Town planning

a) സേവനങ്ങളുടെ വിവരം
കെട്ടിട നിര്‍മ്മാണത്തിനുള്ള ഏകദിന പെര്‍മിറ്റ്:- (ഏകകുടുംബ വാസഗൃഹങ്ങള്‍ക്കു മാത്രം)പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കൌണ്ട-റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച്, ഫീസ് ഈടാക്കി അന്നുതന്ന അനുമതി നല്കുന്നു  (നിരസിക്കപ്പെടുന്നവയില്‍ മറുപടി നല്കുന്നു)
ആവശ്യമായനിബന്ധനകള്‍:-നിര്‍ദിഷ്ടഫാറത്തില്‍ 1 രൂപ കോര്‍ട്ട് ഫീസ്റാമ്പ് ഒട്ടിച്ച് അപേക്ഷിക്കണം.
1) വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകള്‍
2) നടപ്പു വര്‍ഷം വില്ലേജില്‍ കരം അടച്ചരസീത്.
3) പ്ളാനുകളുടെ 3 കോപ്പിവീതം (അപേക്ഷകനും ലൈസന്‍സിയും ഒപ്പുവച്ചത്)
4) നിര്‍ദ്ദിഷ്ട എഗ്രിമെന്റ് 50 രൂപ മുദ്രപത്രത്തില്‍ തയ്യാറാക്കി,അപേക്ഷകനും ലൈസന്‍സി    
യും ഒപ്പു വച്ചത്.
5) മുകളില്‍ 1),2) രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്  ഇവ ഹാജരാക്കിയിരിക്കണം. ഇപ്രകാരം ലഭിക്കുന്ന അനുമതിയും പ്ളാനും പണിസ്ഥലത്ത്   പരിശോധനയ്ക്ക് ലഭ്യമാക്കിയിരിക്കണം.
നിശ്ചിത ദിവസങ്ങളില്‍ (തിങ്കള്‍, ബുധന്‍, വെള്ളി) ഇതിനായുള്ള കൌണ്ടറില്‍ മാത്രമേ അപേക്ഷ  സ്വീകരിക്കുകയുള്ളൂ.
ആവശ്യമായഫീസ്:- കെ.എം.ബി.ആര്‍ 99 അനുസരിച്ച് നിശ്ചയിച്ചുനല്കുന്നതാണ്. (150 ച. മീറ്റര്‍   വരെയുള്ളതിന് 2 .50 രൂപ നിരക്കിലും അതിനു മുകളിലുള്ളതിന് ചതുരശ്രമീറ്ററിന് 5 രൂപ  നിരക്കിലും ഫീസടയ്ക്കേണ്ടതാണ്.)
ആവശ്യമായ സമയം:- നിശ്ചിത ദിവസങ്ങളില്‍ ഒരു മണിക്കു മുമ്പായി സ്വീകരിക്കപ്പെടുന്ന അപേക്ഷകളില്‍ അതേദിവസം വൈകുന്നരം 5 മണിക്കു മുമ്പായി ഉത്തരവു നല്‍കുന്നതാണ്.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- അസി.ടൌണ്‍പ്ളാനിങ്ങ് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- ടൌണ്‍ പ്ളാനിങ്ങ് ഓഫീസര്‍ക്ക്

b) കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്
(കോമ്പൌണ്ട് വാള്‍,കിണര്‍,ടെലികോം ടവര്‍ ഇവയുള്‍പ്പെടെ എല്ലാ നിര്‍മ്മാണ പ്രവൃത്തികള്‍ക്കും  ബാധകമാണ്.) ഇതിനായുള്ള പ്രത്യേക കൌണ്ടറില്‍ അപേക്ഷകള്‍ പരിശോധിച്ച്, യോഗ്യമായവ 70 രൂപ (അപേക്ഷാ ഫീസ്  പോസ്റേജ് ഉള്‍പ്പെടെ) അടപ്പിച്ച് സ്വീകരിക്കുകയും സ്ഥലപരിശോധനയ്ക്കുശേഷം ഫീസ് ഈടാക്കി അനുമതി നല്കുകയും ചെയ്യുന്നു.
ആവശ്യമായനിബന്ധനകള്‍:- നിര്‍ദ്ദിഷ്ട ഫാറത്തില്‍ 1 രൂപ കോര്‍ട്ട്ഫീസ്റാമ്പ് പതിച്ച് അപേക്ഷിക്കണം.
1). പ്ളാനുകളുടെ 3 കോപ്പി വീതം അപേക്ഷകനും ലൈസന്‍സിയും ഒപ്പുവച്ചത്.
2). വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ നടപ്പുവര്‍ഷം വില്ലേജില്‍ കരം അടച്ച രസീത്, ഇവയുടെ ശരിപ്പകര്‍പ്പ് ഇവ ഹാജരാക്കിയിരിക്കണം. എല്ലാ തിങ്കള്‍  ബുധന്‍ ദിവസങ്ങളിലും നിശ്ചിത കൌണ്ടറില്‍ അപേക്ഷ സ്വീകരിക്കും.നിരസിക്കപ്പെ ടുന്ന അപേക്ഷകളില്‍ കാര്യകാരണ സഹിതം മറുപടി നല്കുന്നതാണ്
ആവശ്യമായഫീസ്:- കെ.എം.ബി.ആര്‍ 99 പ്രകാരം നിശ്ചയിച്ചു നല്കുന്നതാണ്
ആവശ്യമായ സമയം:- അപേക്ഷ സ്വീകരിച്ച് ഒരു മാസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ടൌണ്‍പ്ളാനിംഗ് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക് 

c) അനുമതികൂടാതെ/ അനുമതിയില്‍ നിന്ന് വ്യതിചലിച്ച് നടത്തിയ നിര്‍മ്മാണങ്ങളുടെ ക്രമവല്ക്കരണം
സ്ഥലപരിശോധനയ്ക്ക് ശേഷം നിയമാനുസൃതമെങ്കില്‍ ഫീസ് ഈടാക്കി ക്രമവല്‍ക്കരിച്ചു നല്കുന്നതാണ്. (ക്രമവത്ക്കരിക്കാത്ത നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കുന്നതാണ്.)
ആവശ്യമായനിബന്ധനകള്‍:- നിര്‍ദ്ദിഷ്ട ഫാറത്തില്‍ 1 രൂപ കോര്‍ട്ട്ഫീസ്റാമ്പ് പതിച്ച് അപേ  ക്ഷിക്കണം.നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രീതിയിലുള്ള പ്ളാന്‍ അപേക്ഷകനും ലൈസന്‍സിയും ഒപ്പുവച്ചത്, 3 പകര്‍പ്പ്, വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകള്‍, വില്ലേജില്‍ കരം അടച്ച രസീത് ഇവ ഹാജരാക്കണം
ആവശ്യമായഫീസ്:- കെ.എം.ബി.ആര്‍ 99 പ്രകാരം നിശ്ചയിച്ചു നല്കുന്നതാണ്
ആവശ്യമായ സമയം:- ഒരു മാസം(അപേക്ഷകള്‍ എല്ലാ ദിവസവും സ്വീകരിക്കുന്നതാണ്)
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ്

d) പൂര്‍ത്തിയാക്കിയ നിര്‍മ്മാണങ്ങള്‍ക്ക് ഒക്ക്യൂപന്‍സി സര്‍ട്ടിഫിക്കറ്റ് നല്കുന്നത്.
കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാവുകയോ താമസമാവുകയോ ചെയ്ത് 15   ദിവസത്തിനകം അപേക്ഷപ്രകാരം സ്ഥലപരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.റവന്യൂവിഭാ ഗത്തില്‍ 3-ാം നമ്പര്‍ നിര്‍ദ്ദേശങ്ങള്‍ കാണുക.
ആവശ്യമായനിബന്ധനകള്‍:- നിര്‍ദ്ദിഷ്ട ഫാറത്തില്‍ നഗരസഭയില്‍ നിന്നു ലഭിച്ച അനുമതി യുടേയും അംഗീകൃത പ്ളാനിന്റേയും പകര്‍പ്പു സഹിതം അപേക്ഷിക്കണം. നിയമാനുസൃത മെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും, ഇതിന്റെ പകര്‍പ്പ് നികുതി നിശ്ചയിക്കുന്നതിനായി  റവന്യൂഓഫീസര്‍ക്ക് അയയ്ക്കുകയും ചെയ്യും.അപേക്ഷ എല്ലാ ദിവസവും പൊതുകൌണ്ടറില്‍ സ്വീകരിക്കുന്നതാണ്.
ആവശ്യമായഫീസ്:- ഫീസില്ല
ആവശ്യമായ സമയം:- 15 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ടൌണ്‍ പ്ളാനിങ്ങ്ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്

e) നിര്‍മ്മാണപെര്‍മിറ്റുകളുടെ കാലാവധി പുതുക്കല്‍
കെട്ടിടനിര്‍മ്മാണം 3 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍സാധിക്കാത്തസന്ദര്‍ഭങ്ങളില്‍, അംഗീകൃത പ്ളാനിന്റേയുംപെര്‍മിറ്റിന്റേയും പകര്‍പ്പു സഹിതം അപേക്ഷിച്ചാല്‍, സ്ഥലപരിശോധനയ്ക്ക് ശേഷം ഫീസു ഈടാക്കി പുതുക്കി നല്‍കുന്നതാണ്. പരമാവധി 3 തവണ മാത്രമേ പുതുക്കിനല്‍കുകയുള്ളു.
ആവശ്യമായനിബന്ധനകള്‍:- നിശ്ചിത അപേക്ഷാഫാറമില്ല. വെള്ളകടലാസ്സില്‍ അപേക്ഷ തയ്യാറാക്കി 1 രൂപ സ്റാമ്പൊട്ടിച്ച്, അംഗീകൃത പ്ളാനിന്റേയും പെര്‍മിറ്റിന്റേയും പകര്‍പ്പു സഹിതം അപേക്ഷിക്കണം.(നിലവിലുള്ള പെര്‍മിറ്റിന്റെ കാലാവധി തീരും മുമ്പ് അപേക്ഷിക്കാത്ത പക്ഷം അധിക ഫീസു നിരക്ക് ബാധകമാണ്)
ആവശ്യമായഫീസ്:- കെ.എം.ബി.ആര്‍ 99 പ്രകാരം നിശ്ചയിച്ചു നല്കുന്നതാണ്
ആവശ്യമായ സമയം:- 15 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ടൌണ്‍ പ്ളാനിങ്ങ് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്

f) കമാനങ്ങളും ബോര്‍ഡുകളും സ്ഥാപിക്കുന്നതിന് അനുവാദം
അപേക്ഷ ലഭിയ്ക്കുന്നതനുസരിച്ച് സ്ഥലപരിശോധനയ്ക്കു ശേഷം ഫീസ് ഈടാക്കി   അനുവാദം നല്‍കുന്നു
ആവശ്യമായനിബന്ധനകള്‍:- നിര്‍ദ്ദിഷ്ട ഫാറമില്ല. സ്ഥാപിക്കാനുദേശിക്കുന്ന ബോര്‍ഡിന്റെ/  കമാനത്തിന്റെയും ലൊക്കേഷന്റെയും പ്ളാന്‍ (റഫ് സ്ക്കെച്ച്) സഹിതം അപേക്ഷിക്കണം. ആവശ്യമായസംഗതികളില്‍ നിബന്ധനകള്‍ പാലിച്ചുകൊള്ളാമെന്ന് എഗ്രിമെന്റ് വയ്ക്കണം. സ്വകാര്യവസ്തുവിലാണെങ്കില്‍ ഉടമയുടെ സമ്മതപത്രം 50 രൂപ മുദ്രപത്രത്തില്‍ ഹാജരാക്കണം. പൊതുനിരത്തുകളില്‍ ബന്ധപ്പെട്ട റോഡ് അതോറിറ്റിയുടേയും പോലീസ് അധികാരികളുടെയും അനുമതി വാങ്ങേണ്ടതാണ്. ആവശ്യത്തിനുശേഷം നീക്കം ചെയ്യേണ്ട ജോലി, സ്ഥാപിക്കുന്നവരുടേതായിരിക്കും. റവന്യൂ വിഭാഗത്തില്‍ നിന്നുളള പരസ്യനികുതി (ബാധകമായ സംഗതികളില്‍) ഈടാക്കുന്നതാണ്.
ആവശ്യമായഫീസ്:- ഓരോ കമാനത്തിനും 75 രൂപ ഫീസ് ഒടുക്കേണ്ടതാണ്.
ആവശ്യമായ സമയം:- കമാനം/ബോര്‍ഡ് സ്ഥാപിക്കാനുദ്ദേശിയ്ക്കുന്നതിന് 7 ദിവസം മുമ്പ് വരെ അപേക്ഷ സ്വീകരിച്ച് അനുമതി നല്‍കുന്നതാണ്.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ:- റവന്യൂ ഓഫീസര്‍/ടൌണ്‍ പ്ളാനിങ്ങ്  ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്

g) അനധികൃത നിര്‍മ്മാണവും കയ്യേറ്റവും(എന്‍ക്രോച്ച്മെന്റ്) തടയുക.
ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ സ്ഥലപരിശോധന നടത്തി നടപടിയെടുക്കുന്നതാണ്.
ആവശ്യമായനിബന്ധനകള്‍:- നിര്‍ദ്ദിഷ്ടഫാറമോ നിബന്ധനകളോ ഇല്ല. അവധി ദിവസങ്ങളുള്‍പ്പെടെ ഏതു സമയത്തും പരാതിപ്പെടാം. നേരിട്ടോ രേഖാമൂലമോ ടെലഫോണ്‍ മുഖാന്തരമോ അറിയിപ്പ് നല്‍കാവുന്നതാണ്. അവധി ദിവസങ്ങളുള്‍പ്പെടെ ഇതിനായുള്ള പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിക്കുന്നതാണ്.
ആവശ്യമായഫീസ്:- ഫീസില്ല
ആവശ്യമായ സമയം:- തത്സമയം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ടൌണ്‍ പ്ളാനിങ്ങ്ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്

h) നഗരസഭ വക ഗാന്ധിപാര്‍ക്ക് അനുവദിക്കുന്നതിന്
വാടകയ്ക്കെടുക്കുന്ന ആവശ്യത്തിന്റെ യോഗ്യതയും മൈതാനത്തിന്റെ ലഭ്യതയും പരിഗണിച്ച് തീരുമാനമെടുക്കുന്നതാണ്.
ആവശ്യമായനിബന്ധനകള്‍:- വെള്ള കടലാസില്‍ 1 രൂപ  കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്  അപേക്ഷിച്ചാല്‍ മതി.അപേക്ഷകന്റെ/സ്ഥാപനത്തിന്റെ/സംഘടനയുടെ വ്യക്തവും പൂര്‍ണ്ണവുമായ  വിലാസം, വാടകയ്ക്കെടുക്കുന്നതിന്റെ ഉദ്ദേശം, പങ്കെടുക്കുവാനിടയുള്ള ആളുകളുടെ എണ്ണം, ആവശ്യമുള്ളസമയം, ഇവ വ്യക്തമാക്കിയിരിക്കണം.ടി പ്രദേശത്ത ് ക്രമസമാധാന ചുമതലയുള്ള പോലീസാധികാരികളുടെ(ഫോര്‍ട്ട് എ.സി) അനുമതിക്ക് വിധേയമായിരിക്കും. ആവശ്യമായ ദിവസത്തിന് ഒരാഴ്ച മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ആവശ്യമായഫീസ്:- 500/ രൂപ ഡപ്പോസിറ്റ് ഡി.ഡി ആയും, 500/-രൂപ വാടക  ബാങ്ക് അക്കൌണ്ട്  മുഖേനയും 51/- രൂപ സര്‍വ്വീസ് ചാര്‍ജ്ജ് നഗരസഭാ ട്രഷറിയിലും അട യ്ക്കണം.
ആവശ്യമായ സമയം:- യോഗ്യമായ അപേക്ഷകളില്‍ അന്നുതന്ന അനുവാദം നല്കുന്നതാണ്
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ടൌണ്‍പ്ളാനിംഗ് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറിക്ക്
കുറിപ്പ് :- നിര്‍ദ്ദിഷ്ട ഫാറങ്ങള്‍ നഗരസഭാ ഓഫീസ് പൊതു കൌണ്ടറില്‍ നിന്ന് വിലയ്ക്ക് വാങ്ങാവുന്നതാണ്.

 
ബില്‍ഡിംഗ് പെര്‍മിറ്റ്
  • ഭൂവികസന ഫീസ് (ഹെക്ടറിന്)  - പെര്‍മിറ്റ് ഫീസ്   1000/രൂപ
  • വാര്‍പ്പ് കെട്ടിടങ്ങള്‍

വാസഗൃഹങ്ങള്‍ (റസിഡന്‍ഷ്യല്‍ ബില്‍ഡിംഗ്) - Rs. 5/ച.മീ
വസേതര ഗൃഹങ്ങള്‍ (നോണ്‍ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗ്സ്) - Rs. 8/ച.മീ
(150 ച.മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുളള വാസഗൃഹങ്ങള്‍ക്ക് മുകളില്‍ പറഞ്ഞിട്ടുളള പെര്‍മിറ്റ് ഫീസിന്റെ 50% മാത്രം ആയിരിക്കുന്നതാണ്.)

  •  ഓലയോ ഓടോ മേഞ്ഞതായ വീടുകള്‍ -   Rs. 3/ ച.മീ
  • കുടിലുകളും ഷെഡുകളും - Rs. 75/ ച.മീ
  • കിണര്‍കുഴിക്കുന്നതിന്  - Rs. 25/ ച.മീ 
  • ചുറ്റുമതില്‍ കെട്ടുന്നതിന് - Rs.3/ ച.മീ 
  • ഷട്ടര്‍ /വാതില്‍ /ചട്ടം 100,101 പ്രകാരമുളള എടുപ്പുകള്‍ - Rs.100/ ച.മീ 
  • ചട്ടം 100,101 പ്രകാരമുളള മേല്‍ക്കൂര മാറ്റം -Rs.3/ ച.മീ
 

i) പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

നഗരസഭയില്‍ നിന്നും ലഭിക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ഏത് സമയത്തും പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതാണ്.

 

 

പെര്‍മിറ്റ് പ്രകാരം മാത്രമേ നിര്‍മ്മാണം നടത്താന്‍ പാടുളളൂ. വ്യതിയാനം വരുത്തുന്നു എങ്കില്‍ പെര്‍മിറ്റ് പുതുക്കി വാങ്ങേണ്ടതാണ്.

 

 

നിര്‍ദ്ദിഷ്ട വികസന പദ്ധതികള്‍ക്ക് വേണ്ടി ഭൂമി വിട്ട് കൊടുക്കുന്ന കേസുകളില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുളള ഇളവുകള്‍ ലഭിക്കുന്നതാണ്.

 

Town planning