മെഡിക്കല്‍ കോളേജ് ആശുപത്രി
സിവില്‍ (ജനറല്‍ ) ആശുപത്രി
റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍
ശ്രീചിത്രാമെഡിക്കല്‍ സെന്റര്‍
ഉത്രാടം തിരുനാള്‍ ആശുപത്രി
കോസ്മോപോളിറ്റന്‍ ആശുപത്രി
പി.ആര് .എസ് ആശുപത്രി
ആയുര്‍വേദ കോളേജ് ആശുപത്രി
ധന്വന്തരി മഠം
കിംസ് ആശുപത്രി
ഗവ. കണ്ണാശുപത്രി
മെഡിക്കല്‍ മിഷന് ഹോസ്പിറ്റല്‍
ഊളമ്പാറ ചിത്തരോഗാശുപത്രി
ഹോമിയോ മെഡിക്കല്‍ കോളേജ്
പട്ടം താണുപിളള മെമ്മോറിയല്‍ ഗവ.ഹോമിയോ ആശുപത്രി
ശ്രീ അവിട്ടംതിരുനാള്‍ ആശുപത്രി
ക്ഷയരോഗാശുപത്രി
ഡന്റല്‍ കോളേജ് ആശുപത്രി
ഗവണ്മെന്റ് ആശുപത്രികള്‍
പ്രൈവറ്റ് ഹോസ്പിറ്റലുകള്‍
ആയുര്‍വേദിക് പ്രൊഡ്യൂസേഴ്സ് ഹോസ്പിറ്റല്‍സ് & ഇന്‍സ്റ്റിറ്റ്യൂട്ട്
സംസ്ഥാനത്തെ ഏറ്റവും വലിയ ചികിത്സാകേന്ദ്രമെന്ന നിലയില്‍ നാലു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സ്ഥാപിതമായതാണ് മെഡിക്കല്‍കോളേജ്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇതൊരു റഫറല്‍ ആശുപത്രിയാക്കി മാറ്റി. 1500 രോഗികളെ കിടത്തി ചികിത്സിക്കുവാന്‍ സൌകര്യമുള്ളതാണ് ഈ ആശുപത്രി. ദിനം പ്രതി 600 ലേറെ രോഗികളാണ് ഇവിടെ ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ എത്താറുള്ളത്. മെഡിക്കല്‍കോളേജ് ആശുപത്രിയും, മെഡിക്കല്‍ കോളേജും, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രം ചികിത്സാസൌകര്യമുള്ള അവിട്ടം തിരുനാള്‍ ആശുപത്രിയും, ശ്രീചിത്രാ മെഡിക്കല്‍ സെന്ററും, ക്യാന്‍സര്‍ സെന്ററും, ഡന്റല്‍ കോളേജും, നഴ്സിംഗ് കോളേജും എല്ലാം തിങ്ങിനിറഞ്ഞതും ആതുര സേവനത്തിന്റെ സവിശേഷത വിളംബരം ചെയ്യുന്നതുമായ ഒരു പ്രദേശമാണ് ഇന്ന് മെഡിക്കല്‍കോളേജ് അന്തരീക്ഷം. സംസ്ഥാനത്തെ ആറ് മെഡിക്കല്‍കോളേജ് ആശുപത്രികളില്‍ പ്രമുഖമാണ് തിരുവനന്തപുരത്തേത്.
ഫോണ്‍ നമ്പര്‍ 04712444270
സിവില്‍ (ജനറല്‍ ) ആശുപത്രി
ജനറല്‍ ആശുപത്രി ഒരു കാലത്ത് സിവില്‍ ആശുപത്രി എന്നാണ് അറിയപ്പെട്ടിരുന്നത്. കൊ.വ 1041-ല്‍ ആയില്യം തിരുനാള്‍ മഹാരാജാവാണ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടക്കത്തില്‍ കൊട്ടാരം ഡര്ബാര്ഫിസിഷ്യന്റെ നിയന്ത്രണത്തിലായിരുന്നു സിവില്‍ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് സമീപത്ത് കണ്ണാശുപത്രിയും സ്ത്രീകള്‍ക്കുള്ള ആശുപത്രിയും ആരംഭിച്ചു. ആശുപത്രിയില്‍ വച്ചു ജീവഹാനി സംഭവിക്കുന്നവരുടെ അപരക്രിയകള്‍ ജാതി തിരിച്ചു സര്‍ക്കാര്‍ ചിലവില്‍ നിര്‍വ്വഹിക്കുമായിരുന്നു. സാധാരണ ചികിത്സക്കു പുറമേ പ്രസവശുശ്രൂഷയും തുടങ്ങിയതോടെ അശരണരായവരുടെ കേന്ദ്രമായി ജനറല്‍ ആശുപത്രി മാറി.
ഫോണ്‍ നമ്പര്‍ 0471230784
റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍
തിരുവനന്തപുരത്ത് മെഡിക്കല്‍കോളേജിനു സമീപത്തായി അത്യാധുനിക സംവിധാനത്തോടെ സജ്ജമാക്കിയിരിക്കുന്ന റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ (ആര്.സി.സി) ക്യാന്‍സര്‍രോഗികളുടെ അഭയകേന്ദ്രമാണ്. അസഹനീയമായ വേദനമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് പെയിന്ക്ലിനിക്കും, കീമോതെറാപ്പി യൂണിറ്റും ക്യാന്‍സറിനെക്കുറിച്ചുള്ള ഗവേഷണവും ഇവിടെ നടത്തിപ്പോരുന്നു. ക്യാന്‍സര്‍ രോഗചികിത്സക്കായി ഒരു ഇന്‍ഷുറന്‍സും ആര്.സി.സി യില്‍ ലഭിക്കുന്നതാണ്. ‘ക്യാന്‍സര്‍ കെയര്‍ ഫോര്‍ യൂ’ എന്ന ഈ ഇന്‍ഷുറന്‍സ് പദ്ധതി ഭാവി ചികിത്സക്കുവേണ്ട സഹായങ്ങള്‍ നല്കുന്നു.
ചുമതല: ഡയറക്ടര്‍
ഫോണ്‍:-04712443128, 2522222, 2522394
ഫാക്സ്:-0471 -2447454
ഇമെയില്‍: director@rcctvm.org
വെബ്സൈറ്റ് : www.rcctvm.org
വിദഗ്ദ്ധചികിത്സക്കായി ഇതരസ്ഥാപനങ്ങളില്‍ നിന്ന് റഫര്‍ ചെയ്യുന്ന രോഗികള്‍ക്കാണ് ഈ സ്ഥാപനത്തില്‍ പ്രധാനമായും ചികിത്സാസൌകര്യങ്ങള്‍ ലഭ്യമാക്കുന്നത്. പൂജപ്പുരയിലെ സെതല്‍ മൌണ്ട് കൊട്ടാരമായിരുന്നു ഇതിന്റെ കേന്ദ്രം. 1976 ഫെബ്രുവരി 29 നാണ് ശ്രീചിത്രാ മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം നടന്നത്. കാര്‍ഡിയാക് - കാതിറ്ററൈസേഷന്‍, ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി, ഇ.ഇ.ജി, ഇ.എം.ജി, മൈക്രോ സര്‍ജറി തുടങ്ങിയ അത്യാധുനിക ചികിത്സാസൌകര്യങ്ങള്‍ ഇവിടെയുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ധനസഹായത്താല്‍ രൂപപ്പെട്ടതാണ് സേതുപാര്വ്വതിബായി സര്‍ജിക്കല്‍ സെന്റര്‍. 1978-ല്‍ കേന്ദ്രസര്‍ക്കാര്‍ ശ്രീ ചിത്രാ മെഡിക്കല്‍ സെന്റര്‍ ദേശീയാംഗീകാരമുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി പ്രഖ്യാപിച്ചു.
വാര്‍ഡുകള്‍, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകള്‍, ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, ഓപ്പറേഷന് തിയേറ്ററുകള്‍ ഇവയെല്ലാം ആശുപത്രിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ വികസിപ്പിച്ചെടുത്ത ‘ചിത്രാ വാല്‍വ് ഹൃദയവാല്‍വിന്റെ തകരാറുമൂലം അപകടത്തിലാകുന്ന രോഗികള്‍ക്ക് ജീവിതം വീണ്ടെടുക്കാന്‍ പ്രയോജനപ്പെടുന്നു. വിദേശനിര്‍മ്മിത കൃത്രിമവാല്വുകളേക്കാള് മെച്ചമേറിയതാണ് ചിത്രാവാല്‍വ്. അപസ്മാര രോഗപ്രതിവിധിക്കുള്ള ശസ്ത്രക്രിയാ സംവിധാനത്തിനും 1995-ല്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു.
ഫോണ്‍ നമ്പര്‍ 04712443152
ഉത്രാടം തിരുനാള്‍ ആശുപത്രി
ഹൃദ്രോഗചികിത്സക്ക് ആധുനിക സംവിധാനങ്ങളും എല്ലാ സജ്ജീകരണങ്ങളും ഉള്ള ഉന്നതനിലവാരം പുലര്‍ത്തുന്ന ആശുപത്രിയാണ് ഉത്രാടം തിരുനാള്‍ ആശുപത്രി. ഈ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം തലവന്മാരായിരുന്ന ഡോ.ഭരത് ചന്ദ്രനും സര്‍ജറി ഡോക്ടര്‍ ജയകൃഷ്ണനും ഹൃദ്രോഗചികിത്സാ വിദഗ്ദ്ധര്‍ എന്ന നിലയില്‍ പ്രഗത്ഭമതികളാണ്.
ഫോണ്‍ നമ്പര്‍ 04712446220
കോസ്മോപോളിറ്റന്‍ ആശുപത്രി
1982-ല്‍ പട്ടത്തു സ്ഥാപിച്ച കോസ്മോപോളിറ്റന്‍ ആശുപത്രിയുടെ മുഖ്യശില്പി ഡോ. എം.ആര്.എസ് മേനോനാണ്. ഒരു വിദഗ്ദ്ധ സംഘം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രൂപം കൊണ്ടതാണ് ഈ ആശുപത്രി. പതിമൂന്നു നിലകളുള്ള ആശുപത്രിയില്‍ 300 രോഗികളെ കിടത്തി ചികിത്സിക്കാനാവും.
ഫോണ്‍ നമ്പര്‍ 04712448182
പി.ആര്.എസ് ആശുപത്രി
ആര്യശാല നിന്നും കരമനയിലേക്കുള്ള മാര്‍ഗ്ഗമധ്യേയാണ് പി.ആര്.എസ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. പ്രമുഖ കോണ്‍ട്രാക്ടറും എഞ്ചിനീയറുമായ പി.രത്നസ്വാമിയാണ് ആശുപത്രിയുടെ സ്ഥാപകന്‍. ആധുനിക രീതിയിലുള്ള ഓപ്പറേഷന് തിയേറ്ററും ഐ.സി യൂണിറ്റും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ഫോണ്‍ നമ്പര്‍ 04712344443
ആയുര്‍വേദ കോളേജ് ആശുപത്രി
ഭാരതത്തിലാദ്യമായി ഒരു ആയുര്‍വേദ സ്ഥാപനം തുടങ്ങിയത് തിരുവനന്തപുരത്ത് ശ്രീമൂലം തിരുനാളിന്റെ കാലത്തായിരുന്നു. 1889-ല്‍ കോട്ടയ്ക്കകത്ത് പത്മതീര്‍ത്ഥക്കരയില്‍ കൊട്ടാരം വക കഷായപ്പുര എന്നറിയപ്പെട്ടിരുന്ന കൊട്ടാരം മഠത്തില്‍ ആയുര്‍വേദ പാഠശാലയും ആരംഭിച്ചു. 1890-ല്‍ സര്‍ക്കാര്‍ ശ്രീമൂലം തിരുനാള്‍ ആയുര്‍വേദ പാഠശാല സ്ഥാപിക്കുന്നതിനു ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് കേരളത്തിലെ തിരുവനന്തപുരത്ത് ആദ്യമായി ആയുര്‍വേദ വിദ്യാലയം തുടങ്ങിയത്. 1866 കാലഘട്ടത്തില്‍ അഷ്ടാംഗ ഹൃദയമന്ത്രം നാലുവര്‍ഷം കൊണ്ടാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. 1093-ല്‍ കൊളത്തേരി ശങ്കരമേനോന് ആയുര്‍വേദ ഡയറക്ടറായി. 1096-ല്‍ ആയുര്വേദകോളേജായി ഉയര്‍ത്തുകയും ചെയ്തു. പാച്ചുമൂത്തതും അദ്ദേഹത്തിന്റെ ശിഷ്യന് പരമേശ്വരന് മൂത്തതും പത്മതീര്‍ത്ഥക്കരയില്‍ സ്ഥാപിച്ച ‘കഷായപ്പുരയുടെ വികസിത രൂപമാണ് ഇന്നത്തെ ആയുര്‍വേദകോളേജും, ആശുപത്രിയും. 1093-ല്‍ ആയുര്‍വേദാശുപത്രി സ്ഥാപിച്ചു. വേളി പുലയനാര്‍കോട്ട ഭാഗത്ത് നൂറ്റിയമ്പതോളം സ്ഥലത്ത് ഔഷധത്തോട്ടവും സ്ഥാപിക്കുകയുണ്ടായി.
ഫോണ്‍ നമ്പര്‍ 04712460823
ധന്വന്തരി മഠം
ഭാരതത്തിന്റെ പൂര്‍വ്വ സമ്പത്തായ ആയൂര്‍വേദത്തിന്റെ പ്രയോജനം മാനവരാശിക്ക് ഉപകരിക്കും വിധം രൂപം കൊടുത്തിട്ടുളള ഒരു ആയുര്‍വേദ സ്ഥാപനമാണ് ധന്വന്തരി മഠം. ചികിത്സാവിധി അനുസരിച്ച് ശാസ്ത്രസിദ്ധാന്തപ്രകാരം ഔഷധങ്ങള്‍ നിര്‍മ്മിച്ച് ഈ സ്ഥാപനം ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമേകുന്നു. ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ ചികില്‍സാകേന്ദ്രത്തിന്റെ സ്ഥാപകന്‍, ആദ്യമായി രൂപം കൊടുത്ത സര്‍ക്കാര്‍ ആശുപത്രിയുടെ പ്രഥമ ആയുര്‍വേദ ആചാര്യനും ഗ്രന്ഥകാരനും കവിയുമായിരുന്ന ആറന്മുള നാരായണപിളള വൈദ്യരായിരുന്നു.
കിംസ് ആശുപത്രി
ആധുനികചികില്സാ സൌകര്യങ്ങളെല്ലാമുള്ള അത്യാധുനിക ചികില്‍സാകേന്ദ്രമാണ് കിംസ് ഹോസ്പിറ്റല്‍. നഗരത്തിലെ ബഹളങ്ങളില്നിന്നെല്ലാമകന്ന് ആനയറയ്ക്ക് സമീപം വെണ്‍പാലവട്ടത്താണ് കിംസ് ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്നത്. പ്രകൃതിമനോഹരവും അത്യാകര്‍ഷകവുമായ പ്രദേശമാണ് ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം.
ഗവ. കണ്ണാശുപത്രി
ഗവ. കണ്ണാശുപത്രി റെഡ്ക്രോസ്റോഡില് ജനറലാശുപത്രിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി എന്നാണ് ഈ സ്ഥാപനത്തിന്റെ പേര്. നേത്രരോഗനിവാരണ സംബന്ധമായ ഒട്ടുമിക്ക ചികില്‍സാ സൌകര്യങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്മോളജിയിലുണ്ട്.
മെഡിക്കല്‍ മിഷന് ഹോസ്പിറ്റല്‍
മെഡിക്കല്‍ മിഷന് ട്രസ്റ്റിന്റെ കീഴില്‍ അത്യാധുനിക ചികിത്സാ സൌകര്യങ്ങളോടു കൂടിയ മെഡിക്കല്‍ മിഷന് ഹോസ്പിറ്റല്‍ ഉളളൂരിനു സമീപം പോങ്ങുംമൂട് സ്ഥിതി ചെയ്യുന്നു. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി, യൂറോളജി, ജനറല്‍ മെഡിസിന്, പീഡിയാട്രിക്സ്, ആക്സിഡന്റ് ആന്റ് ട്രോമ കെയര്‍ തുടങ്ങിയ ഒട്ടുമിക്ക ചികിത്സാവിഭാഗങ്ങളും മെഡിക്കല്‍ മിഷന് ഹോസ്പിറ്റലിലുണ്ട്.
ഫോണ്‍ നമ്പര്‍ : 04712443829, 3950140
1870 ല്‍ തിരുവിതാംകൂര്‍ മഹാരാജാവാണ് ഇന്നത്തെ തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം സ്ഥാപിച്ചത്. രാജകുടുംബത്തിന്റെ ദീര്‍ഘവീക്ഷണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും ഉത്തമദൃഷ്ടാന്തമാണ് ഈ ആതുരാലയം. ക്ഷയരോഗം, കുഷ്ഠരോഗം, മാറാവ്യാധികള്‍, മാനസിക രോഗങ്ങള്‍, ബുദ്ധിമാന്ദ്യം, അപസ്മാരം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവരെ പാര്‍പ്പിക്കാനായാണ് ഈ സ്ഥാപനം ഉപയോഗിച്ചിരുന്നത്. പില്ക്കാലത്ത് ഊളമ്പാറ ഭ്രാന്താശുപത്രി എന്നറിയപ്പെട്ടിരുന്ന (മെന്റല്‍ ഹോസ്പിറ്റല്‍) ഈ സ്ഥാപനം 1985 ല്‍ മാനസികാരോഗ്യ കേന്ദ്രം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
മുന്‍കാലങ്ങളില്‍ മറ്റേതൊരു മാനസികരോഗാശുപത്രിയെയും പോലെ ചികിത്സിക്കപ്പെടുന്ന രോഗിയുടെ കൂടെ കൂട്ടിരിപ്പുകാര്‍ പരിചരിച്ചു കഴിയാന്‍ വിമുഖത കാണിക്കുക പതിവായിരുന്നു. പ്രവേശിക്കപ്പെടുന്നവര്‍ സമൂഹത്തില്‍ നിന്ന് തിരസ്ക്കരിക്കപ്പെടുന്നവരായിരുന്നു. ജീവിതാവസാനം വരെ ഇവിടെത്തന്നെ അവര്‍ കഴിഞ്ഞു പോന്നു. ഈ ആശുപത്രിയിലേക്ക് വെളിച്ചം വീശിത്തുടങ്ങിയത് കാല് നൂറ്റാണ്ടിനു മുമ്പാണ്. മദര്‍ തെരേസയുടെ കേരള സന്ദര്‍ശനമാണ് ഇതിന് ഹേതുവായത്. അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പൊതുജന ശ്രദ്ധയാകര്‍ഷിക്കുകയും തുടര്‍ന്നുണ്ടായ പ്രവര്‍ത്തനങ്ങള്‍ ആശുപത്രിയുടെ പുരോഗതിയ്ക്ക് നാന്ദികുറിക്കുകയും ചെയ്തു. നഗരത്തോട് ചേര്‍ന്ന് ഹിന്ദുസ്ഥാന്‍ ലാറ്റക്സിനും എസ്.എ.പി. ക്യാമ്പിനും സമീപമായി പേരൂര്‍ക്കട, ഊളമ്പാറയില്‍ വിശാലമായ 36 ഏക്കര്‍ ഭൂമിയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. മരങ്ങള്‍ തിങ്ങി നിറഞ്ഞ ഈ അങ്കണത്തില്‍ പുരാതനമായ ഒരു കുളവും സ്ഥിതി ചെയ്യുന്നു.
അനുവദിക്കപ്പട്ട കിടക്കകളുടെ എണ്ണം 507 ആണ്. ഇതിനനുസൃതമാണ് ജീവനക്കാരുടെ തസ്തികകളുടെ എണ്ണം. 300 ഓളം ജീവനക്കാര്‍ ഈ സ്ഥാപനത്തില്‍ ഉണ്ട്. സാധാരണഗതിയില്‍ ശരാശരി 600 രോഗികള്‍ ഇവിടെയുണ്ടാകും. ഇരുപത്തിയെട്ട് വാര്‍ഡുകളിലായാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. 3 പുതിയ വാര്‍ഡുകളാണ് ഇവിടെയുളളത്. നാലു പുതിയ വാര്‍ഡുകള്‍ കൂടി ഉടന്‍ പൂര്‍ത്തിയാകും. കൂടുതല്‍ വാര്‍ഡുകളും ഓടുമേഞ്ഞതോ, നൂറ്റാണ്ടിലേറെ പഴക്കമുളളതോ ആയ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. അവ നന്നായി പുതുക്കിപ്പണിത് ഉപയോഗപ്പെടുത്തി വരുന്നു. 15 ഡോക്ടര്‍മാരും, എഴുപതിലേറെ നഴ്സുമാരും, ഇരുന്നൂറോളം മറ്റ് ജീവനക്കാരും ആണ് ഇവിടത്തെ രോഗികളെ പരിചരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാനസികരോഗ വിഭാഗത്തിന്റെ സേവനവും ഇവിടെ ലഭ്യമാണ്. നൂറു കിടക്കകള്‍ പരിപാലിക്കുന്നതും ആഴ്ചയില്‍ രണ്ടു ദിവസം ഔട്ട് പേഷ്യന്റ് വിഭാഗവും ഡ്യൂട്ടിയും നോക്കുന്നതും ഈ വിഭാഗത്തിലെ പ്രൊഫസര്‍ ഉള്‍പ്പെടെ അഞ്ചു ഡോക്ടര്‍മാരും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുമാണ്. ഇവിടത്തെ രോഗികളെ പരിചരിക്കുന്നതിനായി മറ്റാശുപത്രികളില്‍ നിന്ന് വിഭിന്നമായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളും, മൂന്ന് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാരും പുനരധിവാസ രംഗത്തു പ്രവര്‍ത്തിക്കുന്ന ഏതാനും ജീവനക്കാരും ഇവിടെയുണ്ട്. കേരളത്തിന്റെ ആറ് തെക്കന്‍ ജില്ലകളിലെ കടുത്ത മാനസികരോഗികളാണ് തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്കായി എത്തുന്നത്. കടുത്ത മാനസിക രോഗം ബാധിച്ചവരും മറ്റ് തദ്ദേശ ആശുപത്രികളിലെ ചികിത്സകൊണ്ട് ഫലം കാണാത്തവരുമാണ് ഇവിടെ സേവനം തേടിയെത്തുന്നത്. രോഗം മൂര്‍ച്ഛിച്ച് കിടത്തി ചികിത്സക്കായി എത്തുന്ന രോഗികള്‍ക്കും, മറ്റ് ശാരീരിക അവശതകള്‍കൂടി ഉള്ളവര്‍ക്കും വിദഗ്ദ്ധപരിചരണം നല്‍കുന്നതിനായി ആധുനിക രീതിയിലുളള തീവ്രപരിചരണ വിഭാഗം (ഡോ. സുരരാജ് മണി മെമ്മോറിയല്‍ ബിഹേവിയര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്) ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ഇ.ഇ.ജി, ഇ.സി.ജി, ലബോറട്ടറി, എക്സ്റേ തുടങ്ങിയവയും അനസ്തേഷ്യോളജിസ്റ്റിന്റെ സഹായത്തോടെ മോഡിഫൈഡ് ഇ.സി.റ്റി നല്കുവാനുളള സൌകര്യവും ഇവിടെയുണ്ട്. സൈക്യാട്രി ബിരുദാനന്തര ബിരുദ പഠന കേന്ദ്രം കൂടിയാണ് ഈ ആശുപത്രി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടെലി മെഡിസിന് വിഭാഗം ഇവിടെ സജ്ജമായിവരുന്നു.
മെച്ചപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങളും, നല്ല ചികിത്സാ ഫലവും രോഗികളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. 10 വര്‍ഷം മുമ്പ് 1000 രോഗികള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് അറുന്നൂറില്‍ താഴെ രോഗികളാണ് കിടന്നു ചികിത്സിക്കുന്നത്. നൂറിലധികം രോഗികള്‍ നിത്യേന ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ എത്തി ചികിത്സ സ്വീകരിക്കുന്നുണ്ട്. എല്ലാ ദിവസവും ഒ.പി. വിഭാഗം പ്രവര്‍ത്തിക്കുന്നുവെന്നു മാത്രമല്ല 24 മണിക്കൂര്‍ അത്യാഹിത വിഭാഗത്തിന്റെ സേവനവും ഇവിടെ ലഭ്യമാണ്. ബന്ധുക്കള്‍ കൂടെയിരുന്നു ചികിത്സിക്കുന്ന വാര്‍ഡുകളുടെ എണ്ണത്തില്‍ കുറവും ഉണ്ടായി. മാനസികരോഗ ചികിത്സാ രംഗത്ത് ഇതൊരു അഭിലഷണീയമായ കാര്യമാണ്.
സ്ത്രീകള്‍ക്കും, പുരുഷന്മാര്ക്കും പ്രത്യേകം വാര്‍ഡുകളും, പേവാര്‍ഡും ശാരീരിക രോഗം ബാധിച്ചവര്‍ക്കായുളള വാര്‍ഡും, കോടതി മുഖേനയും ജയിലുകളില്‍ നിന്നും വരുന്ന രോഗിക്കള്ക്കായുളള പ്രത്യേക ഫോറന്‍സിക് വാര്‍ഡുകളും ഇവിടെയുണ്ട്.
മാനസികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം-ലഭ്യമാകുന്ന സേവനങ്ങള്‍
ഒ പി വിഭാഗം പ്രവര്‍ത്തനം (രാവിലെ 8.30 മുതല്‍ 1 മണി വരെ, വൈകിട്ട് 3.30 മുതല്‍ 5 മണി വരെ)
അത്യാഹിത വിഭാഗം
സൌജന്യ മരുന്നു വിതരണം
കിടത്തി ചികിത്സ (പേ വാര്‍ഡ്, ഫാമിലി വാര്‍ഡുകള്‍, ക്ലോസ്ഡ് വാര്‍ഡുകള്‍, സിക് വാര്‍ഡ്, ഫോറന്‍സിക് വാര്‍ഡുകള്‍)
മന:ശാസ്ത്ര ചികിത്സാ വിഭാഗം
മാനസിക സാമൂഹ്യ ചികിത്സാ വിഭാഗം
പുനരധിവാസം (ബ്രഡ് നിര്‍മ്മാണ വിഭാഗം (സ്പോണ്‍സേര്‍ഡ് ബൈ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ്), സോപ്പ് നിര്‍മ്മാണ യൂണിറ്റ് (സ്പോണ്‍സേര്‍ഡ് ബൈ വിമണ്‍സ് അസോസിയേഷന്, ഏജീസ് ഓഫീസ്) (ഈ കേന്ദ്രത്തിലേക്ക് ആവശ്യമായ ബ്രഡ്, സോപ്പ് എന്നിവ ഇവിടെ നിര്‍മ്മിക്കുന്നതാണ്), കസേര വരിയല്‍ യൂണിറ്റ്, അലങ്കാര സസ്യ കൃഷി, പൂന്തോട്ട നിര്‍മ്മാണം, ഫര്‍ണിച്ചര്‍ റിപ്പയര്‍ യൂണിറ്റ്, വിദ്യാകേന്ദ്രം - കവര്‍ നിര്‍മ്മാണം, തയ്യല്‍, ചൂല് നിര്‍മ്മാണം, ബുക്ക് നിര്‍മ്മാണ യൂണിറ്റ്, ക്രാഫ്റ്റ് വര്‍ക്ക്, കൃഷി)
നിയമ സഹായം
പരിശീലനം
ഡി.എന്‍.ബി പരിശീലനം
ലൈബ്രറി
ജില്ലാമാനസികാരോഗ്യ പരിപാടി
വിജ്ഞാന വിനിമയ ബോധവല്‍ക്കരണ പരിപാടി
മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി
ക്ലിനിക്കല്‍ ലബോറട്ടറി
ഇ.സി.റ്റി ചികിത്സ
ഇ.സി.ജി, ഇ.ഇ.ജി
പവര്‍ ലോണ്ട്രി
പാചക വിഭാഗം
കാന്റീന്
സുരക്ഷാ വിഭാഗം
ആംബുലന്‍സ് സര്‍വ്വീസ്
ഹോമിയോ മെഡിക്കല്‍ കോളേജ്
ഹോമിയോ ചികിത്സക്ക് നഗരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയാണ് ഐരാണിമുട്ടത്തെ ഹോമിയോ മെഡിക്കല്‍കോളേജ്. അലോപ്പതിയോടും, ആയുര്‍വേദത്തോടും ഒപ്പം തന്നെ ഹോമിയോപ്പതി ചികിത്സാരംഗത്തും പ്രഗത്ഭരായ നിരവധി ചികിത്സകര്‍ ഇവിടെ പ്രശസ്തസേവനം അനുഷ്ഠിച്ചിരുന്നു. എന്‍.കെ.ബാലകൃഷ്ണന് ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ ഹോമിയോ ചികിത്സാലയങ്ങള്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ സ്ഥാപിക്കുകയും ഹോമിയോപ്പതിക്ക് ഒരു പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഉടമയില്‍ പട്ടം താണുപിള്ള സ്മാരകഹോമിയോ ചികിത്സാകേന്ദ്രവും ഒരു ഹോമിയോ കോളേജും ആരംഭിച്ച് പ്രവര്‍ത്തിച്ച് വരുന്നു.
അര്‍ബുദംമൂലം കടുത്ത വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാനാണ് ഐരാണിമുട്ടത്തെ ഹോമിയോ മെഡിക്കല്‍കോളേജില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സ്പെഷ്യാലിറ്റി ക്ലിനിക് ആരംഭിച്ചത്. 2007 ഫെബ്രുവരിയില്‍ ആരോഗ്യമന്ത്രി ക്ലിനിക് ഉദ്ഘാടനം ചെയ്തശേഷം ഇന്നുവരെയുളള കണക്കെടുത്താല്‍ ഉദ്ദേശം ആയിരത്തി അഞ്ഞൂറോളം രോഗികള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു കഴിഞ്ഞു. സ്പെഷ്യാലിറ്റി ക്ലിനിക്കിന്റെ ഒ.പി എല്ലാ ചൊവ്വാഴ്ചയും ഒമ്പതര മുതല്‍ പന്ത്രണ്ടരവരെയാണ്. കടുത്ത വേദനയുമായി ചികിത്സ തേടിയെത്തുന്നവര്‍ക്ക് ഒരു ദിവസം മുതല്‍ പരമാവധി രണ്ടാഴ്ചകൊണ്ടു തന്നെ പൂര്‍ണമായ ആശ്വാസം ലഭിക്കുന്നുണ്ട്. രോഗിയുടെ പ്രായം, രോഗത്തിന്റെ കാഠിന്യം, മുമ്പ് എത്രത്തോളം മരുന്ന് കഴിച്ചിട്ടുണ്ട് എന്നിവയെ ആശ്രയിച്ചിരിക്കും വേദന കുറയാനുളള സമയം.
രോഗത്തിന്റെ തീവ്രതയനുസരിച്ച് കിടത്തി ചികിത്സയും ഇവിടെ നല്കുന്നു. സ്പെഷ്യാലിറ്റി ക്ലിനിക്കിനു മാത്രമായി 40 കിടക്കകളുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി പ്രത്യേകം വാര്‍ഡുകളുമുണ്ട്. സാധാരണ ഗതിയില്‍ അലോപ്പതി ചികിത്സയും റേഡിയേഷനിലുമൊന്നും താല്‍പ്പര്യമില്ലാത്തവരാണ് ഹോമിയോ ചികിത്സ തേടി വരുന്നത്. മറ്റ് ചികിത്സകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കാത്തവരും ഹോമിയോ ചികിത്സയെ ആശ്രയിക്കുന്നു. രോഗം തളര്‍ത്തിയ ശരീരവും മനസ്സുമായി ജീവിക്കുന്ന ഒട്ടനവധിപേര്‍ക്ക് ഹോമിയോ മെഡിക്കല്‍കോളേജിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഫലപ്രദമായ ചികിത്സയിലൂടെ ആശ്വാസമേകിക്കഴിഞ്ഞു. കിടത്തിചികിത്സയിലൂടെ ഗുണഫലം അനുഭവിച്ചറിഞ്ഞ പലരും നന്ദി പറയാന്‍ വീണ്ടും ആശുപത്രിയിലെത്തുന്നു. രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഓക്സിജന്‍ നല്‍കാനും കഫം പുറത്തുകളയാനുമൊക്കെയായും കിടത്തി ചികിത്സിക്കുന്നുണ്ട്.
ഐരാണിമുട്ടത്തെ ഹോമിയോ മെഡിക്കല്‍കോളേജില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് പ്രത്യേകം അള്‍ട്രാസൌണ്ട് സ്കാനിങ് സംവിധാനം, ഇ.സി.ജി, മറ്റ് ലാബ് സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. ആര്.സി.സിയുമായി സഹകരിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് ട്രെയിനിങ്ങിനായുളള ശ്രമവും നടന്നുവരുന്നു. ഇതിന്റെ ഗുണഫലവും ഏറെ താമസിയാതെ രോഗികള്‍ക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.
ഫോണ്‍ നമ്പര്‍ 04712459459
പട്ടം താണുപിളള മെമ്മോറിയല്‍ ഗവ.ഹോമിയോ ആശുപത്രി
പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപം പുത്തരിക്കണ്ടം മൈതാനത്തിന് എതിര്‍വശത്തായിട്ടാണ് പട്ടം താണുപിളള മെമ്മോറിയല്‍ ഗവ.ഹോമിയോ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഹോമിയോ ചികിത്സാരംഗത്ത് ഐരാണിമുട്ടത്തെ ഹോമിയോ മെഡിക്കല്‍ കോളേജ് കഴിഞ്ഞാല്‍ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹോമിയോ ചികിത്സാകേന്ദ്രമാണിത്.
ശ്രീ അവിട്ടംതിരുനാള്‍ ആശുപത്രി
മെഡിക്കല്കോളേജിനോടനുബന്ധിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിപുലമായ സൌകര്യങ്ങളോടെ ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നു. ഗൈനക്കോളജിയിലും ശിശുരോഗചികിത്സയിലും പ്രഗല്ഭരായ നിരവധി ഡോക്ടര്‍മാര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു. കുട്ടികളുടെ ചികിത്സയിലും പ്രസവാശുപത്രി എന്ന നിലയിലും പ്രഥമസ്ഥാനത്തിനര്ഹമാണ് ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രി. തിരുവനന്തപുരത്തെ കലാകായികരംഗങ്ങളില് ജ്വലിച്ചുനിന്നിരുന്ന കേണല്‍ ഗോദവര്മ്മരാജയുടേയും കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടിയുടേയും ആദ്യസന്താനമായിരുന്നു അവിട്ടം തിരുനാള്‍. ആറാമത്തെ വയസ്സില്‍ അവിട്ടം തിരുനാള്‍ അന്തരിച്ചു. ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രി (എസ്.എ.ടി) ഈ കൊച്ചു തമ്പുരാന്റെ സ്മരണ നിലനിര്‍ത്തുന്ന സ്ഥാപനമാണ്. പ്രസ്തുത ആശുപത്രിയുടെ നിര്‍മ്മാണച്ചെലവ് രാജകുടുംബത്തിന്റെ സംഭാവനയാണ്.
ഫോണ്‍ നമ്പര്‍ 04712444270
ക്ഷയരോഗാശുപത്രി
പുലയനാര്‍കോട്ട ക്ഷയരോഗാശുപത്രി 1959 ആഗസ്റ്റ് 12-ാം തിയതി മുന്‍രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഇതര ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്യുന്ന രോഗികള്‍ക്കാണ് ഇവിടെ പ്രധാനമായും അഭയമേകുന്നത്. 1979 ഏപ്രിലില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ശിലാസ്ഥാപനം നടത്തി. സ്റ്റേറ്റ് റ്റി ബി സെല്‍ റെഡ്ക്രോസ് റോഡില്‍ ജനറലാശുപത്രിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
ഡന്റല്‍ കോളേജ് ആശുപത്രി
ദന്തരോഗ ചികിത്സാരംഗത്ത് സംസ്ഥാനത്ത് തന്നെ ഏറ്റവും മുന്തിയ ചികിത്സാ സൌകര്യങ്ങളുളള ആശുപത്രിയാണ് തിരുവനന്തപുരത്തെ ഡന്റല്‍ കോളേജ് ആശുപത്രി. ഉളളൂരില്‍ മെഡിക്കല്‍ കോളേജ് വളപ്പില്‍ തന്നെയാണ് ഡന്റല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്.
ആയുര്‍വേദ മെറ്റേണിറ്റി ഹോസ്പിറ്റല്‍, പൂജപ്പുര
0471 - 2340938
ഡെന്റല്‍ കോളേജ്
0471 - 2444092
ഇ എസ് ഐ ഹോസ്പിറ്റല്‍, ചാക്ക
0471 - 2500618
ഇ എസ് ഐ ഹോസ്പിറ്റല്‍, പേരൂര്‍ക്കട
0471 - 2433075
ഫോര്‍ട്ട് ഹോസ്പിറ്റല്‍
0471 - 2471766
ഗവ. ഹോസ്പിറ്റല്‍, ഐരാണിമുട്ടം
0471 - 2432071
ഗവ. ഹോസ്പിറ്റല്‍, പേരൂര്‍ക്കട
0471 - 2432071
ഗവണ്മെന്റ് ഹോസ്പിറ്റല്‍, നേമം
0471 - 2490276
ഹോമിയോപതി ഹോസ്പിറ്റല്‍
0471 - 2472600
ഡബ്ള്യു & സി ഹോസ്പിറ്റല്‍, തൈക്കാട്
0471 - 2323442
അല്‍-ആരിഫ് ഹോസിപിറ്റല്‍, അമ്പലക്കര
0471 - 2461715
ആനടിയല് ഹോസ്പിറ്റല്‍, തേക്കുംമൂട്
0471 - 2444086
ഭവാനി നഴ്സിംഗ് ഹോം, നാലാഞ്ചിറ
0471 - 2531937
ഡോ ഗോവിന്ദന്‍സ് ഹോസ്പിറ്റല്‍സ്
ജി.എച്ച് ജംഗ്ഷന്
0471 - 2472842
ഗീതാഞ്ജലി ഹോസ്പിറ്റല്‍, വഴുതക്കാട്
0471 - 2326774
ജി ജി ഹോസ്പിറ്റല്‍, മുറിഞ്ഞപാലം
0471 - 2445832
ഹോളിക്രോസ് ഹോസ്പിറ്റല്‍
0471 - 2501606
ജൂബിലി മിഷന് ഹോസ്പിറ്റല്‍, പാളയം
0471 - 2329042
കല്ല്യാണ്‍ ഹോസ്പിറ്റല്‍, ചാല
0471 - 2460076
സമദ് ഹോസ്പിറ്റല്‍
0471 - 2474203
എസ് പി ഫോര്‍ട്ട് ഹോസ്പിറ്റല്‍, കോട്ടയ്ക്കകം
0471 - 2450850
ശ്രീ രാമകൃഷ്ണ ആശ്രമം ചാരിറ്റബിള്‍
ഹോസ്പിറ്റല്‍, ശാസ്തമംഗലം
0471 - 2322125
സെന്റ് ജൂഡ് മെഡിക്കല്‍ സെന്റര്‍, കിള്ളിപ്പാലം
0471 - 2345514
സാന്ത്വന ഹോസ്പിറ്റല്‍, അമ്പലമുക്ക്
0471 - 2433030
വഞ്ചിനാട് ഹോസ്പിറ്റല്‍, ഉള്ളൂര്‍
0471 - 2557007
ചെല്‍സാ ഹോസ്പിറ്റല്‍, കരമന
0471 2342252
സെന്റ് ജൂഡ് ഹോസ്പിറ്റല്‍, ബീമാപ്പള്ളി
0471 2645626
എസ് യു റ്റി റോയല്‍ ഹോസ്പിറ്റല്‍, കൊച്ചുള്ളൂര്‍
0471 4177777
ആറ്റുകാല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, ആറ്റുകാല്‍
0471 2455700
സെന്റ് ഫ്രാന്‍സിസ് മെഡികെയര്‍ ഹോസ്പിറ്റല്‍, വള്ളക്കടവ്
0471 2502716
ആറ്റുകാല്‍ ദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ലിമിറ്റഡ്, ആറ്റുകാല്‍
0471 2459530
മെഡിട്രിന ഹോസ്പിറ്റല്‍, പ്ലാമൂട്
0471 2550003
എ ജെ ഹോസ്പിറ്റല്‍, കഴക്കൂട്ടം
ആയുര്‍വേദിക് പ്രൊഡ്യൂസേഴ്സ് ഹോസ്പിറ്റല്‍സ് & ഇന്‍സ്റ്റിറ്റ്യൂട്ട്
സഞ്ചീവനി ആയുര്‍വേദിക് ഹോസ്പിറ്റല്‍
0471 - 2443369
ശ്രീധരി, സ്റ്റാച്യു
0471 - 2320304, 2460531
വാസുദേവവിലാസം നേഴ്സിംഗ് ഹോം
0471 - 2477799
മരുത്വാ ഫാര്‍മ, കുടപ്പനക്കുന്ന്
0471 - 2731615
ദേവകി ആയുര്‍വേദിക് ഫൌണ്ടേഷന് വഴുതക്കാട്
0471 - 2326022, 2324173