദ്രം/അന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നു. നഗരസഭ പ്രാധാനകാര്യാലയത്തിന്റെ താഴത്തെ നിലയില്‍ മുന്‍വശത്ത് വലതു ഭാഗത്തായി ജനസേവന കേന്ദ്രവും സുതാര്യ ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നു.
ലഭ്യമാകുന്ന സേവനങ്ങള്‍ :-
* പൊതുജനങ്ങള്‍ക്കാവശ്യമായ നഗരസഭാ സംബന്ധമായ വിവരങ്ങള്‍ നല്‍കുന്നു.
* വിവിധ അപേക്ഷാ ഫോറങ്ങളുടെ വില്‍പ്പന.
* പൊതുജനങ്ങളില്‍ നിന്നുള്ള എല്ലാ അപേക്ഷകളും തപാലുകളും സ്വീകരിച്ച് കൈപ്പറ്റ് രസീത് നല്‍കുന്നു.
* നഗരസഭയില്‍ ഒടുക്കേണ്ട എല്ലാ തുകകളും ചെക്കുകളും (നികുതികള്‍, വാടക, ലൈസന്‍സ് ഫീ, വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് മുതലായവ) സ്വീകരിക്കുന്നു.
* ജനന മരണ സര്‍ട്ടിഫിക്കറ്റുകളുടെയും വിവാഹ സര്‍ട്ടിഫിക്കറ്റിന്റെയും അപേക്ഷകളും സ്വീകരിക്കുകയും ടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തുകയും ചെയ്യുന്നു.
എന്‍ക്വയറി കൌണ്ടര്‍ മുഖേന വിതരണം ചെയ്യുന്ന ഫാറങ്ങളും അവയുടെ വില വിവരവും (ഇപ്പോള്‍ ഓണ്‍ലൈനായി മാത്രം)
* എഗ്രിമെന്റ് ബുക്ക് - 80 രൂപ
* ബിള്‍ഡിംഗ് പെര്‍മിറ്റ് - 11 രൂപ
* റെഗുലററൈസേഷന്‍ - 11 രൂപ
* ഉടമസ്ഥാവകാശം മാറ്റുന്നതിനുളള - 11 രൂപ
* ഡി.ആന്റ്.ഒ ലൈസന്‍സ് ഫോം - 11 രൂപ
* പി.എഫ്.എ. ലൈസന്‍സ് ഫോം - 2.50 രൂപ
* സിനിമ റെഗുലേഷന്‍ - 5.50 രൂപ
* ഇന്‍സ്റലേഷന്‍ മോട്ടോര്‍ - 2.50 രൂപ
* പി.പി.ആര്‍ - 2.50 രൂപ
* ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് - 2.00 രൂപ
* ഡെത്ത് സര്‍ട്ടിഫിക്കറ്റ് - 1.00 രൂപ
* റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് - 1.00 രൂപ
* കെട്ടിട നികുതി ചുമത്തുന്നതിലേക്കുള്ള അപേക്ഷ - 1.00 രൂപ
* മാര്യേജ് സര്‍ട്ടിഫിക്കറ്റ് - 1.00 രൂപ
* കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റ് ഫോറം - സൌജന്യം