റവന്യു വിഭാഗത്തില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍
- കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുക.
- റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക.
- പുതിയ കെട്ടിടത്തിന് നമ്പര്‍ നല്‍കി നികുതി ചുമത്തുക.
- കെട്ടിട ഉടമസ്ഥാവകാശം മാറ്റുക.
- കെട്ടിടത്തിന്റെ ഏജ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.
- കെട്ടിട നികുതി ചുമത്തിയതിന്‍മേലുള്ള റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കുക.
- റിവിഷന്‍ ഹര്‍ജിയിന്‍മേലുള്ള അപ്പീല്‍ തീര്‍പ്പാക്കുക.
- ആള്‍താമസമില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് ആ കാലയളവിലേക്ക് നികുതി ഇളവ് ചെയ്യുക.
- വിമുക്ത ഭടന്‍മാര്‍ക്ക് അവരുടെ പേരിലുള്ള വാസഗൃഹങ്ങള്‍ക്കുള്ള നികുതി ഒഴുവാക്കുക.
- പൊളിച്ചുമാറ്റിയ കെട്ടിടത്തിന് നികുതി ഒഴുവാക്കുക.
- തൊഴില്‍ നികുതി നിശ്ചയിച്ചതിന്‍ മേലുള്ള ഹര്‍ജി തീര്‍പ്പാക്കുക.
- ബാനറുകളും പോസ്ററുകളും സ്ഥാപിക്കുന്നതിന് അനുമതി നല്‍കുക.
- ടൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കുക.
- നിലവിലുള്ള രജിസ്ട്രേഷന്‍ പുതുക്കുക.
- വാര്‍ദ്ധക്യകാല പെന്‍ഷന്‍/വിധവാ പെന്‍ഷന്‍ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളില്‍ മേല്‍ അന്വേഷണം നടത്തി തീര്‍പ്പ്കല്പിക്കുക.
- വിനോദ നികുതി ചുമത്തുക.
- നഗരസഭാ കെട്ടിടങ്ങളും മാര്‍ക്കറ്റ് സ്റാളുകളും വാടകയ്ക്ക് നല്‍കുക.
- കമ്മ്യൂണിറ്റി ഹാളും, പുത്തരിക്കണ്ടം മൈതാനം, പൂജപ്പുര മൈതാനം ഇവ വാടകയ്ക്ക് നല്‍കുക.
- തൊഴില്‍ ഇല്ലായ്മ വേതന അപേക്ഷകളില്‍ മേല്‍ അന്വേഷണം നടത്തി തീര്‍പ്പ് കല്പിക്കുക.
- പാര്‍ക്കിംഗ് ഏരിയില്‍ ഫീസ് ഈടാക്കുന്നതിനും, മാര്‍ക്കറ്റ് ഫീസ് പിരിക്കുന്നതിനും, പി സി സ്റേഷന്‍ ഫീസ് പിരിയ്ക്കുന്നതിനും ഫലവൃക്ഷങ്ങളുടെ ആദായം എടുക്കുന്നതിനും പൊതുലേല നടപടികള്‍ എടുക്കുക.
Revenue