Health

ഹെല്‍ത്ത് വിഭാഗം ജീവനക്കാരുടെ ചുമതലകള്‍

സൂപ്രണ്ട് 1

  • ഹാജര്‍ പുസ്തകം സൂക്ഷിക്കുക എല്ലാ ദിവസവും പരിശോധിച്ചു റണ്ണിങ് നോട്ടോടുകൂടി ഹെല്‍ത്താഫീസര്‍ മുഖാന്തിരം സെക്രട്ടറിയ്ക്കു സെക്രട്ടറി ചുമുതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് സമര്‍പ്പിക്കലും
  • കാഷ്യല്‍ ലീവ് രജിസ്ററിന്റേയും മൂവ്മെന്റ് രജിസ്ററിന്റേയും സൂക്ഷിപ്പ്
  • നിയമാനുസൃതമുള്ള ആരോഗ്യവിഭാഗത്തിലെ എല്ലാ ഓഫീസ് രേഖകളുടേയും സംരക്ഷണം.
  • സമയബന്ധിതമായി പീരിയോഡിക്കല്‍സ് അയയ്ക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുക.
  • ജനറല്‍ സെക്ഷനില്‍ നിന്നും നമ്പര്‍ ചെയ്തു വരുന്ന തപാലുകള്‍ പരിശോധിച്ച് ന്ധപ്പെട്ട സെക്ഷന്‍ മാര്‍ക്ക് ചെയ്ത് ഹെല്‍ത്താഫീസര്‍ക്കു നല്‍കേണ്ടതും തിരികെ ലഭിക്കുന്ന അവസരത്തില്‍ ന്ധപ്പെട്ട ഡിസ്ട്രിബ്യൂഷന്‍ ക്ളര്‍ക്കിനെ കൊണ്ട് രജിസ്ററില്‍ ചേര്‍ത്ത അതാത് സെക്ഷനില്‍ വിതരണം നടത്തിയതായി ഉറപ്പുവരുത്തി സാക്ഷ്യപ്പെടുത്തേണ്ടതുമാണ്.
  • അടിയന്തരസ്വഭാവത്തിലുള്ള തപാലുകള്‍ ഹെല്‍ത്താഫീസര്‍ക്കു നേരിട്ടു പ്രത്യേകമായി നല്കേണ്ടതാണ്.
  • വിവിധ കോടതികളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഡി യു എ യില്‍ നിന്നും മേയര്‍ സെക്ഷനില്‍ നിന്നും ലഭിക്കുന്ന കത്തുകള്‍ / കേസ് ഫയലുകള്‍ സംബന്ധിച്ച് രജിസ്റ്റര്‍ സൂക്ഷിക്കുന്നുണ്ടെന്നും യഥാസമയം മറുപടി / സ്റേറ്റ്മെന്റ് ഓഫ് ഫാക്റ്റസ് നല്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.
  • സമയബന്ധിതമായി ഭരണറിപ്പോര്‍ട്ട് ഡി സി ബി സ്റേറ്റ്മെന്റ്, ബജറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവ തയ്യാറാക്കി സമര്‍പ്പിക്കുക.
  • സെക്ഷന്റേയും ഫയലുകള്‍ സുക്ഷിക്കുന്ന അലമാരയുടെയും ഡ്യൂപ്ളിക്കേറ്റ് താക്കോലുകള്‍ സുക്ഷിക്കുകയും അത്യാവശ്യം വരുമ്പോള്‍ അലമാരകള്‍ തുറന്നു ആവശ്യമുള്ള ഫയലുകള്‍ എടുത്ത് ആവശ്യമായ നടപടികള്‍ എടുക്കേണ്ടതുമാണ്. സൂപ്രണ്ട് അവധിയില്‍ പോകുമ്പോള്‍ ടി താക്കോലുകള്‍ സൂപ്രണ്ട് 2/എച്ച് 2 സെക്ഷന്‍ ക്ളര്‍ക്കിനെ ഏല്പിക്കേണ്ടതാണ്.
  • ചികില്‍സാ ചെലവ് സംബന്ധിച്ച് മറ്റു സെക്ഷനുകളില്‍ നിന്നും വരുന്ന ഫയലുകള്‍ ഫാര്‍മസിസ്റിനു നല്കുകയും ഫാര്‍മസിസ്റിന്റെ അഭിപ്രായത്തോടെ തിരികെ അയയ്ക്കുകയും ചെയ്യുക.
  • വിവിധ ആവശ്യങ്ങല്‍ക്കായി അക്കൌണ്ട്സ് സെക്ഷനില്‍ നിന്നും ഹെല്‍ത്താഫീസര്‍ക്കു ലഭിക്കുന്ന ചെക്കുകള്‍ ആവശ്യമായ കൈപ്പറ്റു രേഖകള്‍ വാങ്ങി ബന്ധപ്പെട്ടവര്‍ക്കു നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ആയതു എല്ലാമാസവും പരിശോധിച്ച് ശരിയാണെന്ന് ഉറപ്പാക്കുക.
  • ആരോഗ്യ വിഭാഗം എച്ച് 2, എച്ച് 3, എച്ച് 6, എച്ച് 7, എച്ച് 8,എച്ച് 9, എച്ച് 13, എച്ച് 18 എന്നീ സെക്ഷനുകളുടെ മിനിസ്റീരിയല്‍ ജീവനക്കാരുടെ മേലുള്ള മേല്‍നോട്ടവും നിയന്ത്രണവും. തന്‍പതിവെടിന്റെ പ്രതിമാസ പരിശോധനയും ആയതു സംബന്ധമായ റിപ്പോര്‍ട്ട് എല്ലാ മാസവും 5 ാം തീയതിക്കു മുമ്പ് ഹെല്‍ത്താഫീസര്‍ക്കു സമര്‍പ്പിക്കലും.
  • സമയബന്ധിതമായി ആഡിറ്റ് പരിശോധനാ റിപ്പോര്‍ട്ടിന് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കുന്നത് ഉറപ്പാക്കുക.
  • മിനിസ്റീരിയല്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച്ചകളും കാലതാമസവും കുറ്റങ്ങളും സമയാസമയം ഹെല്‍ത്താഫീസര്‍ക്കു റിപ്പോര്‍ട്ട്ചെയ്യല്‍.
  • മേയര്‍ സെക്ഷന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, വകുപ്പ് മേധാവികള്‍, ലോക്കല്‍ ഫണ്ട് ആഡൌിറ്റ് എന്നിവര്‍ക്കൊഴികെ ഹെല്‍ത്താഫീസര്‍ അംഗീകരിച്ച നോട്ടീസുകളുടെയും കത്തുകളുടെയും അസ്സല്‍ (എമശൃ) കോപ്പി ഒപ്പിടുക. കോര്‍പ്പറേഷന്‍ സെക്രട്ടറി, അംഗീകരിച്ച നോട്ടീസുകളുടെയും കത്തുകളുടയും കാര്യത്തിലും കോടതി സംബന്ധിച്ച കാര്യങ്ങളിലും ഇത് ബാധകമല്ല.
  • അന്വേഷണത്തിനും റിപ്പോര്‍ട്ടിനുമായി ഫയലുകള്‍ ബന്ധപ്പെട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടന്മാര്‍ക്കു അയക്കുക.
  • സെക്ഷനുകളില്‍ നിന്നുള്ള ഫയലുകള്‍ പരിശോധിച്ചു വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തി ഹെല്‍ത്താഫീസര്‍ക്കു സമര്‍പ്പിക്കുക.

സൂപ്രണ്ട് 2 

  • സമയബന്ധിതമായി പീരിയോഡിക്കല്‍സ് അയക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
  • ചുമതലയുള്ള ക്ളാര്‍ക്കുമാരുടെ ഫയലുകള്‍
  • സൂക്ഷിക്കുന്ന അലമാരയുടെ ഡ്യൂപ്ളിക്കേറ്റ് താക്കോലുകള്‍ സൂക്ഷിക്കുകയും അത്യാവശ്യം വരുമ്പോള്‍ അലമാരകള്‍ തുറന്ന് ആവശ്യമുള്ള ഫയലുകള്‍ എടുത്ത് ആവശ്യമായ നടപടികള്‍ എടുക്കേണ്ടതാണ്. അവധിയില്‍ പോകുമ്പോള്‍ ടി താക്കോലുകള്‍ സൂപ്രണ്ട് 1 / എച്ച് 2 സെക്ഷന്‍ ക്ളാര്‍ക്കനെ എല്പിക്കേണ്ടതാണ്.
  • ചുമതലയുള്ള സെക്ഷനുകളില്‍ വിവിധ
  •  ആവശ്യങ്ങല്‍ക്കായി ആക്കൌണ്ട്സ് സെക്ഷനില്‍ നിന്നും ഹെല്‍ത്താഫീസര്‍ക്കു ലെഭിക്കുന്ന ചെക്കുകള്‍ ആവശ്യമായ കൈപ്പറ്റ് രേഖകള്‍ വാങ്ങി ബന്ധപ്പെട്ടവര്‍ക്കു നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ആയതു എല്ലാമാസവും പരിശോധിച്ച് ശരിയാണെന്ന് ഉറപ്പാക്കുക.
  • ആരോഗ്യ വിഭാഗം എച്ച് 4, എച്ച് 5, എച്ച് 10, എച്ച് 11, എച്ച് 12, എച്ച് 14, എച്ച് 15, എച്ച് 16, എച്ച് 17 എന്നീ സെക്ഷനുകളുടെ മിനിസ്റീരിയല്‍ ജീവനക്കാരുടെ മേലുള്ള മേല്‍നോട്ടവും നിയന്ത്രണവും
  • തന്‍പതിവെടിന്റെ പ്രതിമാസ പരിശോധനയും ആയതു സംബന്ധമായ റിപ്പോര്‍ട്ട് എല്ലാ മാസവും 5 ാം തീയതിക്കു മുമ്പ് ഹെല്‍ത്താഫീസര്‍ക്കു സമര്‍പ്പിക്കലും ആഡിറ്റ് പരിശോധനാ റിപ്പോര്‍ട്ട് സമയബന്ധിതമായി മറുപടി നല്‍കല്‍.
  • മിനിസ്റീരിയല്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വീഴ്ചകളും കാലതാമസവും കുറ്റങ്ങളും സമയാസമയം ഹെല്‍ത്താഫീസര്‍ക്കു റിപ്പോര്‍ട്ട് ചെയ്യല്‍.
  • മേയര്‍ സെക്ഷന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, വകുപ്പ് മേധാവികള്‍, ലോക്കല്‍ ഫണ്ട് ആഡിറ്റ് എന്നിവര്‍ക്കൊഴികെ ഹെല്‍ത്താഫീസര്‍ അംഗീകരിച്ച നോട്ടീസുകളുടെയും കത്തുകളുടെയും അസ്സല്‍ (എമശൃ) കോപ്പി ഒപ്പിടുക കോര്‍പ്പറേഷന്‍ സെക്രട്ടറി, അംഗീകരിച്ച നോട്ടീസുകളുടെയും കത്തുകളുടെയും കാര്യത്തിലും കോടതി സംബന്ധിച്ച കാര്യങ്ങളിലും ഇത് ബാധകമല്ല.
  • അന്വേഷണത്തിനും റിപ്പോര്‍ട്ടിനുമായി ഫയലുകള്‍ ബന്ധപ്പെട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടന്മാര്‍ക്കു അയക്കുക.
  • സെക്ഷനുകളില്‍ നിന്നുള്ള ഫയലുകള്‍ പരിശോധിച്ചു വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തി ഹെല്‍ത്താഫീസര്‍ക്കു സമര്‍പ്പിക്കുക.
  • വിവിധ കോടതികളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും DUA യില്‍നിന്നും മേയര്‍ സെക്ഷനില്‍ നിന്നും ലഭിക്കുന്ന കത്തുകള്‍ / കേസ് ഫയലുകള്‍ സംബന്ധിച്ച് രജിസ്റര്‍ സൂക്ഷിക്കുകയും യഥാസമയം മറുപടി / സ്റേറ്റ്മെന്റ് ഓഫ് ഫാക്റ്റ്സ് നല്‍കുന്നതായി ഉറപ്പാക്കുകയും ചെയ്യുക.
  • ടി സെക്ഷനുകളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ സമയബന്ധിതമായി ഭരണ റിപ്പോര്‍ട്ട്, ഉഇആ സ്റേറ്റ്മെന്റ്, ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവ തയ്യാറാക്കി സമര്‍പ്പിക്കുക.

എച്ച് 2 സെക്ഷന്‍

  • ഹെല്‍ത്താഫീസര്‍, വെറ്റിനറി സര്‍ജന്‍, ഫൂഡ് ഇന്‍സ്പെക്ടര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഇന്‍സ്പെക്ടര്‍ തുടങ്ങിയവരുടെയും മിനിസ്റീരിയല്‍ വിഭാഗം ജീവനക്കാരുടെയും സേവന പുസ്തകങ്ങള്‍ ഉള്‍പ്പടെ സേവന സംബന്ധമായ കാര്യങ്ങല്‍ കൈകാര്യം ചെയ്യുക.
  • ടി ജീവനക്കാരുടെ നിയമനവും സ്ഥലമാറ്റവും. ടി ജീവനക്കാരുടെ ശംബളവും മറ്റു ആനുകൂല്യങ്ങളുടെ വിതരണവും ബന്ധപ്പെട്ട രജിസ്ററുകള്‍ തയ്യാറാക്കലും സൂക്ഷിക്കലും.
  • ടി ജീവനക്കാരുടെ ചഘഇ, ഘജഇ, സാലറി സര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്യുക.
  • ടി ജീവനക്കാരുടെ യാത്രാബത്ത സംബന്ധിച്ച ഫയലുകള്‍.
  • ടി ജീവനക്കാരുടെ ആശ്രിതനിയമനം സംബന്ധിച്ച ഫയലുകള്‍.
  • ടി ജീവനക്കാരുടെ ശംബള നിര്‍ണ്ണയം ശംബള പരിഷ്ക്കരണം  അച്ചടക്ക നടപടി പെന്‍ഷന്‍ തുടങ്ങിയവ സംബന്ധിച്ച ജോലികള്‍.
  • ടി ജീവനക്കാരുടെ മെഡിക്കല്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച ജോലികള്‍.
  • ആഫീസ് കംമ്പ്യൂട്ടറൈസേഷന്‍ സംബന്ധിച്ച ഫയലുകള്‍.

 

രജിസ്ററുകള്‍

  • തന്‍പതിവേട്, പീരിയോഡിക്കല്‍ രജീസ്റര്‍, ഇന്‍ക്രിമെന്റ് രജിസ്റര്‍, സറണ്ടര്‍ രജിസ്റര്‍, അക്യുറ്റന്റ്സ്് രജിസ്റര്‍, ചെക്ക് രജിസ്റര്‍.
Health