അഞ്ചല്‍ (പോസ്റ്റല്‍ ) വകുപ്പ്
ചിലങ്കകെട്ടിയ മുദ്രദണ്ഡുമേന്തി മണിയും മുഴക്കി വീഥിയുടെ മധ്യഭാഗത്തുകൂടി ഓടുന്ന അഞ്ചലോട്ടക്കാരന് പഴയ തലമുറയുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇയാളെ തടയുന്നത് ശിക്ഷാര്‍ഹമായിരുന്നു. ആദ്യമായി അഞ്ചലോട്ടക്കാരന് ഒരു മണിക്കൂറില്‍ രണ്ട് മൈല്‍ ക്രമത്തില്‍ ഓടണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇത് പാലിക്കാത്ത ആളില്‍ നിന്ന് ഒരു ചക്രം പിഴ ഈടാക്കിയിരുന്നു. എക്സ്പ്രസ് കത്തുകള്‍ക്ക് ഒരു മണിക്കൂര്‍ വൈകിയാല്‍ രണ്ടു ചക്രം ശിക്ഷ നല്‍കിയിരുന്നു. 1869-ല്‍ തിരുവനന്തപുരത്ത് നിന്ന് ഒരു അഞ്ചല്‍ വള്ളം ഷൊര്‍ണ്ണൂര്‍ക്ക് നിയോഗിച്ചുവത്രെ. എയ്ഞ്ജല്‍ (മാലാഖ, ദൈവദൂതന്, സന്ദേശവാഹകന്) എന്ന ഇംഗ്ലീഷ് പദത്തില്‍ നിന്നാവാം അഞ്ചല്‍ എന്ന മലയാള പ്രയോഗമുണ്ടായത്. ഒരു മാലാഖയെപ്പോലെ, ദൈവദൂതനെപ്പോലെ സന്ദേശവും വഹിച്ചു നമ്മുടെ അടുത്തേക്ക് ഓടിക്കിതച്ചെത്തുന്നയാളെ മാലാഖയെന്നല്ലാതെ മറ്റെന്താണ് വിളിക്കുക? അഞ്ചല്‍ എന്ന മലയാളപദത്തിനാവട്ടെ സംഭ്രമം, പരിഭ്രാന്തി, ഭയപ്പാട് എന്നൊക്കെ അര്‍ത്ഥമുണ്ടുതാനും. കാടും മലയും താണ്ടി നിശ്ചിതസമയത്തിനുള്ളില്‍ നിശ്ചിതദൂരം ഓടിയെത്തിയില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തോര്‍ത്തുള്ള ഭയപ്പാടായിരുന്നിരിക്കുമോ ആ പാവങ്ങളുടെ മുഖത്തുണ്ടായിരുന്ന സ്ഥായിയായ ഭാവം? (കൊല്ലം ജില്ലയിലെ ഒരു പ്രദേശത്തിന്റെ പേരു കൂടിയാണ് അഞ്ചല്‍)സംസ്ഥാന ചീഫ് പോസ്റ്റുമാസ്റ്റര്‍ ജനറലിന്റെ ആസ്ഥാനം കൂടിയാണ് തിരുവനന്തപുരം. 60-ലേറെ പോസ്റ്റോഫീസുകള്‍ നഗരത്തിലും തൊട്ടടുത്ത പ്രദേശങ്ങളിലുമായി പ്രവര്‍ത്തിക്കുന്നു. 1865-ല്‍ രജിസ്റ്റേര്‍ഡ് കവര്‍, 85-ല്‍ കാര്‍ഡ്, സ്റ്റാമ്പ് എന്നിവ പ്രയോഗത്തില്‍ വന്നു. ഇതിനു പുറമേ 1901-ല്‍ മണിയോര്‍ഡര്‍ സമ്പ്രദായവും 1921-ല്‍ ഇന്‍ഷുറന്‍സും നിലവില്‍ വന്നു. യുദ്ധകാലത്ത് മഹാരാജാവിന്റേതായ കല്‍പ്പനകള്‍ സൈന്യാധിപനെ അറിയിക്കുകയും അവിടത്തെ വിശേഷങ്ങള്‍ മറുപടിയായിട്ട് അറിയിക്കുകയും ചെയ്യുന്ന ജോലി ഈ വകുപ്പു തന്നെ വഹിച്ചിരുന്നു. ആദ്യ കാലങ്ങളില്‍ ദിവാന്‍ജിയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലായിരുന്നു ഈ വകുപ്പ്. അക്കാലത്ത് എഴുത്തുകളെല്ലാം ഓലയിലായിരുന്നു. ഉത്രം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ചെറിയ ഓലത്തുമ്പുകള്‍ കടലാസു കൂടുകളില്‍ അടച്ചും വലിയവ മടക്കികെട്ടിയും മേല്‍വിലാസം പുറത്തെഴുതി അയച്ചിരുന്നു.
1951-ല്‍ അഞ്ചല്‍ പോസ്റ്റോഫീസിനെ ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ലയിപ്പിച്ചു. അതോടെ സംസ്ഥാന സര്‍വ്വീസിലുള്ളവര്‍ കേന്ദ്രസര്‍ക്കാരിന്റെ പോസ്റ്റല്‍ വകുപ്പില്‍ ഉദ്യോഗസ്ഥരായി മാറി. 1880 ജനുവരി ഒന്നിന് പോസ്റ്റല്‍ വകുപ്പ് മണിയോര്‍ഡര്‍ സമ്പ്രദായം ആവിഷ്ക്കരിച്ചുവെങ്കിലും 1889 ഒക്ടോബര്‍ ഒന്നിനാണ് മണിയോര്‍ഡര്‍ വീട്ടില്‍ കൊണ്ടു കൊടുക്കുന്ന സമ്പ്രദായം നിലവില്‍ വന്നത്. 1988-ല്‍ സ്പീഡ് പോസ്റ്റ്, ഉപഗ്രഹം വഴി മണിയോര്‍ഡര്‍ നല്കുന്ന സാറ്റലൈറ്റ് മണിയോര്‍ഡര്‍ സമ്പ്രദായം 1995-ലും പ്രാബല്യത്തില്‍ വന്നു. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് പോസ്റ്റോഫീസിലാണ് സാറ്റലൈറ്റ് സംവിധാനം നിലവിലുള്ളത്. ജി.പി.ഒ അഥവാ ജനറല്‍ പോസ്റ്റോഫീസ് ഓരോ സംസ്ഥാനത്തേയും പോസ്റ്റോഫീസുകളുടെ തലസ്ഥാനം എന്നു വേണമെങ്കില്‍ പറയാം. തിരുവനന്തപുരത്ത് ജനറല്‍ പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നത് പുളിമൂട് ജംഗ്ഷനിലുള്ള ബഹുനില മന്ദിരത്തിലാണ്. ജി.പി.ഒ യിലാണ് ഫിലാറ്റെലിക് ബ്യൂറോ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും മഹാപുരുഷന്മാരുടേയും മറ്റും ചിത്രങ്ങള്‍ മുദ്രണം ചെയ്ത സ്റ്റാമ്പുകള്‍ ലഭിക്കുന്നതാണ്. ജി.പി.ഒ യുടെ പിന്‍കോഡ് 695001 ആണ്.
പഴയ എഞ്ചിനീയറിംഗ് കോളേജ് കെട്ടിടത്തിലാണ് ഇപ്പോള്‍ തിരുവനന്തപുരത്തെ പി.എം.ജി അഥവാ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ആദ്യത്തെ ഡയറക്ടര്‍ എസ്.മഹാദേവയ്യരായിരുന്നു. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ചീഫ് എഞ്ചിനീയര്‍ എ.എച്ച് ബോസ്റ്റോ പൊതുമരാമത്ത് വകുപ്പിനായാണ് ഇന്നത്തെ പി.എം.ജി ജംഗ്ഷനിലെ പി.എം.ജി കെട്ടിടം നിര്‍മ്മിച്ചത്. 1905 മുതല്‍ 1939 വരെ ഈ കെട്ടിടത്തില്‍ പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യൂ.ഡി) പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അന്ന് പ്രവര്‍ത്തനത്തിന്റെ പ്രാരംഭദശയിലായിരുന്ന തിരുവിതാംകൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രവര്‍ത്തനമാരംഭിച്ചു. രണ്ടു ദശകത്തോളം ഇവിടം കോളേജായി പ്രവര്‍ത്തിച്ചു. പി.എം.ജി കെട്ടിടത്തിന്റെ സമകാലികരാണ് വി.ജെ.ടി ഹാള്‍, പബ്ലിക് ലൈബ്രറി, ഫൈന്‍ ആര്‍ട്സ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങള്‍. പ്രവര്‍ത്തന സൌകര്യങ്ങളുടെ പരിമിതി അനുഭവപ്പെട്ടപ്പോള്‍ പുതിയ കെട്ടിടത്തിനു വേണ്ടി ഈ കെട്ടിടം പൊളിക്കാന്‍ ചിന്തിച്ചതാണ്. എന്നാല്‍ പൊളിക്കാതെ പകരം വിക്ടോറിയന്‍ ചാരുത നിലനിര്‍ത്തിത്തന്നെ ലാല്‍ബഹദൂര്‍ ശാസ്ത്രി എഞ്ചി. റിസര്‍ച്ച് ആന്റ് കണ്‍സള്‍ട്ടന്‍സി സെന്ററിലെ ആര്‍ക്കിടെക്ടായിരുന്ന പ്രൊഫ:ടി.ഉമ്മന്‍ കെട്ടിടത്തിന്റെ എക്സ്റ്റെന്ഷന് സാധ്യമാക്കി.
പോസ്റ്റല്‍ സര്‍വ്വീസിലെ ഫോണ്‍ നമ്പറുകള്‍
കസ്റ്റമര്‍ കെയര്‍ സര്‍വ്വീസ് | - | 0471-2476690 |
ജി പി ഒ | - | 0471-2473071 |
ഹെഡ്പോസ്റ്റോഫീസ് | - | 0471-2323007 |
പി എം ജി | - | 0471-2308060 |
ആര് എം എസ് | - | 0471-2331866 |
സ്പീഡ് പോസ്റ്റ്, പാളയം | - | 0471-2329696 |
പോസ്റ്റോഫീസ് | പിന്‍കോഡ് | ഫോണ്‍ |
ഏജീസ് ഓഫീസ് | 0471 - 2330501 | |
അമ്പലമുക്ക് | 0471 - 2433150 | |
ആനയറ | 0471 - 2740525 | |
ആറമട | 0471 - 2353567 | |
അട്ടക്കുളങ്ങര | 0471 - 2471067 | |
ബീച്ച് | 0471 - 2500236 | |
ചാല | 0471 - 2476605 | |
ചെമ്പഴന്തി |
0471 - 2598603 | |
കോട്ടണ്‍ഹില്‍ |
0471 - 2320548 | |
ഫോര്‍ട്ട് |
0471 - 2451047 | |
ജി പി ഒ |
695 001 | 0471 - 2473071 |
ഗവ. പ്രസ്സ് |
0471 - 2331323 | |
ഐ എസ് ആര് ഓ |
0471 - 2562473 | |
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് |
0471 - 2490513 | |
ജഗതി | 0471 - 2325287 | |
ജവഹര്‍നഗര്‍ | 0471 - 2725414 | |
കാഞ്ഞിരംപാറ |
0471 - 2361473 | |
കരമന |
695 002 | 0471 - 2343708 |
കൈതമുക്ക് | 0471 - 2471042 | |
കോവളം | 0471 - 2481330 | |
കവടിയാര്‍ |
695 003 | 0471 - 2436691 |
കവടിയാര്‍ സ്ക്വയര്‍ |
695 003 | 0471 - 2321833 |
കെ എസ് ഇ ബി | 0471 - 2471027 | |
കുന്നുകുഴി |
0471 - 2302948 | |
കുറവന്‍കോണം |
0471 - 2313268 | |
മണക്കാട് |
0471 - 2471215 | |
മെഡിക്കല്‍ കോളേജ് |
0471 - 2444761 | |
മ്യൂസിയം |
0471 - 2320294 | |
മുട്ടട |
0471 - 2541416 | |
നാലാഞ്ചിറ |
0471 - 2531374 | |
നന്തന്‍കോട് |
0471 - 2317513 | |
പവര്‍ഹൌസ് റോഡ് |
0471 - 2471753 | |
പി എം ജി ജംഗ്ഷന് |
0471 - 2302713 | |
പി ടി പി നഗര്‍ |
0471 - 2360593 | |
പാല്‍ക്കുളങ്ങര |
0471 - 2471974 | |
പട്ടം പാലസ് |
0471 - 2541644 | |
പാപ്പനംകോട് |
0471 - 2490078 | |
പേരൂര്‍ക്കട |
695005 | 0471 - 2432672 |
പൂജപ്പുര | 0471 - 2340473 | |
പേട്ട | 695024 | 0471 - 2472693 |
പി ഡബ്ല്യൂ ഡി ഓഫീസ് | 0471 - 2448107 | |
പൂന്തുറ | 695026 | 0471 - 2382075 |
ശ്രീരാമകൃഷ്ണ ആശ്രമം ഹോസ്പിറ്റല്‍ | 0471 - 2722139 | |
ശാസ്തമംഗലം | 0471 - 2721012 | |
ശ്രീകാര്യം | 0471 - 2593003 | |
തമലം | 0471 - 2344176 | |
തമ്പാനൂര്‍ | 0471 - 2325348 | |
തിരുമല | 0471 - 2340017 | |
തിരുവല്ലം | 0471 - 2382806 | |
തൈക്കാട് | 0471 - 2323007 | |
ടൈറ്റാനിയം ഫാക്ടറി | 0471 - 2501768 | |
യൂണിവേഴ്സിറ്റി | 0471 - 2307369 | |
വള്ളക്കടവ് |
0471 - 2451009 | |
വഞ്ചിയൂര്‍ | 0471 - 2554534 | |
വട്ടിയൂര്‍ക്കാവ് | 0471 - 2360120 | |
വികാസ്ഭവന്‍ | 0471 - 2305221 | |
സി പി എം ജി | 0471 - 2308060 |
955-ല്‍ സ്ഥാപിതമായ ഏകമാത്ര ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ സ്ഥാനത്ത് ഇപ്പോള്‍ 28 എണ്ണമാണ് പ്രവര്‍ത്തനത്തിലുള്ളത്. ഇന്ത്യയിലെ ഏതു ഭാഗത്തുമുള്ള പ്രധാന കേന്ദ്രങ്ങളിലേക്കും അറുപതോളം വിദേശരാജ്യങ്ങളിലേക്കും നേരിട്ടുള്ള ടെലിഫോണ്‍ സൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. വിദേശരാജ്യങ്ങളിലേക്കുള്‍പ്പെടെ സമ്പര്‍ക്കം നടത്താനുതകുന്ന ബൂത്തുകളും ഇന്റര്‍നെറ്റ് കഫേകളും നഗരത്തിലെമ്പാടും പ്രവര്‍ത്തനത്തിലുണ്ട്. നഗരത്തില്‍ ടെലിഫോണ്‍ കണക്ഷന് ഇല്ലാത്ത വീടുകളുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞുകൊണ്ടിരിക്കുന്നു. വീട്ടില്‍ ലാന്റ് ഫോണ്‍ കണക്ഷന് ഇല്ലെങ്കിലും മൊബൈല്‍ ഫോണ്‍ കണക്ഷന് ഉള്ളവരാണ് ഭൂരിഭാഗവും. മൊബൈല്‍ വിപ്ലവം അരങ്ങു തകര്‍ത്തു കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ സാധാരണക്കാരനു പോലും പ്രാപ്യമാവുന്ന രീതിയില്‍ മൊബൈല്‍ ഫോണിന്റെ വില കുത്തനെ കുറഞ്ഞിരിക്കുന്നു. ഓരോ മാറ്റവും ഉപഭോക്താവിനെ ആകര്ഷിക്കാനുതകുന്നതുമാണ്. ടെലിഫോണ്‍ നമ്പര്‍ മാറ്റാതെ മികച്ച നെറ്റ് വര്‍ക്കിലേക്ക് മാറ്റാവുന്ന നമ്പര്‍ പോര്‍ട്ടബിലിറ്റി സമ്പ്രദായവും നടപ്പിലാകാന്‍ പോകുന്നത് ഉപഭോക്താവിനെ ഉന്നം വച്ചു തന്നെയാണ്. ബി.എസ്.എന്‍.എല്‍-ന്റെ കേരളാ സര്‍ക്കിള്‍ ഓഫീസ് തിരുവനന്തപുരത്ത് പി.എം.ജി യിലാണ് സ്ഥിതിചെയ്യുന്നത്. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ കൂടാതെ മറ്റു നിരവധി സ്വകാര്യ മൈബൈല്‍ ഫോണ്‍ കമ്പനികളും നഗരത്തില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്.