Council

തിരുവനന്തപുരം നഗരസഭയിലെ ഒരു പ്രധാന സെക്ഷനാണ് കൌണ്‍സില്‍‍ സെക്ഷന്‍ . കൌണ്‍സിലര്‍മാരുടെ ഓണറേറിയവും, സിറ്റിംഗ് ഫീസും നല്‍കുന്നത് ഈ സെക്ഷന്‍ മുഖാന്തിരമാണ്. ഇവിടെ 100 വാര്‍‍ഡുകളും 100 കൌണ്‍സിലര്‍മാരും ഉണ്ട്. കൂടാതെ 8 കമ്മിറ്റികള്‍‍ നിലവിലുണ്ട്. 8 കമ്മിറ്റികളും ഓരോ ചെയര്‍മാന്‍മാരുടെ നിയന്ത്രണത്തിലാണ്. മാസത്തില്‍‍ കൌണ്‍സിലും കമ്മിറ്റിയും നിര്‍ബന്ധമായും ഒന്നെങ്കിലും കൂടിയിരിക്കണം.
കമ്മിറ്റിയിലും കൌണ്‍സിലിലും പങ്കെടുക്കുന്നതിന് കൌണ്‍‍സിലര്‍‍മാര്‍‍ക്ക് സിറ്റിംഗ് ഫീസ് നല്‍കുന്നുണ്ട്. കൂടാതെ ഓണറേറിയവും നല്‍കുന്നുണ്ട്.
മേയര്‍‍ക്ക് - 5400 + 60 (സിറ്റിംഗ് ഫീസ്)
ചെയര്‍‍മാന്‍ - 2400 + 60 (സിറ്റിംഗ് ഫീസ്)
കൌണ്‍‍സിലര്‍‍മാര്‍‍ - 1800 + 50 (സിറ്റിംഗ് ഫീസ്)
(5 സിറ്റിംഗില്‍ കൂടുതല്‍‍ നല്‍കുവാന്‍ പാടില്ല)
 

 


 
1995-ലെ കേരള മുനിസിപ്പാലിറ്റി (കൌണ്‍സിലിന്‍റെ യോഗ നടപടിക്രമം) ചട്ടങ്ങള്‍
 
        എസ്. ആര്‍. ഒ. നമ്പര്‍ 1463/95:-1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് (1994-ലെ13) 19-ഉം, 36-ഉം വകുപ്പുകളോട്  565-ാം വകുപ്പു കൂട്ടിവായിച്ച പ്രകാരം നിക്ഷിപ്തമായ അധികാരങ്ങള്‍ വിനിയോഗിച്ച് കേരള സര്‍ക്കാര്‍, താഴെപ്പറയുന്ന ചട്ടങ്ങള്‍ ഉണ്ടാക്കുന്നു, അതായത്:-      
 
    1. ചുരുക്കപ്പേരും പ്രാരംഭവും:-(1) ഈ ചട്ടങ്ങള്‍ക്ക് 1995-ലെ കേരള മുനിസിപ്പാലിറ്റി (കൌണ്‍സിലിന്‍റെ യോഗ നടപടിക്രമം) ചട്ടങ്ങള്‍ എന്ന് പേര്‍ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തില്‍ വരുന്നതാണ്.
     2. നിര്‍വചനങ്ങള്‍ :- ഈ ചട്ടങ്ങളില്‍, സന്ദര്‍ഭം മറ്റു വിധത്തില്‍ ആവശ്യപ്പെടാത്ത പക്ഷം:-
(എ) ‘ആക്ട്’ എന്നാല്‍ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് (1994-ലെ 20) എന്ന് അര്‍ത്ഥമാക്കുന്നു:
(ബി) ‘അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍’ എന്നാല്‍, അതതു സംഗതിപോലെ, 19-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമോ സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥന്‍ എന്ന് അര്‍ത്ഥമാകുന്നു;
(സി) ‘ഫോറം’ എന്നാല്‍ ഈ ചട്ടങ്ങള്‍ക്ക് അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഒരു ഫോറം എന്നര്‍ത്ഥമാകുന്നു.
(ഡി) ‘വകുപ്പ്’ എന്നാല്‍ ആക്ടിലെ ഒരു വകുപ്പ് എന്നര്‍ത്ഥമാകുന്നു.
(ഇ) ഈ ചട്ടങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിര്‍വചിച്ചിട്ടില്ലാത്തതും, എന്നാല്‍ ആക്ടില്‍ അവയ്ക്കു നിര്‍വചിച്ചിട്ടുള്ളതുമായ വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും യഥാക്രമം ആക്ടില്‍ അവയ്ക്കു നല്‍കപ്പെട്ടിട്ടുള്ള അര്‍ത്ഥങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
 3. യോഗസ്ഥലവും, സമയവും:- ഏതൊരു മുനിസിപ്പാലിറ്റിക്കും ഒരു ഓഫീസ് ഉണ്ടായിരിക്കേണ്ടതും, കൌണ്‍സിലിന്‍റെ യോഗങ്ങള്‍ ഏറ്റവും കുറഞ്ഞത് മാസത്തില്‍ ഒന്നും ആവശ്യാനുസരണം പോലെയും, നിശ്ചയിക്കുന്ന തീയതിയിലും സമയത്തും ചെയര്‍പേഴ്സണ്‍ മുനിസിപ്പല്‍ ഓഫീസില്‍ വിളിച്ചു കൂട്ടേണ്ടതുമാണ്:
എന്നാല്‍, സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം പൊതു ഒഴിവുദിനമായി പ്രഖ്യാപിച്ചിട്ടുളള ദിവസങ്ങളില്‍ യോഗം കൂടുവാന്‍ പാടുള്ളതല്ല; എന്നു മാത്രമല്ല, അടിയന്തിര ഘട്ടങ്ങളിലൊഴികെ, കൌണ്‍സിലിന്‍റെ യോഗങ്ങള്‍ രാവിലെ 9.00 മണിക്കു മുന്‍പും വൈകുന്നേരം 6.00 മണിക്കുശേഷവും കൂടുവാന്‍ പാടുള്ളതല്ല.
    4. യോഗനോട്ടീസും അജണ്ടയും:- (1) യോഗസ്ഥലവും തീയതിയും സമയവും യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളും സംബന്ധിച്ച നോട്ടീസ് യോഗം കൂടുന്നതിന് നിശ്ചയിച്ചിട്ടുള്ള തീയതിക്ക് മൂന്നു പൂര്‍ണ്ണ ദിവസങ്ങള്‍ക്കു മുമ്പെങ്കിലും അംഗങ്ങള്‍ക്ക് നല്‍കിയിരിക്കേണ്ടതാണ്.
       എന്നാല്‍ മേല്‍പറഞ്ഞ പൂര്‍ണ്ണ ദിവസങ്ങളില്‍ പ്രഖ്യാപിത പൊതു ഒഴിവു ദിവസങ്ങള്‍   ഉള്‍പ്പെടുന്നതും നോട്ടീസ് കൈപ്പറ്റിയ തീയതിയും യോഗം കൂടുന്ന തീയതിയും ഉള്‍പ്പെടാത്തതുമാകുന്നു.
     (2) യോഗ നോട്ടീസിന്‍റെയും അജണ്ടയുടെയും പകര്‍പ്പ് ആഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
     5. അടിയന്തിര യോഗം:- 4-ാം ചട്ടത്തില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും, ഏതെങ്കിലും കാര്യത്തില്‍ കൌണ്‍സിലിന്‍റെ അടിയന്തിര തീരുമാനം അനിവാര്യമാകുന്ന ഘട്ടത്തില്‍ കുറഞ്ഞസമയത്തെ നോട്ടീസ് നല്‍കി ചെയര്‍പേഴ്സണ് കൌണ്‍സില്‍ യോഗം വിളിച്ചുകൂട്ടാവുന്നതാണ്.
 
    6. അജണ്ട തയ്യാറാക്കല്‍:- (1) യോഗത്തിന്‍റെ അജണ്ട ചെയര്‍പേഴ്സണുമായി ആലോചിച്ച്, സെക്രട്ടറി തയ്യാറാക്കേണ്ടതാണ്.
  (2) കൌണ്‍സില്‍ പരിഗണന ആവശ്യമുള്ളതായി സെക്രട്ടറി കരുതുന്ന വിഷയങ്ങളും ചെയര്‍പേഴ്സണ്‍ നിര്‍ദ്ദേശിക്കുന്ന വിഷയങ്ങളും (1) -ാം ഉപചട്ടത്തിന് വിധേയമായി അജണ്ടയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
  
 (3) അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏതു വിഷയത്തെ സംബന്ധിച്ചും ചെയര്‍പേഴ്സണും, സെക്രട്ടറിക്കും തങ്ങളുടെ അഭിപ്രായം കുറിപ്പായി രേഖപ്പെടുത്താന്‍ അവകാശമുണ്ടായിരിക്കുന്നതും അപ്രകാരം രേഖപ്പെടുത്തുന്ന കുറിപ്പുകള്‍ യോഗത്തിനുമുന്‍പ് അംഗങ്ങള്‍ക്കു നല്‍കുകയോ അല്ലെങ്കില്‍ ആ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ കൌണ്‍സിലില്‍ സമര്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്.
 
     7. യോഗം വിളിച്ചുകൂട്ടുവാന്‍ ആവശ്യപ്പെട്ടാല്‍ :- (1)കൌണ്‍സിലില്‍ തത്സമയം നിലവിലുള്ള അംഗസംഖ്യയുടെ മൂന്നിലൊന്നില്‍ കുറയാത്ത അംഗങ്ങള്‍ കൌണ്‍സില്‍ യോഗം വിളിച്ചുകൂട്ടണമെന്ന് ചെയര്‍പേഴ്സനോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം ചെയര്‍പേഴ്സണ്‍ അപ്രകാരം യോഗം വിളിച്ചു കൂട്ടേണ്ടതാണ്.
 
എന്നാല്‍ യോഗം വിളിച്ചു കൂട്ടുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് നല്‍കുന്ന നോട്ടീസില്‍, യോഗം കൂടേണ്ടതിന് പൊതു ഒഴിവുദിനമല്ലാത്ത ഒരു തീയതിയും, യോഗത്തില്‍ പരിഗണിക്കേണ്ട വിഷയമോ, വിഷയങ്ങളോ കാണിച്ചിരിക്കേണ്ടതും, പ്രസ്തുത നോട്ടീസ്, യോഗം കൂടുവാനുദ്ദേശിക്കുന്ന തീയതിക്ക് 10 ദിവസം മുന്‍പ് മുനിസിപ്പല്‍ ഓഫീസില്‍ പ്രവൃത്തി സമയത്ത്, ചെയര്‍പേഴ്സണോ, അദ്ദേഹത്തിന്‍റെ അഭാവത്തില്‍ സെക്രട്ടറിക്കോ, അവരുടെ രണ്ടുപേരുടെയും അഭാവത്തില്‍ തത്സമയം ഓഫീസിന്‍റെ ചുമതലയുളള ഉദ്യോഗസ്ഥനോ നല്‍കേണ്ടതുമാണ്. എന്നിരുന്നാലും, ചെയര്‍പേഴ്സണ് യുക്തമെന്ന് തോന്നുന്ന പക്ഷം 10 ദിവസത്തിനുള്ളില്‍ കുറഞ്ഞ നോട്ടീസും സ്വീകരിക്കാവുന്നതാണ്. 
(2) (1)-ാം ഉപചട്ടപ്രകാരം നോട്ടീസ് ലഭിച്ച് 3 ദിവസത്തിനകം നോട്ടീസില്‍ നിര്‍ദ്ദേശിച്ച ദിവസം  കൂടുന്നതിനായി ചെയര്‍പേഴ്സണ്‍ യോഗം വിളിക്കാത്തപഷം, നോട്ടീസ് നല്‍കിയ അംഗങ്ങള്‍ക്ക് 4-ാം ചട്ടത്തില്‍ പറഞ്ഞ വിധത്തില്‍, മറ്റ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കി, യോഗം വിളിച്ചുകൂട്ടാവുന്നതാണ്. അപ്രകാരം കൂടുന്ന യോഗത്തില്‍ നോട്ടീസില്‍ പരാമര്‍ശിച്ചിരിക്കുന്ന വിഷയമൊഴികെ മറ്റൊരു വിഷയവും ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്തതാണ്.
      8.  ചെയര്‍പേഴ്സന്‍റെയോ, ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍റെയോ അഭാവത്തില്‍ യോഗം വിളിക്കല്‍ :-
 ചെയര്‍പെഴ്സന്‍റെയും, ഡെപ്യൂട്ടി ചെയര്‍പെഴ്സന്‍റെയും ഔദ്യോഗികസ്ഥാനം ഒഴിഞ്ഞു    കിടക്കുകയാണെങ്കില്‍, ചെയര്‍പേഴ്സന്‍റെ ചുമതല വഹിക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ യോഗം വിളിച്ചു കൂട്ടേണ്ടതാണ്.
    9. കൌണ്‍സില്‍ യോഗം പരസ്യമായിരിക്കണമെന്ന്:- എല്ലാ കൌണ്‍സില്‍ യോഗങ്ങളിലും പൊതുജനങ്ങള്‍ക്കും പത്രലേഖകര്‍ക്കും സന്ദര്‍ശകരായി പ്രവേശനം ഉണ്ടായിരിക്കുന്നതും, പ്രവേശനം ചെയര്‍പേഴ്സനോ, ഡെപ്യൂട്ടി ചെയര്‍പേഴ്സനോ, അദ്ധ്യക്ഷത വഹിക്കുന്ന അംഗമോ നിയന്ത്രിക്കേണ്ടതുമാണ്. എന്നാല്‍ കൌണ്‍സിലിന്‍റെ ഏതു യോഗത്തിലും മിനിറ്റ്സ് ബുക്കില്‍ രേഖപ്പെടുത്താവുന്ന കാരണങ്ങളാല്‍ പൊതുജനത്തെ മുഴുവനായോ, ഏതെങ്കിലും വ്യക്തിയേയോ വ്യക്തികളെയോ പ്രത്യേകമായോ, യോഗത്തില്‍നിന്ന് മാറിനില്‍ക്കുവാനോ മാറ്റി നിര്‍ത്തുവാനോ അദ്ധ്യക്ഷന് നിര്‍ദ്ദേശിക്കാവുന്നതാണ്.
     10. യോഗ നടത്തിപ്പും ആദ്ധ്യക്ഷം വഹിക്കലും:- (1) മുനിസിപ്പാലിറ്റിയിലെ കൌണ്‍സിലിന്‍റെ ഏതൊരു യോഗത്തിലും ചെയര്‍പേഴ്സനും അദ്ദേഹത്തിന്‍റെ അഭാവത്തില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സനും അവരുടെ രണ്ടുപേരുടെയും അഭാവത്തില്‍ 20-ാം വകുപ്പ് (1)-ാം ഉപവകുപ്പില്‍ പറഞ്ഞിരിക്കുന്ന മുന്‍ഗണനാ ക്രമത്തില്‍ ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനോ ആദ്ധ്യക്ഷം വഹിക്കേണ്ടതാണ്.      
 (2) യോഗത്തില്‍, ചെയര്‍പേഴ്സനോ ആദ്ധ്യക്ഷം വഹിക്കുന്ന ആളോ യോഗം നിയന്ത്രിക്കേണ്ടതും, യോഗങ്ങളിലോ, യോഗങ്ങള്‍ സംബന്ധിച്ചോ ഉണ്ടാകുന്ന എല്ലാ ക്രമപ്രശ്നങ്ങളും 25-ാം ചട്ടപ്രകാരം തീരുമാനിക്കുകയും ചെയ്യേണ്ടതാണ്.
(3) ഏതെങ്കിലും ക്രമപ്രശ്നം സംബന്ധിച്ച് ചെയര്‍പെഴ്സനോ ആദ്ധ്യക്ഷം വഹിക്കുന്ന ആളോ കൈക്കൊള്ളുന്ന തീരുമാനം ആക്ടിലോ ഈ ചട്ടങ്ങളിലോ മറ്റു വിധത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമൊഴികെ, അന്തിമമായിരിക്കുന്നതാണ്.
(4) ഏതെങ്കിലും അംഗം ക്രമരഹിതമായി പെരുമാറുകയും ഒരു യോഗം നടത്തുന്നതിന് തടസ്സം ഉണ്ടാക്കുകയും ചെയ്യുന്നപക്ഷം, ചെയര്‍പേഴ്സനോ, ആദ്ധ്യക്ഷം വഹിക്കുന്ന ആളോ, അങ്ങനെയുള്ള അംഗത്തോട് ഉടന്‍ പുറത്തുപോകാന്‍ നിര്‍ദ്ദേശിക്കേണ്ടതും അയാള്‍ അത് അനുസരിച്ചില്ലെങ്കില്‍ ചെയര്‍പേഴ്സനോ, ആദ്ധ്യക്ഷം വഹിക്കുന്ന ആളോ തീരുമാനിക്കുന്ന കാലയളവിലേക്ക് അയാളെ സസ്പെന്‍റ് ചെയ്യാവുന്നതും അങ്ങനെ സസ്പെന്‍റ് ചെയ്യപ്പെട്ട ആള്‍ അതിനുശേഷം ഉടന്‍ തന്നെ യോഗത്തില്‍നിന്നും പുറത്തുപോകേണ്ടതും അതില്‍ വീഴ്ചവരുത്തുന്ന പക്ഷം, ആവശ്യമെങ്കില്‍ ന്യായമായ ബലം ഉപയോഗിച്ച് അയാളെ നീക്കം ചെയ്യാവുന്നതുമാണ്.
എന്നാല്‍, ചെയര്‍പെഴ്സനോ, ആദ്ധ്യക്ഷം വഹിക്കുന്ന ആള്‍ക്കോ, തന്‍റെ വിവേചനാധികാരത്തില്‍ സസ്പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കാവുന്നതും, കൌണ്‍സില്‍ പ്രമേയം പാസാക്കി ആവശ്യപ്പെടുന്നപക്ഷം, റദ്ദാക്കേണ്ടതും ആണ്.
(5) ആദ്ധ്യക്ഷം വഹിക്കുന്ന ആള്‍ക്ക് അങ്ങനെ ആദ്ധ്യക്ഷം വഹിക്കുന്ന സമയത്ത് ചെയര്‍പെഴ്സന്‍റെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കുന്നതാണ്.
(6) അജണ്ടയില്‍ ഉള്‍പ്പെടുത്താത്ത ഒരു വിഷയവും യോഗത്തില്‍ ചര്‍ച്ച ചെയ്യാനോ തീരുമാനമെടുക്കാനോ പാടുള്ളതല്ല.
എന്നാല്‍ യോഗത്തില്‍ ഹാജരായ എല്ലാ കൌണ്‍സിലര്‍മാരും അനുകൂലിക്കുന്ന പക്ഷം അടിയന്തിര പ്രാധാന്യമുള്ള ഏതൊരു വിഷയവും യോഗത്തില്‍ പരിഗണിക്കാവുന്നതാണ്.
   11. യോഗതീരുമാനം:- കൌണ്‍സില്‍ യോഗത്തിന്‍റെ പരിഗണനയ്ക്കു വരുന്ന എല്ലാ വിഷയങ്ങളിലും യോഗത്തില്‍ ഹാജരുള്ള അംഗങ്ങളുടെ ഭൂരിപക്ഷ വോട്ടുപ്രകാരം തീരുമാനമെടുക്കേണ്ടതും എന്നാല്‍ തുല്യവോട്ടുവരുന്ന എല്ലാ സംഗതിയിലും അദ്ധ്യക്ഷന് ഒരു കാസ്റ്റിംഗ് വോട്ട് കൂടി വിനിയോഗിക്കാവുന്നതാണ്.
  12. കൌണ്‍സിന്‍റെ ക്വാറം:- (1) കൌണ്‍സിലിന്‍റെ അനുവദിക്കപ്പെട്ട അംഗസംഖ്യയുടെ മൂന്നിലൊരുഭാഗം അംഗങ്ങള്‍ ക്വാറം ആകുന്നതും അത്രയും അംഗങ്ങള്‍ ഹാജരില്ലാത്തപക്ഷം കൌണ്‍സില്‍ യോഗം കൂടുവാന്‍ പാടില്ലാത്തതുമാണ്
(2) യോഗം നടന്നുകൊണ്ടിരിക്കുമ്പോള്‍ എപ്പോഴെങ്കിലും നിശ്ചിത ക്വാറമില്ലാതെവന്നാല്‍ തുടര്‍ന്ന് യോഗനടപടികള്‍ നടത്തുവാന്‍ പാടുള്ളതല്ലാത്തതാണ്.
(3) ഒരു യോഗത്തിന് നിശ്ചയിച്ചിട്ടുള്ള നിശ്ചിതസമയം കഴിഞ്ഞ് അരമണിക്കൂറിനു ശേഷവും ക്വാറം തികയാതിരിക്കുകയും ഹാജരുള്ള അംഗങ്ങള്‍ കൂടുതല്‍ സമയം കാത്തിരിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്താല്‍ യോഗം മാറ്റിവയ്ക്കപ്പെട്ടതായി കരുതേണ്ടതാണ്.
(4) കൌണ്‍സിലിലെ അംഗങ്ങളുടെ പേരുകള്‍ അടങ്ങിയ ഒരു രജിസ്റ്റര്‍ ഉണ്ടായിരിക്കേണ്ടതും, കൌണ്‍സിലര്‍മാര്‍ യോഗാരംഭത്തില്‍ അതില്‍ ഒപ്പിടേണ്ടതുമാണ്.
 13.  പ്രമേയം റദ്ദുചെയ്യുകയോ, ഭേദഗതിവരുത്തുകയോ ചെയ്യല്‍ :- കൌണ്‍സിലിന്‍റെ ഏതൊരു പ്രമേയവും അതു പാസ്സാക്കിയ തീയതിമുതല്‍ മൂന്നു മാസത്തിനുള്ളില്‍, കൌണ്‍സിലിന്‍റെ ഈ പ്രത്യേക ആവശ്യത്തിനായി വിളിച്ചു കൂട്ടിയ യോഗത്തിലല്ലാതെയും അനുവദിക്കപ്പെട്ട അംഗസംഖ്യയുടെ പകുതിയിലധികം അംഗങ്ങളുടെ പുന്തുണയോടെയല്ലാതെയും ഭേദഗതി വരുത്തുവാനോ റദ്ദു ചെയ്യുവാനോ പാടില്ലാത്തതാണ്.
    14. യോഗ മിനിറ്റ്സ് തയ്യാറാക്കല്‍ :- (1) എല്ലാ കൌണ്‍സില്‍ യോഗങ്ങളിലും സെക്രട്ടറി നിര്‍ബന്ധമായും പങ്കെടുക്കേണ്ടതും ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാല്‍ പങ്കെടുക്കുവാന്‍ കഴിയാതെ വന്നാല്‍, അതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ പങ്കെടുക്കേണ്ടതാണ്.
(2) കൌണ്‍സിലിന് ഒരു മിനിറ്റ്സ് ബുക്ക് ഉണ്ടായിരിക്കേണ്ടതാണ്.
(3) യോഗത്തിന്‍റെ മിനിറ്റ്സിന്‍റെ നക്കല്‍ സെക്രട്ടറി തയ്യാറാക്കി യോഗം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ അദ്ധ്യക്ഷന്‍റെ അംഗീകാരത്തിന് സമര്‍പ്പിക്കേണ്ടതാണ്.
(4) സെക്രട്ടറി തയ്യാറാക്കിയ യോഗത്തിന്‍റെ മിനിറ്റ്സ് അദ്ധ്യക്ഷന് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ ആയത് യോഗതീരുമാനങ്ങള്‍ക്കനുസരണമായ തിരുത്തലുകളോടെയോ, അല്ലാതെയോ അംഗീകരിച്ച് സെക്രട്ടറിക്ക് തിരിച്ചയക്കേണ്ടതാണ്.
(5) അദ്ധ്യക്ഷന്‍ അംഗീകരിച്ച മിനിറ്റ്സ് സെക്രട്ടറിക്ക് ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ കൌണ്‍സിലിന്‍റെ മിനിറ്റ്സ് ബുക്കില്‍ രേഖപ്പെടുത്തി അദ്ധ്യക്ഷന്‍റെ ഒപ്പു വാങ്ങേണ്ടതാണ്.
(6) യോഗ മിനിറ്റ്സ്, മിനിറ്റ്സ് ബുക്കില്‍ രേഖപ്പെടുത്തിയാലുടന്‍ മിനിറ്റ്സിന്‍റെ കോപ്പി അംഗങ്ങള്‍ക്കുനല്‍കേണ്ടതും, ഒരു കോപ്പി (വിയോജനക്കുറിപ്പുണ്ടെങ്കില്‍ അതു സഹിതം) ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.
    15. തീരുമാനത്തിന്‍മേല്‍ ഭിന്നാഭിപ്രായക്കുറിപ്പ്:- യോഗ മിനിറ്റ്സ് അംഗങ്ങള്‍ക്ക് ലഭിച്ചുകഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ അതു സംബന്ധിച്ച് എന്തെങ്കിലും ഭിന്നാഭിപ്രായമുണ്ടെങ്കില്‍ ആയത് രേഖാമൂലം യോഗാദ്ധ്യക്ഷനെയും, സെക്രട്ടറിയേയും അറിയിച്ചിരിക്കേണ്ടതാണ്.
     16.  മിനിറ്റ്സ് അയച്ചുകൊടുക്കല്‍ :- (1) എല്ലാ കൌണ്‍സില്‍ യോഗത്തിന്‍റെയും മിനിറ്റ്സിന്‍റെ പകര്‍പ്പ് (വിയോജനക്കുറിപ്പുണ്ടെങ്കില്‍ അതു സഹിതം) യോഗദിവസം കഴിഞ്ഞ് 7 ദിവസത്തിനകം ചെയര്‍പെഴ്സന്‍റെ അംഗീകാരത്തോടെ സെക്രട്ടറി, സര്‍ക്കാരിനും സര്‍ക്കാര്‍ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനും അയച്ചുകൊടുക്കേണ്ടതാണ്.
(2) കൌണ്‍സിലിന്‍റെ തീരുമാനം നടപ്പിലാക്കുന്നതിന് അതു സംബന്ധിച്ചുള്ള ഏതെങ്കിലും വിയോജനക്കുറിപ്പിന്‍മേല്‍ സര്‍ക്കാരിന്‍റെയോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍റെയോ തീരുമാനമുണ്ടാകേണ്ടപക്ഷം ആയത് സെക്രട്ടറിയുടെ വിശദമായ റിപ്പോര്‍ട്ടു സഹിതം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം മാത്രം പ്രസ്തുത തീരുമാനം നടപ്പിലാക്കേണ്ടതുമാണ്.
     17. ചെയര്‍പെഴ്സനോട് ചോദ്യങ്ങള്‍‍ ചോദിക്കല്‍ :- (1) ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്ന കൌണ്‍സിലര്‍ ഏറ്റവും കുറഞ്ഞത് ഏഴ് പൂര്‍ണ്ണ ദിവസങ്ങള്‍ മുമ്പുതന്നെ അയാള്‍ ചോദിക്കാന്‍ ഉദ്ദേശിക്കുന്ന ചോദ്യത്തിന്‍റെ ഒരു പകര്‍പ്പ് ചെയര്‍പെഴ്സന് നല്‍കിയിരിക്കേണ്ടതാണ്.
എന്നാല്‍ ചെയര്‍പെഴ്സന് യുക്തമെന്ന് തോന്നുന്ന പക്ഷം ഏഴ് ദിവസത്തിനുള്ളില്‍ കുറഞ്ഞനോട്ടീസ് നല്‍കിക്കൊണ്ട് ചോദ്യം ചോദിക്കാന്‍ അനുവദിക്കാവുന്നതാണ്.
(2) ചെയര്‍പെഴ്സനോടുള്ള കൗണ്‍സിലര്‍മാരുടെ ചോദ്യങ്ങള്‍ മുനിസിപ്പാലിറ്റിയുടെ ഭരണപരമായ പരിധിക്കുള്ളില്‍ വരുന്ന സംഗതികളെ സംബന്ധിച്ചു മാത്രമുള്ളവയായിരിക്കേണ്ടതാണ്.
(3) മുനിസിപ്പാലിറ്റിയെ സംബന്ധിക്കുന്ന ഏതു സംഗതിയെപ്പറ്റിയും ചെയര്‍പെഴ്സനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനായി ഏതു കൌണ്‍സില്‍ യോഗത്തിലും ഏതൊരു കൌണ്‍സിലര്‍ക്കും പരമാവധി രണ്ടു ചോദ്യങ്ങള്‍ വരെ ചോദിക്കാവുന്നതാണ്.
(4) താഴെപ്പറയുന്ന വ്യവസ്ഥകള്‍ പാലിക്കുന്നില്ലെങ്കില്‍ ഒരു ചോദ്യവും അനുവദിക്കപ്പെടേണ്ടതില്ല:-
     (എ) അത് ഒറ്റ ഒരു സംഗതിയെ സംബന്ധിച്ചതാകണം.
    (ബി) അത് വ്യക്തമായതും ചുരുങ്ങിയതുമായ വാക്കുകളില്‍ ആയിരിക്കണം.
     (സി) അത് വിവരങ്ങള്‍ അറിയുന്നതിനുവേണ്ടിയുള്ള വെറും ഒരു അപേക്ഷ പോലെ തയ്യാറാക്കിയതായിരിക്കണം.
 (ഡി) അതില്‍ തര്‍ക്കങ്ങളോ, ഊഹാപോഹങ്ങളോ പരിഹാസ സൂചകമായ പ്രയോഗങ്ങളോ മാനഹാനി ഉണ്ടാക്കുന്ന പദപ്രയോഗങ്ങളോ ഉണ്ടാകാന്‍ പാടില്ലാത്തതും, ഔദ്യോഗികമോ പൊതു പദവിയേയോകുറിച്ചുള്ളതല്ലാതെ ഒരു വ്യക്തിയുടെ പെരുമാറ്റത്തെയോ സ്വഭാവത്തേയോ    പരാമര്‍ശിക്കുന്ന യാതൊന്നും ഉണ്ടാകാന്‍ പാടില്ലാത്തതുമാകുന്നു.
Council