തിരുവനന്തപുരം നഗരത്തിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലുകള്‍
- 1894
തിരുവനന്തപുരം ടൌണ്‍ ഇംപ്രൂവ്മെന്റ് കമ്മിറ്റി നിലവില്‍ വന്നു.
- 1895
പാളയം കണ്ണിമേറാ മാര്‍ക്കറ്റ് കമ്മിറ്റി ഏറ്റെടുത്തു.
- 1895
ഒന്നാമത്തെ സാനിട്ടറി ഇന്‍സ്പെക്ടര്‍ തിരുവനന്തപുരത്ത് നിയമിതനായി.
- 1897
ഉന്തുവണ്ടികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടു.
- 1901
കരം വസൂലാക്കുന്നതിനുള്ള അവകാശം കമ്മിറ്റിക്കു നല്കപ്പെട്ടു.
- 1903
പൊതുനിരത്തുകള്‍ ശുചിയാക്കാനുള്ള നടപടികള്‍ തുടങ്ങി.
- 1904
വീടുകളില്‍ സ്കാവഞ്ചിംഗ് ഏര്‍പ്പെടുത്തി.
- 1912
നഗരത്തിലെ നികുതിദായകരായ അഞ്ച് അംഗങ്ങളെ ടൌണ്‍ ഇംപ്രൂവ്മെന്റ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം ആദ്യമായി നല്കപ്പെട്ടു.
- 1920
തിരുവനന്തപുരം മുന്‍സിപ്പാലിറ്റി രൂപീകൃതമായി.
- 1929
വിദ്യൂച്ഛക്തി വിതരണം നിലവില്‍ വന്നു.
- 1933
ആദ്യത്തെ സിമന്റ് റോഡ് നിര്‍മ്മിക്കപ്പെട്ടു. (രാമറാവു വിളക്കു മുതല്‍ സ്ക്കൂള് ഓഫ് ആര്‍ട്സ് വരെ)
- 1935
വ്യോമഗതാഗതം ആരംഭിച്ചു.
- 1936
12.11.1936 (12.03.1112 എം.ഇ) തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പ്രസിദ്ധപ്പെടുത്തി.
- 1937
സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് നിലവില്‍ വന്നു.
- 1938
സ്റ്റേറ്റ് മോട്ടോര്‍ സര്‍വ്വീസ് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.
- 1940
ആദ്യത്തെ ക്ലീനിംഗ് കാംപെയിന് ഉദ്ഘാടനം ചെയ്യപ്പെട്ടു.
- 1941
ഐരാണിമുട്ടം സി.ഡി ഹോസ്പിറ്റല്‍ നഗരസഭയ്ക്കു കൈമാറ്റപ്പെട്ടു.
- 1942
തെരഞ്ഞെടുക്കപ്പെട്ട 24 പേരും ഗവ. നോമിനികളായ 8 പേരും ഉള്‍പ്പെട്ട 32 അംഗങ്ങളുടെ കൌണ്‍സില്‍ നിലവില്‍ വന്നു.
- 1943
ആകാശവാണി പ്രവര്‍ത്തനം ആരംഭിച്ചു.
- 1944
- (1119 എം.ഇ) (1) കെട്ടിടത്തിന്റെ കൊല്ലോട്ടുവിലയുടെ 1/6 റിപ്പയറിന് അനുവദിച്ച് നടപ്പിലാക്കി. (2) 2/1 % വീട്ടു നികുതിയുടേയും 3 % വെള്ളത്തിനുള്ള നികുതിയുടേയും സ്ഥാനത്ത് 9 % വസ്തു നികുതി ഏര്‍പ്പെടുത്തപ്പെട്ടു. അതായത് 3 % കെട്ടിടത്തിനും ഭൂമിക്കുമുളള നികുതി, 3 % വെള്ളത്തിനുള്ള നികുതി, 2 % ഡ്രെയ്നേജിനുള്ള നികുതി, 1 % ലൈറ്റിനുള്ള നികുതി.
- വീട്ടു നികുതി പ്രൈവറ്റ് ഉടമകളുടെ കെട്ടിടങ്ങള്‍ക്ക് മാത്രം ചുമത്തിയിരുന്നത് വസ്തു നികുതി പ്രൈവറ്റും ഗവണ്മെന്റ് ഉടമയിലുള്ള കെട്ടിടങ്ങള്‍ക്കും ഒരു പോലെ ബാധകമാക്കി.
- 1118 വരെ എല്ലാ കെട്ടിടങ്ങള്‍ക്കും 1 രൂപ ക്രമത്തില്‍ സ്കാവഞ്ചിംഗ് ഫീസ് ഈടാക്കി വന്നത് 1119-ല്‍ കെട്ടിടത്തിന്റെ കൊല്ലോട്ടു വിലയുടെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം കുറഞ്ഞത് 4 രൂപയും കൂടിയത് 12 രൂപയും എന്ന കണക്കില്‍ പുതുക്കി നിശ്ചയിച്ചു.
- 1945
ഭൂഗര്‍ഭ ഡ്രെയിനേജ് സ്കീം എ ബ്ലോക്ക് പൂര്‍ത്തിയാക്കി.
- 1949
(1124 എം.ഇ) പരസ്യനികുതി ഈടാക്കി തുടങ്ങി.
- 1949
പുത്തരിക്കണ്ടം വയല്‍ നികത്തി സിറ്റിയുടെ ശുചിത്വവും ഭംഗിയും വര്‍ദ്ധിപ്പിക്കുന്നതിന് കൌണ്‍സില്‍ തീരുമാനിച്ചു.
- 1950
(1125 എം.ഇ) ആദ്യത്തെ അഖിലേന്ത്യ കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം തിരുവനന്തപുരത്ത് നടന്നു. (25.01.1950 മുതല്‍ പത്തു ദിവസം)
- 1953
പ്രായപൂര്‍ത്തി വോട്ടവകാശം കൌണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പിന് നല്കപ്പെട്ടു.
- 1956
01.11.56-ല്‍ സംസ്ഥാന പുന:സംഘടനയുടെ ഫലമായി കേരള സംസ്ഥാനം രൂപീകൃതമായി. അങ്ങനെ പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം നഗരം ഉയര്‍ത്തപ്പെട്ടു.
- 1958
തൊഴിലാളികളെ കൊണ്ടുള്ള തോട്ടിപ്പണി നിര്‍ത്തലാക്കി.
- 1959
സാനിട്ടറി ടൈപ്പ് കക്കൂസുകള്‍ സ്ഥാപിക്കുന്ന പദ്ധതി രൂപം കൊണ്ടു.
-
196001.11.60-ല്‍ 1960 ലെ കേരളാ മുന്‍സിപ്പല്‍ ലാ (അമന്റ്മെന്റ്) ആക്ട് പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 38 വാര്‍ഡുകളും 40 അംഗങ്ങളുമുള്ള പുതിയ കൌണ്‍സിലും നിലവില്‍ വന്നു. സംവരണ സ്ഥാനങ്ങള്‍ നല്കപ്പെട്ടിരുന്ന കുന്നുകുഴി, പാളയം വാര്‍ഡുകള്‍ രണ്ടംഗങ്ങള്‍ വീതം ഉള്ള വാര്‍ഡുകളായിരുന്നു.
- 1961
ഇന്നത്തെ കോര്പ്പറേഷന് ആഫീസ് സ്ഥിതിചെയ്യുന്ന 2 ഏക്കര്‍ 7 സെന്റ് സ്ഥലം 1961 നവംബറില്‍ ഗവണ്മെന്റ് നഗരസഭയ്ക്കു നല്കി.
- 1963
നഗരസഭയുടെ ഇന്നത്തെ ആഫീസ് മന്ദിരത്തിന്റെ പണി തുടങ്ങി.
- 1964
1961-ലെ കേരളാ മുന്‍സിപ്പല്‍ കോര്പ്പറേഷന് ആക്ടിന്റെ 1964-ലെ 13-ാം അമന്റ്മെന്റ് ആക്ട് പ്രകാരം 4.2 ഇലക്ടറല്‍ വാര്‍ഡുകളില്‍ 3 സംവരണ സ്ഥാനങ്ങള്‍ ഉള്‍പ്പെട്ട 45 അംഗങ്ങളുടെ കൌണ്‍സില്‍ 01.07.64-ല്‍ നിലവില്‍ വന്നു. സംവരണസ്ഥാനങ്ങള്‍ പട്ടം, പാങ്ങോട്, മുടവന്മുകള് വാര്‍ഡുകള്‍ ആയിരുന്നു. ആദ്യമായി ഡെപ്യൂട്ടി മേയര്‍ സ്ഥാനം നിലവില്‍ വന്നു.
- 1966
30.06.1966-ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി ഇന്നത്തെ നഗരസഭാ മന്ദിരം ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.
- 1970
1970 ലെ 1-ാം അമന്റ്മെന്റ് ആക്ട് പ്രകാരം 46 ഇലക്ട്രല്‍ വാര്‍ഡുകളും 46 അംഗങ്ങളും ഉള്ള പുതിയ കൌണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് 23.10.70 നടന്നു. 01.11.70-ല്‍ പുതിയ കൌണ്‍സില്‍ നിലവില്‍ വന്നു. 46-ല്‍ 3 വാര്‍ഡുകള്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.
- 1975
തെരഞ്ഞെടുക്കപ്പെട്ട കൌണ്‍സിലിന്റെ കാലാവധി അവസാനിപ്പിച്ചു. പിരിച്ചുവിട്ടു കൊണ്ട് ഗവണ്മെന്റ് ഉത്തരവായി.
- 1976
05.03.76 ലെ 338887/സ്പെഷ്യല്‍ എ1/76/2/പി.ഡി എന്ന ഗവ. നോട്ടിഫിക്കേഷന്‍ പ്രകാരം കെ.ശിവശങ്കരന് നായര്‍ ഐ.എ.എസിനെ കൌണ്‍സിലിന്റേയും, മേയറുടേയും, ഡെ. മേയറുടേയും കമ്മിറ്റികളുടേയും ചുമതല നല്കി അഡ്മിനിസ്ട്രേറ്ററായി നിയമിച്ചുത്തരവാവുകയും ചെയ്തു. തുടര്‍ന്ന് 16.09.76 മുതല്‍ കെ.എം.നമ്പൂതിരി ഐ.എ.എസും 04.10.77 മുതല്‍ എല്‍.ഓമനക്കുഞ്ഞമ്മ ഐ.എ.എസും 05.11.77 മുതല്‍ ശങ്കരനാരായണന് എന്നിവരുമായിരുന്നു അഡ്മിനിസ്ട്രേറ്റര്‍മാര്‍.
- 1979
19.08.76 ലെ ജി.ഒ.എം.എസ് 196/76 എല്‍ എ & എസ് ഡബ്ല്യൂ ഡി നോട്ടിഫിക്കേഷന്‍ പ്രകാരം തിരുവനന്തപുരം 50 വാര്‍ഡുകളായി വിഭജിക്കപ്പെട്ടു. 4 വാര്‍ഡുകള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ടിരുന്നു. അവ പട്ടം, പാങ്ങോട്, തൃക്കണ്ണാപുരം, അമ്പലത്തറ എന്നിവയായിരുന്നു. 01.10.1979-ല്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം അവസാനിച്ച് 50 ഇലക്ട്രല്‍ വാര്‍ഡുകളും, 50 അംഗങ്ങളും ഉള്ള പുതിയ തെരഞ്ഞെടുക്കപ്പെട്ട കൌണ്‍സില്‍ 03.10.79-ല്‍ ചുമതലയേറ്റു.
- 1984
തെരഞ്ഞെടുക്കപ്പെട്ട കൌണ്‍സിലിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് 20.10.1984-ലെ ജി.ഒ (എം.എസ്) നമ്പര്‍ 237/8/84/ എല്‍.എ & എസ്. ഡബ്ല്യൂ. ഡി നോട്ടിഫിക്കേഷന്‍ പ്രകാരം അന്നത്തെ മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ ആയിരുന്ന ശ്രീ. പി.എ.വര്‍ഗ്ഗീസിനെ കൌണ്‍സിലിന്റേയും മേയറുടേയും ഡെ. മേയറുടെയും ചുമതലകള്‍ ഏല്പിച്ചു. കമ്മീഷണറെ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചുമതല ഏല്പിച്ചുകൊണ്ടും ഉത്തരവായി. തുടര്‍ന്ന് 30.04.1986 മുതല്‍ ശ്രീ. എ.ടി.ദിവാകരന്, ജോയിന്റ് ഡയറക്ടര്‍ മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷനേയും 07.01.87 മുതല്‍ അന്നത്തെ ജില്ലാ കളക്ടറായിരുന്ന ശ്രീമതി. സുധാ പിള്ളയെ കൌണ്‍സിലിന്റേയും മേയറുടേയും ഡെ. മേയറുടേയും ചുമതല ഏല്‍പ്പിച്ച് ഉത്തരവായി.
- 1988
01.02.88-ല്‍ തെരഞ്ഞെടുക്കപ്പെട്ട കൌണ്‍സില്‍ വീണ്ടും നിലവില്‍ വന്നു. 50 വാര്‍ഡുകളും (4 റിസര്‍വേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെ) 50 അംഗങ്ങളുമാണ് നിലവില്‍ വന്നത്. പാങ്ങോട്, തൃക്കണ്ണാപുരം, സെക്രട്ടേറിയറ്റ്, കമലേശ്വരം എന്നിവയാണ് അന്നത്തെ റിസര്‍വേഷന്‍ വാര്‍ഡുകള്‍.
- 1994
30.01.94-ല്‍ തെരഞ്ഞെടുക്കപ്പെട്ട കൌണ്‍സിലിന്റെ കാലാവധി അവസാനിപ്പിച്ചതിനെ തുടര്‍ന്ന് അന്നത്തെ തിരുവനന്തപുരം ജില്ലാ കളക്ടറെ ഭരണം ഏല്‍പ്പിച്ച് ഗവണ്മെന്റ് ഉത്തരവായി. 01.02.94 മുതല്‍ 30.05.95 വരെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നഗരഭരണം നടന്നു.
- 1994
ഇന്ത്യന്‍ ഭരണഘടന (74 -ാം ഭേദഗതി) ആക്ടിനനുസൃതമായി 1961 ലെ കേരള മുന്‍സിപ്പല്‍ കോര്പ്പറേഷന് ആക്ടിന് പകരം 1994 ലെ കേരളാ മുന്‍സിപ്പാലിറ്റി ആക്ട് നിലവില്‍ വന്നു.
-
19951994 ലെ കേരളാ മുന്‍സിപ്പാലിറ്റി ആക്ടിന്റെ അടിസ്ഥാനത്തില്‍ കൌണ്‍സിലിലേക്ക് പൊതു തെരഞ്ഞെടുപ്പ് 23.09.95-ല്‍ നടന്നു. 30.09.95-ല്‍ തെരഞ്ഞെടുക്കപ്പെട്ട 50 അംഗങ്ങള്‍ ഉള്‍പ്പെട്ട പുതിയ കൌണ്‍സില്‍ നിലവില്‍ വന്നു. 16.05.94 ലെ ജി.ഒ. (എം.എസ്) നമ്പര്‍ 94 എല്‍.എ.ഡി എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അന്ന് 17 വനിതകളുടെ വാര്‍ഡുകളും 4 പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള വാര്‍ഡുകളും സംവരണം ചെയ്തിരുന്നു.
- 1997
അധികാരവികേന്ദ്രീകരണം ഫലപ്രദമാക്കാനായി ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കി. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വിഹിതത്തില്‍ നിന്ന് 35-40 % തുക തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറി.
- 2001
ഒക്ടോബര്‍ 2-ാം തീയതി 81 വാര്‍ഡുകളും 81 അംഗങ്ങളുമുള്ള പുതിയ കൌണ്‍സില്‍ നിലവില്‍ വന്നു.
- 2005
ഒക്ടോബര്‍ 2-ാം തീയതി 86 വാര്‍ഡുകള്‍ നിലവില്‍ വന്നു.
Milestones