ഇഞ്ചിനീയറിംഗ് വിഭാഗം- സേവനങ്ങളുടെ വിവരം
എഞ്ചിനീയര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. മറ്റ് സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍
രജിസ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക്, നിലവിലുള്ള ലൈസന്‍സിന്റെ അസ്സലും, ഒരുപകര്പ്പും ഡിപ്പാര്ട്ടുമെന്റ്ധികൃതരില് നിന്നുള്ള ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
ആവശ്യമായനിബന്ധനകള്‍ :- ഒടുക്കേണ്ട ജാമ്യ നിക്ഷേപം,എ.ക്ളാസ്-100000/- രൂപ
ബി.ക്ളാസ്-50,000/-രൂപ,സി.ക്ളാസ്-25,000/-രൂപയോ തുല്യതുകയ്ക്കുള്ള നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.
ആവശ്യമായഫീസ്:- അപേക്ഷാ ഫീസ് രൂപ 10+ എസ്.റ്റി
ആവശ്യമായ സമയം:- 15 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്/ഉദ്യോഗസ്ഥ:- കോര്പ്പറേഷന് എഞ്ചിനീയര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- കോര്പ്പറേഷന് സെക്രട്ടറി
b) നഗരസഭവക റോഡുകളും ലെയിനുകളും കേബിളുകള്‍ പൈപ്പുകള്‍ എന്നിവ സ്ഥാപിക്കുന്ന നിലയ്ക്ക് വെട്ടിപ്പൊളിക്കുന്നതിനുള്ള അനുവാദം
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇടറോഡുകള്‍ , ലെയിനുകള്‍ എന്നിവ ശുദ്ധജല കണക്ഷന്, ഡ്രെയിനേജ് കണക്ഷന്, ടെലഫോണ്‍ , ഇലക്ട്രിക് കേബിളുകള്‍ , മലിനജല കുഴലുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് വേണ്ടി വെട്ടിപ്പൊളിക്കുന്നതിന് നഗരസഭയില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. ഇതിനായി വെള്ളക്കടലാസിലുള്ള അപേക്ഷയും, സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്ളാനുകളും സഹിതം നഗരസഭാഎഞ്ചിനീയര്ക്ക് സമര്‍പ്പിക്കേണ്ടതാണ്. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഔദ്യോഗിക കത്ത് സഹിതം അപേക്ഷിക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട അസി: എഞ്ചിനീയര്‍മാര്‍ സ്ഥലപരിശോധനനടത്തി നല്കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ റീ- സ്റോറേഷന് ചാര് ജ്ജ് ഈടാക്കിയശേഷം അനുവാദം നല്‍കുന്നതാണ്.
ആവശ്യമായനിബന്ധനകള്‍ -സാധാരണ കേസുകളില്‍ ഈടാക്കുന്ന റീ-സ്റോറേഷന് ചാര്‍ജ്ജ് ടാര്‍റോഡ് ച:മീറ്ററിന് രൂപ 560.00 കോണ്‍ക്രീറ്റ് ച:മീറ്ററിന് രൂപ 560.00 മണ്‍റോഡ് ച:മീ റ്ററിന് രൂപ 21.00 പ്രത്യേക സാഹചര്യങ്ങളില്‍ റീസ്റോറേഷന് കൂടുതല്‍ തുക ചെലവാകു ന്നപക്ഷം യഥാര്‍ത്ഥ ചെലവിന്റെ അടിസ്ഥാനത്തില്‍ റീസ്റോറേഷന് ചാര്‍ജ് അടയ്ക്കേണ്ട താണ് കൂടാതെ കുഴികള്‍ അപകടം ഉണ്ടാകാത്ത തരത്തില്‍ താല്കാലികമായി മണ്ണിട്ടുമൂടുന്ന ചുമതല അപേക്ഷകര്ക്കുണ്ട്
ആവശ്യമായഫീസ്:- അപേക്ഷാഫീസ്ഇല്ല.
ടാര്‍റോഡ്:- 560/-മീ2
കോണ്‍ക്രീറ്റ്:- 560/-മീ2,
മണ്‍റോഡ്:- 21/മീ2
ആവശ്യമായ സമയം:- 7 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്/ഉദ്യോഗസ്ഥ:- കോര്പ്പറേഷന് എഞ്ചിനീയര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- കോര്പ്പറേഷന് സെക്രട്ടറി