റവന്യു വിഭാഗം

a) സേവനങ്ങളുടെ വിവരം
കെട്ടിടഉടമസ്ഥാവകാശസര്‍ട്ടിഫിക്കറ്റ്:- 1 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്, കെട്ടിട നമ്പരും, സര്‍ട്ടിഫിക്കറ്റ് ഏതാവശ്യത്തിനാണെന്നും കാണിച്ച് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. നികുതി കുടിശിക അടച്ചുതീര്‍ത്തിരിക്കണം.
കെട്ടിടനികുതി:- അസ്സസ്മെന്റ് രജിസ്ററിലെ ഉടമസ്ഥനു മാത്രം.
ആവശ്യമായഫീസ്:- 5/രൂപ.
ആവശ്യമായ സമയം:- 5 ദിവസം.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍ / ഉദ്യോഗസ്ഥ:- അതാത് വാര്‍ഡിലെ ചുമതലപ്പെട്ട

b) റവന്യു സൂപ്രണ്ട്
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- റവന്യു ഓഫീസര്‍ക്ക് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് 1 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്, കെട്ടിടനമ്പരും, സര്‍ട്ടിഫിക്കറ്റ് ഏതാവശ്യത്തിനാണെന്നും കാണിച്ച് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. നികുതി കുടിശിക അടച്ചു തീര്‍ത്തിരിക്കണം. വാടകയ്ക്ക് താമസിക്കുന്നവര്‍ വാടകചീട്ടോ, മതിയായ രേഖകളോ ഹാജരാക്കണം. പാസ്പോര്‍ട്ട്   ആഫീസ് ആര്‍.ടി.ഒ ഓഫീസ് എന്നിവയ്ക്കായി നല്‍കുന്ന അപേക്ഷകളില്‍ റവന്യു ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട് വാങ്ങിയ ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കും.
ആവശ്യമായനിബന്ധനകള്‍ :- നികുതികുടിശിക തീര്‍ക്കണം
ആവശ്യമായഫീസ്:- 5/രൂപ.
ആവശ്യമായ സമയം:- 5 ദിവസം.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍ / ഉദ്യോഗസ്ഥ:- അതാത് വാര്‍ഡിലെ ചുമതലപ്പെട്ട റവന്യു സൂപ്രണ്ട് സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- റവന്യു ഓഫീസര്‍ക്ക്

c) പുതിയ കെട്ടിടത്തിന് നമ്പര്‍ നല്‍കി നികുതി ചുമത്തുന്നതിന്
ടൌണ്‍ പ്ളാനിംഗ് ഓഫീസറുടെ ഓക്കുപന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക്, റവന്യു ഇന്‍സ്പെക്ടറുടെറിപ്പോര്‍ട്ട് ലഭ്യമാക്കികെട്ടിടനമ്പര്‍ നല്‍കി നികുതി നിര്‍ണ്ണയിച്ചു നല്‍കും.
ആവശ്യമായനിബന്ധനകള്‍ :- തൊട്ടടുത്ത കെട്ടിടത്തിന്റെ നമ്പര്‍ അപേക്ഷയില്‍ കാണിച്ചിരിക്കണം
ആവശ്യമായഫീസ്:- ഇല്ല.
ആവശ്യമായ സമയം:- 15 ദിവസം.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍ / ഉദ്യോഗസ്ഥ:- (സോണല്‍ ഓഫീസുകളില്‍ )
100 മീ 2 വരെ അതാത് സോണല്‍ ഓഫീസ് സൂപ്രണ്ട്,
101 മീ 2 മുതല്‍ 200 മീ 2 വരെ അതാത് സോണല്‍ ഓഫീസ് ചാര്‍ജ്ജ് ഓഫീസര്‍,
201 മീ 2 മുതല്‍ 300 മീ 2 വരെ ഡെപ്യൂട്ടി സെക്രട്ടറി,
300 മീ 2 നു മുകളില്‍ സെക്രട്ടറി.
(മെയിന്‍ ഓഫീസില്‍ )
200 മീ 2വരെ റവന്യൂ ഓഫീസര്‍, 201 മീ 2 മുതല്‍ 300 മീ 2 വരെ ഡെപ്യൂട്ടീ സെക്രട്ടറി,
300 മീ 2 നു മുകളില്‍ സെക്രട്ടറി.
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതിനല്‍കേണ്ടത്:- സെക്രട്ടറി/ മേയര്‍ക്ക്

d) കെട്ടിട ഉടമസ്ഥാവകാശം മാറ്റല്‍
നിശ്ചിതഫാറത്തില്‍ 1 രൂപ കോര്‍ട്ട് ഫീസ്റാമ്പ് പതിച്ച് അപേക്ഷിക്കണം.അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകള്‍ കൂടിഹാജരാക്കണം. വസ്തു കൈമാറിയതു സംബന്ധിച്ച അസ്സല്‍ പ്രമാണവും പകര്‍പ്പും.വസ്തുവിന്റെ ഉടമസ്ഥന്‍ മരണപ്പെട്ടതാണെങ്കില്‍ മരണസര്‍ട്ടിഫിക്കറ്റ്, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്.
വില്ലേജില്‍ വസ്തു കരം ഒടുക്കിയ രസീത്.
കെട്ടിടത്തിന്റെ കരം ഒടുക്കിയ രസീത്.
ആവശ്യമായ നിബന്ധനകള്‍ :- അപേക്ഷയിലും ആധാരത്തിലും കെട്ടിടനമ്പര്‍  രേഖപ്പെടുത്തിയിരിക്കണം. ആധാരം നടത്തി 3 മാസത്തിനകവും ഉടമസ്ഥന്‍ മരണപ്പെട്ടതാണെങ്കില്‍, മരണം നടന്ന് ഒരു വര്‍ഷത്തിനകവും അപേക്ഷിച്ചിരിക്കണം.
ആവശ്യമായഫീസ്:- യഥാസമയം അപേക്ഷിച്ചില്ലെങ്കില്‍ പിഴ 125 രൂപ,സി. എഫ് 10 രൂപ, പോസ്റേജ് 5/രൂപ.
ആവശ്യമായ സമയം:- 15 ദിവസം.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍ / ഉദ്യോഗസ്ഥ:- അസി.റവന്യൂ ഓഫീസര്‍ (സോണല്‍ ഓഫീസുകളില്‍ അതാത് സൂപ്രണ്ടുമാര്‍ )
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- റവന്യു ഓഫീസര്‍ക്ക്
പുതിയ കെട്ടിടത്തിന് നമ്പര്‍ നല്‍കി നികുതി ചുമത്തുന്നതിന്:-  ടൌണ്‍പ്ളാനിംഗ് ഓഫീസറുടെ ഓക്കുപന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക്, റവന്യു ഇന്‍സ്പെക്ടറുടെ  റിപ്പോര്‍ട്ട് ലഭ്യമാക്കി കെട്ടിടനമ്പര്‍ നല്‍കി നികുതി നിര്‍ണ്ണയിച്ചു നല്‍കും.
(ടൌണ്‍ പ്ളാനിംഗ് വിഭാഗത്തിലെ 4 -ാം നമ്പറിലെ നിര്‍ദ്ദേശങ്ങള്‍ കാണുക.)
ആവശ്യമായനിബന്ധനകള്‍ -തൊട്ടടുത്ത കെട്ടിടത്തിന്റെനമ്പര്‍ അപേക്ഷയില്‍ കാണിച്ചിരിക്കണം
ആവശ്യമായഫീസ്:- ഇല്ല.
ആവശ്യമായ സമയം:- 15 ദിവസം.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍ / ഉദ്യോഗസ്ഥ- അസി.റവന്യൂ ഓഫീസര്‍ (സോണല്‍ ഓഫീസുകളില്‍ അതാത് സൂപ്രണ്ടുമാര്‍ )
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്

e) കെട്ടിടത്തിന്റെ ഏജ് സര്‍ട്ടിഫിക്കറ്റ്
വെള്ളക്കടലാസില്‍ 1 രൂപ കോര്‍ട്ട് ഫീ സ്റാമ്പൊട്ടിച്ച് വീട്ട്നമ്പര്‍ സൂചിപ്പിച്ച് കെട്ടിടഉടമ അപേക്ഷിക്കണം. കെട്ടിടനിര്‍മ്മാണം നടത്തിയ വര്‍ഷവും എന്നു മുതലാണ് കെട്ടിട  നികുതി ചുമത്തിയതെന്നും ഏതാവശ്യത്തിനാണെന്നും അപേക്ഷയില്‍ സൂചിപ്പിക്കണം.  അപേക്ഷ നല്‍കുന്നവരെയുള്ള നികുതി ഒടുക്കിയിരിക്കണം
ആവശ്യമായനിബന്ധനകള്‍ :- കെട്ടിട ഉടമയ്ക്കോ കോടതി നിര്‍ദ്ദേശിക്കുന്ന ആള്‍ക്കോ മാത്രമേ ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളു.
ആവശ്യമായഫീസ്:- നടപ്പുവര്‍ഷത്തിന് 10 രൂപ, തുടര്‍ന്നുള്ള ഓരോ വര്‍ഷത്തിനും 5 രൂപ വീതം
ആവശ്യമായ സമയം:- 7 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍ / ഉദ്യോഗസ്ഥ:- പി. എ. റ്റു സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്

 
f) കെട്ടിടനികുതിചുമത്തിയതിന്‍ മേലുള്ള റിവിഷന്‍ ഹര്‍ജി
നികുതി തിട്ടപ്പെടുത്തി അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനകം, വെള്ളപേപ്പറില്‍ 1  രൂപ കോര്‍ട്ട് ഫീസ്റാമ്പ് പതിച്ച അപേക്ഷ സെക്രട്ടറിക്ക് നല്‍കണം. അപേക്ഷകനെ നിശ്ചയിച്ച ദിവസം നേരില്‍ കേട്ടതിനു ശേഷം തീരുമാനം എടുക്കും.
ആവശ്യമായനിബന്ധനകള്‍ :- അസ്സസ്സ്മെന്റ് നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കിയിരിക്കണം
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- 20 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍ / ഉദ്യോഗസ്ഥ:- (സോണല്‍ ഓഫീസ്)
200 മീ2 വരെ - അതാത് സോണല്‍ ഓഫീസ് ചാര്‍ജ്ജ് ഓഫീസര്‍,
201 മീ2 മുതല്‍ 300 മീ2 വരെ ഡെപ്യൂ.സെക്രട്ടറി,
300 മീ2 ന് മുകളില്‍ - സെക്രട്ടറി
(മെയിന്‍ ഓഫീസ്)
200 മീ2 വരെ -റവന്യൂ ഓഫീസര്‍
201 മീ2 മുതല്‍  300 മീ2   വരെ ഡെപ്യൂ.സെക്രട്ടറി.
300 മീ2 ന് മുകളില്‍ - സെക്രട്ടറി,
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്-നികുതി അപ്പീല്‍ കാര്യ സ്റാന്റിംഗ് കമ്മിറ്റി, തിരു. നഗരസഭ

g) ടാക്സ് റിവിഷന്‍ ഹര്‍ജിയിന്‍മേലുള്ള അപ്പീല്‍
റിവിഷന്‍ ഹര്‍ജിയിന്മേലുള്ള തീരുമാനത്തിന്റെ അറിയിപ്പ് കൈപ്പറ്റി 15 ദിവസത്തിനകം വെള്ള പേപ്പറില്‍ അപേക്ഷ തിരുവനന്തപുരം നഗരസഭ നികുതി   അപ്പീല്‍കാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന് നല്‍കണം. അപേക്ഷയോടൊപ്പം റിവിഷന്‍ പെറ്റിഷന്‍   തീരുമാനത്തിന്റെ പകര്‍പ്പും  കരം അടച്ച രസീതിന്റെ പകര്‍പ്പും  ഹാജരാക്കണം
ആവശ്യമായനിബന്ധന:- നിശ്ചയിച്ച കരത്തിന്റെ ഒരു അര്‍ദ്ധവര്‍ഷത്തിന്റെകരംഒടുക്കണം
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- 30 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍ / ഉദ്യോഗസ്ഥ:- നികുതി അപ്പീല്‍ കാര്യസ്റാന്റിംഗ് കമ്മിറ്റി, തിരു. നഗരസഭ
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്-മേയര്‍ക്ക്

h) നികുതി ഒഴിവാക്കല്‍
ഒഴിഞ്ഞുകിടക്കുന്നതുമൂലംവസ്തുനികുതിഇളവുചെയ്യല്‍:-
ഒരു അര്‍ദ്ധവര്‍ഷത്തില്‍ കെട്ടിടം ഒഴിഞ്ഞുകിടക്കുമെന്നും, വാടകയ്ക്ക്  കൊടുക്കാതിരിക്കു കയും ചെയ്യുമെന്നു കാണിച്ച് 1 രൂപ കോര്‍ട്ടഫീ സ്റാമ്പ് പതിച്ചുവെള്ള പേപ്പറിലെ അപേ ക്ഷ ഓരോ അര്‍ദ്ധവര്‍ഷവും തുടങ്ങുന്നതിനു മുമ്പു സെക്രട്ടറിക്ക് നല്‍കണം.അര്‍ദ്ധവര്‍ഷം അവസാനിക്കുന്നതുവരെ കെട്ടിടം ഒഴിഞ്ഞുകിടന്നു എന്നുള്ള റവന്യൂ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട് ലഭ്യമാക്കി ഇളവ് അനുവദിക്കും
ആവശ്യമായനിബന്ധനകള്‍ :- നോട്ടീസിന്റെ കാലാവധി അതാത് അര്‍ദ്ധവര്‍ഷത്തേയ്ക്കു മാത്രമായിരിക്കും. അപേക്ഷിക്കുന്ന അര്‍ദ്ധവര്‍ഷം വരെയുള്ള നികുതി  ഒടുക്കിയിരിക്കണം.
ഒരു അര്‍ദ്ധവര്‍ഷം പൂര്‍ണ്ണമായി ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്കു മാത്രമേ നികുതി ഇളവില്‍ അര്‍ഹതയുള്ളൂ.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായസമയം:- അര്‍ദ്ധവര്‍ഷം കഴിഞ്ഞ് 30 ദിവസത്തിനകം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- റവന്യൂ ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറി/മേയര്‍
വിമുക്ത ഭടന്മാര്‍ക്ക് / ഭാര്യമാര്‍ക്ക് അവരുടെ പേരിലുള്ള വാസഗൃഹങ്ങള്‍ക്കുള്ള നികുതി ഒഴിവാക്കല്‍ :- വെള്ളപേപ്പറില്‍, 1 രൂപ കോര്‍ട്ട്ഫീ സ്റാമ്പ് ഒട്ടിച്ച അപേക്ഷയോടൊപ്പം വില്ലേജില്‍ ടിയാന്റെ പേരില്‍ കരം അടച്ച രസീത് അനുബന്ധ സര്‍വ്വീസ് രേഖകള്‍ , റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് അപേക്ഷിക്കുന്ന തീയതിവരെ കെട്ടിട നികുതി ഒടുക്കിയ രസീത്, 50 രൂപ   മുദ്രപത്രത്തില്‍ മറ്റൊരിടത്തും വീടില്ല എന്നുകാണിക്കുന്ന സത്യവാങ്മൂലം എന്നിവ സമര്‍പ്പിക്കണം.
ആവശ്യമായനിബന്ധനകള്‍ :- അര്‍ദ്ധവര്‍ഷം അപേക്ഷിക്കുന്ന തീയതിമുതല്‍ 10 വര്‍ഷംവരെ
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- അര്‍ദ്ധവര്‍ഷം കഴിഞ്ഞ് 30 ദിവസത്തിനകം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- റവന്യൂ ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറി/മേയര്‍

i) പൊളിച്ചു മാറ്റിയ കെട്ടിടത്തിന് നികുതി ഒഴിവാക്കല്‍
കെട്ടിട നമ്പര്‍ രേഖപ്പെടുത്തി എന്നു മുതലാണ് കെട്ടിടം പൊളിച്ചു മാറ്റിയതെന്നും കാണിച്ചു 1 രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് വെള്ളപേപ്പറിലെ അപേക്ഷ സെക്രട്ടറിക്ക് നല്‍കണം
ആവശ്യമായനിബന്ധനകള്‍:- അപേക്ഷ നല്‍കുന്നതുവരെയുള്ളനികുതിഒടുക്കിയിരിക്കണം.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- 7 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- റവന്യൂ ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറി/മേയര്‍

j) തൊഴില്‍ നികുതി നിശ്ചയിച്ചതിന്‍ മേലുള്ള ഹര്‍ജി
നികുതി ചുമത്തികൊണ്ടുള്ള ബില്‍ ലഭിച്ച് 30 ദിവസത്തിനകം, മുന്‍ അര്‍ദ്ധവര്‍ഷത്തെ  നിരക്കിലുള്ള നികുതി ഒടുക്കി, 1 രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിപ്പിച്ച വെള്ളപേപ്പറിലെ അപേക്ഷ സെക്രട്ടറിക്ക് നല്‍കണം. അപേക്ഷകനെ നേരില്‍ കേട്ടതിനുശേഷംനടപടിസ്വീകരിക്കും.
ആവശ്യമായനിബന്ധനകള്‍:-      ബില്‍ ലഭിച്ചു 30 ദിവസത്തിനകം അപേക്ഷിക്കണം.

മുന്‍അര്‍ദ്ധ വര്‍ഷത്തെ നിരക്കിലുള്ള നികുതി ഒടുക്കണം
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- 15 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- റവന്യൂ ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്

k) ബാനറുകളും പരസ്യബോര്‍ഡുകളും സ്ഥാപിക്കുന്നതിന്
പരസ്യബോര്‍ഡുകള്‍,ബാനറുകള്‍,പൊതുതെരുവിലോ,പൊതുസ്ഥലത്തോ പരസ്യബോര്‍ഡിന്റെ വിശദവിവരം കാണിച്ചു കൊണ്ടുള്ള അപേക്ഷ സഹിതം,
സെക്രട്ടറിക്ക് അപേക്ഷിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് ഫിനാന്‍സ് കമ്മിറ്റിയുടെ അംഗീകാരത്തോടെ അനുവാദം നല്‍കും
ആവശ്യമായനിബന്ധനകള്‍:- ബന്ധപ്പെട്ട പോലീസ് വകുപ്പിന്റെയും ഏതു റോഡിലാണോ പരസ്യം സ്ഥാപിക്കുന്നത് ആ ഏജന്‍സിയുടേയും എന്‍.ഓ.സി. ഹാജരാക്കേണ്ടതാണ്.
സ്വകാര്യ വസ്തുവിലാണെങ്കില്‍ വസ്തു ഉടമയുടെ സമ്മതപത്രം
ആവശ്യമായഫീസ്:- നിശ്ചിതനിരക്കില്‍
ആവശ്യമായ സമയം:- 30 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍ക്ക്

l) ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്ഥാപനത്തിന്റെ ഉടമസ്ഥതതെളിയിക്കുന്ന രേഖസഹിതം 1 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച് സെക്രട്ടറിക്കു നല്‍കണം.
ആവശ്യമായനിബന്ധനകള്‍:- സ്ഥാപനം ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ നല്‍കണം (മാതൃകാഫാറം ആഫീസില്‍ ലഭ്യമാണ്)  
ആവശ്യമായഫീസ്:- 300/രൂപ
ആവശ്യമായ സമയം:- 15 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍ക്ക്

m) ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളുടെ നിലവിലുള്ളരജിസ്ട്രേഷന്‍പുതുക്കല്‍
ഓരോ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് നിശ്ചിത ഫോറത്തില്‍ 1 രൂപ സ്റാമ്പ് പതിച്ചു അപേക്ഷ നല്‍കണം
ആവശ്യമായനിബന്ധനകള്‍:- ഓരോ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് അപേക്ഷിക്കണം.
ആവശ്യമായഫീസ്:- 100/രൂപ
ആവശ്യമായ സമയം:- 7 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍

n) വാര്‍ദ്ധക്യകാലപെന്‍ഷന്‍ (പ്രതിമാസം 300 രൂപ )
നിശ്ചിതഫോറത്തിലുള്ള അപേക്ഷകള്‍ പ്രായം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, എന്നിവ സഹിതം നല്‍കണം
ആവശ്യമായനിബന്ധനകള്‍:- അപേക്ഷകള്‍ 65 വയസ്സിനു മുകളില്‍  പ്രായമുള്ളവരായിരിക്കണം കുടുംബവാര്‍ഷികവരുമാനം 11000/- രൂപയില്‍ കവിയാന്‍ പാടില്ല.  മൂന്നു വര്‍ഷമായി കേരളത്തില്‍ സ്ഥിരതാമസമായിരിക്കണം  20 വയസ്സിനു മേല്‍ പ്രായമുള്ള ആണ്‍മക്കള്‍  ഇ ല്ലാത്തവര്‍ ആയിരിക്കണം.  അപേക്ഷകന്‍ വൃദ്ധസദനത്തിലോ ശരണാലയത്തിലെ  അന്തേ വാസിയോ, യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരോ ആകരുത്. കായികമോ,  മാനസികമോ ആയി വൈകല്യംബാധിച്ച മക്കള്‍ ഉള്ള രക്ഷിതാക്കള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അന്വേഷണം നടത്തി ക്ഷേമകാര്യകമ്മിറ്റിയുടെ അംഗീകാരത്തോടെ കൌണ്‍സിലില്‍ സമര്‍പ്പിച്ച് കൌണ്‍സി ലിന്റെ അംഗീകാരത്തോടെ  തുക അനുവദിക്കുന്നതിന് കളക്ടറേറ്റില്‍ നല്‍കുന്നു. അലോട്ട്മെന്റ് ലഭിക്കുന്ന മുറയ്ക്ക്  പെന്‍ഷന്‍ വിതരണം ചെയ്യുന്നതാണ്.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-(പരിശോധനയും ശുപാര്‍ശയും) റവന്യൂ ഓഫീസര്‍
(പെന്‍ഷന്‍ വിതരണം) - റവന്യൂ ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറി/മേയര്‍

o) അഗതിപെന്‍ഷന്‍(വിധവകള്‍ക്കും,വിവാഹമോചിതര്‍ക്കും)പ്രതിമാസം 300 രൂപ
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്,  അല്ലെങ്കില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതായ വില്ലേജാഫീസറുടെ സര്‍ട്ടിഫിക്കറ്റ്,   റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം നല്‍കണം.7 വര്‍ഷത്തിലധികം കാലം  പരാമര്‍ശിക്കപ്പെടുന്ന വ്യക്തിയെപ്പറ്റിയാതൊരു അറിവും ലഭ്യമല്ലായെന്ന് സാക്ഷ്യപ്പെടുത്തുന്നസര്‍ട്ടിഫിക്കറ്റ്.
ആവശ്യമായനിബന്ധനകള്‍:- വാര്‍ഷിക കുടുബവരുമാനം 3600 രൂപയില്‍ കവിയരുത്. 20 വയസ് പൂര്‍ത്തിയായ ആണ്‍മക്കള്‍ ഉള്ളവര്‍ക്ക് അര്‍ഹതയില്ല,  പുനര്‍വിവാഹം   നടത്തുന്നതായാല്‍ തുടര്‍ന്ന് പെന്‍ഷന്‍ അര്‍ഹതയില്ല, മറ്റൊരു പെന്‍ഷനും വാങ്ങുന്നവരായിരിക്കരുത്.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അന്വേഷണം നടത്തിക്ഷേമകാര്യകമ്മിറ്റി വഴി കൌണ്‍സിലില്‍ സമര്‍പ്പിച്ച് അംഗീകാരത്തോടെ  തുക അനുവദിക്കുന്നതിന് കളക്ടറേറ്റില്‍ നല്‍കുന്നു. അലോട്ട്മെന്റ് ലഭിക്കുന്ന മുറയ്ക്ക് പെന്‍ഷന്‍ വിതരണം ചെയ്യു ന്നതാണ്.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- (പരിശോധനയും ശുപാര്‍ശയും) - റവന്യൂ ഓഫീസര്‍
(പെന്‍ഷന്‍ വിതരണം) - റവന്യൂ ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്

p) വികലാംഗ പെന്‍ഷന്‍ (പ്രതിമാസം 300 രൂപ)
നിര്‍ദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷ, അംഗവൈകല്യം സംബന്ധിച്ച് മെഡിക്കല്‍  സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റ പകര്‍പ്പ്, എന്നിവ സഹിതം നല്‍കണം ഗുണഭോക്താവ് മൈനറോ മന്ദബുദ്ധിയോ ആണെങ്കില്‍ രക്ഷകര്‍ത്താവിന് അപേക്ഷിക്കാം.
ആവശ്യമായനിബന്ധനകള്‍:- വാര്‍ഷിക വരുമാനം 6000 രൂപ കവിയാന്‍ പാടില്ല,
അംഗവൈ കല്യം 40% ല്‍ കൂടുതലായിരിക്കണം.
ആവശ്യമായ ഫീസ്:- ഇല്ല
ആവശ്യമായ സമയം:- അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അന്വേഷണം നടത്തി ക്ഷേമകാര്യകമ്മിറ്റി വഴി കൌണ്‍സിലിന്റെ അംഗീകാരത്തോടെ  തുക അനുവദിക്കുന്നതിന് കളക്ടറേറ്റില്‍ നല്‍കുന്നു. അലോട്ട്മെന്റ് ലഭിക്കുന്ന മുറയ്ക്ക് പെന്‍ഷന്‍ വിതരണം ചെയ്യുന്നതാണ്.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- (പരിശോധനയും ശുപാര്‍ശയും) -റവന്യൂ ഓഫീസര്‍
(പെന്‍ഷന്‍ വിതരണം) - റവന്യൂ ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്

q) കര്‍ഷക തൊഴിലാളി പെന്‍ഷന്‍ (പ്രതിമാസം 300 രൂപ)
നിശ്ചിതഫോറത്തിലുള്ള അപേക്ഷ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം നല്‍കണം
ആവശ്യമായനിബന്ധനകള്‍ -60 വയസ് കഴിഞ്ഞിരിക്കണം, കുടുംബ  വാര്‍ഷികവരുമാനം 11000 രൂപയില്‍ കവിയരുത്, കര്‍ഷകന്‍ കഴിഞ്ഞ 10 വര്‍ഷമായി കേരളത്തില്‍  സ്ഥിരതാമസമുള്ള ആളായിരിക്കണം, കര്‍ഷകതൊഴിലാളിക്ഷേമനിധി രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അന്വേഷണം നടത്തി ക്ഷേമകാര്യ കമ്മിറ്റി വഴി കൌണ്‍സിലിന്റെ അംഗീകാരത്തോടെ  തുക അനുവദിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസില്‍ നല്‍കുന്നു. അലോട്ട്മെന്റ് ലഭിക്കുന്ന മുറയ്ക്ക് പെന്‍ഷന്‍ വിതരണം ചെയ്യുന്നതാണ്.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- (പരിശോധനയും ശുപാര്‍ശയും) - റവന്യൂ ഓഫീസര്‍
(പെന്‍ഷന്‍ വിതരണം)- റവന്യൂ ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്- സെക്രട്ടറിക്ക്

r) 50 കഴിഞ്ഞ അവിവാഹിതകളായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ (പ്രതിമാസം 300രൂപ)
നിര്‍ദ്ദിഷ്ടഫോറത്തിലുള്ള 2 അപേക്ഷഫാറം വരുമാനം,വയസ്സ്,  അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജാഫീസറുടെ സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ് എന്നിവ സഹിതം അപേക്ഷിക്കണം.
ആവശ്യമായനിബന്ധനകള്‍:- കുടുംബവാര്‍ഷികവരുമാനം 6000 രൂപയില്‍ കവിയരുത്, അപേക്ഷകയ്ക്ക് സ്വന്തമായി വരുമാനം ഉണ്ടാകരുത്, സംസ്ഥാനത്തിനുള്ളില്‍ സ്ഥിരതാമസക്കാരായിരിക്കണം, മറ്റൊരു രീതിയിലുള്ള പെന്‍ഷന്‍ വാങ്ങുന്നവരായിരിക്കരുത്.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായസമയം:- അപേക്ഷലഭിച്ച് 30 ദിവസത്തിനകം അന്വേഷണം നടത്തി ക്ഷേമകാര്യ കമ്മിറ്റിവഴി കൌണ്‍സിലിന്റെ അംഗീകാരത്തോടെ  തുക അനുവദിക്കുന്നതിന് കളക്ടറേറ്റില്‍ നല്‍കുന്നു. അലോട്ട്മെന്റ് ലഭിക്കുന്ന മുറയ്ക്ക് പെന്‍ഷന്‍ വിതരണം ചെയ്യുന്നതാണ്.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- (പരിശോധനയും ശുപാര്‍ശയും) -റവന്യൂ ഓഫീസര്‍
(പെന്‍ഷന്‍ വിതരണം) - റവന്യൂ ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്
 

s) തൊഴില്‍രഹിത വേതനം (പ്രതിമാസം 140 രൂപ)
നിശ്ചിതഅപേക്ഷാഫാറം 2 എണ്ണം,എസ്.എസ്.എല്‍.സി യുടെ പകര്‍പ്പ്സഹിതം അപേക്ഷിക്കുക
ആവശ്യമായനിബന്ധനകള്‍:- കുടുംബവാര്‍ഷികവരുമാനം 12000 രൂപയില്‍ കവിയരുത്,18വയസ്സിനു ശേഷം തുടര്‍ച്ചയായി 3 വര്‍ഷം എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം, പ്രായം 35 വയസ്സില്‍ കവിയരുത്, അപേക്ഷകര്‍ക്ക് പ്രതിമാസം 100 രൂപയില്‍ കൂടുതല്‍ വരുമാനമുള്ള തൊഴില്‍ പാടില്ല,  വിദ്യാര്‍ത്ഥി ആയിരിക്കരുത,്  അപേക്ഷ ഏതുസമയത്തും നല്‍കാം.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അന്വേഷണം നടത്തി ക്ഷേമകാര്യ കമ്മിറ്റി വഴി കൌണ്‍സിലിന്റെ അംഗീകാരത്തോടെ തുക അനുവദിക്കുന്നതിന് കളക്ടറേറ്റില്‍ നല്‍കുന്നു. അലോട്ട്മെന്റ് ലഭിക്കുന്ന മുറയ്ക്ക് തൊഴില്‍ രഹിത വേതനം വിതരണം ചെയ്യുന്നതാണ്.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ (പരിശോധനയുംശുപാര്‍ശയും) - റവന്യൂ ഓഫീസര്‍
(പെന്‍ഷന്‍ വിതരണം) - ഹെല്‍ത്ത് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറി/മേയര്‍
 
t) സാധുക്കളായവിധവകളുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായം
നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള 2 അപേക്ഷ, അപേക്ഷകയുടെ ഭര്‍ത്താവിന്റെ  മരണസര്‍ട്ടിഫിക്കറ്റ്, പെണ്‍കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡിന്റെ കോപ്പി, വിവാഹപത്രിക, വാര്‍ഡ്കൌണ്‍സിലറുടെ സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം.
ആവശ്യമായനിബന്ധനകള്‍:- 1. കുടുംബ വാര്‍ഷികവരുമാനം10,000 രൂപയില്‍ താഴെ.
2. വിവാഹിതയാകുന്ന പെണ്‍കുട്ടിക്ക് 60000 രൂപയില്‍ കവിയുന്ന സ്വത്തുക്കള്‍ പാടില്ല.
3. വിവാഹ തീയതിക്ക് 30 ദിവസം മുമ്പ് അപേക്ഷിച്ചിരിക്കണം.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:- അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം തീരുമാനമെടുത്ത്  വിവരം നല്‍കുന്നതും, ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പണം നല്‍കുന്നതുമാണ്.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- (പരിശോധനയും ശുപാര്‍ശയും) - റവന്യൂ ഓഫീസര്‍
പെന്‍ഷന്‍ വിതരണം:- (പരിശോധനയും ശുപാര്‍ശയും വിതരണവും) - റവന്യൂ ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്
 
പുത്തരിക്കണ്ടം മൈതാനം:- നഗരസഭാവക പുത്തരിക്കണ്ടം മൈതാനം പൊതു യോഗത്തനു അനുവദിക്കുന്നതിനു 500/- രൂപ ഡെപ്പോസിറ്റ്, പ്രതിദിനം 1000/- രൂപയും വാടക അടയ്ക്കണം. 1/- രൂപ കോര്‍ട്ട് ഫീസ് സ്റാംപ് ഒട്ടിച്ച് അപേക്ഷിക്കണം. വ്യവസായിക ആവശ്യത്തിനു സ്ക്ക്വയര്‍ മീറ്ററിന് 5/- രൂപ എന്ന നിരക്കില്‍ വാടകയും 1000/- രൂപ ഡെപ്പോസിറ്റും അടയ്ക്കണം (കമ്മിറ്റിയുടെ തീരുമാനം വേണം)

പൂജപ്പുര മൈതാനം:- പൊതു യോഗത്തനു അനുവദിക്കുന്നതിനു അപേക്ഷയോടൊപ്പം 500/- രൂപ ഡെപ്പോസിറ്റ് 500/- രൂപ വാടകയും ഒടുക്കണം വ്യാവസായിക ആവശ്യത്തിനു സ്ക്വയര്‍ മീറ്ററിന് 4/- രൂപ നിരക്കില്‍ വാടക അടയ്ക്കണം.

വെട്ടിമുറിച്ച കോട്ട:- പൊതു യോഗത്തനു അനുവദിക്കുന്നതിനു 500/- രൂപ ഡെപ്പോസിറ്റ് 500/- രൂപ വാടക ഒടുക്കേണ്ടതാണ്.

കളിപ്പാന്‍കുളം കമ്മ്യൂണിറ്റിഹാള്‍ :- അനുവദിയ്ക്കുന്നതിനു 500/- രൂപ ഡെപ്പോസിറ്റ്, ഹാളിനു 1250/- രൂപ, ഡൈനിംഗ്ഹാള്‍ 750/- രൂപ ഈ നിരക്കില്‍ ഒടുക്കണം.

ശ്മശാനം - തൈയ്ക്കാട്:- ജഡം ഒന്നിന് വിറക് ഉപയോഗിച്ച് ദഹിപ്പിക്കുന്നതിന് 800 രൂപയും തൊണ്ട് ഉപയോഗിച്ച് ദഹിപ്പിക്കുന്നതിന് 400 രൂപയും

പി.എസ്.എം.യു.പി.സ്കൂള്‍ :- തിരുവനന്തപുരം നഗരസഭവക പി.എസ്.എം.യു.പി. സ്കൂള്‍ ഹാള്‍ വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്ക് അനുവദിയ്ക്കുന്നതിന് 250/- രൂപ വാടക അടയ്ക്കേണ്ടതാണ്. (മറ്റ് ആവശ്യങ്ങള്‍ക്ക് അനുവദിയ്ക്കുന്നതല്ല)

ഗാന്ധിപാര്‍ക്ക്:- കിഴക്കേകോട്ട വാടകയ്ക്ക് എടുക്കുന്നതും കൊടുക്കുന്നതും സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് ടൌണ്‍പ്ളാനിംഗ് വിഭാഗത്തിന്റെ വിശദീകരണം കാണുക.

 

 

Revenue Section